അത്തോളിമുത്ത് സിഎച്ച്

  • Home
  • India
  • Atholi
  • അത്തോളിമുത്ത് സിഎച്ച്

അത്തോളിമുത്ത് സിഎച്ച് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from അത്തോളിമുത്ത് സിഎച്ച്, Atholi.
(1)

സിഎച്ച് മുഹമ്മദ് കോയ സാഹിബിന്റെ ചിന്തകൾ/സ്വഭാവ മഹത്വങൾ/അതുല്യപ്രതിഭയുടെ സർഗ്ഗ സഞ്ചാരം/സംഭാവനകൾ/ഭരണതതന്ത്രഞ്ജത/യുഗപ്രഭാവരായ നേതാക്കൾ/സഹയാത്രികർ/മലബാറിലെ പാരമ്പര്യപൈതൃകങൾ/ചരിത്രത്തിലെ നാഴിക കല്ലുകൾ/വിദ്യാഭ്യാസം/ദേശീയത/ജീവിതവും ദർശനവും/സന്ദേശം

സ്വതന്ത്ര ഭാരതത്തിലെ ബംഗാൾ മുസ്ലിം ലീഗിന്റെ ഇതിഹാസപുരുഷൻ...."അഡ്വ. എ.കെ.എം ഹസനുസ്സമാൻ സാഹിബ്"കേരളത്തിന്റെ മണ്ണിൽ മുസ്ലിം...
07/09/2026

സ്വതന്ത്ര ഭാരതത്തിലെ ബംഗാൾ മുസ്ലിം ലീഗിന്റെ ഇതിഹാസപുരുഷൻ....

"അഡ്വ. എ.കെ.എം ഹസനുസ്സമാൻ സാഹിബ്"

കേരളത്തിന്റെ മണ്ണിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആവേശം സി.എച്ച് മുഹമ്മദ് കോയ സാഹിബായിരുന്നെങ്കിൽ,
അന്ന് അങ്ങ് വംഗനാട്ടിൽ ഒരു ജനതയുടെ പ്രതീക്ഷയും കരുത്തും എ.കെ.എം ഹസനുസ്സമാൻ സാഹിബായിരുന്നു.....

മുസ്ലിം ലീഗിനെ ബംഗാളിന്റെ മണ്ണിൽ പോറ്റി വളർത്തുന്നതിൽ എ.കെ.എം ഹസനുസ്സമാൻ സാഹിബ് വഹിച്ച പങ്ക് നിസ്തുലമായിരുന്നു....

നിരവധി തവണ എം.എൽ.എ ആയിരുന്ന എ.കെ.എം ഹസനുസ്സമാൻ നിസ്വാർത്ഥനായ പൊതുസേവകനായിരുന്നു....

അജയ് മുഖർജിയുടെ ബംഗ്ലാ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയ ഹസനുസ്സമാൻ സാഹിബ് പാർലമെന്ററി രംഗത്ത് മുസ്ലിം ലീഗിന് ബംഗാളിൽ ശക്തമായ അടിത്തറ പാകി....

ബ്രിട്ടീഷ് ഇന്ത്യയിൽ ബംഗാൾ ഭരിച്ചത് മുസ്ലിം ലീഗായിരുന്നെങ്കിൽ....
1971 ൽ സ്വതന്ത്ര ഇന്ത്യയിൽ പ്രൗഢമായ മറ്റൊരു ചരിതം രചിച്ച് അജയ് മുഖർജി മന്ത്രി സഭയിൽ വ്യവസായ - വാണിജ്യ വകുപ്പ് മന്ത്രിയായി എ.കെ.എം ഹസനുസ്സമാൻ സാഹിബ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.അദ്ദേഹത്തോടൊപ്പം രണ്ട് സഹമന്ത്രിമാരും,ചീഫ് വിപ്പും മുസ്ലിം ലീഗ് പ്രതിനിധികളായി മന്ത്രിസഭയിലുണ്ടായിരുന്നു....

നിരവധി എം.എൽ.എമാരെ വിജയിപ്പിക്കുവാനും,
1971 ൽ മുഷിദാബാദ് ലോക്സഭ മണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് പ്രതിനിധിയായി അബു താലിബ് ചൗധരിയെ വിജയിപ്പിക്കാൻ കഴിഞ്ഞതും ഹസനുസ്സമാൻ സാഹിബിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു....

