സിപിഐ എം തൃക്കാക്കര ഏരിയ കമ്മിറ്റി

സിപിഐ എം തൃക്കാക്കര ഏരിയ കമ്മിറ്റി സിപിഐ എം തൃക്കാക്കര ഏരിയ കമ്മിറ്റി

23/07/2024

കട്ടപ്പുറത്തായ തൃക്കാക്കര നഗരസഭക്കെതിരെ പ്രതിഷേധം.

62 ലക്ഷംx 1600 രൂപ = 992 കോടി രൂപ.അതായത് പിണറായി വിജയൻ സർക്കാരിന് ഒരു മാസം ക്ഷേമപെൻഷൻ നൽകാൻ വേണ്ടത് 992 കോടി രൂപ. ഉമ്മൻ ...
22/07/2024

62 ലക്ഷംx 1600 രൂപ = 992 കോടി രൂപ.
അതായത് പിണറായി വിജയൻ സർക്കാരിന് ഒരു മാസം ക്ഷേമപെൻഷൻ നൽകാൻ വേണ്ടത് 992 കോടി രൂപ.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷൻ നൽകാൻ വേണ്ടിയിരുന്ന തുക 34 ലക്ഷം X 600 രൂപ = 204 കോടി രൂപ.

അതായത് ഉമ്മൻ ചാണ്ടി ഭരണകാലത്ത് ഒരു മാസം നൽകിയ ക്ഷേമ പെൻഷന്റെ ആകെ തുകയുടെ 5 ഇരട്ടി തുകയാണ് പിണറായി വിജയൻ സർക്കാർ ഒരു മാസം ക്ഷേമ പെൻഷനായി ചിലവിടുന്നത്.

22/07/2024
22/07/2024
20/07/2024

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ക്രിസ്റ്റഫർ ജോയിയുടെ അമ്മയ്ക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മന്ത്രി സ. വി ശിവൻകുട്ടി കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായമാണ് പെരിങ്കടവിളയിലെ ജോയിയുടെ വീട്ടിലെത്തി മന്ത്രി കൈമാറിയത്. ജോയിയുടെ അമ്മയ്ക്ക് വീട് വെച്ച് നൽകുമെന്ന് തിരുവനന്തപുരം നഗരസഭ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അപകടത്തിന് ഉത്തരവാദിയായ റെയിൽവേ ഇപ്പോഴും നിസംഗ മനോഭാവം തുടരുകയാണ്.

മലപ്പുറം പാണ്ടിക്കാട് പനി ബാധിച്ച പതിനഞ്ചുകാരന് നിപ ബാധ സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഫലം സ്ഥിരീകരിച്...
20/07/2024

മലപ്പുറം പാണ്ടിക്കാട് പനി ബാധിച്ച പതിനഞ്ചുകാരന് നിപ ബാധ സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഫലം സ്ഥിരീകരിച്ചത്. ഹൈ റിസ്ക് കോൺടാക്ട് ഉള്ളവരെ കണ്ടെത്തുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി ‍വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികൾ ആരംഭിച്ചു.

പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ15 വയസ്സുകാരണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ മസ്തിഷ്ക ജ്വരത്തെ തുടർന്ന് കോഴിക്കോട് MIMS ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സ്രവം പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സ്രവത്തിന്റെ പരിശോധന റിപ്പോർത്തിലാണ് ഫലം പോസിറ്റിവായത്.

കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയുമായി സമ്പക്കർമുള്ള മൂന്നു പേരെ ഐസലേറ്റ് ചെയ്തു. മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ഡിഎംഒ പറഞ്ഞു. ഡിഎംഒയുടെ നേതൃത്വത്തിൽ പാണ്ടിക്കാട് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ചെള്ള് പനിയും സ്ഥിരികരിച്ചിട്ടുണ്ട്.

20/07/2024
വ്യാപാരി വ്യവസായി സമിതി സ്ഥാപക നേതാക്കളിൽ ഒരാളും സിപിഐ എം തൃശൂർ ഏരിയ കമ്മിറ്റി അംഗവുമായ ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തിൽ...
18/07/2024

വ്യാപാരി വ്യവസായി സമിതി സ്ഥാപക നേതാക്കളിൽ ഒരാളും സിപിഐ എം തൃശൂർ ഏരിയ കമ്മിറ്റി അംഗവുമായ ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. വ്യാപാരികളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്ത മികച്ച സംഘാടകനായിരുന്നു അദ്ദേഹം. സ്പോർട്സ് കൗൺസിൽ ഭാരവാഹി എന്ന നിലയിൽ കായിക മേഖലയിലും അദ്ദേഹം തന്റേതായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

18/07/2024
17/07/2024

കടലാക്രമണമുണ്ടായ എടവനക്കാട്‌ പഞ്ചായത്തിലെ പഴങ്ങാട്‌ പ്രദേശം സന്ദർശിച്ചു. വൈപ്പിൻ മേഖലയിലെ കടലാക്രമണപ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തരനടപടി സ്വീകരിക്കുമെന്ന്‌ ജനങ്ങൾക്കുറപ്പ് നൽകി. സ്ഥലം എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ മേഖലയിലെ വിഷയങ്ങൾ സർക്കാരിന് മുന്നിൽ എത്തിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് സ്ഥായിയായ സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ട്. ആദ്യപടിയായി എന്ത് ചെയ്യാനാകുമെന്നതിന്മേൽ പഠനം നടത്താൻ ഐഐടി മദ്രാസിനെ ഏൽപ്പിക്കുകയും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബൃഹത്തായൊരു പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് പിഎംഎംഎസ്‌വൈയിൽ ഉൾപ്പെടുത്തി കേന്ദ്രസഹായം ലഭിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. കേന്ദ്രസർക്കാരിനെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവിലുള്ള ഏജൻസി ഇവാല്യുവേഷൻ റിപ്പോർട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്‌. തീർച്ചയായും ഇത്രയും വിപുലമായൊരു പദ്ധതി യാഥാർത്ഥ്യമായാൽ ചെല്ലാനത്തുണ്ടായതുപോലെ സ്ഥായിയായ പരിഹാരം കടലാക്രമണത്തിന് ഉണ്ടാകും. അത് ജനങ്ങളുമായി സംസരിച്ചിട്ടുണ്ട്.

