Kanjikuzhi Grama Panchayat

Kanjikuzhi Grama Panchayat എസ്.എൻ പുരം
കഞ്ഞിക്കുഴി

അഭിമാനം ടീം കഞ്ഞിക്കുഴി
29/08/2026

അഭിമാനം ടീം കഞ്ഞിക്കുഴി

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി കുടുംബശ്രീ കോഫി ഷോപ്പുംകഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കുടുംബശ്രീയുട...
24/08/2026

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി കുടുംബശ്രീ കോഫി ഷോപ്പും

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പുതിയ കോഫി ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലജിത തിലകൻ സ്വാഗതം പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. മുരളി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. അശ്വിൻ, പഞ്ചായത്ത് അംഗങ്ങളായ പി. മുരളി, പി. സതീശൻ, പി. അക്ബർ, സോയ വി., സജിത ബൈജു, എം. കെ. സജി, ആശുപത്രി വികസനസമിതി അംഗം രാജേന്ദ്ര മേനോൻ, ഡോ. അശ്വിനി കൃഷ്ണ, സീനിയർ നഴ്സ്ബിന്ദു, അസിസ്റന്റ് സെക്രട്ടറി പി.രാജീവ് തുടങ്ങിയവർ ആശംസകൾ നേർന്നു.

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ മഹാലക്ഷ്മിയിലെ ശ്രീദേവിയാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. നാടൻ ശീതളപാനീയങ്ങൾ, വിവിധതരം പലഹാരങ്ങൾ, കുടുംബശ്രീയുടെ മറ്റു ഉൽപ്പന്നങ്ങൾ എന്നിവ ഇവിടെ ലഭ്യമാകും.

കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ സംരംഭം ആശുപത്രിയിലെ സേവനമേഖലയ്ക്ക് കൂടുതൽ സൗകര്യപ്രദമായ ഒരു കൂട്ടിച്ചേർക്കലായി മാറും.

23/08/2026

കാളംകുളത്തിൽ കാർപ്പ് മത്സ്യവിത്ത് നിക്ഷേപിച്ചുകഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വാർഡ് 9-ലെ കാളംകുളത്തിൽ കേരള ഫിഷറീസ് വകുപ്പ് ആ...
19/08/2026

കാളംകുളത്തിൽ കാർപ്പ് മത്സ്യവിത്ത് നിക്ഷേപിച്ചു

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വാർഡ് 9-ലെ കാളംകുളത്തിൽ കേരള ഫിഷറീസ് വകുപ്പ് ആലപ്പുഴ ചേർത്തല മത്സ്യഭവനുമായി സഹകരിച്ച് കാർപ്പ് മത്സ്യവിത്ത് നിക്ഷേപിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. മുരളി മത്സ്യവിത്ത് നിക്ഷേപിച്ച് ഉദ്ഘാടനം നിർവഹിച്ചു.

8 മുതൽ 10 മാസം കൊണ്ട് വളർച്ചയെത്തുന്ന കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്. പ്രത്യേക ഫീഡ് നൽകേണ്ടതില്ല എന്നതാണ് ഈ മത്സ്യങ്ങളുടെ പ്രത്യേകത. കുളത്തിൽ സ്വാഭാവികമായി ലഭിക്കുന്ന ആഹാരം ഉപയോഗിച്ച് വളരാൻ കഴിയുന്നതിനാൽ പരിപാലനച്ചെലവും കുറവാണ്.

ചടങ്ങിൽ വാർഡ് മെമ്പർമാരായ സജിത ബൈജു, എം.കെ. സജി, എ.ഡി.എസ്. അംഗങ്ങൾ, കർഷകനായ സുജാതൻ, സമീപവാസികൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പൊതുകുളങ്ങളിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് മത്സ്യവിത്ത് നിക്ഷേപിച്ചത്.

കളറായ കഞ്ഞിക്കുഴി കാണാൻ കളക്ടർ എത്തികഞ്ഞിക്കുഴിയുടെ കാർഷിക പെരുമയും പൂക്കളുടെ വർണ്ണവിസ്മയവും നേരിൽ കാണാൻ ആലപ്പുഴ ജില്ലാ ...
16/08/2026

കളറായ കഞ്ഞിക്കുഴി കാണാൻ കളക്ടർ എത്തി

കഞ്ഞിക്കുഴിയുടെ കാർഷിക പെരുമയും പൂക്കളുടെ വർണ്ണവിസ്മയവും നേരിൽ കാണാൻ ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ എത്തി.