മുസ്ലിം ലീഗ് ബംഗാൾ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി,ദേശിയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ഹസനുസ്സമാൻ സാഹിബ് അഭിമാനമായിരുന്നു....

സി.എച്ചിന്റെയും ഹസനുസ്സമാൻ സാഹിബിന്റെയും ജീവചരിത്രങ്ങൾക്ക് ഏറെ സമാനതകളുണ്ട്....

ചുരുങ്ങിയ കാലത്തെ ജീവിതം കൊണ്ട് സമുദായത്തിനും മുസ്ലിം ലീഗ് പ്രസ്ഥാനത്തിനുമായി ഏറെ സേവനം ചെയ്ത മഹാന്മാർ....
1983 ൽ 56 മത്തെ വയസ്സിൽ മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിടപറഞ്ഞുവെങ്കിൽ,
1992 ൽ 54 മത്തെ വയസ്സിൽ ഹസനുസ്സമാൻ സാഹിബും യാത്രയായി.....

സി.എച്ചിന്റെ പുത്രൻ,
മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി, ഡോക്ടറായ എം.കെ മുനീർ നിലവിൽ കേരള നിയമസഭയിൽ എം.എൽ.എ....

ഹസനുസ്സമാൻ സാഹിബിന്റെ പുത്രൻ,
മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി, ഡോക്ടറായ നൂറുസ്സമാൻ നിലവിൽ ബംഗാൾ നിയമസഭയിൽ തൃണമൂൽ കോൺഗ്രസിന്റെ എം.എൽ.എ....

ഹസനുസ്സമാൻ സാഹിബിന്റെ വിയോഗം ബംഗാളിൽ മുസ്ലിം ലീഗിന്റെ മുന്നേറ്റത്തെ സാരമായി ബാധിച്ചു.പിന്നീട് കാര്യമായ നേട്ടങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞില്ലെങ്കിലും ഇന്നും ബംഗാളിന്റെ മണ്ണിൽ മുസ്ലിം ലീഗിന്റെ അടിത്തറ ഭദ്രമാണ്....

കൃത്യമായി,ആത്മാർത്ഥമായി പണിയെടുത്താൽ ബംഗാളിൽ ഹരിതരാഷ്ട്രീയത്തിന്റെ പ്രതാപകാലം വീണ്ടെടുക്കുവാൻ കഴിയും എന്നത് നിശ്ചയമാണ്...

നേതൃത്വം ഒന്ന് ഉണർന്ന് പ്രവർത്തിച്ചാലും...

എ.കെ.എം ഹസനുസ്സമാൻ സാഹിബ് ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു....
നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടേ...ആമീൻ

ചരിത്രം മറക്കാനുള്ളതല്ല,
ഏറ്റുപറയേണ്ടതാണ്.....

-Salman Haneef

#അത്തോളിയുടെ_മുത്ത്_സിഎച്ച്

അത്യധികം ഹൃദയവേദനയോടെയാണ് ഈ പോസ്റ്റ് മുബാറക് റാവുത്ത൪  ✍️എഴുതുന്നത്.തെക്കൻ കേരളത്തിലിരുന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്...
05/09/2026

അത്യധികം ഹൃദയവേദനയോടെയാണ് ഈ പോസ്റ്റ് മുബാറക് റാവുത്ത൪ ✍️എഴുതുന്നത്.

തെക്കൻ കേരളത്തിലിരുന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പാർട്ടിയെ സ്നേഹിക്കുന്ന ഒരാളുടെ ആത്മാർത്ഥമായ അഭിപ്രായ പ്രകടനമായി മാത്രം ഇതിനെ കാണുക.

അബ്ബാസ് സേട്ടിനൊപ്പം നിന്ന് പാർട്ടിയെ സംസ്ഥാന തലസ്ഥാനത്ത് കൈപിടിച്ച് നടത്തിയ മനുഷ്യൻ...

പാർട്ടിയിൽ ലയിച്ചുചേർന്ന്, സ്വന്തം ജീവിതം പോലും മറന്നുപോയ മനുഷ്യൻ...

