SFI NSS College Changanacherry

SFI  NSS College Changanacherry Official page:- SFI NSS College Changanacherry Unit. AC: Changanacherry
DC: Kottayam

എസ് എഫ് ഐ എന്നാല്‍ എന്ത്? അത് എന്തിനു വേണ്ടി നിലനില്‍ക്കുന്നു, അതിന്റെ ആശയങ്ങള്‍ എന്തൊക്കെയാണ് ?എന്ന് പലര്‍ക്കും അറിയാന്‍ ആഗ്രഹം കാണും. പക്ഷെ എന്തിരുന്നാലും എബിവിപി ചേട്ടന്മാരും കെ എസ് യു ചേട്ടന്മാരും പറയുന്നത് അത് ഗുണ്ടകളുടെ പാര്‍ട്ടിയാണ് ! അവര്‍ നിങ്ങളെ വിരട്ടി വോട്ട് വാങ്ങിക്കാന്‍ ശ്രമിക്കും എന്നൊക്കെയാണ്.
സുഹൃത്തുക്കളെ കേരള സമൂഹത്തില്‍ എന്നല്ല ഇന്ത്യന്‍ സമൂഹത്തില്‍ തന്നെ വിദ്യാഭ്യാസ വിപ്ലവം അത

ായതു ഇതു ജാതിയിലും മതത്തിലും പെട്ടവന് തുല്യ വിദ്യാഭ്യാസം നല്‍കണമെന്ന്ആഹ്വാനം ചെയ്തുകൊണ്ട് പ്രക്ഷോഭങ്ങള്‍ നടത്താന്‍ ഇറങ്ങി പുറപ്പെട്ട കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി രൂപമാണ് എസ്എഫ്ഐ..
എസ എഫ് ഐ എന്ന പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ എന്തൊക്കെയെന്നു ചോദിച്ചാല്‍ വിദ്യാഭ്യാസ കച്ചവടത്തിനെതിരെയും വിദ്യാഭ്യാസ ചൂഷനങ്ങള്‍ക്കെതിരെയും ഏറ്റവും ജനാധിപത്യപരമായി പോരാടുക എന്നതാണ്.
ഒപ്പം തന്നെ ഒരു സമൂഹത്തില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ അത് വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്നും ഞങ്ങള്‍ അടിയുറച്ചു വിശ്വസിക്കുന്നു.
ഏതു മനുഷ്യനും ആവശ്യമായതാണ് അവനവന്‍റെ സ്വാതന്ത്ര്യം, അത് നിഷേധിക്കപെടുന്ന ഓരോ വിദ്യാര്‍ത്ഥികള്‍ക്കും കൈത്താങ്ങും തണലുമായി ഞങ്ങള്‍ ഉണ്ടാകും.
ജനങ്ങള്‍ അതായതു കലാലയങ്ങളില്‍ ഞങ്ങള്‍ക്കൊപ്പം നിങ്ങളാണ് കരുത്തും ഉശിരും.
ഒരു നിമിഷം ചിന്തിച്ചു നോക്കു സുഹൃത്തുക്കളെ ഗുണ്ടകള്‍ മാത്രമായത് കൊണ്ടാണോ ഇന്നും കേരളത്തിലെ കലാലയങ്ങളില്‍ ഭൂരിഭാഗവും എസ് എഫ് ഐ എന്ന പ്രസ്ഥാനം യുണിയനുകള്‍ ഭരിക്കുന്നത്‌ ?
ചിന്തിക്കാന്‍ നമുക്കേവര്‍ക്കും കഴിവുണ്ട് പക്ഷെ കേള്‍ക്കുന്നത് മുഴുവന്‍ അതേപടി വിശ്വസിച്ചാല്‍ എങ്ങിനെ ശരിയാകും.. ??
ഇപ്പോള്‍ തന്നെ എം ജി സര്‍വകലാശാലയില്‍ നടക്കുന്ന അനീതിക്കു ആരു ഉണ്ടായിരുന്നു ഒരു സമരം നടത്താന്‍? വിദ്യാര്‍ഥി സമൂഹം ഞങ്ങള്‍ മാത്രമല്ല എന്ന് പറയുന്ന വേറെ ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തെയും യുജി വിദ്യാര്‍ത്ഥികളുടെ കൂട്ടതോല്‍വിക്ക് കാരണം എന്തെന്ന് ചോദിച്ചു സമരം നടത്തിയില്ല?
സുഹൃത്തുക്കളെ, വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ ഇനിയും ഉയര്‍ന്നു വന്നേക്കാം, നിന്റെ ജാതിയുടെ,മതത്തിന്റെ,നിറത്തിന്റെ പേരില്‍ നിന്നെ വേര്‍തിരിക്കുന്നു എങ്കില്‍ കരുത്തുറ്റ മുഷ്ടികള്‍ ഉയര്‍ത്തി നിങ്ങള്‍ക്ക് വേണ്ടി സമൂഹത്തിലേക്ക് ഇറങ്ങാന്‍ ഞങ്ങള്‍ ഉണ്ടാകും, പതറാതെ നിന്റെ കൈപിടിച്ച് ഒരു നല്ല സുഹൃത്തിനെ പോലെ.
പക്ഷെ അപ്പോള്‍ എനിക്ക് പകരം നീ പറയണം സഖാവ് എന്നും എന്റെയൊപ്പം ഉണ്ടായിരുന്നു എന്ന്.
അവന്‍ നോക്കിയത് എന്റെ നെറ്റിയിലെ ചന്ദനക്കുറിയോ,കഴുത്തിലെ കൊന്തയോ നെറ്റിയിലെ നിസ്കാര തഴമ്പോ ആയിരുന്നില്ല,മറിച്ചു് ഞാന്‍ ഒരു മനുഷ്യന്‍ ആണോ എന്നായിരുന്നു.
എവിടെ അരക്ഷിതാവസ്ഥയും അനീതിയും അഴിഞ്ഞാടുന്നോ അവിടെ നേരിന്റെ അടയാളമായി ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ടാകും
ലാല്‍സലാം സഖാക്കളേ ! വിപ്ലവം വിജയിക്കട്ടെ !