കിണറിൽ വീണ രണ്ടര വയസുകാരനായ കുഞ്ഞനുജനെ സ്വന്തം ജീവൻ  പണയം വച്ച് കിണറിലേക്ക് എടുത്ത് ചാടി രക്ഷപ്പെടുത്തിയ മുഹമ്മദ് ഫർഹാന്...
15/07/2024

കിണറിൽ വീണ രണ്ടര വയസുകാരനായ കുഞ്ഞനുജനെ സ്വന്തം ജീവൻ പണയം വച്ച് കിണറിലേക്ക് എടുത്ത് ചാടി രക്ഷപ്പെടുത്തിയ മുഹമ്മദ് ഫർഹാന് ബാലസംഘത്തിൻ്റെ ഉപഹാരം ഏരിയ സെക്രട്ടറി എ ജി ഉദയയുമാർ കൈമാറുന്നു.

നിതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ കേരളം വീണ്ടും ഒന്നാമത്‌.  79 പോയിന്റുള്ള കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാമതുണ്ട്‌....
13/07/2024

നിതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ കേരളം വീണ്ടും ഒന്നാമത്‌. 79 പോയിന്റുള്ള കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാമതുണ്ട്‌. 78 പോയിന്റോടെ തമിഴ്‌നാടും 77 പോയിന്റോടെ ഗോവയുമാണ്‌ പിന്നിൽ. 2023–-24 വർഷത്തെ നിതി ആയോഗിന്റെ സൂചികയിലാണ്‌ മികവ്‌ തുടർന്നത്‌. ഇന്ത്യയുടെ സുസ്ഥിര വികസന പോയിന്റ്‌ 66ൽ നിന്നും 71 ആയി ഉയർന്നിട്ടുണ്ട്‌.

57 പോയിന്റുള്ള ബിഹാർ, 62 പോയിന്റുള്ള ജാർഖണ്ഡ്‌, 63 പോയിന്റുള്ള നാഗാലാൻഡ്‌ എന്നവിയാണ്‌ പിന്നിൽ. 16 വികസന സൂചികകളുടെ അടിസ്ഥാനത്തിലാണ്‌ പട്ടിക തയ്യാറാക്കിയതെന്ന്‌ നിതി ആയോഗ്‌ സിഇഓ ബി വി ആർ സുബ്രഹ്മണ്യം പറഞ്ഞു.

2020–-21 ൽ പുറത്തിറക്കിയ സുസ്ഥിര വികസന സൂചികയിൽ 75 പോയിന്റോടെയായിരുന്നു കേരളം ഒന്നാമെത്തിയത്‌. പുതിയ വികസന സൂചികയിൽ നാല്‌ പോയിന്റ്‌ കൂടി ഉയർത്തിയാണ്‌ കേരളം നേട്ടം ആവർത്തിച്ചത്‌. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വം, ഊർജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന ലക്ഷ്യങ്ങൾ പരിഗണിച്ചാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുള്ളത്‌. കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡിഗഡാണ്‌ മുന്നിൽ. ജമ്മു–-കശ്‌മീർ, പുതുശ്ശേരി, അൻഡമാൻ നിക്കോബാർ, ഡൽഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ്‌ തുടർന്നുള്ളത്‌.

ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഡെന്റൽ ലാബ് കേരളത്തിൽ..ഏഷ്യയിലെ ഏറ്റവും വലിയ ഡെന്റൽ ലാബ്, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത...
13/07/2024

ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഡെന്റൽ ലാബ് കേരളത്തിൽ..

ഏഷ്യയിലെ ഏറ്റവും വലിയ ഡെന്റൽ ലാബ്, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡെന്റൽ ലാബ്, ഇന്ത്യയിലെ ഏറ്റവും വലിയ ഡെന്റൽ ലാബ് തുടങ്ങിയ സ്ഥാനങ്ങൾ നേടിയ Dentcare Dental labs Pvt. Ltd. ആഗോളതലത്തിൽ ദന്തഡോക്ടർമാർക്കായി അത്യാധുനിക പ്രോസ്‌തെറ്റിക്‌സ് നിർമിക്കുന്ന കേരള കമ്പനിയാണ്. 300,000 ചതുരശ്ര അടിയിൽ കേരളത്തിലെ തൃശ്ശൂരിൽ പരന്നുകിടക്കുന്ന അത്യാധുനിക നിർമ്മാണ യൂണിറ്റ് ആണ് Dentcare Dental labs Pvt. Ltd.-നുള്ളത്. മികച്ച ഗുണനിലവാരവും നിർമാണത്തിനുള്ള കൃത്യത ഉറപ്പാക്കാനുമായി 4000-ലധികം വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധരെയും സ്പെഷ്യലിസ്റ്റ് ദന്തഡോക്ടർമാരും DenCare-ൽ പ്രവർത്തിക്കുന്നു. നിലവിൽ ഇന്ത്യക്ക് പുറമെ കാനഡ, യു.എ.ഇ, യു.കെ., ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ Dentcare പ്രവർത്തിച്ചു വരുന്നു. ജർമ്മനി, യുഎസ്എ രാജ്യങ്ങളിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചാണ് Dentcare നിലവാരമുള്ള പ്രോസ്‌തെറ്റിക്‌സ് നിർമിക്കുന്നത്.

സംസ്ഥാന താൽപര്യം ഹനിച്ച്‌ ഉമ്മൻചാണ്ടിയുടെ കരാർ ; അദാനിക്ക്‌ നൽകിയത്‌ 90312 കോടിയുടെ അധികവരുമാനം എൽഡിഎഫ്‌ എതിർത്തത്‌ ഉമ്മ...
13/07/2024

സംസ്ഥാന താൽപര്യം ഹനിച്ച്‌ ഉമ്മൻചാണ്ടിയുടെ കരാർ ; അദാനിക്ക്‌ നൽകിയത്‌ 90312 കോടിയുടെ അധികവരുമാനം

