CPI-M നെടുംകുന്നം

CPI-M നെടുംകുന്നം നൂറു നൂറു പൂക്കളെ ചതച്ചരച്ച കാലമേ വാടുകില്ല വീഴുകില്ല ഈ ചുവന്ന പൂവുകൾ

ഏപ്രില്‍ 3075ാമത് ഒഞ്ചിയം രക്തസാക്ഷി ദിനം.അളവക്കന്‍ കൃഷ്ണന്‍കെ.എം.ശങ്കരന്‍വി.പി.ഗോപാലന്‍വി.കെ.രാഘൂട്ടിസി.കെ.ചാത്തുമേനോന്...
30/04/2023

ഏപ്രില്‍ 30
75ാമത് ഒഞ്ചിയം രക്തസാക്ഷി ദിനം.
അളവക്കന്‍ കൃഷ്ണന്‍
കെ.എം.ശങ്കരന്‍
വി.പി.ഗോപാലന്‍
വി.കെ.രാഘൂട്ടി
സി.കെ.ചാത്തു
മേനോന്‍ കണാരന്‍
പുറവില്‍ കണാരന്‍
പാറോള്ളതില്‍ കണാരന്‍
കൊല്ലാച്ചേരി കുമാരന്‍
മണ്ടോടി കണ്ണന്‍

ഒഞ്ചിയം രക്തസാക്ഷികള്‍ സിന്ദാബാദ് !!!!

കേരളത്തോടുള്ള പക കൊണ്ട് ഗർവ്വണ്ണൻ ഫാൻ ആയ ഏത് അടിമകൾക്കും മറുപടി പറയാം കേട്ടോ.“ രാജ്ഭവനിൽ ജീവനക്കാരുടെ ഒഴിവിലേയ്ക്ക് അപേക...
19/11/2022

കേരളത്തോടുള്ള പക കൊണ്ട് ഗർവ്വണ്ണൻ ഫാൻ ആയ ഏത് അടിമകൾക്കും മറുപടി പറയാം കേട്ടോ.

“ രാജ്ഭവനിൽ ജീവനക്കാരുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് നമ്മളാരെങ്കിലും കണ്ടിട്ടുണ്ടോ? “

ഇല്ലങ്കിൽ തുടർന്ന് വായിക്കുക..!

വർഷത്തിൽ നൂറിൽ താഴെ ഫയലുകൾ കൈകാര്യം ചെയ്യുന്ന രാജാവിന്റെ കൊട്ടാരത്തിലെ ചിലവുകളെക്കുറിച്ച്‌ അറിയാൻ രാജു വാഴക്കാല എന്നയാൾ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക്‌ ലഭിച്ച മറുപടികളാണ്‌ ചിത്രങ്ങളിൽ..!

ചോദ്യം 1- രാജ്ഭവനിൽ ആകെ എത്ര ജോലിക്കാർ ഉണ്ട്‌..?

ഉത്തരം : 165 ജീവനക്കാർ, അതിൽ 675 രൂപ ദിവസ വേതനം വാങ്ങുന്നവർ മുതൽ 2,24,100 രൂപ വരെ ശംബളം വാങ്ങുന്നവർ വരെ ഉണ്ട്‌.(തെറ്റിദ്ധരിക്കരുത് . ഡപ്യൂട്ടേഷനിലുള്ള വിരലിലെണ്ണാവുന്നവരൊഴിച്ച് ആരും PSC മുഖേന നിയമിക്കപ്പെട്ടവരല്ല. )

ചോദ്യം 2- ജീവനക്കാരുടെ പേരും തസ്തികയും തരാമോ...?

ഉത്തരം :പോസ്റ്റിനൊപ്പമുള്ള ചിത്രങ്ങൾ ശ്രദ്ധിക്കുക

ചോദ്യം 3- രാജ്‌ഭവനിൽ ജോലി ചെയ്യുന്ന ജീവനക്കാരെ നിയമിക്കുന്നത്‌ ആരാണ്‌..?

ഉത്തരം :ഗവർണ്ണറുടെ സെക്രട്ടറി(അതായത് ഗവർണർ തന്നെ നിയമനാധികാരി)

ചോദ്യം 4-ശ്രി. ആരിഫ്‌ മുഹമ്മദ്‌ ഖാൻ എന്നാണ്‌ ഗവർണ്ണറായി ചുമതലയേറ്റത്‌..?

