24/09/2025
അച്ചോടാ…. കുഞ്ഞുവാവ കരയല്ലേ….
താങ്കൾ ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ… കുറുവാ സംഘം കൊള്ള നടത്താൻ വീട്ടിൽ എത്തുമ്പോലെ ആയിരുന്നല്ലോ ഡിവെെഫ്ഐ സഖാക്കൾക്ക് എതിരെ താങ്കൾ പോസ്റ്റിട്ടത്. അതെന്തേ, ആ സംഭവം നടന്നിട്ട് മൂന്നുനാല് ദിവസമായില്ലേ? വിശദീകരണം നൽകാൻ എന്താ ഇത്രയും താമസിച്ചത്? ആലോചിച്ച് ഒരു കാരണം കണ്ടെത്തണമല്ലോ അല്ലേ….
താങ്കൾക്കു വേണ്ടി ആരോ എഴുതി എന്ന പോലെ, താങ്കൾ തന്നെ ഗദ്ഗധകണ്ഠനായി കരഞ്ഞുമെഴുകിയ പോസ്റ്റിലെ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടാം.
രണ്ടു ദിവസം മുൻപ് ഇളമ്പ പാലം സ്വദേശിയായ വാർഡിലെ ഒരമ്മ(ബിജെപി ക്കാരിയല്ല) മെമ്പറെ ഫോണിൽ വിളിക്കുകയും പരിചയമില്ലാത്ത 4 ചെറുപ്പക്കാർ വീടുകളിലൊക്കെ വന്ന് ബ്ലിംചിംങ് പൗഡർ കൊടുക്കുന്നുവെന്ന് ആൾക്കാരെ പരിചയമില്ലന്നും പറയുന്നു. അടുത്ത വീട്ടിൽ അന്വേക്ഷിക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ആ ഭാഗത്തെ 2 വീടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചതുമില്ല. വളരെ ഭയപ്പെട്ടു വിളിച്ച ആ അമ്മയുടെ ഭീതി കണ്ടില്ലെന്ന് നടിക്കാനും സാധിച്ചില്ല. ഉടൻ തന്നെ ഈ വിവരം വാർഡുമെമ്പർ ആറ്റിങ്ങൽ എസ്.ഐയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവരെ കണ്ടെത്തിയാൽ പരിചയമില്ലാത്തവരാണേൽ പോലീസിനെ അറിയിക്കാൻ SI നിർദ്ദേശിക്കുകയും ചെയ്തതിനെ തുടർന്ന് മെമ്പർ വാർഡു ഗ്രൂപ്പിൽ ഒരറിയിപ്പ് ആ അമ്മ അയച്ചു തന്ന ക്യാമറ ചിത്രങ്ങൾ ഉൾപ്പെടെ 10:22ന് നൽകി. തുടർന്ന് ആ ഭാഗത്തുള്ള പലരുമായി ബന്ധപ്പെട്ടു. അന്നേരം അറിയാൻ സാധിച്ചു ഇളമ്പ പാലത്തിലെ യുവജന പ്രവർത്തകരാണ് അതെന്ന്. അന്നേരം തന്നെ അവിടത്തെ അവരുടെ നേതാക്കളെ മെമ്പർ നേരിട്ട് വിളിച്ച് കാര്യം അന്വേക്ഷിക്കുകയും ആ സംഘത്തിലുള്ള അംഗത്തിനേയും നേരിൽ വിളിച്ച് വിവരങ്ങൾ അന്വേക്ഷിച്ച ശേഷം ആദ്യമെസേജ് ഇട്ട് 9 മിനിട്ടിനുള്ളിൽ വാർഡു ഗ്രൂപ്പിൽ 10:31 ന് തന്നെ അത് യുവജന സംഘടനാ പ്രവർത്തകരാണെന്നും ആശങ്ക വേണ്ടായെന്നും മെസേജ് ഇട്ടു-ഇതാണ് താങ്കൾ പറഞ്ഞിരിക്കുന്നത്.