എൽഡിഎഫ്‌ എതിർത്തത്‌ ഉമ്മൻചാണ്ടി സർക്കാർ അദാനിയുമായുണ്ടാക്കിയ കരാറിലെ സംസ്ഥാന വിരുദ്ധമായ വ്യവസ്ഥകളെ മാത്രം. കേരളത്തിന്റെ താൽപര്യം ബലികഴിപ്പിച്ചുള്ള കരാറിലെ വ്യവസ്ഥകളെ എതിർത്തപ്പോഴും പദ്ധതി ഒരു കാരണവശാലും ഇല്ലാതാകരുതെന്ന ഉറച്ച നിലപാടാണ്‌ എൽഡിഎഫ്‌ സ്വീകരിച്ചത്‌. ഒപ്പിട്ട കരാറിൽനിന്ന്‌ പിന്മാറിയാൽ പദ്ധതി വീണ്ടും വൈകുമെന്ന ബോധ്യത്തിൽ എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുപോയതും ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ്‌.
നടത്തിപ്പിൽ മാത്രം നാമമാത്ര സ്വകാര്യപങ്കാളിത്തം അനുവദിക്കും വിധം പദ്ധതി നടപ്പാക്കാനായിരുന്നു വി എസ്‌ സർക്കാർ ശ്രമിച്ചത്‌. 450 കോടി ബജറ്റ് വഴിയും 2500 കോടി ബാങ്ക് കൺസോർഷ്യം വഴിയും സമാഹരിച്ച്‌ പദ്ധതി നടപ്പാക്കാനായിരുന്നു ശ്രമം. ഉമ്മൻചാണ്ടി സർക്കാർ വന്നശേഷം, ലാൻഡ് ലോർഡ് മോഡലിൽതന്നെ തുറമുഖം നിർമിക്കുമെന്നാണ്‌ നിയമസഭയിൽ പറഞ്ഞത്‌. പിന്നീട് പിപിപി മാതൃക സ്വീകരിച്ചു.

പിപിപി മാതൃകയിലേക്ക്‌ മാറ്റിയിട്ടും മത്സരാധിഷ്ഠിതമായി മുന്നോട്ടുകൊണ്ടുപോകുന്ന നടപടികളിലേക്ക്‌ സർക്കാർ നീങ്ങിയില്ല. നഷ്ടത്തിലുള്ള പദ്ധതിയാണെന്ന രീതിയിലാണ് സർക്കാർ പരസ്യപ്പെടുത്തിയത്. എന്നിട്ടും അഞ്ചു കമ്പനികൾ മുന്നോട്ടുവന്നു. അവരെ ടെൻഡറിലേക്ക് കൊണ്ടുവരുന്നതിനുപകരം അദാനി ഗ്രൂപ്പുമായി ചർച്ചനടത്തി ടെൻഡർ ഉറപ്പിച്ചു. പദ്ധതിച്ചെലവിൽ 61.5 ശതമാനവും സംസ്ഥാനം വഹിക്കുകയും ആദ്യ 30 വർഷം നടത്തിപ്പിന്റെ ലാഭം മുഴുവൻ അദാനിക്ക്‌ നൽകുകയും ചെയ്യുംവിധമായിരുന്നു ഉമ്മൻചാണ്ടി സർക്കാരിന്റെ കരാർ. ഇതിനെയാണ് എൽഡിഎഫ്‌ എതിർത്തത്‌.

ഉമ്മൻ ചാണ്ടി അദാനിക്ക്‌ നൽകിയത്‌ 90312 കോടിയുടെ അധികവരുമാനം

ഉമ്മൻ ചാണ്ടി സർക്കാർ അദാനിയുമായി ഉണ്ടാക്കിയ കരാർ സംസ്ഥാന താൽപ്പര്യങ്ങളെ ബലികഴിച്ചുവെന്ന്‌ സിഎജി റിപ്പോർട്ടിലുണ്ട്‌. ബിഒടി അടിസ്ഥാനത്തിൽ രാജ്യത്ത് നിർമിക്കുന്ന ദേശീയപാതകളും മറ്റു പ്രോജക്ടുകളും 30 വർഷം കഴിയുമ്പോൾ നിർമാണ-നടത്തിപ്പ് കമ്പനി സർക്കാരിന് കൈമാറണമെന്ന നയം ഉള്ളപ്പോഴാണ് വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പവകാശം 40 വർഷത്തേക്ക് അദാനിയെ ഏൽപ്പിക്കുന്ന കരാർ ഉമ്മൻ ചാണ്ടി ഒപ്പിട്ടത്. ഇതുമൂലം കരാറുകാരായ അദാനി പോർട്സിന് 29,217 കോടി രൂപയുടെ അധിക വരുമാനമാണ്‌ ലഭിക്കുക.

പത്തുവർഷത്തിനു പകരം 20 വർഷംകൂടി കാലാവധി അനുവദിക്കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്‌താൽ 61,095 കോടിയുടെ അധിക വരുമാനം കരാറുകാർക്കു കിട്ടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രണ്ടും കൂടി കൂട്ടിയാൽ പൊതു–സ്വകാര്യ പങ്കാളിത്ത പദ്ധതികൾക്ക്‌ പുറമെനിന്നുള്ള ഏജൻസികൾ ചെലവു റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ പരിശോധിച്ചശേഷമേ അംഗീകരിക്കാവൂവെന്നും പിപിപി കരാറുകളിൽ സർക്കാർ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സിഎജി ശുപാർശ ചെയ്‌തു.വിഴിഞ്ഞത്ത്‌ സർക്കാർ ചെലവിൽ നിർമിക്കുന്ന മത്സ്യബന്ധന തുറമുഖം ഉപയോഗിക്കുന്ന തൊഴിലാളികളിൽനിന്ന്‌ യൂസർഫീ പിരിക്കാനുള്ള അവകാശം കരാറുകാർക്കു നൽകുന്നത്‌ കരാർ നിബന്ധനയിലെ പാകപ്പിഴ മൂലമാണ്. ഇതു കരാറുകാർക്ക് അർഹതയില്ലാത്ത സാമ്പത്തിക സഹായം നൽകുന്നതിനു തുല്യമാണ്. ഇതു പരിഹരിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചു.

