SDPI Kalleri Branch

SDPI Kalleri Branch Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI Kalleri Branch, Political Party, Ponmeri Parambil, Ayancheri.

Social Democratic Party of India shall stand for the realization of a social order and political system based on the great ideals of justice, liberty, equality and fraternity enshrined in the Indian Constitution.

കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നിന്ന് YOUNG DEMOCRATS കോഴിക്കോട് ജില്ലാഓർഗനൈസിംഗ് കമ്മിറ്റിയിലേക്ക്തിരഞ്ഞെടുക്കപ്പെട്ടവർ ♥...
12/07/2026

കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നിന്ന്
YOUNG DEMOCRATS കോഴിക്കോട് ജില്ലാ
ഓർഗനൈസിംഗ് കമ്മിറ്റിയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ടവർ ♥️🤍

YOUNG DEMOCRATSKozhikode District Office Bearers
11/07/2026

YOUNG DEMOCRATS
Kozhikode District Office Bearers

YOUNG DEMOCRATSKozhikode District Organising Committee
11/07/2026

YOUNG DEMOCRATS
Kozhikode District Organising Committee

Young Democrats കോഴിക്കോട് ജില്ലാഓർഗനൈസിംഗ് കമ്മിറ്റിഅംഗമായി തിരഞ്ഞെടുക്കപ്പെട്ടറിഷാദ് പി. കെഅഭിവാദ്യങ്ങൾ
11/07/2026

Young Democrats
കോഴിക്കോട് ജില്ലാ
ഓർഗനൈസിംഗ് കമ്മിറ്റി
അംഗമായി തിരഞ്ഞെടുക്കപ്പെട്ട
റിഷാദ് പി. കെ
അഭിവാദ്യങ്ങൾ

ബഷീർ അനുസ്മരണം സംഘടിപ്പിച്ചുവില്ല്യാപ്പള്ളി: ദീർഘകാലമായി ക്യാൻസറിനെ അതിജീവിച്ച് സാമൂഹിക-മത-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന...
02/07/2026

ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

വില്ല്യാപ്പള്ളി: ദീർഘകാലമായി ക്യാൻസറിനെ അതിജീവിച്ച് സാമൂഹിക-മത-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പൊൻമേരി പറമ്പിലെ ബഷീർ മെടിയേരിയുടെ നിര്യാണത്തെ തുടർന്ന് എസ്.ഡി.പി.ഐ കല്ലേരി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സംഗമം സംഘടിപ്പിച്ചു.

ചെറുപ്പത്തിൽ തന്നെ രോഗബാധിതനായിരുന്നെങ്കിലും ജീവിതാവസാനം വരെ രോഗത്തെ അതിജീവിച്ച് പൊതുപ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട വ്യക്തിത്വമായിരുന്നു ബഷീറെന്ന് ചടങ്ങിൽ സംസാരിച്ച ജനപ്രതിനിധികളായ റജിന മെടിയേരിയും ഗോവിന്ദൻ മാസ്റ്ററും അനുസ്മരിച്ചു.

ഷറഫീം കല്ലേരി അധ്യക്ഷത വഹിച്ചു. ഹനീഫ ദാരിമി (മഹല്ല് ഖത്തീബ്), തണൽ അബ്ദുല്ല ഹാജി (മുസ്ലിം ലീഗ്), സജിത്ത് (സി.പി.എം), അബ്ദുൽ കരീം (ഐ.എൻ.എൽ), വി. ബാലൻ (സി.പി.ഐ), ജലീൽ അമ്മങ്കണ്ടി (മഹല്ല് ഭാരവാഹി), നവാസ് കല്ലേരി, ആർ.എം. റഹീം മാസ്റ്റർ, കുഞ്ഞബ്ദുല്ല മാസ്റ്റർ (എസ്.ഡി.പി.ഐ), റയീസ് എളയടം (സഹപാഠി) എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. റയീസ് ബഷീർ സ്വാഗതം പറഞ്ഞു.