ഉത്തരം :06.09.2019

ചോദ്യം 5- ശ്രീ. ആരിഫ്‌ മുഹമ്മദ്‌ ഖാൻ ചുമതലയേറ്റ അന്ന് മുതൽ 21.08.2022 വരെ നിയമിച്ച ജീവനക്കാരുടെ പേരും തസ്തികയും തരാമോ..?

ഉത്തരം :ചിത്രം 2 മുതൽ ശ്രദ്ധിക്കുക ( ഗവർണറുടെ പേഴ്സണൽ സ്റ്റാഫായി കോ- ടെർമിനസ് വ്യവസ്ഥയിൽ നിയമിച്ച ആറുപേരുണ്ട്. ഹരി എസ്‌ കർത്ത അടക്കം. ഇതിനു പുറമെ ഒരു ഫോട്ടോഗ്രാഫറുടെ തസ്തിക സൂപ്പർ ന്യൂമറി ആയി സൃഷ്ടിച്ചിട്ടുണ്ട്.

ചോദ്യം 6 / 7 - ജീവനക്കാരുടെ പെൻഷൻ പ്രായവും മറ്റ്‌ ഡീറ്റയിൽസും

ഉത്തരം : സർക്കാർ സർവ്വീസ് ‌റൂൾ പ്രകാരം. (സംസ്ഥാന സർക്കാർ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളാണ് എന്നർത്ഥം )

ചോദ്യം 8- ജീവനക്കാരുടെ ശംബളവും പ്രതിമാസ അലവൻസുകളും വ്യക്തമാക്കാമോ..?

ഉത്തരം : മൂന്ന് മുതലുള്ള ചിത്രങ്ങൾ നോക്കുക..

കൂട്ടി ചേർക്കാനുള്ളത്‌..!

1- ഗവർണറുടെ ദാനം'' പദ്ധതി പ്രകാരം 2020-21 ൽ ചിലവഴിച്ചത് ?

13,50000 രൂപ ( തുക ലക്ഷത്തിൽ )

2- 2021-22 ൽ ദാനം ചെയ്തത് ?

25, 00000 രൂപ. ( തുക ലക്ഷത്തിൽ )

3- ഗവർണർ അതിഥി സൽക്കാരത്തിന് 2020-21 ൽ ചിലവഴിച്ചത് ?

24, 9956 രൂപ. ( തുക ലക്ഷത്തിൽ )

4- 2021-22ൽ ചിലവഴിച്ചത് ?

4,38788 രൂപ. ( തുക ലക്ഷത്തിൽ )

5-വിമാനയാത്രാക്കൂലി ഇനത്തിൽ 2020-21 ൽ ചിലവഴിച്ചത്

53, 4821 രൂപ. ( തുക ലക്ഷത്തിൽ )

6 - 2021-22 ൽ ഇത്‌ വരെ ചിലവഴിച്ചത് ?

12, 90309 രൂപ. ( തുക ലക്ഷത്തിൽ )

7- ഗവർണറുടെ പ്രതിമാസ ശമ്പളം ?

മൂന്നര ലക്ഷം ( 3, 50000) രൂപ.

സർക്കാർ ചിലവുകളെ കുറിച്ച്‌ ഓർത്ത്‌ വ്യാകുലപ്പെടുന്ന മാധ്യമങ്ങളും, ' നികുതി ' പണ ദാദാക്കളായ അപ്പർ മിഡിൽ ക്ലാസ്‌ ടീമുൾക്കും ഒരു വേദനയും തോന്നാത്ത കണക്കുകൾ..!

ഇത്രയും തുക ചിലവഴിച്ച്‌ ഇദ്ദേഹത്തെ സംസ്ഥാനം തീറ്റിപ്പോറ്റുന്നത്‌ സംസ്ഥാനത്ത്‌ ഭരണ സ്തംഭനം ഉണ്ടാക്കാനും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സംഘപരിവാറിന്‌ തീറെഴുതാനും..

ഇനി ഗവർണ്ണർ ഫാൻസിനോട്‌ ഒറ്റ ചോദ്യം കൂടി ....

