Ambalapuzha Police Station

Ambalapuzha Police Station കാവലായി കരുതലായി ജനങ്ങളോടൊപ്പം

വിപ്ലവ സൂര്യന് വിട🌹🌹🌹
22/07/2025

വിപ്ലവ സൂര്യന് വിട🌹🌹🌹

അമ്പലപ്പുഴയിൽ വീണ്ടും വൻ ലഹരി വേട്ട....4 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14-ാം വാർ...
20/06/2025

അമ്പലപ്പുഴയിൽ വീണ്ടും വൻ ലഹരി വേട്ട....4 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ.

അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ പുതുവൽ കോമനയിൽ രതീഷ് മകൻ കാശിനാഥൻ, വയസ്സ് 22, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ പുതുവൽ കോമന (മഠത്തിൽ പറമ്പ്) യിൽ അനിൽകുമാർ മകൻ ഹരികൃഷ്ണൻ, വയസ്സ് 22, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ പുതുവൽ വീട്ടിൽ അഷ്റഫ് മകൻ ഷംനാദ്, വയസ്സ് 20 എന്നിവരെയാണ് 4 കിലോ കഞ്ചാവുമായി അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാർ എം ൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 16.06.2025 തീയതി രാത്രി 11 മണിയോട് കൂടി പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് പാർട്ടി അമ്പലപ്പുഴ കുഞ്ചുപിള്ള സ്കൂളിൻ്റെ പരിസരത്ത് എത്തിയ സമയം സ്കൂളിൻ്റെ പരിസരത്ത് ഒരു ബൈക്ക് ഇരിക്കുന്നത് കണ്ട് സ്കൂളിനുള്ളിലേക്ക് പോലീസ് ചെന്ന സമയം സ്കൂൾ കോമ്പൗണ്ടിനുള്ളിൽ മൂന്ന് യുവാക്കൾ കഞ്ചാവ് ചെറിയ ചെറിയ പൗച്ചുകളിലാക്കുന്നത് ശ്രദ്ധയിൽപെടുകയും പോലീസിനെ കണ്ട് കഞ്ചാവും, ബൈക്കും, മൊബൈൽ ഫോണും മറ്റും ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപെടുകയുമായിരുന്നു. തുടർന്ന് കഞ്ചാവും, ബൈക്കും, മൊബൈൽ ഫോണും, മറ്റ് രേഖകളും മറ്റും കസ്റ്റഡിയിൽ എടുത്ത പോലീസ് പ്രതികളെ അന്വേഷിച്ച് വ്യാപക തിരച്ചിൽ നടത്തിയതിൽ പ്രതികളെ പുറക്കാട് ഭാഗത്ത് വെച്ച് പിടികൂടുകയുമായിരുന്നു. അമ്പലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടൻ്റ് കെ.എൻ രാജേഷിൻ്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാർ എം ൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ അനീഷ് കെ ദാസ്, പ്രൊബേഷൻ സബ്ബ് ഇൻസ്പെക്ടർ നിധിൻ രാജ്, GSI പ്രിൻസ് സൽപുത്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുജിമോൻ, രതീഷ് വാസു, ജോസഫ് ജോയി, എബിൻ സിൽവസ്റ്റർ (DANSAF), സിവിൽ പോലീസ് ഓഫീസർമാരായ വിജിത്ത്, മിഥുൻ, ശ്രീജി, അമ്പാടി, HG ഇർഷാദ് എന്നിവരടങ്ങുന്ന സംഘമാണ് ഒളിവിൽ പോയ പ്രതികളെ 24 മണിക്കുറിനുള്ളിൽ പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞയാഴ്ച 6 ഗ്രാം M**A യുമായി ഒരു യുവാവിനെ അമ്പലപ്പുഴയിലെ ഗണപതിവട്ടത്ത് നിന്നും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതേ ഉള്ളൂ. യുവജനങ്ങളെ ലഹരിക്കടിമയാക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് അമ്പലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടൻ്റ് കെ.എൻ രാജേഷ് അറിയിച്ചു.

Address

Ambalappuzha
Ambalapuzha
688561

Alerts

Be the first to know and let us send you an email when Ambalapuzha Police Station posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ambalapuzha Police Station:

Share