05/09/2022
അധ്യാപകനായിരുന്ന എന്റെ പിതാവ് VSA തങ്ങൾ ആയഞ്ചേരിക്ക് തന്നെ സമർപ്പിക്കുന്നു ഇന്നത്തെ അധ്യാപക ദിനം ..
----------------------------------------
എന്നും ഞാനുണരും മുമ്പേ ഒരു സ്ലിപ്പിൽ ഒരു മലയാളം word ഉം അതിന്റെ ഇംഗ്ലീഷ് ,അറബിക്ക് meaning ഉം എഴുതി എന്റെ ഉമ്മാനെ ഏൽപ്പിച്ച് ഇത് നാസറിനോട് വൈകുന്നേരമാവുമ്പഴേക്ക് പഠിച്ച് പറഞ്ഞുതരാൻ പറയണം എന്നേല്പിച്ചു പോകാറുള്ള ഉപ്പ തന്നെയാണെന്റെ ജീവിതത്തിലെ ഏറ്റവും വലിയ അദ്ധ്യാപകൻ ..
പിന്നെ എന്നെ ആയഞ്ചേരി ആനാണ്ടി സ്കൂളിൽ പഠിപ്പിച്ച ദിവംഗതരായ കൃഷ്ണക്കുറുപ്പ് മാഷ്,ചെവിടമ്മൽ മൂസ്സ ഹാജി മാഷ്,കോന്തനാരി മൊയ്‌ദു മാഷ്,CP കുഞ്ഞബ്ദുല്ല മാഷ്,തൈക്കണ്ടി അന്ത്രു മാഷ് ,വന്ദ്യരായ KT യൂസഫ് മൗലവി,പൂക്കോയ മാസ്റ്റർ ...
ആയഞ്ചേരി റഹ്‌മാനിയ ഹൈ സ്കൂളിൽ പഠിപ്പിച്ച നാരായണി ടീച്ചർ,രാജൻ മാഷ്,ദാമോദരൻ മാഷ്,പക്രൂ മാഷ്,അസീസ് മാഷ്,ഉമേഷ് മാഷ്,രാഘവൻ മാഷ്,നാങ്ങോറോത്ത് ഇബ്‌റായി മാഷ്,TM മൂസ മാഷ്,CK കുഞ്ഞബ്ദുല്ല മാഷ്,പുതിയോട്ടിൽ മൂസ മാഷ് ,PP മാഷ് ,അഹമ്മദ്‌കുട്ടി മൗലവി (late),അടിക്കൂൽ അമ്മദ് മാഷും ഇബ്‌റായി മാഷും ,വാണിമേൽ T കുഞ്ഞബ്ദുല്ല മാഷ് ,A മൊയ്‌ദു മാഷ് ,മൊയ്‌ദു മാഷ് കുനിങ്ങാട് ..
പ്രീഡിഗ്രിക്ക് കൊയിലാണ്ടി കോളേജിൽ പഠിപ്പിച്ച രവീന്ദ്രനാഥ് സാർ ,പങ്കജാക്ഷി ടീച്ചർ ,PKK തങ്ങൾ സർ ,സിദ്ധീഖ് ഹസ്സൻ സാർ (late),ഹമീദ് സാർ ,അബ്ദു സാർ ...
ഡിഗ്രിക്കും പീജിക്കും ഫാറൂഖ് കോളേജിൽ പഠിപ്പിച്ച സാറന്മാരായ യാസീൻ അഷ്‌റഫ് ,ജയപ്രകാശ് ,അലിക്കുഞ്ഞി ,മുഹമ്മദ് ഹസ്സൻ ,AP അബ്ദുറഹ്മാൻ ,KV വീരാൻമൊയ്‌ദീൻ ,അബ്ദുൽ ഹഖ് ,T മുഹമ്മദ് ,അബ്ദുസ്സമദ് സമദാനി ,സയ്യിദ് ഗീലാനി ..
ബോംബെയിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ കോഴ്സിന് പഠിപ്പിച്ച Dr പിന്റോ ,Dr റോഡ ബില്ലിമോറിയ ,Dr ശാസ്ത്രി..
കോഴിക്കോട് യൂണിവേഴ്സിറ്റി B.Ed സെന്ററിൽ ക്‌ളാസ്സെടുത്ത സാറന്മാർ ..
ഇനിയും ഒരു പാട് പേരുകൾ വിട്ടുപോയതുണ്ട് ..
എല്ലാവർക്കും സ്നേഹ ബഹുമാനാദരങ്ങളോടെ ...
എന്റെ അധ്യാപക ദിനാശംസകൾ ♥️..
നാസർ മാഷ് ആയഞ്ചേരി