ബഷീർ അനുസ്മരണംഇന്ന് 4.30ന് (2026 jul 01)മെടിയേരി മദ്രസയിൽ
01/07/2026

ബഷീർ അനുസ്മരണം
ഇന്ന് 4.30ന് (2026 jul 01)
മെടിയേരി മദ്രസയിൽ

*മെടിയേരി ബഷീർ ഓർമ്മയാകുമ്പോൾ*...........................ഏറെ ഹൃദയ വേദനയോടെ, മിഴിക്കോണിലെ അശ്രുകണം😓 സാക്ഷിയാക്കി നമ്മൾ ബഷ...
01/07/2026

*മെടിയേരി ബഷീർ ഓർമ്മയാകുമ്പോൾ*...........................
ഏറെ ഹൃദയ വേദനയോടെ, മിഴിക്കോണിലെ അശ്രുകണം😓 സാക്ഷിയാക്കി നമ്മൾ ബഷീറിന് യാത്രാമൊഴി നൽകി...

ഇന്നാലില്ലാഹി വഇന്നാ ഇലയ്ഹി
റാജിഊൻ.🤲
വിശുദ്ധ മാസം മുഹറം 12 (2026 ജൂൺ 28)ഉച്ചക്ക് 12.12ന്‌ ളുഹർ ബാങ്കിന് തൊട്ടു മുമ്പ് എം ജെ ഹോസ്പിറ്റലിൽ വെച്ച് ബന്ധുമിത്രാദികളെ കണ്ണീ രിലാഴ്ത്തി ബഷീർ റബ്ബിന്റെ വിളിക്ക് മിഴിയടച്ച് ഉത്തരം നൽകി.. തന്റെ 36-ാമത്തെ വയസിൽ ഈ ഭൂമിയിലെ അവസാനത്തെ ശ്വാസം ഉള്ളിലേക്കെടുത്ത് ഏറെ കാലത്തെ വേദനയുടെ ലോകത്ത് നിന്ന് പരിമളം പരത്തുന്ന സ്വർഗ്ഗ സോപാനത്തിലേക്ക് അനുഗ്രഹീതരായ മലക്കുകളുടെ അകമ്പടിയോടൊടെ പ്രകാശവേഗത്തിൽ നമ്മുടെ പ്രിയപ്പെട്ട മെടിയേരി ബഷീറിന്റെ റൂഹ് അല്ലാഹുവിന്റെ സവിധത്തിലേക്ക് യാത്രയായി...😓🤲

പറമ്പിൽ പള്ളിയിലെ ആറടി മണ്ണിലേക്ക് ചേർത്ത് തന്റെ അരുമയായ അടിമയെ റബ്ബ് ആശ്ലേഷിച്ചപ്പോൾ അനുഗ്രഹത്തിന്റെ മഴയായി പ്രകൃതി പോലും ആ സഹോദരന് യാത്രാമൊഴി നൽകി..😓

14 വർഷം മുമ്പ് സ്വന്തം ഉമ്മയുടെ രോഗവിവരം അറിഞ്ഞ് ഗൾഫിൽ നിന്നെത്തിയ ബഷീറിന് വളരെ യാദൃശ്ചികമായാണ് മാരകമായ കാൻസർ രോഗം സ്ഥിരീകരിക്കുന്നത്.
തിരുവനന്തപുരം ആർ സി സി യിൽ വെച്ച് വളരെ പെട്ടെന്ന് തന്നെ കീമോ തെറാപ്പി ചെയ്ത് കഴുത്തിനടുത്ത് വന്ന മുഴ നീക്കം ചെയ്തു.