വി. പി. സുനിലിന്റെ രണ്ടര ഏക്കർ സ്ഥലത്ത് ഒരുക്കിയിരിക്കുന്ന മനോഹരമായ പൂപ്പാടമാണ് കളക്ടർ സന്ദർശിച്ചത്. മൂന്ന് നിറങ്ങളിലുള്ള ബന്ദിപ്പൂവും രണ്ട് നിറങ്ങളിലുള്ള വാടാമുല്ലയും ഉൾപ്പെടെ അഞ്ച് നിറങ്ങളിലാണ് ഇവിടെ പൂകൃഷി ഒരുക്കിയിരിക്കുന്നത്.

കഞ്ഞിക്കുഴിയുടെ മണ്ണിൽ വിരിഞ്ഞുനിൽക്കുന്ന ഈ വർണ്ണപ്പൂക്കളം കാർഷിക വൈവിധ്യത്തിന്റെയും കർഷകരുടെ അധ്വാനത്തിന്റെയും മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. പൂകൃഷിയുടെ സാധ്യതകളും കൃഷിയിടത്തിലെ പ്രവർത്തനങ്ങളും നേരിൽ കണ്ടറിഞ്ഞാണ് ജില്ലാ കളക്ടർ മടങ്ങിയത്.

അഞ്ച് നിറങ്ങളിൽ വിരിഞ്ഞ പൂക്കളുമായി കഞ്ഞിക്കുഴി വീണ്ടും ശ്രദ്ധേയമാകുകയാണ്. 🌼🌸

14/08/2026
കനത്തമഴ കഞ്ഞിക്കുഴിയിൽദുരന്തനിവാരണ കമ്മിറ്റി യോഗം ചേർന്നു; മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ തീരുമാനംമഴ ശക്തമായ സാഹചര്യത്തിൽദു...
07/08/2026

കനത്തമഴ
കഞ്ഞിക്കുഴിയിൽ
ദുരന്തനിവാരണ കമ്മിറ്റി യോഗം ചേർന്നു; മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ തീരുമാനം

മഴ ശക്തമായ സാഹചര്യത്തിൽ
ദുരന്തസാഹചര്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണ കമ്മിറ്റി യോഗം ചേർന്നു. വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനം ഉറപ്പാക്കി അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.
നിലവിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കേണ്ട സാഹചര്യം ഇല്ലായെങ്കിലും ചിലവിടുകളിൽ പെയ്ത്തു വെള്ളം കയറിയത് ആശങ്കയുണ്ടാക്കുന്നുവെന്ന് യോഗം വിലയിരുത്തി.
വിവിധ വാർഡുകളിലെ നഗറുകളിൽ വെള്ളക്കെട്ട് ശക്തമാകുന്നുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം സന്തോഷ് കുമാർ അധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡന്റ് ലജിതാ തിലകൻസ്വാഗതവും സെക്രട്ടറി റ്റി.എഫ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

മഴ ശക്തമാകുന്നതുൾ പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, രക്ഷാപ്രവർത്തന സംവിധാനങ്ങൾ, വിവിധ വകുപ്പുകളുടെ ചുമതലകൾ, ജനങ്ങളിലേക്കുള്ള അടിയന്തര വിവര കൈമാറ്റം എന്നിവ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു.