ഉമ്മൻ ചാണ്ടിയെ എതിർത്തത്‌ �സതീശനടക്കമുള്ള കോൺഗ്രസ്‌ �നേതാക്കളും
ഉമ്മൻചാണ്ടി സർക്കാർ ഏകപക്ഷീയമായി തയ്യാറാക്കിയ വിഴിഞ്ഞം തുറമുഖ പദ്ധതി കരാറിനെ എതിർത്തത്‌ വി ഡി സതീശൻ അടക്കമുള്ള കോൺഗ്രസ്‌ നേതാക്കളും. തുറമുഖ കരാറിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സിഎജിയുടെ കണ്ടെത്തലിനെത്തുടർന്ന്‌ വിശദമായ ചർച്ച വേണമെന്ന ആവശ്യവുമായി വി ഡി സതീശൻ കെപിസിസി അധ്യക്ഷൻ എം എം ഹസ്സന് കത്ത് നൽകിയിരുന്നു. നേതാക്കൾതന്നെ അന്ന്‌ പരാതിയുമായി മുന്നോട്ടുവന്നത്‌ കോൺഗ്രസിൽ വൻ ഗ്രൂപ്പ്‌ പോരിനും കളമൊരുക്കി.
എല്ലാ വശങ്ങളും പരിശോധിച്ചുമാത്രം കരാറെന്ന എഐസിസി നിർദേശം അവഗണിച്ചായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അദാനി ഗ്രൂപ്പുമായി കരാറിൽ ഒപ്പിട്ടതെന്ന്‌ അന്നത്തെ കെപിസിസി അധ്യക്ഷൻ വി എം സുധീരനും തുറന്നടിച്ചു. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ കെ എസ് ശബരീനാഥന്റെ നാമനിർദേശം നൽകി തിരികെ വരുന്നതിനിടെയാണ്‌ കരാറിൽ ഒപ്പിട്ട വിവരം അറിഞ്ഞതെന്നും അന്ന്‌ സുധീരൻ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയിരുന്നു. സിഎജി റിപ്പോർട്ട്‌ പുറത്തുവന്നതോടെ സമഗ്രമായ പരിശോധന നടത്തുന്നത് ഉചിതമാണെന്ന്‌ വ്യക്തമാക്കി സുധീരൻ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടു.

2022ൽ തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിഴിഞ്ഞം സമരസമിതിയുടെ നേതൃത്വത്തിൽ പൊലീസ്‌ സ്‌റ്റേഷനടക്കം അടിച്ചുതകർക്കുകയും പൊലീസുദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തപ്പോൾ അവർക്ക്‌ പിന്തുണയുമായും കോൺഗ്രസ്‌ നേതാക്കൾ ഉണ്ടായിരുന്നു. ആവശ്യമെങ്കിൽ സർക്കാരിനെതിരെ വിമോചന സമരത്തിനുപോലും തയ്യാറാകുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം.

പ്രതിഷേധമുണ്ടായി: എം എം ഹസൻ
അദാനി പോർട്‌സിന്‌ വിഴിഞ്ഞം തുറമുഖ കരാർ നൽകിയതിൽ കോൺഗ്രസിനുള്ളിലും പ്രതിഷേധം ഉയർന്നിട്ടുണ്ടെന്ന്‌ യുഡിഎഫ്‌ കൺവീനർ എം എം ഹസൻ. യാഥാർഥ്യങ്ങൾ വിസ്‌മരിച്ചാണ്‌ വി എം സുധീരൻ എതിർത്തത്‌. എഐസിസി അംഗീകാരം ഉൾപ്പെടെ നേടിയാണ്‌ ഉമ്മൻചാണ്ടി കരാർ നൽകിയത്‌. ഇതിനെതിരെ പാർടിക്കകത്തും പുറത്തും പ്രതിഷേധം ഉയർന്നിട്ടുണ്ടെന്നും ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എൽഡിഎഫ്‌ പരിശ്രമിച്ചത്‌ പദ്ധതി �തകരാതിരിക്കാൻ
സംസ്ഥാന താൽപര്യത്തിനെതിരാണെന്ന്‌ ബോധ്യമായിട്ടും എൽഡിഎഫ്‌ സർക്കാർ കരാറുമായി മുന്നോട്ടുപോയത്‌ വിഴിഞ്ഞം പദ്ധതി തകരാതിരിക്കാൻ. കരാറിൽനിന്ന്‌ പിന്മാറിയാൽ ആർബിട്രേഷനിൽ വൻതുക അദാനി കമ്പനിക്ക്‌ നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു. നിയമ നടപടി നീളുമെന്നതിനാൽ അത്രയും കാലം മറ്റൊരു കമ്പനിക്ക്‌ കരാർ നൽകാനുമാകില്ല. തന്നെയുമല്ല കേരളം വികസന പദ്ധതികൾക്ക്‌ എതിരാണെന്ന പൊതുബോധം രാജ്യത്ത്‌ സൃഷ്‌ടിക്കാനും ഇടയാക്കുമായിരുന്നു. കൂടാതെ തമിഴ്‌നാട്ടിലെ കുളച്ചലിൽ പുതിയ തുറമുഖത്തിനു കേന്ദ്രസർക്കാർ അനുവാദവും നൽകിയിരുന്നു. ഇതെല്ലാം കണക്കിലെടുത്ത്‌, പദ്ധതി യാഥാർഥ്യമായാലുണ്ടാകുന്ന നിക്ഷേപവും വികസനവും തൊഴിലവസരവുമാണ്‌ എൽഡിഎഫ്‌ സർക്കാർ മുന്നിൽക്കണ്ടത്‌.

അന്നങ്ങനെ, ഇന്നിങ്ങനെ

വി ഡി സതീശൻ
അന്ന്‌
‘‘വിഴിഞ്ഞം തുറമുഖ പദ്ധതി കരാറുമായി ബന്ധപ്പെട്ട സിഎജി കണ്ടെത്തലിനെക്കുറിച്ച്‌ രാഷ്‌ട്രീയകാര്യ സമിതി ചർച്ച ചെയ്യണം’’ (2017). ‘‘തുറമുഖ നിർമാണം നിർത്തിവയ്ക്കാനുള്ള വിഴിഞ്ഞം സമരസമിതിയുടെ പ്രതിഷേധത്തിൽ യുഡിഎഫിന്റെ പൂർണ പിന്തുണയുണ്ട്‌. അവർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള സമര പരിപാടികൾക്കും യുഡിഎഫ്‌ തുടക്കം കുറിക്കും’’ (2022).

