XPLR

XPLR A united platform for Expatriates of Chennamangallur

ഉമ്മർ കോയ മാഷ്...സ്നേഹത്തിന്റെ, ആത്മാർത്ഥതയുടെ പര്യായം. എപ്പോഴും നേരിൻ്റെ പക്ഷത്തു മാത്രം നിലനിന്നിരുന്ന ആളാണ് ഉമ്മർകോയ ...
22/04/2024

ഉമ്മർ കോയ മാഷ്...സ്നേഹത്തിന്റെ, ആത്മാർത്ഥതയുടെ പര്യായം.

എപ്പോഴും നേരിൻ്റെ പക്ഷത്തു മാത്രം നിലനിന്നിരുന്ന ആളാണ് ഉമ്മർകോയ മാഷ്. ചേന്ദമംഗല്ലൂർ ഗ്രാമത്തിലെ എല്ലാ നന്മകളിലും അദ്ദേഹമുണ്ടായിരുന്നു.

ബാല്യകാലത്ത് ഏറ്റവും സുന്ദരമായ മുദ്രാവാക്യം ഞങ്ങൾ കേട്ടത് ആ മനുഷ്യനിൽ നിന്നാണ് -കമ്മ്യൂണിസ്റ് മാർക്സിസ്റ്റ് പാർട്ടി സിന്ദാബാദ്- എന്നായിരുന്നുവത്. പ്രത്യേക താളത്തിൽ അദ്ദേഹമുയർത്തിയിരുന്ന ആ മുദ്രാവാക്യം ഇന്നും കാതുകളിൽ മുഴങ്ങുന്നുണ്ട്.

അന്നദ്ദേഹം കടുത്ത ഇടതുപക്ഷ സഹയാത്രികനായിരുന്നു. പരന്ന വായന, ഉള്ളു തുറന്ന സൗഹൃദം, ആരോടും പക വെക്കാത്ത പ്രകൃതം...ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകകൾ.

ഉമ്മർകോയ മാഷെപ്പോലുള്ള നിഷ്കളങ്കരായ, സ്വാർത്ഥത ലവലേശമില്ലാത്ത ജന്മങ്ങൾ വളരെ അപൂർവമായിരിക്കും.

പഠന കാലത്ത് എനിക്കും ബിച്ചു, മുജീബുല്ല കാസിം എന്നിവർക്ക് ഏറെ ഉപദേശങ്ങൾ നൽകിയിരുന്നു മാഷ്. ഒരിക്കലും അദ്ദേഹത്തിന്റെ നിലപാടുകൾ ശരിയെന്ന് പറയാനായിരുന്നില്ല ഞങ്ങളെ വിളിച്ചതും ഉപദേശിച്ചതും, പകരം ഞങ്ങളുടെ ചില രീതികളെപ്പറ്റിയും വേണ്ട തിരുത്തലുകളെക്കുറിച്ചുമൊക്കെയായിരുന്നു പറഞ്ഞുതന്നിരുന്നത്. അതൊക്കെ കിറുകിറു കൃത്യമായിരുന്നു എന്നത് ജീവിതാനുഭവം.

പിതാവിന്റെ അടുത്ത സുഹൃത്തായിരുന്നതിനാൽ വല്ലാത്ത മാനസിക അടുപ്പം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. എഴുതി തുടങ്ങിയ കാലത്ത് ഓരോ ലേഖനങ്ങളെക്കുറിച്ചും കൃത്യമായ നിരൂപണം സ്വകാര്യമായി എനിക്ക് പറഞ്ഞു തന്നു.

അദ്ദേഹത്തിന്റെ ആത്മധൈര്യം ഞാൻ നേരിട്ടു കാണുന്നത് വർഷങ്ങൾക്കിപ്പുറമാണ്. എന്റെ പിതാവ് അസുഖ ബാധിതനാവുന്നതിന് മുമ്പേ തന്നെ ഉമ്മർ കോയ മാസ്റ്റർക്ക് രോഗം പിടിപെട്ടിരുന്നു. എങ്കിലും മിക്ക ദിവസവും ബാപ്പക്ക് ധൈര്യം കൊടുക്കാൻ വളരെ ശാന്തനായി അദ്ദേഹം വീട്ടിലെത്തുമായിരുന്നു.