PSC യോ എംപ്ലോയ്മെൻ്റോ വഴി അല്ലാത്ത എല്ലാ സ്ഥിര, താൽക്കാലിക നിയമനങ്ങളും പൊതുഖജനാവിൽ നിന്ന് ശംബളം നൽകുന്ന ഏത് സ്ഥാപനത്തിലായാലും അവയെ പിൻവാതിൽ എന്നാണല്ലോ വിശേഷിപ്പിക്കുന്നത്‌..? അങ്ങനെ എങ്കിൽ രാജ്ഭവനിലെ ഈ നിയമനങ്ങൾ ഏത്‌ വിഭാഗത്തിൽ ഉൾപ്പെടും..?

✍️ Sudheer Ibrahim

ചികിത്സ കഴിഞ്ഞു തിരിച്ചെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.
18/11/2022

ചികിത്സ കഴിഞ്ഞു തിരിച്ചെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

⭕️ UDF സർക്കാരിൻ്റെ  കാലത്ത് സർക്കാർ അഭിഭാഷ നിയമനത്തിനായി മന്ത്രിമാരും MP മാരും MLA മാരും കോൺഗ്രസ് നേതാക്കളും അയച്ച ശുപാ...
17/11/2022

⭕️ UDF സർക്കാരിൻ്റെ കാലത്ത് സർക്കാർ അഭിഭാഷ നിയമനത്തിനായി മന്ത്രിമാരും MP മാരും MLA മാരും കോൺഗ്രസ് നേതാക്കളും അയച്ച ശുപാർശ കത്തുകൾ പുറത്ത് വന്നിട്ടുണ്ട്.. ‼️

1️⃣ AICC ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ..

2️⃣ മുൻ മന്ത്രിയായ എ പി അനിൽകുമാർ

3️⃣ MP മാരായ കൊടികുന്നിൽ സുരേഷ് , KP ധനപാലൻ , പീതാമ്പര കുറുപ്പ് ,

4️⃣ MLA മാരായ PT തോമസ് , PC വിഷ്ണുനാഥ് , ഷാഫി പറമ്പിൽ ,ഹൈബി ഈഡൻ ,' TN പ്രതാപൻ വർക്കല കഹാർ , AT ജോർജ്ജ് , ജോസഫ് വാഴയ്ക്കൻ, കോൺഗ്രസ് ദേശീയ നേതാവ് ഓസ്ക്കാർ ഫെർണാണ്ടസ് ,

5️⃣ കോണ്ഗ്രസ്സ് നേതാക്കൾ ആയ എം എം ഹസൻ , എ എ ഷൂക്കൂർ ,KC അബു , CMP നേതാവ് CP ജോൺ ,

6️⃣ ലീഗ് നേതാവും MLA യുമായിരുന്ന KNA ഖാദർ , വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലി കുട്ടി വേണ്ടി പ്രൈവറ്റ് സെക്രട്ടറി അബാസ് , തുടങ്ങിയവരും ശുപാർശ കത്ത് നൽകിയിട്ടുണ്ട് .

7️⃣ ഇത് കൂടാതെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ,വിവിധ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികൾ ,മണ്ഡലം കമ്മറ്റികൾ എന്നിവരും മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്ക് കത്തുകൾ അയച്ചിട്ടുണ്ട്.

⭕️ എം എം ഹസൻ , PC വിഷ്ണുനാഥ് ,ഷാഫി പറമ്പിൽ ,CP ജോൺ ഹൈബി ഇഡൻ എന്നീ വർ സ്വന്തം കൈപ്പടയിലാണ് ഉമ്മൻ ചാണ്ടിയെ അഭിസംബോധന ചെയ്ത് കത്തുകൾ എഴുതിയിരിക്കുന്നത്.. ‼️

⭕️ പക്ഷെ ഏഷ്യാനെറ്റ്‌, മാതൃഭൂമി, മനോരമ, 24 എന്നിവർ ഇത് അറിഞ്ഞ മട്ട് പോലും ഇല്ല എന്നതാണ്... ‼️🙄

⭕️ മാധ്യമങ്ങൾ വലതുപക്ഷ അനുകൂലമാണ് എന്ന് വേറെ വല്ല തെളിവും വേണോ.. ❓😐

എന്താലെ... ❓

ഡി വൈ എഫ് ഐ നെടുംകുന്നം മേഖലാ കമ്മിറ്റിയുടേ നേതൃത്വത്തിൽ ചേലക്കൊമ്പ് സി എം എസ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ...
08/06/2022

ഡി വൈ എഫ് ഐ നെടുംകുന്നം മേഖലാ കമ്മിറ്റിയുടേ നേതൃത്വത്തിൽ ചേലക്കൊമ്പ് സി എം എസ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി.