തന്റെ അറുപപതുകളിലും യൂത്ത് ലീഗിനും എം.എസ്.എഫിനുമൊപ്പം നടുറോഡിൽ പോലീസിന്റെ തല്ലുകൊള്ളാനും അറസ്റ്റ് വരിക്കാനും ഒരു മടിയും കാണിക്കാത്ത മനുഷ്യൻ...

ബീമാപ്പള്ളിയിൽ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പോലീസ് നടത്തിയ വെടിവെപ്പിനെതിരെ പ്രതിഷേധിച്ച്, കേരള സർക്കാരിനെ മുൾമുനയിൽ നിർത്തിയ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മനുഷ്യൻ...

തിരുവനന്തപുരം നഗരത്തിലെ മാത്രമല്ല, ഈ സംസ്ഥാനത്തെ ഏത് സാധാരണ പ്രവർത്തകനും ഏത് പാതിരാത്രിയിലും എന്ത് ആവശ്യത്തിനും തലസ്ഥാനത്തെത്തിയാൽ ഒരു ഫോൺ വിളിയിൽ, ഉടുത്ത തുണിയോടെ ഓടിയെത്തിയിരുന്ന മനുഷ്യൻ...

ബീമാപ്പള്ളി എന്ന നാട്ടിലെ ഒരു സാധാരണ ദരിദ്ര കുടുംബത്തിൽ നിന്ന് ഹരിത പതാക നെഞ്ചിലേറ്റി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പാർട്ടിയുടെ ദേശീയ സമിതിവരെ എത്തിയ മനുഷ്യൻ...

ജീവിതത്തിൽ ഇന്നേവരെ പാർട്ടിയോട് ഒരു വിഷയത്തിലും പരാതി പറയാത്ത മനുഷ്യൻ.

ഒരിക്കൽ പോലും അച്ചടക്ക നടപടി നേരിടാത്ത മനുഷ്യൻ. പാർട്ടി പറയുന്നത് എന്തും അതേപടി അനുസരിച്ചിരുന്ന ഒരാൾ.

പാർട്ടിയെ, പാണക്കാട് കുടുംബത്തിനെ ജീവാത്മാവും പരമാത്മാവുമായി കണ്ട ഒരാൾ.

പാർട്ടിയുടെ വിശ്വാസം നേടി സംസ്ഥാന സെക്രട്ടറി സ്ഥാനവും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചുമതലയും ഒരുമിച്ച് ഏൽപ്പിക്കപ്പെട്ട സമുന്നതനായ നേതാവ്.

അങ്ങനെ ഒരാൾ മരണപ്പെട്ടപ്പോൾ...

സംസ്ഥാന നേതൃത്വത്തിൽ നിന്ന് അദ്ദേഹത്തിന്റെ അവസാന യാത്രയിൽ സാന്നിധ്യമറിയിക്കാൻ എത്തിയത് പി.എം.എ. സലാം PMA Salam സാഹിബ് മാത്രം.

ആ ഒരു കാര്യത്തിൽ സലാം സാഹിബിനെ അംഗീകരിക്കാതെ വയ്യ.

അദ്ദേഹം സംസ്ഥാന സെക്രട്ടറി ആയതിന് ശേഷമാണ് തെക്കൻ കേരളത്തിലെ പ്രവർത്തകർക്ക് തങ്ങളുടെ വേദനകളും അഭിപ്രായങ്ങളും തുറന്നുപറയാൻ കഴിയുന്ന, തെക്കൻ കേരളത്തോട് യാതൊരു പുച്ഛവുമില്ലാതെ സംസാരിക്കുന്ന ഒരു നേതാവിനെ ലഭിച്ചതെന്ന് പറയാതെ വയ്യ.

തെക്കൻ കേരളത്തിലെ സാധാരണ പ്രവർത്തകർക്ക് അദ്ദേഹം നൽകുന്ന പരിഗണനയും സേനേഹവും എടുത്തുപറയേണ്ടത് തന്നെയാണ്.

പക്ഷേ ഒരു ചോദ്യം ബാക്കിയാകുന്നു...

5 മന്ത്രിമാരുള്ള പാർട്ടിയുടെ സമുന്നതനായ ഒരു നേതാവ്. (തെക്കൻ കേരളത്തിൽ എങ്കിലും🙏)
22 എം.എൽ.എമാരുള്ള പാർട്ടിയുടെ നേതാവ്.
5 എം.പിമാരുള്ള പാർട്ടിയുടെ നേതാവ്.