ഇന്ന്‌
‘‘ഉമ്മൻ ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്‌ വിഴിഞ്ഞം തുറമുഖം. അതിന്റെ ക്രെഡിറ്റ്‌ യുഡിഎഫിന്‌ നൽകാൻ സർക്കാർ തയ്യാറല്ല. വിഴിഞ്ഞം തുറമുഖത്തിന്‌ ഉമ്മൻചാണ്ടി സർക്കാരിന്റെ മുഖമാണ്‌’’.

കെ സുധാകരൻ
അന്ന്‌
‘‘വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കാൻ, വേണ്ടിവന്നാൽ ഒരു വിമോചന സമരത്തിനുപോലും കോൺഗ്രസ്‌ തയ്യാറാകും. പണ്ട്‌ നടന്ന വിമോചനസമരം നിങ്ങൾക്ക്‌ ഓർമയില്ലേ? അങ്ങനെ അധികാരത്തിൽനിന്ന്‌ പുറത്താക്കിയ ചരിത്രമൊക്കെ കോൺഗ്രസിനുണ്ട്‌’’.

ഇന്ന്‌
‘വിഴിഞ്ഞം തുറമുഖത്തിന്‌ ഉമ്മൻചാണ്ടിയുടെ പേര്‌ നൽകണം. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമാണ്‌ ഈ പദ്ധതി യാഥാർഥ്യമാകാൻ കാരണം. എൽഡിഎഫും സിപിഐ എമ്മും പദ്ധതിയെ ഇല്ലാതാക്കാനാണ്‌ ശ്രമിച്ചത്‌’.

വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് ജൂലൈ 15 മുതൽ അധിക ട്രിപ്പുകൾ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ റയിൽ ലിമ...
12/07/2024

വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് ജൂലൈ 15 മുതൽ അധിക ട്രിപ്പുകൾ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ റയിൽ ലിമിറ്റഡ്‌ (കെഎംആർഎൽ). ഈ വർഷം കൊച്ചി മെട്രോയിൽ 1,64,27,568 യാത്രക്കാർ ഇതിനോടകം യാത്ര ചെയ്തു. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയിൽ പ്രതിദിനം യാത്ര ചെയ്തത്‌ ഒരു ലക്ഷത്തിലധികം പേരാണ്‌. ഈ കാരണത്താലാണ്‌ കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാൻ കെഎംആർഎൽ ട്രിപ്പുകളുടെ എണ്ണം ഉൾപ്പെടെ വർധിപ്പിക്കുന്നത്‌.

2024 ജൂലൈ 15 മുതലാണ്‌ ട്രിപ്പുകളുടെ എണ്ണം വർധിപ്പിക്കുന്നത്‌. ഒരു ദിവസം 12 ട്രിപ്പുകളാണ്‌ കൂടുതൽ ചേർക്കുന്നത്‌. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും ഈ കൂട്ടിച്ചേർക്കൽ ലക്ഷ്യമിടുന്നു.

നിലവിൽ, രാവിലെ എട്ട്‌ മണി മുതൽ പത്ത്‌ മണി വരെയും വൈകുന്നേരം നാല്‌ മണി മുതൽ ഏഴ്‌ മണി വരെയുമാണ്‌ മെട്രോയിൽ ഏറ്റവും കൂടുതൽ തിരക്ക്‌ അനുഭവപ്പെടുന്നത്‌. ഈ സമയങ്ങളിൽ രണ്ട് ട്രെയിനുകൾ തമ്മിലുള്ള സമയദൈർഘ്യം ഏഴ്‌ മിനിറ്റും 45 സെക്കൻഡുമാണ്. പുതിയ ട്രിപ്പുകൾ കൂട്ടിച്ചേർക്കുന്നതോടെ ഈ ദൈർഘ്യം ഏഴ്‌ മിനിറ്റായി ചുരുങ്ങും.

കരളുറപ്പുള്ള കേരളം
12/07/2024

കരളുറപ്പുള്ള കേരളം

കേരള ബാങ്കിന്റെ കഴിഞ്ഞ വർഷത്തെ ലാഭം 209 കോടിയായി ഉയർന്നു. രൂപീകരണത്തിന്‌ ശേഷമുള്ള റെക്കോഡാണിത്. ഏകീകൃത ബാങ്കിങ്‌ സോഫ്‌റ്...
12/07/2024

കേരള ബാങ്കിന്റെ കഴിഞ്ഞ വർഷത്തെ ലാഭം 209 കോടിയായി ഉയർന്നു. രൂപീകരണത്തിന്‌ ശേഷമുള്ള റെക്കോഡാണിത്. ഏകീകൃത ബാങ്കിങ്‌ സോഫ്‌റ്റ്‌വെയർ നടപ്പാക്കിയതോടെ എല്ലാവിധ ഓൺലൈൻ ബാങ്കിങ്‌ സേവനങ്ങളും ലഭ്യമാണ്. പ്രാഥമിക സംഘങ്ങളുമായി ബന്ധിപ്പിക്കുന്ന സോഫ്‌റ്റ്‌വെയറിന്‌ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. കഴിഞ്ഞ വർഷത്തെ റേറ്റിങ്‌ ആണ്‌ നബാർഡ്‌ പുറത്തുവിട്ടത്‌. ഇത്‌ കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഒഴിവുകൾ നികത്തുന്നടക്കം പുരോഗമിക്കുകയാണ്‌. 2023–24 സാമ്പത്തിക വർഷം നടത്തിയ നിക്ഷേപ സമാഹാരത്തിലൂടെ 1208 കോടി ലഭ്യമായി. 105 കാർഷിക സംഘങ്ങൾക്ക്‌ 201 കോടി കാർഷിക വായ്‌പയായി നൽകി. 12 ടൺ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിദേശത്തേയ്‌ക്ക്‌ കയറ്റുമതി ചെയ്‌തു.