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

സി പി ഐ എം ഏരിയാ കമ്മിറ്റിയംഗം രഞ്ജി രവീന്ദ്രൻ, ഡി വൈ എഫ് ഐ ഭാരവാഹികളായ ജോബിൻ ജോയി, നിഖിൽ രാജ്, അഭിജിത്ത് കെ മോഹൻ, അഖിൽ പി രഘു, സെലിൻ സാം,
എന്നിവർ സംസാരിച്ചു.

RSS കാരുടെ NGO യിൽ പണിക്കെടുത്തത് എന്തിനാണെന്നുള്ള സംശയം ഒക്കെ ഇപ്പൊ മാറിയല്ലോ അല്ലെ 😊
07/06/2022

RSS കാരുടെ NGO യിൽ പണിക്കെടുത്തത് എന്തിനാണെന്നുള്ള സംശയം ഒക്കെ ഇപ്പൊ മാറിയല്ലോ അല്ലെ 😊

CPl (M) ദേവഗിരി ബ്രാഞ്ച് അംഗവും, ഓട്ടോ ടാക്സി ലൈറ്റ് മോട്ടേഴ്സ് ഫെഡറേഷൻ CITU നെടുംകുന്നം യൂണിറ്റ് അംഗവുമായിരുന്ന നെടുംകു...
05/06/2022

CPl (M) ദേവഗിരി ബ്രാഞ്ച് അംഗവും, ഓട്ടോ ടാക്സി ലൈറ്റ് മോട്ടേഴ്സ് ഫെഡറേഷൻ CITU നെടുംകുന്നം യൂണിറ്റ് അംഗവുമായിരുന്ന നെടുംകുന്നം ഇടവളഞ്ഞിയിൽ EN മനോജ്(44) അന്തരിച്ചു.
പ്രിയ സഖാവിന് ആദരാഞ്ജലികൾ .......

2003 ൽ  ആണ് കേരളത്തിന് പൊറുക്കാൻ കഴിയാത്ത ആ വെടിവെപ്പ് നടന്നത്.  ജോഗി എന്ന ആദിവാസി യുവാവിനെ ആന്റണിയുടെ  പോലീസ് വെടിവെച്ച...
31/05/2022

2003 ൽ ആണ് കേരളത്തിന് പൊറുക്കാൻ കഴിയാത്ത ആ വെടിവെപ്പ് നടന്നത്. ജോഗി എന്ന ആദിവാസി യുവാവിനെ ആന്റണിയുടെ പോലീസ് വെടിവെച്ചു കൊന്നു. ജോഗിയുടെ മകൾക്ക് 2006ൽ വന്ന വിഎസ് സർക്കാർ റവന്യൂ വകുപ്പിൽ ജോലിയും 10 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകിയിരുന്നു. 2016 ൽ വന്ന പിണറായി വിജയൻ സർക്കാർ മുത്തങ്ങ സമരത്തിൽ പങ്കെടുത്ത 225 ആദിവാസികൾക്ക് ഒരേക്കർ ഭൂമി നൽകിയിരുന്നു. ഇപ്പോൾ അവർക്ക് വീട് വെച്ച് നൽകുകയാണ് പിണറായി സർക്കാർ. അതിന്റെ ആദ്യ ഘട്ടത്തിൽ 10 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുന്നത് ഇപ്പോൾ പൂർത്തിയാക്കി

CPIM കറുകച്ചാൽ ലോക്കൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട DYFI വാഴൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ സഖാവ് അരുൺ ബാലചന്ദ്രനു നൂറു ചു...
24/05/2022

CPIM കറുകച്ചാൽ ലോക്കൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട DYFI വാഴൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ സഖാവ് അരുൺ ബാലചന്ദ്രനു നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ, 🚩

12/05/2022

ജോ ജോസഫ് സഭയുടെ പ്രതിനിധി തന്നെയാണ് ഏതു സഭയുടെ
നിങ്ങൾ തെരഞ്ഞെടുക്കുന്ന നിയമസഭയുടെ പ്രതിനിധി.
-സ.പിണറായി വിജയൻ
ബഹു:മുഖ്യമന്ത്രി

#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്100
#ഉറപ്പാണ്_വികസനം

ഡോക്ടർ ജോ ജോസഫിന്റെ പ്രചരണത്തിനായി ഡി.സി.സി സെക്രട്ടറിയും..ഇടതുപക്ഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്‌ മുതൽ പല കോണുകളിൽ നിന്...
08/05/2022

ഡോക്ടർ ജോ ജോസഫിന്റെ പ്രചരണത്തിനായി ഡി.സി.സി സെക്രട്ടറിയും..