കേരളത്തിന്റെ തലസ്ഥാന നഗരിയിൽ പാർട്ടിയെ മരണം തോളിലേറ്റി നടന്ന ഒരു നേതാവായിരുന്നു ബീമാപ്പള്ളി റഷീദ്.

ഇന്ന് ഈ പദവികളിൽ ഇരിക്കുന്നവരിൽ പലരും തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ എന്തെങ്കിലും ആവശ്യത്തിന് അദ്ദേഹത്തെ വിളിച്ചിട്ടുണ്ടാകില്ലേ?

സഹായം തേടിയിട്ടുണ്ടാകില്ലേ?

തലസ്ഥാനത്ത് എത്തുമ്പോൾ ആശ്രയിച്ചിട്ടുണ്ടാകില്ലേ?

അങ്ങനെ ഒരാൾ...

ജീവിതം മുഴുവൻ പാർട്ടിക്കായി സമർപ്പിച്ച ഒരാൾ...

അവസാനം പച്ചപുതച്ച് പള്ളിക്കാട്ടിലേക്ക് പോയത്,

ജീവിതം മുഴുവൻ പാർട്ടിക്കൊപ്പം നടന്നിട്ടും തീർത്തും അനാഥനായി...😪

നേതാക്കളുടെ വെറും ഒരു ഫേസ്ബുക്ക് പോസ്റ്റിലെ അനുശോചനക്കുറിപ്പിൽ ഒതുങ്ങേണ്ട മനുഷ്യനാണോ ബീമാപ്പള്ളി റഷീദ്?

തെക്കൻ ആയിപ്പോയതിന്റെ പേരിൽ അദ്ദേഹത്തിന്റെ അവസാന യാത്രയിൽ പോലും ഉണ്ടായ ഈ അവഗണന നിങ്ങൾ കാണുന്നില്ലെങ്കിൽ... ഇനി ഒന്നും പറയാനില്ല.

കാരണം തെക്കൻ കേരളത്തിൽ ലീഗ് പാർട്ടി എന്തുകൊണ്ട് താഴേക്ക് പോകുന്നു എന്ന ചോദ്യത്തിന്, ഇനി മറ്റൊരു ഉത്തരം അന്വേഷിക്കേണ്ട ആവശ്യമില്ല.

പ്രവർത്തകരെ ഓർക്കാത്ത ഒരു പ്രസ്ഥാനം,

ഒരു ദിവസം പ്രവർത്തകരെ നഷ്ടപ്പെടും.

പാർട്ടിക്ക് വേണ്ടി ജീവിതം കൊടുത്തവരെ അവസാന നിമിഷത്തിലും ചേർത്തുപിടിക്കാത്ത ഒരു പ്രസ്ഥാനം,

ഒടുവിൽ സ്വന്തം വേരുകളിൽ നിന്ന് തന്നെ അകന്നുപോകും.

ഇത് ശത്രുക്കളുടെ വിമർശനമല്ല.

പാർട്ടിയെ ഇന്നും സ്നേഹിക്കുന്നവരുടെ വേദനയാണ്.

- മുബാറക് റാവുത്തർ

" സ്പെയിൻ ഒരു പാഠമാണ്; നാന്നൂറ് അമീറുമാരും ശാഖാപരമായ അഭിപ്രായവ്യത്യാസം കാരണം പരസ്പരം കലഹിച്ചത് കൊണ്ടുമാത്രമാണ് അവർ നാശമട...
04/09/2026

" സ്പെയിൻ ഒരു പാഠമാണ്; നാന്നൂറ് അമീറുമാരും ശാഖാപരമായ അഭിപ്രായവ്യത്യാസം കാരണം പരസ്പരം കലഹിച്ചത് കൊണ്ടുമാത്രമാണ് അവർ നാശമടഞ്ഞത്. നമ്മെ നശിപ്പിക്കുവാൻ ആർക്കും കഴിയില്ല, നമുക്കല്ലാതെ. നാം ഭിന്നിച്ചാൽ നശിക്കുമെന്നത് അനേകം രാജ്യങളിലെ ഉദാഹരണങളിലൂടെ കണ്ടുകഴിഞ്ഞതാണ്" (സിഎച്ച്)

03/09/2026

ശ്രവണ സുന്ദരം ! ആവേശത്തേക്കാൾ ആലോചനമീ ശബ്ദം!

