സജീവ് ചിറ്റിലഞ്ചേരി

സജീവ് ചിറ്റിലഞ്ചേരി ലോക സമസ്ത സുഖിനോ ഭവന്തു

ഡിസിസി പ്രസിഡന്റ്‌ ശ്രീ എ തങ്കപ്പൻ അവർകളുടെ മകളുടെ വിവാഹ വേദിയിൽ
10/09/2026

ഡിസിസി പ്രസിഡന്റ്‌ ശ്രീ എ തങ്കപ്പൻ അവർകളുടെ മകളുടെ വിവാഹ വേദിയിൽ

ഒടുവിൽ കോൺഗ്രസ്‌ പ്രധിഷേധത്തിനു ഫലം കണ്ടു ആലത്തൂർ ടൌൺ പ്രദേശത്തു അറ്റകുറ്റ പണി ചെയ്യാൻ പഞ്ചായത്ത്‌ ഭരണസമിതി നിർബന്ധിതമായ...
15/07/2026

ഒടുവിൽ കോൺഗ്രസ്‌ പ്രധിഷേധത്തിനു ഫലം കണ്ടു

ആലത്തൂർ ടൌൺ പ്രദേശത്തു അറ്റകുറ്റ പണി ചെയ്യാൻ പഞ്ചായത്ത്‌ ഭരണസമിതി നിർബന്ധിതമായി

ഫണ്ട്‌ ഇല്ലാഞ്ഞിട്ടല്ല അപ്പോൾ പണി നടത്താത്തത്, ജനങ്ങളെ മനപ്പൂർവം ദുരിതത്തിൽ ആഴ്ത്തുക എന്നതാണ് ഉദ്ദേശം.
കാലങ്ങളായി ആലത്തൂർ ഗ്രാമപഞ്ചായത്ത് സിപിഐഎം ആണ് ഭരിച്ചുകൊണ്ടിരിക്കുന്നത്, ഒന്നും ചെയ്തില്ലെങ്കിലും ഭരണം നഷ്ടപ്പെടില്ലെന്ന ധിക്കാരം ആണ് ഇങ്ങനെയൊക്കെ മതി എന്ന് അവരെ പ്രേരിപ്പിക്കുന്നത്.
ഈ ധിക്കാരത്തെയാണ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.

ഇവരെ ആലത്തൂർ പഞ്ചായത്ത്‌ ഭരണാസമിതിയിൽ നിന്ന് മാറ്റിനിർത്തേണ്ടതിന്റെ അവശ്യകത ജനങ്ങൾക്ക് ഇപ്പോൾ മനസിലായിക്കാണും

ജയ് കോൺഗ്രസ്‌
ജയ് യുഡിഎഫ്

Bharath ജോഡോ യാത്രയുടെ അനുസ്മരണാർത്ഥം Raga for Rise of India എന്ന മുദ്രാവാക്യവുമായി പ്രിയ സുഹൃത്ത് വെങ്കിഡേശ്വരുളു കട്ടു...
15/07/2026

Bharath ജോഡോ യാത്രയുടെ അനുസ്മരണാർത്ഥം
Raga for Rise of India എന്ന മുദ്രാവാക്യവുമായി പ്രിയ സുഹൃത്ത് വെങ്കിഡേശ്വരുളു കട്ടുരി കന്യാകുമാരി മുതൽ കശ്‍മീർ വരെ നടത്തുന്ന യാത്രയ്ക്ക് കുഴൽമന്ദത്ത് നൽകിയ സ്വീകരണം

മമതാ ബനാർജി ബംഗാൾ യൂത്ത് കോൺഗ്രസിന്റെ പ്രസിഡണ്ടും പിന്നീട് എഐസിസി ജനറൽ സെക്രട്ടറിയും ആയിരുന്നു....ശരദ് പവാർ കോൺഗ്രസിലായി...
10/06/2026

മമതാ ബനാർജി ബംഗാൾ യൂത്ത് കോൺഗ്രസിന്റെ പ്രസിഡണ്ടും പിന്നീട് എഐസിസി ജനറൽ സെക്രട്ടറിയും ആയിരുന്നു....
ശരദ് പവാർ കോൺഗ്രസിലായിരിക്കേ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായ ആളാണ്.
ജഗൻ മോഹൻ റെഡ്ഢിയുടെ പിതാവ് കോൺഗ്രസിന്റെ ഏറ്റവും കരുത്തനായ നേതാവും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്നു.
ഈ മൂന്ന് പേരും പ്രത്യേക സാഹചര്യങ്ങളിൽ കോൺഗ്രസ് വിട്ട് പുതിയ പ്രാദേശിക പാർട്ടികൾ രൂപീകരിച്ചു.