സുരക്ഷാ പ്രവർത്തനം വേഗത്തിലും കാര്യക്ഷമമായും ഇടപെടുന്നതിനായി എല്ലാ വകുപ്പുകളും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത യോഗം വിലയിരുത്തി. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനും ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനും യോഗത്തിൽ നിർദേശങ്ങൾ ഉയർന്നു
ആരോഗ്യ രംഗം കൂടുതൽ കാര്യക്ഷമമായി പ്രവർത്തനങ്ങൾ നീക്കുവാൻ യോഗത്തിൽ തീരുമാനിച്ചു.
വിവിധ വിഭാഗം ഡിസ്പെൻസറികളിൽ മരുന്നുകൾ ഉറപ്പുവരുത്തിയിട്ടുണ്ട്.
കുഞ്ഞുങ്ങൾ ,പ്രായമായവർ, കിടപ്പു രോഗികൾ ഗർഭിണികൾ എന്നിവർക്ക് പ്രത്യേക പരിരക്ഷ ഉറപ്പുവരുത്തും. ആശ,ആരോഗ്യ - അങ്കണവാടിപ്രവർത്തകരുടെ സേവനം കൂടുതൽ ശക്തമാക്കും.
ജനങ്ങൾ സുരക്ഷിതരായിരിക്കുവാൻ യോഗം അഭ്യർത്ഥിച്ചു.
അടിയന്തിര ഘട്ടത്തിൽ സഹായത്തിന് പഞ്ചായത്തുമായി ബന്ധപ്പെടണം.
പഞ്ചായത്ത് ഒപ്പമുണ്ട്.

അവലോകന യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ. അശ്വിൻ ജി മുരളി, കെ. വി. വിജിമോൾ വിവിധ വകുപ്പു
ഉദ്യോഗസ്ഥരായ കെ.എസ്.ഇ.ബി. എ.ഇ. വിപിൻ ഫ്രാൻസിസ്, (മുഹമ്മ ) അജിത് കെസി ഓവർസിയർ, (തണ്ണീർമുക്കം) സജിത്ത് D ..AE (കഞ്ഞിക്കുഴി ) ഹെഡ്മിസ്ട്രസ് ഷീജ എസ്., (എസ്.എൻ.ജി.എൽ.പി. സ്കൂൾ ചെറുവാരണം) ആയുർവേദ വിഭാഗം മെഡിക്കൽ ഓഫീസർ
ഡോ. ചിത്ര,ഹോമിയോ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ.. ശാരിക, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ്. ഡോ. ഷാരോൺ കോശി, മാരാരിക്കുളം പോലീസ് സബ് ഇൻസ്പക്ടർ ശ്രീ..രംഗ പ്രസാദ് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രീഷ്മ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി,പി രാജീവ്‌, JHI മാരായ ശരണ്യ, രാകേഷ്,കൃഷി ഓഫീസർ,റോസ്മി ജോർജ്, പഞ്ചായത്ത് അംഗങ്ങളായ പി മുരളി, എം കെ സജി, ഹണിമോൾ സുമാദേവി, പി സതീശൻ, എം ഒ രജനി, ജോളി അജിതൻ., സജിതാ ബൈജു, വില്ലേജ് ഓഫീസിനെ പ്രതിനിധീകരിച്ച്സംഗമിത്ര, സുജിത് പി കെ, പഞ്ചായത്ത് എക്സികൂട്ടീവ് എഞ്ചിനീയർസിനി എസ്, തൊഴിലുറപ്പ് ഓവർസിയർ നകുൽ തുടങ്ങിയവർ പങ്കെടുത്തു.

പ്രതികൂല കാലാവസ്ഥയിലും നിറഞ്ഞ വേദി... അതാണ് കലയുടെ ശക്തിയും കലാസ്നേഹികളുടെ പിന്തുണയും........അശ്വമേധംഅങ്ങനെ ആടി തിമിർത്ത...
02/08/2026

പ്രതികൂല കാലാവസ്ഥയിലും നിറഞ്ഞ വേദി... അതാണ് കലയുടെ ശക്തിയും കലാസ്നേഹികളുടെ പിന്തുണയും........
അശ്വമേധം
അങ്ങനെ ആടി തിമിർത്തു.......
രവീന്ദ്രൻ ടീമിൻ്റെ പുള്ളുവൻ പാട്ടും .......❤️

01/08/2026
നമ്മുടെ കഞ്ഞിക്കുഴിയുടെ സൺഡേ പ്ലാറ്റ്ഫോം പരിപാടി വിജയമാക്കാൻ ഒപ്പം ചേർന്ന എല്ലാ കലാ സ്നേഹികൾക്കും,,
ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹവും പിന്തുണയും ഇനിയും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ ഞങ്ങൾക്ക് പ്രചോദനമാണ്.
❤️🎭

അഭിമാനം ടീം കഞ്ഞിക്കുഴി

Address

Cherthala

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+4782081173

Alerts

Be the first to know and let us send you an email when Kanjikuzhi Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kanjikuzhi Grama Panchayat:

Shortcuts

Share