ഇടതുപക്ഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്‌ മുതൽ പല കോണുകളിൽ നിന്നും കൂട്ടനിലവിളികൾ ഉയർന്നതിന്റെ കാരണം ഇതൊക്കെയാണെന്ന് തന്നെ പറയും.സഹതാപമല്ല;നാടിനാവശ്യം വികസനം തന്നെ..💪🔥
Vote For Ldf

 #ഉറപ്പാണ്_തൃക്കാക്കര #ഉറപ്പാണ്_വികസനം #ഉറപ്പാണ്100
05/05/2022

#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്_വികസനം
#ഉറപ്പാണ്100

പാടികുന്ന് രക്തസാക്ഷി ദിനം ഇരിക്കൂര്‍ ഫര്‍ക്കയില്‍പ്പെട്ട പ്രദേശങ്ങളുടെ നാടുവാഴികളുടെ ഭരണം അതിഭീകരമായിരുന്നു. അടിമകളെ പോ...
04/05/2022

പാടികുന്ന് രക്തസാക്ഷി ദിനം

ഇരിക്കൂര്‍ ഫര്‍ക്കയില്‍പ്പെട്ട പ്രദേശങ്ങളുടെ നാടുവാഴികളുടെ ഭരണം അതിഭീകരമായിരുന്നു. അടിമകളെ പോലെ മാത്രം ജീവിക്കാൻ വിധിക്കപെട്ട ജനങ്ങൾ , നാടുവാഴികള്‍ കല്‍പ്പിക്കുന്നത് അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ട സാധാരണ മനുഷ്യര്‍. നിഷേധികളെ തൂക്കിക്കൊല്ലാന്‍ തൂക്കുമരങ്ങള്‍ വരെ സ്വന്തമായുണ്ടായിരുന്നവര്‍ ആയിരുന്നു അക്കാലത്തെ നാടുവാഴികൾ . അവരുടെ അധികാരത്തിന് കീഴില്‍ ഞെരിഞ്ഞമര്‍ന്ന് ജീവിതം നരക തുല്യമായിരുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും. വാശി, നുരി, വെച്ചുകാണല്‍, പാട്ടം തുടങ്ങിയ അക്രമപ്പിരിവുകള്‍കൊണ്ട് പൊറുതിമുട്ടിയവര്‍. ഈ വ്യവസ്ഥയക്ക് അറുതിവരുത്തണമെന്ന് സന്ദേശവുമായെത്തിയ നേതാക്കളുടെ തീരുമാനത്തിന്റെ ഭാഗമായി 1935 ജൂലൈ 13 ന് നണിയൂരില്‍ വിഷ്ണുഭാരതീയന്‍ പ്രസിഡണ്ടും കെ എ കേരളീയന്‍ സെക്രട്ടറിയുമായി ആദ്യ കര്‍ഷകസംഘം രൂപം കൊണ്ടു. ഈ സംഭവം മലബാറിലാകെ വമ്പിച്ച അലയൊലികള്‍ സൃഷ്ടിച്ചു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ബോധവാന്മാരാവുകയും സംഘടിക്കാനുള്ള ശ്രമങ്ങള്‍ എല്ലാഭാഗത്തും നടക്കുകയും ചെയ്തു. ജന്മിമാരുടെയും ഗുണ്ടകളുടെയും അതിക്രമങ്ങളെ കർഷക പ്രസ്ഥാനങ്ങൾ ചോദ്യം ചെയ്യാന്‍ തുടങ്ങി. അവര്‍ക്കു മുന്നില്‍ കര്‍ഷകസംഘം സൂര്യ പ്രഭയിൽ തെളിഞ്ഞ പാത പോലെ നിലകൊണ്ടു. 1942 - 46 കാലത്ത് നടന്ന രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികളായെത്തിയ ഭക്ഷ്യക്ഷാമവും കോളറയും മൂലം മരിക്കുന്ന സ്ഥിതിയുണ്ടായപ്പോള്‍ ജന്മിമാര്‍ സംഭരിച്ചും പൂഴ്ത്തിയും വെച്ചിരുന്ന നെല്ലെടുത്ത് പട്ടിണി കിടക്കുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. വിവിധ സ്ഥലങ്ങളില്‍ ഇത്തരം ധീരമായ പ്രവര്‍ത്തനങ്ങള്‍ നടന്നു. ജന്മിമാര്‍ പൊലീസിനെയും ഗുണ്ടകളേയുമുപയോഗിച്ച് ഇതിനെ നേരിട്ടപ്പോള്‍ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവര്‍ത്തകര്‍ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തി.
കയരളം മേഖലയിലെ കര്‍ഷക - കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവര്‍ത്തകരായിരുന്നു സഖാക്കൾ കുട്ട്യപ്പയും രൈരു നമ്പ്യാരും ഗോപാലനും. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഫലിക്കുന്നില്ലെന്ന് വന്നപ്പോള്‍ പ്രധാന പ്രവര്‍ത്തകരെ വകവരുത്തുന്നതിന് അവര്‍ നീക്കം തുടങ്ങി. ഇതിനായി അവര്‍ ക്രൂരതയുടെ പര്യായമായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റേ യുടെ സഹായം തേടി.