സുന്ദരമായ ആ ശബ്ദം ശാസ്ത്രസാങ്കേതിക വിദ്യകൾ അത്ര വികസിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ ടേപ്പ്റിക്കാർഡിൽ ശേഖരിച്ചു വെച്ച സിഎച്ച് മുഹമ്മദ് കോയ സാഹിബിന്റെ ശബ്ദം

ഹെഡ് സെറ്റ് വെച്ചു കേട്ടാൽ ശബ്ദം കുറച്ചു കൂടി ക്ലിയറായി കേൾക്കാം 🔥🔥ഓരോ മുസ്ലിംലീഗുകാരനും കേൾക്കേണ്ടംപ്രസംഗം 🔥🔥💚അമരജ്യോതിസ്സ്‌ സിഎച്ച്

02/09/2026

സീതി സാഹിബിന്റെ വിടവാങലിൽ അനുശോചനമറിയിച്ച് മഹാന്മാരായ മുസ്ലിം ലീഗ് നേതാക്കൾ

അഭ്രപാളികളിൽ ഒരു ദൃശ്യാവിഷ്കാരം

"ആരാന്റെ വിറക് വെട്ടികളും വെള്ളം കോരികളുമായി അധഃപതിച്ചുപോയ ഒരു സമുദായത്തെ ഉന്നതിയിൽ നിന്നും ഉന്നതിയിലേക്ക് കൈപിടിച്ചുയർത...
02/09/2026

"ആരാന്റെ വിറക് വെട്ടികളും
വെള്ളം കോരികളുമായി
അധഃപതിച്ചുപോയ ഒരു സമുദായത്തെ ഉന്നതിയിൽ നിന്നും ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തിയ ഈ ഹരിത പതാക ഇടനെഞ്ചിലെ മിടിപ്പ് തീരും വരെ
ഒരു പ്രമാണിയുടെ മുൻപിലും
അടിയറവ് വെക്കരുത്..."(സിഎച്ച്)

ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്കാരം കേരള മുഖ്യ മന്ത്രി വി ഡി സതീശൻ ഡോക്ടർ എം കെ മുനീർ സാഹ...
01/09/2026

ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്കാരം കേരള മുഖ്യ മന്ത്രി വി ഡി സതീശൻ ഡോക്ടർ എം കെ മുനീർ സാഹിബിനു സമർപ്പിച്ചു.

പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങൾ ചടങ്ങ് ഉത്ഘാടനം ചെയ്തു.

പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പ്രശസ്തി പത്രം നൽകി. വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലികുട്ടി മുഖ്യാതിഥി ആയി പങ്കെടുത്തു. കെ പി രാമനുണ്ണി ബാഫഖി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. എം എൽ എ മാർ , മുസ്ലിം ലീഗ് , പോഷക സംഘടനാ നേതാക്കൾ , കെ എം സി സി നേതാക്കൾ ആശംസകൾ നേർന്നു.

01/09/2026

പിതാമഹൻ ആലി മുസ്ലിയാരുടെ നർമ്മരസത്തിന്റെ ആ ചരട്…
സിഎച്ചിലൂടെ കടന്നുവന്ന്, ഡോ. എം.കെ. മുനീറിലൂടെ ഇന്നും ഒഴുകുന്നൊരു പാരമ്പര്യ സൗന്ദര്യം.
ആ പുഞ്ചിരിയിലും വാക്കുകളിലും തെളിയുന്ന ഹൃദയഹാരിയായ ഒരു വീഡിയോ..

സപ്തംബ൪ 1  എംഎസ് എഫ് സ്ഥാപക ദിനം എം എസ് എഫ് പുതുനേതൃത്വത്തിന് ഹരിതാഭിവാദ്യങ്ങൾ....💚🔥👏
01/09/2026

സപ്തംബ൪ 1 എംഎസ് എഫ് സ്ഥാപക ദിനം

എം എസ് എഫ് പുതുനേതൃത്വത്തിന് ഹരിതാഭിവാദ്യങ്ങൾ....💚🔥👏

Address

Atholi

Alerts

Be the first to know and let us send you an email when അത്തോളിമുത്ത് സിഎച്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share