ഞരമ്പുകൾ കെട്ടു പിണഞ്ഞ ഭാഗത്ത് നടന്ന ശസ്ത്രക്രിയയായതിനാൽ കൈക്ക് ചലന ശേഷി നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ വിധിയെഴുതി. കാരിരുമ്പിന്റെ മനക്കട്ടിയോടെ കാൻസറിനെ നേരിട്ട ബഷീറിന് പടച്ചതമ്പുരാന്റെ സഹായത്താൽ കൈയുടെ ചലന ശേഷി തിരികെ കിട്ടി. 'മിറാക്കിൾ' എന്നു വിശേഷിപ്പിച്ച് ഡോക്ടർമാർ കൈ ചലിക്കുന്നതിന്റെ വീഢിയോ വരെ ചിത്രീകരിച്ചു..! മാരകയിനത്തിൽപ്പെട്ട ഈ കാൻസർ ഒരു വർഷത്തിലധികം അതിജീവിക്കുക പ്രയാസമാണെന്ന് ഡോക്ടർമാർ അന്ന് അഭിപ്രായപ്പെട്ടിരുന്നു. പല പ്രധാന കാൻസർ ആശുപത്രികളും ഇനി ചികി ഝയില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. രോഗം ശരീരത്തെ കീഴ്പ്പെടുത്തും മുമ്പ് നമ്മളുടെ മനസാണ് തളരുക. ഇവിടെയാണ് കാൻസറിനെ ഒരു വ്യഴവട്ടക്കാലം ചെറുക്കാമെന്ന് ബഷീർ തെളിയിച്ചത്.. ഡോക്ടർമാരുടെ വിധിയെഴുത്തിനപ്പുറം തവക്കുലിൽ അഭയം തേടിയ ബഷീറിന് രാജാധി രാജനായ റബ്ബ് ആയുസ് നീട്ടി നൽകി.14വർഷത്തെ ഏറെ നൊമ്പരപ്പെടുത്തുന്നതാണെങ്കിലും അത്ഭുതകരമായ അതിജീവനം ജബ്ബാറായ റബ്ബ് ബഷീറിന് നൽകി........

സർജറി നടന്ന വേളയിൽ ബഷീറിന്റെ പ്രിയപ്പെട്ട ഉമ്മ മരണപ്പെട്ടിരുന്നു.
മരണ വിവരം ആ സമയത്ത് ചികിത്സയെ ബാധിക്കുമെന്ന തിനാൽ പറഞ്ഞില്ല.
പിന്നീട് ആശുപത്രിയിൽ നിന്ന് തിരിച്ചു വരുന്ന വഴിയിലാണ് മരണ വിവരം പറഞ്ഞത്.
ഉമ്മയെ കാണാനും പരിചരിക്കാനും ഗർഫിൽ നിന്ന് വന്ന ബഷീറിന് ഉമ്മയെ അവസാന നോക്ക് പോലും കാണാൻഅവസരം ലഭിച്ചില്ലെങ്കിലും തന്റെ പിതാവിൽ നിന്ന് ലഭിച്ച അസാമാന്യ മനക്കരുത്ത് അവിടെ പ്രകടമായി. കണ്ണീരണിഞ്ഞ് പറമ്പിൽ പള്ളിയിലെ ഉമ്മയുടെ കബറിടത്തിൽചെന്ന് ദുആ ചെയ്ത് മനപ്രയാസം നീക്കി. അസുഖം ഭേദപ്പെട്ടതിനെ തുടർന്നു വിദേശത്തേക്ക് പോയെങ്കിലും മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും രോഗബാധിതനായി.. പിന്നീട് ഒട്ടേറെ സർജറികൾ.. പല ഘട്ടങ്ങളിലായുള്ളകീമോ തെറാപ്പിയും മറ്റു ചികിത്സകളും തന്റെ അസാമാന്യ മനക്കട്ടി കൊണ്ടും ഏറെ നാൾ പിടിച്ചു നിന്നു. ഇതിനിടെ വിവാഹിതനായി. ബഷീറിന് തുണയായി പ്രിയതമ അവസാനം നിമിഷം വരെ മാതൃകയായി നിന്നു.
ഒരു പിഞ്ചു മകനെ താലോലിക്കാൻ ബഷീറിന് കഴിഞ്ഞു. മകന്റെ കിളിക്കൊഞ്ചൽ കേട്ട്
പൂതിമാറും മുമ്പേ അല്ലാഹു ബഷീറിനെ തിരിച്ചു വിളിച്ചു.😓