മാസത്തിൽ രണ്ടുതവണയെങ്കിലും ഗൾഫിൽ നിന്ന് വന്നു പിതാവുമായി ലോഗ്യം പറഞ്ഞിരിക്കണമെന്ന് കാര്യകാരണങ്ങൾ നിരത്തി എന്നെ ഓർമിപ്പിച്ചതും അദ്ദേഹം തന്നെ.

നല്ലൊരു സംഘാടകനായിരുന്ന മാഷ് കലാ സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞു നിന്നു. 70 കളിൽ യുവജന ഗ്രന്ഥാലയം സ്ഥാപിച്ചെടുക്കാൻ ഏറെ യത്നിച്ചതും അക്കാലത്തു ഓരോ വീടുകളിലും നടന്ന പുസ്തകങ്ങൾ ശേഖരിക്കാനായി ഒരു ടീമിനെ വളർത്തിയതും ബാല്യകാല സ്മരണകൾ ഇന്നലെകളിലെപ്പോലെയുണ്ട്.

താങ്കളുടെ വേർപാട് കടുത്ത വേദനയാണ് ഹൃദയത്തിലേക്ക് പടർത്തുന്നത് ...ഒരുപാട് ഓർമ്മകൾ, ഒന്നും എഴുതാനാവുന്നില്ല. പ്രാർത്ഥന മാത്രം

15/10/2022
Registered participants shall join Zoom. FB Live will be available for others.
06/08/2022

Registered participants shall join Zoom. FB Live will be available for others.

31/12/2021

പുതുവർഷത്തിലേക്കൊരു പുതിയ ചുവട്.
സാമ്പത്തിക സ്വാശ്രയത്വം - ഒരു മുഖവുര.

പുതുവർഷത്തിലേക്കൊരു പുതിയ ചുവട്സാമ്പത്തിക സ്വാശ്രയത്വം - ഒരു മുഖവുരജീവനോപാധി തേടി മറുനാട്ടിലേക്ക് ചേക്കേറിയ ചേന്ദമംഗലൂർക...
29/12/2021

പുതുവർഷത്തിലേക്കൊരു പുതിയ ചുവട്

സാമ്പത്തിക സ്വാശ്രയത്വം - ഒരു മുഖവുര

ജീവനോപാധി തേടി മറുനാട്ടിലേക്ക് ചേക്കേറിയ ചേന്ദമംഗലൂർകാർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി നാട്ടുകാരായ പ്രവാസികളുടെ ആഗോള കൂട്ടായ്മ -XPLR നടത്തുന്ന സാമ്പത്തിക വർക് ഷോപ്

പാനൽ അംഗങ്ങൾ

യാസർ ഖുതുബ്
സംരംഭകൻ, കൺസൾറ്റണ്ട്, എഴുത്തുകാരൻ - കോളമിസ്റ്റ്, മനോരമ സമ്പാദ്യം

ഇ പി അബ്ദുറഹ്മാൻ
ഫൗണ്ടർ, ചെയർമാൻ കെയർ & ക്യൂർ ഗ്രൂപ്പ്

CS തൻവീർ മോഹിയുദ്ധീൻ
പാർട്ണർ മസ്‌കോം ബിസിനസ്സ് സൊല്യൂഷൻസ് ഫിനാൻസ് & ലീഗൽ കൺസൾറ്റണ്ട്

ചോദ്യോത്തര സെഷൻ ഉണ്ടാകും. ചോദ്യങ്ങൾ 0097470598308 എന്ന നമ്പറിൽ വാട്സപ് വഴിയോ പരിപാടിക്കിടയിൽ സൂമിലോ ചോദിക്കാവുന്നതാണ്

കുടുംബങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിലൂടെയുള്ള നാടിന്റെ സമഗ്രവളർച്ചക്കായി നമുക്ക് ഒത്തുചേരാം

ഡിസംബർ 31 വെള്ളി, 1.30 PM (Qatar time - 2.30 PM UAE, 4 PM IST)