ഓണാശംസകൾ ❤️
26/08/2026

ഓണാശംസകൾ ❤️

SFI NSS COLLEGE PRESENTS        പൂക്കള മത്സരം 2026•നാടൻ പൂക്കൾ ഉപയോഗിക്കുന്ന പൂക്കളങ്ങൾക്ക് മുൻഗണന • ചിത്രത്തിൽ തന്നിരിക...
25/08/2026

SFI NSS COLLEGE PRESENTS


പൂക്കള മത്സരം 2026

•നാടൻ പൂക്കൾ ഉപയോഗിക്കുന്ന പൂക്കളങ്ങൾക്ക് മുൻഗണന

• ചിത്രത്തിൽ തന്നിരിക്കുന്നു മൊബൈൽ നമ്പറുകളിൽ അയച്ചു നൽകേണ്ടതാണ്

•ചിത്രങ്ങൾ അയക്കേണ്ട അവസാന തിയ്യതി 27 ഓഗസ്റ്റ് 2026, 9 PM

•ചിത്രങ്ങൾ അയക്കേണ്ട നമ്പർ
ROHITH : 8590353455
ABHIRAMI: 9061667824

SFI NSS COLLEGE UNIT ❤️🚩

വിഷയം : വീഡിയോ ക്യാമ്പസിനകത്ത് നടക്കുന്ന ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ടതായിരിക്കണം. ഡിപ്പാർട്ട്‌മെന്റ് പ്രോഗ്രാമുകൾ, കോളേജ്...
22/08/2026

വിഷയം : വീഡിയോ ക്യാമ്പസിനകത്ത് നടക്കുന്ന ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ടതായിരിക്കണം. ഡിപ്പാർട്ട്‌മെന്റ് പ്രോഗ്രാമുകൾ, കോളേജ് തല പൊതുപരിപാടികൾ, അത്തപ്പൂക്കള മത്സരം എന്നിവ പകർത്തി റീലുകൾ തയ്യാറാക്കാം.

ദൈർഘ്യം : റീലിന്റെ ദൈർഘ്യം പരമാവധി 1 മിനിറ്റിൽ കൂടാൻ പാടില്ല.

അയക്കേണ്ട വിധം : ചിത്രീകരിച്ച റീലുകൾ sfi_nss collegeunit ഇൻസ്റ്റാഗ്രാം പേജ് വഴിയോ താഴെ നൽകിയിരിക്കുന്ന വാട്ട്‌സ്ആപ്പ് നമ്പറുകളിലോ അയച്ചുനൽകാവുന്നതാണ്.

+91 79070 71986
+91 7594853606

അവസാന തീയതി : റീലുകൾ അയക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 22, രാത്രി 9:00 മണി വരെ.

SFI NSS COLLEGE UNIT ❤️🚩

കേന്ദ്ര സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിക്കുക SFI NSS COLLEGE UNIT 🚩
20/08/2026

കേന്ദ്ര സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിക്കുക

SFI NSS COLLEGE UNIT 🚩

20/08/2026

Address

NSS College Changanacherry
Changanacherry
686102

Alerts

Be the first to know and let us send you an email when SFI NSS College Changanacherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share