ഒരു ദിവസം മുല്ലക്കൊടിയില്‍ എത്തിയ സഖാവ് കുട്ട്യപ്പയെ ഒരു കോൺഗ്രസ് ഗുണ്ടാതലവന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുത്താണ് പൊലീസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് ചെയ്തത്. ചെറുപഴശ്ശി എന്ന സ്ഥലത്തുവെചുള്ള കോൺഗ്രസ് ഗുണ്ടകളാണ് സഖാവ് രൈരു നമ്പ്യാരെ പിടിച്ച് വളപട്ടണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കുന്നത്. മുല്ലക്കൊടിയില്‍ വെച്ച് ഒരു കോണ്‍ഗ്രസ് നേതാവിനെ അടിച്ചു എന്ന കള്ളക്കേസുണ്ടാക്കിയാണ് സഖാവ് ഗോപാലനെ അറസ്റ്റ് ചെയ്ത് എം എസ് പി ക്കാര്‍ അവിടെത്തന്നെ സജ്ജീകരിച്ച ലോക്കപ്പിലടച്ചത്.
സഖാക്കൾ രൈരു നമ്പ്യാര്‍, കുട്ട്യപ്പ എന്നിവരെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യത്തിലെടുക്കുകയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറക്കി ഇന്‍സ്‌പെക്ടര്‍ റേയുടെ നേതൃത്വത്തില്‍ ഇരുവരുടേയും കണ്ണുകള്‍ കെട്ടി പാടിക്കുന്നില്‍ എത്തിക്കുകയായിരുന്നു. കയരളത്തെ എം എസ് പി ക്യാമ്പില്‍ നിന്നും ഗോപാലനേയും ഇവിടേക്കെത്തിച്ചു. അര്‍ദ്ധരാത്രി പാടിക്കുന്നിന്റെ നെറുകയിൽ നിരത്തി നിര്‍ത്തിയ സഖാക്കളുടെ നെഞ്ചിനു നേരെ തോക്ക്ചൂണ്ടി ഇൻസ്പെക്ടർ അലറി, ''വിളിക്കെടാ കമ്മ്യൂണിസ്റ്റ് പാർടി മൂർദാബാദ്''... എന്നാൽ പ്രസ്ഥാനത്തെ ജീവനേക്കാൾ സ്നേഹിച്ച സഖാക്കൾ ഇൻസ്പെക്ടറുടെ ആവശ്യം പുച്ഛിച്ചു തള്ളി. ''കമ്മ്യൂണിസ്റ്റ് പാർടി മൂർദാബാദ് എന്ന് വിളിച് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാമെന്നു സമ്മതിച്ചാൽ നിങ്ങളെ ഞാൻ മോചിപ്പിക്കാം. അല്ലെങ്കിൽ ഇവിടെ കിടന്നു നിങ്ങൾക്ക് വെടി കൊണ്ട് മരിക്കേണ്ടിവരും. ഇതിലേതു വേണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം''. ഇന്‍സ്പെക്ടര്‍ പറഞ്ഞു. അവര്‍ ഇന്‍സ്പെക്ടറുടെ നിറതോക്കിന് മുന്നില്‍ നെഞ്ചും വിരിച്ചു നിന്ന് ആകാശത്തേക്ക്‌ മുഷ്ടി ഉയര്‍ത്തി ഉറക്കെ ഉറക്കെ വിളിച്ചു ''ഇങ്ക്വിലാബ് സിന്ദാബാദ്, കമ്മ്യൂണിസ്റ്റ്‌ പാര്‍ടി സിന്ദാബാദ്, കര്‍ഷകസംഘം സിന്ദാബാദ്, രക്തപതാക സിന്ദാബാദ്.....'' പാടിക്കുന്നിന്റെ നെറുകയില്‍ റോഡില്‍ നിന്നും മാറ്റി പാടിക്കുന്നിലെ ഏറ്റവും ഉയര്‍ന്ന പാറയ്ക്കു മുകളില്‍ കയറ്റി നിര്‍ത്തിയാണ് മൂന്നു സഖാക്കളെയും വെടിവെച്ച് കൊന്നത്. പാടിക്കുന്ന് രക്തസാക്ഷിത്വം സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ സമര സംഭവങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. വെടിവെച്ചു കൊല്ലുവാന്‍ മാത്രമായി കള്ളജാമ്യത്തിലെടുത്തും കള്ളക്കേസ് ചുമത്തിയും മൂന്ന് സഖാക്കളെ കൊണ്ടുവന്ന് നിരത്തി നിര്‍ത്തി വധിച്ച സംഭവം ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് ആ ധീരപോരാളികളുയര്‍ത്തിയ ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം നാലുദിക്കിലും പ്രതിധ്വനിച്ചു. നേതാക്കന്മാരെ വധിച്ചാല്‍ പ്രസ്ഥാനം തകരുമെന്ന് കരുതിയായിരുന്നു ആ മൂന്ന് പേരെയും വെടിവെച്ചുകൊന്നത്. എന്നാല്‍ രക്തതാരകങ്ങളായി കൂടുതല്‍ പോരാട്ടങ്ങള്‍ക് വരും കാല പോരാളികള്‍ക്കു ആവേശമായി അവർ മാറുകയായിരുന്നു ....