ഇനി ബഷീർ നമുക്ക് ഓർമ്മകൾ മാത്രം. ശരീരത്തിലെ ഓരോ അവയവങ്ങളെയും കാൻസർ കാർന്ന് തിന്നപ്പോഴും പുഞ്ചിരിയോടെ, എന്നാൽ,അസാമാന്യ മനശക്തിയോടെ കാൻസറിനെ നേരിടാൻ കാണിച്ച ഈമാനിന്റെ ഉൾ കരുത്ത് നമുക്ക് മാതൃകയാണ്.
കാൻസർ ശരീരത്തെ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോഴൊക്കെ
അസാമാന്യ ഇഛാശക്തി കൊണ്ടതിനെ നേരിട്ടു. ഇതിനിടെ ബഷീറിന് താങ്ങായിരുന്ന പിതാവിന്റെ മരണവും കുടുംബത്തെ ദുഖ: ത്തിലാഴ്ത്തി. അല്ലാഹു ബഷീറിന്റെ മാതാപിതാക്കൾക്ക് സ്വർഗ്ഗം നൽകട്ടെ..🤲

കുടുംബത്തിലും നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്ന ബഷീർ രോഗാവസ്ഥയിലും മറ്റുള്ളവർക്ക് സാന്ത്വനമേകാനും, തന്നാലാകും വിധം സാമൂഹ്യ പ്രവർത്തനങ്ങളിലും മഹല്ലിന്റെയും,പള്ളിയുടെയും പുരോഗതിക്കായി ഇടപെടാനും എന്നും മനസ്സ് കാണിച്ചു.
പടച്ച റബ്ബിന്റെ മാർഗ്ഗത്തിൽ എന്നും അടിയുറച്ച് നിന്നു. നോക്കിലും,വാക്കിലും, പ്രവർത്തിയിലും അത് പ്രതിഫലിപ്പിച്ചു..
ഉന്നതമായ പ്രതിഫലം കാംഷിച്ച് റബ്ബിന്റെ തൃപ്തിക്കായി സേവനം ചെയ്ത ബഷീറിന് രക്തസാക്ഷികൾക്കും, സ്വാലിഹീങ്ങൾക്കും പരലോക ജീവിതത്തിൽ അല്ലാഹു നൽകുന്ന ഉന്നതമായ പറുദീസയിൽ
സച്ചരിതർക്കും മറ്റ് പരലോക വിജയി കൾക്കുമൊപ്പം അല്ലാഹു നിത്യ ജീവിതം നൽകി അനുഗ്രഹിക്കട്ടെ...🤲
അവസാനം മെടിയേരി പള്ളിയിലും പറമ്പിൽ പള്ളിയിലും നൂറുകണക്കിനാളുകൾ ബഷീറിന് ജനാസ നമസ്കാരം നടത്തി യാത്രാമൊഴി നൽകി

വിരഹ വേദനയനുഭവിക്കുന്ന കുടുംബത്തിനും, ഉറ്റമിത്രങ്ങൾക്കും അല്ലാഹു വേഗം സമാശ്വാസം നൽകട്ടെ🤲ബഷീറിന് താങ്ങായി നിന്ന കുടംബത്തിനും ആത്മ മിത്രങ്ങൾക്കും അല്ലാഹു പ്രതിഫലം നൽകട്ടെ..🤲

✍🏻ആത്മമിത്രം

പ്രിയ സഹപ്രവർത്തകൻ ബഷീർ മെടിയേരിക്ക് പ്രാർത്ഥനകളോടെ വിട
28/06/2026

പ്രിയ സഹപ്രവർത്തകൻ ബഷീർ മെടിയേരിക്ക് പ്രാർത്ഥനകളോടെ വിട

08/12/2025

വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്
6-ാം വാർഡ് 2025 - 2030
വികസന മാർഗരേഖ
SDPI സ്ഥാനാർഥി മലയിൽ നവാസ്
അവതരിപ്പിക്കുന്നു.

Address

Ponmeri Parambil
Ayancheri
673542

Alerts

Be the first to know and let us send you an email when SDPI Kalleri Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Kalleri Branch:

Shortcuts

Share