CPIM ANGAMALY AC

CPIM ANGAMALY AC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM ANGAMALY AC, Political organisation, Manjapra Road opposite Mini civil Station, Thrippunithura.

ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി (മാര്‍ക്സിസ്റ്റ്). തൊഴിലാളി – വര്‍ഗ സര്‍വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് പാര്‍ടിയുടെ ലക്ഷ്യം.

അങ്കമാലിയിൽ എ പി സ്മാരക CSA സംഘടിപ്പിക്കുന്ന അനുസ്മരണം ഉദ്ഘാടനം ചെയ്യാൻ സഖാവ് പിണറായി വിജയൻ എത്തുന്നു. 23 ഞായർ രാവിലെ 10...
21/08/2026

അങ്കമാലിയിൽ എ പി സ്മാരക CSA സംഘടിപ്പിക്കുന്ന അനുസ്മരണം ഉദ്ഘാടനം ചെയ്യാൻ സഖാവ് പിണറായി വിജയൻ എത്തുന്നു. 23 ഞായർ രാവിലെ 10 ന്.

20/08/2026
നാൽപ്പത്തിരണ്ടു വയസുവരെമാത്രം ജീവിച്ച്, കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ വിപ്ലവം തീർത്ത വ്യക്തിത്വമാണ് പി കൃഷ്ണപിള്ള. 20 ...
19/08/2026

നാൽപ്പത്തിരണ്ടു വയസുവരെമാത്രം ജീവിച്ച്, കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ വിപ്ലവം തീർത്ത വ്യക്തിത്വമാണ് പി കൃഷ്ണപിള്ള. 20 വർഷത്തോളമുള്ള പൊതുപ്രവർത്തനം കൊണ്ട് 'സഖാവ്'എന്ന സംബോധന ഒരു നേതാവിന്റെ പേരായി മാറിയത് പി കൃഷ്ണപിള്ളയുടെ കാര്യത്തിലാണ്. പാർടിയുടെ സ്ഥാപക സെക്രട്ടറി എന്ന നിലയിൽ ഉൾപ്പെടെ 1930 മുതൽ 1948 വരെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ വളർച്ചയിൽ സഖാവിന്റെ പങ്കാളിത്തവും സംഭാവനയും വലുതാണ്. 1948 ആഗസ്ത്‌ 19ന്‌ ഒളിവുജീവിതത്തിനിടെ പാമ്പുകടിയേറ്റ് മരിച്ച സഖാവിന്റെ വേർപാടിന്‌ ബുധനാഴ്ച 78 വർഷം തികയുകയാണ്.

​വൈക്കത്ത് 1906 ലാണ് സഖാവിന്റെ ജനനം. 16-ാം വയസ്സിൽ ആലപ്പുഴയിൽ കയർത്തൊഴിലാളിയായി. പിന്നീട് പലയിടത്തും ജോലി ചെയ്തു. 1927ൽ ബനാറസിലെത്തി. അവിടെ രണ്ടുവർഷം ഹിന്ദി പഠിച്ച് സാഹിത്യവിശാരദ് പരീക്ഷയെഴുതി. പിന്നീട് തൃപ്പൂണിത്തുറയിൽ ഹിന്ദി പ്രചാരകനായി ജോലിയിൽ പ്രവേശിച്ചു. ഉത്തരേന്ത്യൻ വാസത്തിനിടയിൽത്തന്നെ സ്വാതന്ത്ര്യസമര പ്രവർത്തനത്തിന്റെ ഭാഗമായാണ് ഹിന്ദി പ്രചാരകനായത്. തുടർന്ന്‌ ഹിന്ദി പ്രചാരണംവിട്ട് രാഷ്ട്രീയപ്രവർത്തനത്തിൽ പൂർണമായി മുഴുകി. കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ്‌, കമ്യൂണിസ്റ്റ് എന്നിങ്ങനെ രണ്ടു പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തെ നയിച്ച വ്യക്തിത്വമായി.