മലപ്പുറം ജില്ലാ ബാങ്ക്‌ സമയോചിതമായി കേരള ബാങ്കിൽ ലയിക്കാതിരുന്നതാണ്‌ ജീവനക്കാരുടെ സ്ഥാനക്കയറ്റമടക്കമുള്ള പ്രശ്‌നങ്ങൾക്ക്‌ വഴിയൊരുക്കിയത്‌. ലയനശേഷം ഇത്‌ പരിഹരിക്കാൻ നടപടി സ്വീകരിച്ചു. കേരള ബാങ്കിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ നിലവിൽ നൽകിവരുന്ന 48 ഇനം വായ്‌പകൾക്ക്‌ പുറമെ പുതിയ വായ്‌പാ പദ്ധതികൾ നടപ്പാക്കും. സഹകരണ സംഘങ്ങളെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ കേന്ദ്രം മൾട്ടി സൊസൈറ്റികൾക്കും നിധികൾക്കും പ്രവർത്തനാനുമതി നൽകിയത്‌. ഇതിനെതിരെ സഹകാരികളെ സംഘടിപ്പിച്ച്‌ കേരളം പ്രതിരോധമുയർത്തി. ഇതുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

സ. വി എൻ വാസവൻ
സഹകരണ വകുപ്പ് മന്ത്രി

“വിഴിഞ്ഞം പോർട്ടിന് ഉമ്മൻ ചാണ്ടിയുടെ പേര് ഇടണം. അന്ന് പദ്ധതിയുടെ അന്തകനാകാൻ ശ്രമിച്ചത് പിണറായി വിജയൻ”. എന്നാണ് ആദ്യത്തെ ...
12/07/2024

“വിഴിഞ്ഞം പോർട്ടിന് ഉമ്മൻ ചാണ്ടിയുടെ പേര് ഇടണം. അന്ന് പദ്ധതിയുടെ അന്തകനാകാൻ ശ്രമിച്ചത് പിണറായി വിജയൻ”. എന്നാണ് ആദ്യത്തെ മദർഷിപ്പ് ബർത്ത് ചെയ്യുന്നവേളയിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന. അദാനിയുമായി ഉണ്ടാക്കിയ കരാറിനെ ദേശാഭിമാനി കടൽക്കൊള്ള എന്നു വിളിച്ചില്ലേ? പാർടി സെക്രട്ടറി പിണറായി വിജയൻ എതിർത്തില്ലേ? നിയമസഭയിലെ എന്റെയൊരു ചോദ്യവും ചിലർ ഉദ്ധരിച്ചു കണ്ടു. അന്നു പ്രതിപക്ഷത്തിന്റെ വിമർശനത്തിന് ഉമ്മൻ ചാണ്ടി വഴങ്ങിയിരുന്നെങ്കിൽ വിഴിഞ്ഞം തുറമുഖം ഉണ്ടാകുമായിരുന്നോ എന്നാണു ചോദ്യം.

ഇതിന് ഉത്തരം പറയണമെങ്കിൽ വിഴിഞ്ഞത്തിന്റെ നാൾവഴിയിലൂടെ ഒന്നു സഞ്ചരിക്കണം. വി.എസ് സർക്കാരിന്റെ കാലത്ത് എം. വിജയകുമാർ തുറമുഖ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ 2007-ൽ Zoom Developers എന്ന കമ്പനിക്ക് കരാർ ഉറപ്പിച്ചതാണ്. എന്നാൽ ഈ കമ്പനിയുടെ ഷെയർ ഹോൾഡർമാരിൽ ചൈനീസ് കമ്പനിയും ഉണ്ടെന്ന പറഞ്ഞ് പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി അനുവാദം നിഷേധിക്കുകയാണുണ്ടായത്.

വി.എസ് സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു. പദ്ധതി റീടെണ്ടർ ചെയ്യുന്നതിനു മുന്നോടിയായി ആഗോള മീറ്റ് സംഘടിപ്പിച്ചു. റീടെണ്ടറിൽ കൊണ്ടപ്പള്ളിയുടെ ലാൻകോ പദ്ധതി അവരെ ഏൽപ്പിക്കുകയാണെങ്കിൽ സർക്കാർ പണം മുടക്കണ്ട, മറിച്ച് 115 കോടി രൂപ സർക്കാരിന് ഇങ്ങോട്ടു തരാമെന്നു വാഗ്ദാനം ചെയ്തു. സ്വാഭാവികമായും ടെണ്ടർ അവർക്ക് ഉറപ്പിച്ചു. അവരുടെ ബിസിനസ് എതിരാളിയായ സൂം കൺസോർഷ്യം കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ കോടതിയിൽ പോയി. നിയമക്കുരുക്കിൽ കുടുങ്ങിയതിനാൽ ലാൻകോ പദ്ധതിയിൽ നിന്നും പിന്മാറി.

തുടർന്ന് എൽഡിഎഫ് സർക്കാർ ലാൻഡ് ലോഡ് മോഡലിൽ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചു. എന്നുവച്ചാൽ സർക്കാരിന്റെ മുൻകൈയിൽ ഹാർബർ നിർമ്മിക്കുക. പിന്നീട് നടത്തിപ്പിന് ഒരു പങ്കാളിയെ കണ്ടുപിടിക്കുക. ടെണ്ടറിൽ പങ്കെടുത്തവരിൽ ഹൈദ്രാബാദിലെ ലാന്‍കോ കൊണ്ടപ്പള്ളിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ്‌ ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ നൽകിയത്.

അവർ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായമില്ലാതെ തന്നെ തുറമുഖം നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 30 വര്‍ഷത്തിനുശേഷം സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്നായിരുന്നു എല്‍ഡിഎഫ് കാലത്തുണ്ടാക്കിയ വ്യവസ്ഥ. കമ്പനിയില്‍ സര്‍ക്കാരിന്‌ 24 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. ഇതിനായി 225 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപിക്കും. 30 വര്‍ഷം കഴിയുമ്പോള്‍ തുറമുഖത്തിന്റെ പൂര്‍ണ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്‌തമാകും.

പക്ഷേ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തിയപ്പോള്‍ കമ്പനിയെ പിന്മാറ്റാന്‍ ചരടുവലി നടന്നു. ലാൻകോ കൊണ്ടപ്പള്ളിയുടെ മേധാവിയായ ഒരു കോൺഗ്രസ് എംപിയെ സ്വാധീനിച്ച് ദേശീയതലത്തിൽ തന്നെ ഇടപെട്ട് അട്ടിമറിക്കുകയായിരുന്നു എന്ന് അന്നുതന്നെ വാർത്തകൾ ഉണ്ടായിരുന്നു. ഒടുവിൽ ദുരൂഹസാഹചര്യത്തില്‍ അവർ പിന്മാറി.