പാടിക്കുന്ന് രക്തസാക്ഷികൾ : പോരാട്ടങ്ങളിലെ ഊർജ്ജം ✊🏻

തൃക്കാക്കരയിൽ ഇടതുമുന്നണി വിജയിക്കും. മികച്ച സ്ഥാനാർത്ഥിയായിരിക്കും എൽഡിഎഫിൻ്റേത്. കേരളം വികസന കുതിപ്പിലാണ്. സംസ്ഥാനത്ത്...
04/05/2022

തൃക്കാക്കരയിൽ ഇടതുമുന്നണി വിജയിക്കും. മികച്ച സ്ഥാനാർത്ഥിയായിരിക്കും എൽഡിഎഫിൻ്റേത്. കേരളം വികസന കുതിപ്പിലാണ്. സംസ്ഥാനത്ത് എൽഡിഎഫ് സീറ്റ് നില മൂന്നക്കം കടക്കും. സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല. എൽഡിഎഫ് വികസനത്തിൻ്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുക. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിൻ്റെ ചുമതല. കെ റെയിൽ ചർച്ച വികസനത്തിൻ്റെ കരുത്ത് കൂട്ടും. സിൽവർ ലൈൻ ജനവികാരം എൽഡിഎഫിന് അനുകൂലമാക്കും. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെങ്കിൽ അത് ഇടിച്ചു തകർക്കാനുള്ള കരുത്ത് എൽഡിഎഫിനുണ്ട്.

സ. ഇ പി ജയരാജൻ
എൽഡിഎഫ് കൺവീനർ

#ഉറപ്പാണ്100
#ഉറപ്പാണ്_തൃക്കാക്കര

തൃക്കാക്കരയുടെ സമഗ്ര വികസനത്തിന്‌ എൽ ഡി എഫിന്‌ ഒരു വോട്ട്‌..❤️
03/05/2022

തൃക്കാക്കരയുടെ സമഗ്ര വികസനത്തിന്‌ എൽ ഡി എഫിന്‌ ഒരു വോട്ട്‌..❤️

Address

Rajshahi Division
686542

Telephone

+919605405428

Website

Alerts

Be the first to know and let us send you an email when CPI-M നെടുംകുന്നം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Political Parties in Rajshahi Division

Show All