ഉപ്പുസത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണ പതാക വിട്ടുകൊടുക്കാതെ സഖാവ് നടത്തിയ ചെറുത്തുനിൽപ്പ് ഉജ്വല അധ്യായമാണ്. 1934ൽ കോൺഗ്രസിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി. ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും ഓട്ടുതൊഴിലാളികളെയും കണ്ണൂരിലെ ബീഡി– നെയ്ത്ത് തൊഴിലാളികളെയും ആറോൺ മിൽ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ കൃഷ്ണപിള്ള, പിണറായി– പാറപ്രം രഹസ്യസമ്മേളനത്തിൽ പങ്കെടുക്കുകയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരളഘടകം സെക്രട്ടറിയാകുകയും ചെയ്തു.

ഗുരുവായൂർ സത്യഗ്രഹത്തിൽ സജീവമായി അദ്ദേഹം പങ്കെടുത്തു. ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്ന പിന്നാക്ക–ദളിത് വിഭാഗങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനുള്ള സമരപരിപാടികൾക്കും നേതൃത്വം നൽകി. 1940 സെപ്തംബർ 15ന് ഒളിവിലിരുന്ന് മലബാറിലെ മർദന പ്രതിഷേധത്തിന് നേതൃത്വം നൽകി. പിന്നീട് അറസ്റ്റുചെയ്ത് ശുചീന്ദ്രം ജയിലിലടച്ചു. 1942 മാർച്ചിലാണ് വിട്ടത്. തുടർന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാർടി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. ’46 മുതൽ വീണ്ടും ഒളിവ് ജീവിതം. 1946 ആഗസ്‌തിൽ പ്രവർത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റി.

പുന്നപ്ര– വയലാർ സമരശേഷം ബഹ

14/08/2026

Rssന് മുന്നിൽ ഒച്ചാനിച്ച് നിൽക്കാത്ത നട്ടെല്ലുള്ളൊരു മുഖ്യനുണ്ടായിരുന്നു കേരളത്തിൽ... സഖാവ് പിണറായി വിജയൻ ✊🏻🔥

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് അങ്കമാലി മണ്ഡലം കമ്മിറ്റി സംഘടിപ്പി...
14/08/2026

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് അങ്കമാലി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും സഖാവ് എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു.

05/08/2026

പുനർജനി തട്ടിപ്പ് വി.ഡി സതീശൻ പ്രതിയായ വിജിലൻസ് കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാർ ഗൂഢാലോചനക്കെതിരെ LDF നേതൃത്വത്തിൽ ബഹുജന പ്രതിഷേധ സദസ്സ് പറവൂരിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

02/08/2026

പ്രൊ. എം കെ സാനുമാസ്റ്റർ അനുസ്മരണവും "സാനു സമ്മാനം 2026 " സമർപ്പണവും
സ . പിണറായി വിജയൻ നിർവ്വഹിക്കുന്നു.

01/08/2026

ദേശീയ വിദ്യാഭ്യാസ നയം ആർഎസ്എസ് അജണ്ട
"ജനകീയ പ്രതിരോധ പാഠശാല"
വിദ്യാഭ്യാസ മേഖല വർഗ്ഗീയ വൽകരണ അജണ്ട - പ്രതിരോധം
എന്ന വിഷയത്തിൽ
എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ് എം സജി സംസാരിക്കുന്നു.
എറണാകുളം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഏലൂരിൽ

01/08/2026

ദേശീയ വിദ്യാഭ്യാസ നയം ആർഎസ്എസ് അജണ്ട
"ജനകീയ പ്രതിരോധ പാഠശാല"
പൊതു വിദ്യാഭ്യാസ രംഗം എന്ന വിഷയത്തിൽ
പ്രൊ. സി രവീന്ദ്രനാഥ് സംസാരിക്കുന്നു.
എറണാകുളം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ ഏലൂരിൽ

01/08/2026

ദേശീയ വിദ്യാഭ്യാസ നയം ആർഎസ്എസ് അജണ്ട
"ജനകീയ പ്രതിരോധ പാഠശാല"
സ . ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യുന്നു. പ്രൊ. സി രവീന്ദ്രനാഥ്, പ്രൊ. വി കാർത്തികേയൻ നായർ, ആദർശ് എം സജി തുടങ്ങിയവർ പങ്കെടുക്കുന്നു.
എറണാകുളം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏലൂരിൽ

Address

Manjapra Road Opposite Mini Civil Station
Thrippunithura
683572

Website

Alerts

Be the first to know and let us send you an email when CPIM ANGAMALY AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share