വിഎസ് സർക്കാർ പദ്ധതി നടപ്പാക്കുന്നതിൽ നിന്നും പിൻവാങ്ങിയില്ല. ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പറേഷനെ തുറമുഖ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിച്ചു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന "ഡ്യൂറി" എന്ന സ്ഥാപനത്തെ മാര്‍ക്കറ്റ് പഠനത്തിന് ചുമതലപ്പെടുത്തി. ഡ്യൂറി നടത്തിയ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ലാൻഡ് ലോർഡ് മോഡലിൽ വിഴിഞ്ഞം തുറമുഖം നടപ്പാക്കാൻ തീരുമാനിച്ചു.

ഈ രീതിപ്രകാരം തുറമുഖം സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും. നിര്‍മാണത്തിനാവശ്യമായ തുക സര്‍ക്കാര്‍ കണ്ടെത്തും. നടത്തിപ്പില്‍ മാത്രം നാമമാത്ര സ്വകാര്യപങ്കാളിത്തം അനുവദിക്കും. 450 കോടി രൂപ ബജറ്റ് വഴിയും 2500 കോടി രൂപ എസ്ബിറ്റി ലീഡ് പാര്‍ട്ണറായുള്ള ബാങ്ക് കണ്‍സോര്‍ഷ്യം വഴിയും സമാഹരിക്കാന്‍ നിശ്ചയിച്ചു. ഇതിനു സമാന്തരമായി പദ്ധതി നടപ്പാക്കാനുള്ള സ്ഥലം ഏറ്റെടുക്കൽ, ശുദ്ധജലവിതരണം, ദേശീയപാതയില്‍നിന്ന് തുറമുഖത്തേക്കുള്ള നാലുവരിപ്പാത, റെയില്‍ കണക്ടിവിറ്റി ഇവയ്ക്കെല്ലാം വേണ്ടിയുള്ള കരട് പദ്ധതികൾ തയ്യാറാക്കാനും തുടങ്ങി.

തുറമുഖ നിര്‍മാണം ആരംഭിക്കുന്നതിനുള്ള പരിസ്ഥിതി ക്ലിയറന്‍സിനായി 2010 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാരിനു സമർപ്പിച്ചു. പക്ഷേ കോൺഗ്രസ് നേതാവ് ജയറാം രമേശിനു കീഴിലുള്ള പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി പഠനത്തിനുള്ള അനുവാദം നിഷേധിച്ചു. കേന്ദ്രം പറഞ്ഞ ഒരു പ്രധാന ന്യായം വല്ലാര്‍പാടം, കുളച്ചല്‍, മദ്രാസ്, തൂത്തുക്കുടി തുറമുഖങ്ങൾ സമീപമുണ്ട് എന്നതായിരുന്നു. കേരളം നൽകിയ രണ്ടാമത്തെ അപേക്ഷയും കേന്ദ്രം തള്ളി. ഇതിന്റെ പിന്നിലെല്ലാം കളിച്ചത് കേരളത്തിലെ കോൺഗ്രസ് നേതാക്കളായിരുന്നു.

അതുകഴിഞ്ഞ് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽവന്നു. ഇടതുപക്ഷം ആവിഷ്കരിച്ച ലാൻഡ് ലോർഡ് മോഡലിൽ തന്നെ തുറമുഖം നിർമ്മിക്കുമെന്നായിരുന്നു നിയമസഭയിൽ പറഞ്ഞത്. പക്ഷേ, 2015 ഓഗസ്റ്റ് വരെ ഒരു നടപടിയും സ്വീകരിച്ചില്ല. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരണം. എന്നിട്ടും ഒന്നും സംഭവിച്ചില്ല. അന്ന് കേന്ദ്രമന്ത്രി ആയിരുന്ന എ.കെ. ആന്റണി കേരളത്തിലേക്ക് പുതിയൊരു വികസന പദ്ധതി കൊണ്ടുവരുന്നതിനു തനിക്കു ധൈര്യമില്ലായെന്നു പരസ്യമായി വിളിച്ചുപറഞ്ഞ കാലമാണ്. അത്രയ്ക്കു കെടുകാര്യസ്ഥത നിറഞ്ഞതായിരുന്നു ഉമ്മൻ ചാണ്ടി ഭരണം. ഇതിനെതിരെ വിഴിഞ്ഞം പദ്ധതിക്കു വേണ്ടി ശക്തമായ പ്രക്ഷോഭം എൽഡിഎഫ് സംഘടിപ്പിച്ചു. ആ പ്രക്ഷോഭത്തിന്റെ നാൾവഴി ഇതാ:

🔴 വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്ന അന്താരാഷ്ട്ര തുറമുഖ ലോബിക്കും യുഡിഎഫ് സർക്കാരിനും എതിരെ 23-10-2012-ന് ജനകീയ കൺവെൻഷൻ നടന്നു ഉദ്ഘാടകൻ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ.

🔴 വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി 3-4-2013-ല്‍ വീണ്ടും ജനകീയ കൺവെൻഷൻ നടന്നു. ഉദ്ഘാടകൻ ഡോ. ടി.എം. തോമസ് ഐസക്ക്.

🔴 പദ്ധതിക്കുവേണ്ടി 16-4-2013-ന് വിഴിഞ്ഞം മുതൽ സെക്രട്ടേറിയറ്റ് വരെ മനുഷ്യ ചങ്ങല തീർത്തു. പിണറായി വിജയൻ ആദ്യ കണ്ണി. പന്ന്യൻ രവീന്ദ്രൻ അവസാന കണ്ണി.

🔴 സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ 212 ദിവസം നീണ്ടുനിന്ന രാപ്പകൽ സമരം നടന്നു. ഉദ്ഘാടകൻ പിണറായി വിജയൻ. തിരുവനന്തപുരം പാർടി നടത്തിയിട്ടുള്ള എക്കാലത്തെയും ഏറ്റവുംനീണ്ട പ്രക്ഷോഭമായിരുന്നു ഇതെന്നു വേണമെങ്കിൽ പറയാം.

വിഴിഞ്ഞം പദ്ധതിക്കുവേണ്ടിയുള്ള തെരുവിലെ ഈ പ്രക്ഷോഭം നിയമസഭയ്ക്കുള്ളിലും പ്രതിഫലിച്ചു:

🔴 8-1-2014-ന് “വിഴിഞ്ഞം പോര്‍ട്ടിന്റെ പ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കുന്നതിനു വേണ്ടി” പ്രതിപക്ഷ ഉപനേതാവായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയം.