താങ്കൾ പറഞ്ഞ രീതിയിൽ ആദ്യ പോസ്റ്റിട്ടത് 10.22ന്. രണ്ടാം പോസ്റ്റ് 10.31ന്. 9 മിനിട്ട് വ്യത്യാസം. ഇതിനിടയിൽ താൻ സത്യം അറിഞ്ഞു എന്നാണല്ലോ പറയുന്നത്. അങ്ങനെയെങ്കിൽ വിവരം അറിഞ്ഞയുടൻ പോസ്റ്റിടുന്നതിന് പകരം താൻ പിന്നെ ചെയ്തതുപോലെ നേതാക്കളെ വിളിച്ച് അന്വേഷിച്ചാൽ പോരായിരുന്നോ എന്നാണ് ചോദ്യം. അതെങ്ങനെയാ അല്ലേ… പരിപാടിക്ക് ഇറങ്ങിയത് ഡിവെെഎഫ്ഐ പ്രവർത്തകർ ആണെന്ന് താൻ നേരത്തെ അറിഞ്ഞിരുന്നല്ലോ. അവിടെ ഗോളടിച്ച് ഹീറോ ആയില്ലെങ്കിൽ പിന്നെ എന്താ രസം അല്ലേ?
സാധാരണ ഗതിയിൽ തീരേണ്ട ഒരു കാര്യം ചില തൽപ്പര നേതാക്കളുടെ തീരുമാനത്തിൽ വലിയ കഥയാക്കി പ്രചരിപ്പിച്ചു. ഇലക്ഷൻ വരികയല്ലേ ഇരിക്കട്ടെയെന്ന്.
ഇത് ആര് ആരോടാ പറയുന്നത്? ഇലക്ഷൻ വരുന്നതുകൊണ്ടാണ് കഥകൾ ഇറങ്ങുന്നത് എന്നാണല്ലോ താങ്കൾ പറയുന്നത്. വേറൊരു കാര്യം ചോദിച്ചോട്ടെ. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേകത നിറഞ്ഞ ഓണം ആയിരുന്നു ഇക്കുറി. തൊഴിലുറപ്പ് ചെയ്യുന്ന സ്ത്രീകൾക്ക് ബിജെപിയുടെ വക അഞ്ച് കിലോ അരി. ഇത്രയും കാലത്തിനിടയ്ക്ക് ഈ പരിപാടി എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇലക്ഷൻ വരികയല്ലേ, ഇരിക്കട്ടെയെന്ന്.
കള്ളപ്രചരണം നടത്തുന്നവരോട് നുണകൾ പ്രചരിപ്പിക്കാതെ നിങ്ങളും മുന്നേറു. നാടിന് നല്ലത് വരട്ടെ…
സെയിം ഉത്തരം. ആര് ആരോട് പറയുന്നു… കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നീയൊക്കെ പ്രചരിപ്പിച്ച നുണകൾ എന്തുമാത്രം ആയിരുന്നു എന്ന് അറിയാമോ? താനൊരു വാർഡ് മെമ്പർ ആണെന്നാണല്ലോ പറയുന്നത്. ദേവിയുടെ പേരിലുള്ള ഒരു പ്രൊഫൈലിൽ ജീവിക്കുന്ന മാനസിക രോഗം ബാധിച്ച വൃത്തികെട്ടവൻ പറഞ്ഞ നുണകൾക്ക് കയ്യടിച്ച്, ചിരിച്ച്, മറുപടി പറഞ്ഞവനാണ് താങ്കൾ. ആ ആവേശത്തിലാണ് ഡിവൈഎഫ്ഐ സഖാക്കളെ ചൊറിയാൻ കയറിയത്. സഖാവ് കൊടിയേരി പറഞ്ഞ ഒരു കാര്യമുണ്ട്. ഞങ്ങളുടെ നേരെ വന്നാൽ ഞങ്ങൾ അത് താങ്ങും. ഞങ്ങൾക്ക് നല്ല ശീലമായി. പക്ഷേ നിങ്ങൾക്കു നേരെ വന്നാൽ നിങ്ങൾ താങ്ങില്ല.
സ്വയം പൊങ്ങി ഗദ്ഗധകണ്ഠാ, സത്യം തനിക്ക് താങ്ങാൻ പറ്റുന്നില്ല. അപ്പോൾ നുണ താൻ എങ്ങനെ താങ്ങും?