26/02/2026
എന്റെ ഇടതും വലതും ഉള്ളത് രണ്ട് മാലാഖമാരാണ്. പ്രിയ സുഹൃത്ത് നൗഫലും നഴ്സ് സബീനയും. ശിഹാബ് തങ്ങളുടെയും പൂക്കോയ തങ്ങളുടെയും നാമധേയത്തിലുലുള്ള ആതുര ശുശ്രൂഷ സേവന സംഘത്തിൽ ഉള്ളവരാണ് ഇരുവരും.
ചൂരൽ മലയിലും പരിസരപ്രദേശങ്ങളിലും എല്ലാം നഷ്ടപ്പെട്ട കുറെ കുടുംബങ്ങൾ പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നു എന്ന സന്തോഷവാർത്ത കേൾക്കുമ്പോൾ തന്നെ ഓർമിക്കേണ്ട മനുഷ്യ സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ മറക്കാനാവാത്ത ഉദാഹരണങ്ങളാണിവർ.
കാരുണ്യ പ്രവർത്ത നങ്ങളിൽ നിന്ന് സംഭരിച്ച ശക്തിയോടെ കലിതുള്ളി കുത്തിയൊലിക്കുന്ന ജലപ്രവാഹത്തിന് മുകളിലൂടെ ജീവൻ പണയം വെച്ച് ഒറ്റപ്പെട്ടു പോയവർക്ക് പുതുജീവൻ നൽകാൻ റോപ് വേ വഴി സഞ്ചരിച്ച് ആതുര ശുശ്രൂഷ നൽകി ഇവർ രണ്ട് പേരും. അവരെ കാണാനും അവരോടൊത്ത് സമയം ചെലവഴിക്കാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.