ഇവരുടെ പാർട്ടികൾ ഈ മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസ് വോട്ടുകളിലേക്ക് ഇടിച്ച് കയറുകയും ഇവരൊക്കെ പല തവണ മുഖ്യമന്ത്രിമാരാവുകയും ചെയ്തു.
എന്നാൽ നരേന്ദ്ര മോഡിയുടെ മൂന്നാമൂഴത്തിൽ ഈ മൂന്ന് പാർട്ടികളും തകർന്നടിഞ്ഞ് നിലനിൽപ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്....
പ്രാദേശിക പാർട്ടികളുണ്ടാക്കി കോൺഗ്രസിന്റെ അടിസ്ഥാന വോട്ടുകളെ ഭിന്നിപ്പിച്ച് അധികാരത്തിൽ വാഴാമെന്ന് മോഹിക്കുന്നവർക്ക് ഈ മൂന്ന് നേതാക്കളും അവരുടെ പാർട്ടികളും ഒരു പാഠമാണ്...

ഈ മൂന്ന് പേരും തങ്ങളുടെ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംവിധാനത്തെയും പ്രവർത്തകരെയും അധികാരമുപയോഗിച്ച് പരമാവധി അക്രമിച്ചവരാണ്....
പ്രത്യേകിച്ച് മമത....
പക്ഷെ, ഇവരാരും ആശയപരമായ ഭിന്നതകളുടെ പേരിലായിരുന്നില്ല കോൺഗ്രസ് വിട്ടത്. മറിച്ച്, കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ സംഘടനാ രീതികളെ അംഗീകരിക്കാൻ തയ്യാറാകാതെ സ്വന്തം സംസ്ഥാനങ്ങളിൽ അധികാരം സ്ഥാപിക്കാനായിരുന്നു....

ഇന്ത്യയിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ കോൺഗ്രസിന് തുടർച്ചയായ് വലിയ തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് ബിജെപിക്കെതിരെ ഒരേയൊരു പ്രായോഗിക ബദൽ കോൺഗ്രസ് തന്നെയാണ്....
ആ യാതാർത്ഥ്യം ഉൾകൊണ്ട് പൊളിഞ്ഞ് പാളീസായ തങ്ങളുടെ പാർട്ടികളെ കോൺഗ്രസിൽ ലയിപ്പിച്ച് ഈ മൂന്ന് പേരും കോൺഗ്രസിലേക്ക് തന്നെ മടങ്ങി വരുമോ ?....

അതിനി എന്തായാലും കോൺഗ്രസ് ദേശീയ നേതൃത്വം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.
ഈ മൂന്ന് പാർട്ടികളും ഇത്രയും നാൾ ആശ്രയിച്ചിരുന്നത് പരമ്പരാഗത കോൺഗ്രസ് വോട്ടുകളെയാണ്.
കോൺഗ്രസിന് ഇന്ന് അധികാരമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ച വോട്ടുകളുടെ സമാന സ്വഭാവമുള്ള വോട്ട് ബേസ് ഈ മൂന്ന് സംസ്ഥാനങ്ങളിലുമുണ്ട്.
ഈ മൂന്ന് പാർട്ടികളും തകർന്നെങ്കിലും അവരുടെ വോട്ട് ബാങ്ക് ഇപ്പോഴും അവിടെ തന്നെ കിടക്കുകയാണ്.
ആ യഥാർത്ഥ്യം തിരിച്ചറിഞ്ഞ് കൃത്യമായ രാഷ്ട്രീയ നീക്കങ്ങളിലൂടെ ഈ മൂന്ന് സംസ്ഥാനങ്ങളിലും അധികാരത്തിൽ തിരിച്ച് വരാവുന്ന സാഹചര്യത്തിലേക്ക് കോൺഗ്രസ് മാറി തുടങ്ങേണ്ട സമയമാണ് ഇപ്പോൾ...

Copy

14/05/2026

നിയുക്ത കേരള മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ

22/03/2026

ഉറപ്പാണ് ആലത്തൂർ

ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന നേതാവിനൊപ്പം.
17/02/2026

ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന നേതാവിനൊപ്പം.

16/02/2026

പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ നയിക്കുന്ന പുതുയുക യാത്രക്ക് എരിമയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ

Address

###
Alathur
###

Telephone

+919746888701

Website

Alerts

Be the first to know and let us send you an email when സജീവ് ചിറ്റിലഞ്ചേരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to സജീവ് ചിറ്റിലഞ്ചേരി:

Shortcuts

Share