🔴 3-2-2014-ന് മദര്‍ പോര്‍ട്ട്‌ ആക്ഷന്‍ കൗണ്‍സില്‍ നടത്തിയിരുന്ന നിരാഹാര സമരം നാല് ദിവസം പിന്നിട്ട വേളയില്‍ ജമീല പ്രകാശം, വി ശിവന്‍കുട്ടി, കോവൂര്‍ കുഞ്ഞുമോന്‍, എകെ ശശീന്ദ്രന്‍ എന്നിവരുടെ സംയുക്ത അടിയന്തര പ്രമേയം. അങ്ങനെ നിരന്തരമായ ഇടതുപക്ഷ സമരത്തിന് ശേഷമാണ് ഉമ്മൻചാണ്ടി സർക്കാർ അനങ്ങിത്തുടങ്ങിയത്.

തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ ടെൻഡർ വിളിച്ച്‌ തുറമുഖ നിർമാണം അദാനിക്ക്‌ കരാർ കൊടുത്തു. അദാനി മാത്രമേ ടെണ്ടറിൽ പങ്കെടുത്തിരുന്നുള്ളൂ. ടെണ്ടറിൽ പറഞ്ഞതിനേക്കാൾ വ്യവസ്ഥങ്ങൾ കൂടുതൽ ഉദാരമാക്കിയാണ് കരാർ ഉറപ്പിച്ചത്. ആ കരാറിനെ സിപിഐ(എം) രൂക്ഷമായി വിമർശിച്ചു.

ഉമ്മൻ ചാണ്ടി സർക്കാർ ഡൽഹിയിൽവച്ച്‌ എത്തിച്ചേർന്ന കരാർ തികച്ചും ഏകപക്ഷീയമായിരുന്നു. പദ്ധതി ചെലവിൽ സിംഹപങ്കും സംസ്ഥാന സർക്കാരിന്റേത്. പക്ഷേ, 30 വർഷക്കാലത്തെ പോർട്ടിന്റെ നടത്തിപ്പിന്റെ ലാഭം മുഴുവൻ അദാനിക്ക്. അതുകഴിഞ്ഞ് 10 വർഷം സംസ്ഥാനത്തിന് ലാഭത്തിന്റെ ഒരു ശതമാനം ലഭിക്കും. 40 വർഷം കഴിയുമ്പോഴേ പോർട്ട് സംസ്ഥാനത്തിന്റേതാകൂ. ഇതിനെയാണ് വിമർശിച്ചത്.

പക്ഷേ കരാർ യാഥാർഥ്യമായി. എന്നാൽ വിമർശനമുള്ള എൽഡിഎഫ് എന്തുകൊണ്ട് കരാറിൽ നിന്നും പിൻവാങ്ങിയില്ലായെന്ന ചോദ്യത്തിന് ഉത്തരങ്ങൾ വ്യക്തമാക്കട്ടെ:

🟥 കേരളമാണ് കോർപ്പറേറ്റ് ഇൻവെസ്റ്റ്മെന്റ് ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന്. കേരളത്തിന്റെ വികസനത്തിന് കോർപ്പറേറ്റ് നിക്ഷേപം അത്യന്താപേക്ഷിതമാണ്. ഈയൊരു സാഹചര്യത്തിൽ കരാർ ഒപ്പിട്ട് പ്രവർത്തനം ആരംഭിച്ച ഒരു കമ്പനിയെ പുറംതള്ളുന്നത് സർക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കും.

🟥 മാത്രമല്ല, നിയമക്കുരുക്കിൽ പദ്ധതി ഇല്ലാതാകും. തമിഴ്നാട്ടിലെ കുളച്ചലിൽ പുതിയൊരു തുറമുഖത്തിനു കേന്ദ്രസർക്കാർ അനുവാദം കൊടുത്തിട്ടുണ്ട്. അത് വരുന്നതിന് മുൻപ് വിഴിഞ്ഞം പോർട്ട് പൂർത്തീകരിക്കാൻ കഴിയണം. അതുകൊണ്ട് എൽഡിഎഫ്‌ സർക്കാർ പലവിധ തടസ്സങ്ങൾ മറികടന്ന് വേഗത്തിൽ പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

🟥 വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുമെന്നതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ വലിയൊരു തലസ്ഥാന മേഖല വികസന പരിപാടിക്ക്‌ (Capital City Region Development Program) രൂപം നൽകിയിട്ടുണ്ട്‌. ഏതാണ്ട്‌ 60,000 കോടി രൂപ ചെലവ്‌ വരുന്ന ഈ പദ്ധതി ദക്ഷിണ കേരളത്തിന്റെ മുഖച്ഛായ മാറ്റും.

🟥 എല്ലാറ്റിലുമുപരി ഇന്ന് പദ്ധതിയെ എതിർക്കുന്ന ലത്തീൻ സഭ അടക്കമുള്ളവർ പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നു പറഞ്ഞ് സമരം വരെ നടത്തി. ഇതിന്റെ പശ്ചാത്തലത്തിൽ പദ്ധതിയിൽ നിന്നും പിന്മാറില്ല, മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രകടനപത്രികയിൽ എൽഡിഎഫ് വ്യക്തമാക്കി. വിമർശനങ്ങളൊന്നും പിൻവലിക്കാതെ കേരളത്തിന്റെ ഉത്തമ താല്പര്യത്തെ മുൻനിർത്തി പദ്ധതി നടപ്പാക്കാൻ തീരുമാനമെടുത്തത് അങ്ങനെയാണ്.

യുഡിഎഫിന്റെ ശക്തമായ എതിർപ്പുകളെ മറികടന്ന് ഈ തീരുമാനം ഇച്ഛാശക്തിയോടെ നടപ്പാക്കിയതിന്റെ വിജയമാണ് വിഴിഞ്ഞത്ത് ആഘോഷിക്കുന്നത്.

സ. ടി എം തോമസ് ഐസക്

12/07/2024

Address

Rajshahi Division

Website

Alerts

Be the first to know and let us send you an email when സിപിഐ എം തൃക്കാക്കര ഏരിയ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Political Parties in Rajshahi Division

Show All