XPLR Financial Empowerment Committee

സാമ്പത്തിക ഭദ്രത എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ്. പ്രവാസ ജീവിതത്തിന്റെ തീഷ്ണതകളിൽ ഉരുകുമ്പോഴും ആകുലതകളില്ലാത്ത ഒര...
05/08/2021

സാമ്പത്തിക ഭദ്രത എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ്. പ്രവാസ ജീവിതത്തിന്റെ തീഷ്ണതകളിൽ ഉരുകുമ്പോഴും ആകുലതകളില്ലാത്ത ഒരു ഭാവി ജീവിതത്തെക്കുറിച്ചുള്ള മധുര പ്രതീക്ഷകൾ വെച്ചു പുലർത്തുന്നവരാണ് നമ്മൾ .
പ്രവാസ ഭൂമിയിൽ കഷ്ടപ്പെട്ട് സ്വരൂപിക്കുന്ന പണം ശരിയായ ആസൂത്രണങ്ങളിലൂടെ എങ്ങിനെ സമ്പാദ്യമാക്കി മാറ്റാം എന്നതിനെക്കുറിച്ച് ഒരോ പ്രവാസിയും കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഈ വിഷയത്തിൽ XPLR ഒരു വിദഗ്ദ്ധ പ്രഭാഷണം സംഘടിപ്പിക്കുന്നു. 06/08/2021 വെള്ളി 2:00 PM മക്ക സമയം K. A. ബസ്സാം നമ്മോട് Zoom ൽ സംസാരിക്കുന്നു.
എല്ലാവരുടെയും സജീവ സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

Topic: സാമ്പത്തിക ആസൂത്രണവും നിക്ഷേപ സാധ്യതകളും
Date: Aug 6 Friday
Time: 02:00 PM Qatar/Saudi/Kuwait
03:00 PM UAE/Oman
04:30 PM India

https://us02web.zoom.us/j/82734738918?pwd=ajlQRnhUT1cvWnVXdHVQVGwwWkg1Zz09

Meeting ID: 82734738918
Passcode: 224455

സാമ്പത്തിക ഭദ്രത എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ്. പ്രവാസ ജീവിതത്തിന്റെ തീഷ്ണതകളിൽ ഉരുകുമ്പോഴും ആകുലതകളില്ലാത്ത ഒര...
24/07/2021

സാമ്പത്തിക ഭദ്രത എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ്. പ്രവാസ ജീവിതത്തിന്റെ തീഷ്ണതകളിൽ ഉരുകുമ്പോഴും ആകുലതകളില്ലാത്ത ഒരു ഭാവി ജീവിതത്തെക്കുറിച്ചുള്ള മധുര പ്രതീക്ഷകൾ വെച്ചു പുലർത്തുന്നവരാണ് നമ്മൾ .
പ്രവാസ ഭൂമിയിൽ കഷ്ടപ്പെട്ട് സ്വരൂപിക്കുന്ന പണം ശരിയായ ആസൂത്രണങ്ങളിലൂടെ എങ്ങിനെ സമ്പാദ്യമാക്കി മാറ്റാം എന്നതിനെക്കുറിച്ച് ഒരോ പ്രവാസിയും കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഈ വിഷയത്തിൽ XPLR ഒരു വിദഗ്ദ്ധ പ്രഭാഷണം സംഘടിപ്പിക്കുന്നു. 06/08/2021 വെള്ളി 2:00 PM മക്ക സമയം K. A. ബസ്സാം നമ്മോട് Zoom ൽ സംസാരിക്കുന്നു.
എല്ലാവരുടെയും സജീവ സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

21/06/2021

XPLR Launch news on Janam TV

21/06/2021

വിവിധ പ്രവാസി പ്രാദേശിക കൂട്ടായ്മകളുടെ വേദി -'എക്‌സ്‌പ്ലോർ' ഏകോപന കൂട്ടായ്മക്ക് തുടക്കം. Mediaone News

Address

Calicut
673602

Telephone

+919946224111

Website

Alerts

Be the first to know and let us send you an email when XPLR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to XPLR:

Share

Category