Youth League Pothukallu

Youth League Pothukallu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Youth League Pothukallu, Nilambur.

നമ്മള് ചരിത്രം രചിക്കും..സമ്പൂർണം,സുശക്തം!1. മഞ്ചേശ്വരം - എ.കെ.എം അഷറഫ്2. കാസർഗോഡ് - കല്ലട്ര മായിൻ ഹാജി3. അഴീക്കോട് - കര...
17/03/2026

നമ്മള് ചരിത്രം രചിക്കും..
സമ്പൂർണം,സുശക്തം!

1. മഞ്ചേശ്വരം - എ.കെ.എം അഷറഫ്

2. കാസർഗോഡ് - കല്ലട്ര മായിൻ ഹാജി

3. അഴീക്കോട് - കരീം ചേലേരി

4. കൂത്തുപറമ്പ് - ജയന്തി രാജൻ

5. കുറ്റിയാടി - പാറക്കൽ അബ്ദുള്ള

6. പേരാമ്പ്ര - ഫാത്തിമ തഹലിയ

7. തിരുവമ്പാടി - കാസിം കൂടരഞ്ഞി

8. കൊടുവള്ളി - പി.കെ ഫിറോസ്

9. കുന്നമംഗലം - റസാക്ക് മാസ്റ്റർ

10. കോഴിക്കോട് സൗത്ത് - അഡ്വ ഫൈസൽ ബാബു

11. വള്ളിക്കുന്ന് - ടിവി ഇബ്രാഹിം

12. കൊണ്ടോട്ടി - ടി പി അഷ്റഫ് അലി

13. മഞ്ചേരി- അഡ്വ റഹ്മത്തുള്ള

14. ഏറനാട് - പി.കെ ബഷീർ

15. മലപ്പുറം - പി.കെ കുഞ്ഞാലിക്കുട്ടി

16. മങ്കട - മഞ്ഞളാം കുഴി അലി

17. പെരിന്തൽമണ്ണ - നജീബ് കാന്തപുരം

18. വേങ്ങര - കെ.എം ഷാജി

19. കോട്ടക്കൽ - ആബിദ് ഹുസൈൻ തങ്ങൾ

20. തിരൂർ - കുറുക്കോളി മൊയീൻ

21. താനൂർ - പി.കെ നവാസ്

22. തിരൂരങ്ങാടി - പി എം എ സമീർ

23. മണ്ണാർകാട് - എൻ ഷംസുദ്ദീൻ

24. ഗുരുവായൂർ - സി.എച്ച് റഷീദ്

25. കളമശ്ശേരി - അഡ്വ.വി.ഇ അബ്ദുൾ ഗഫൂർ

സ്‌നേഹഭവനങ്ങളുടെ സമർപ്പണം. മുസ്‌ലിംലീഗ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ 105 വീടുകളിൽ ആദ്യഘട്ട 51 വീടുകളുടെ ...
19/02/2026

സ്‌നേഹഭവനങ്ങളുടെ സമർപ്പണം.
മുസ്‌ലിംലീഗ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ 105 വീടുകളിൽ ആദ്യഘട്ട 51 വീടുകളുടെ താക്കോൽദാന പരിപാടി 2026 ഫെബ്രുവരി 28 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പ്രൊജക്ട് സൈറ്റിൽ.
ഏവർക്കും സ്വാഗതം.

മുസ്ലിംലീഗ് വയനാട്ടിൽ നിർമിക്കുന്ന വീടുകൾ ഹൈവേ ലോഡ്ജ് ആണെന്നും, ലക്ഷംവീട് കോളനിയാണെന്നും പ്രചരിപ്പിച്ച് വെറുപ്പ് ഉൽപാദിപ...
19/02/2026

മുസ്ലിംലീഗ് വയനാട്ടിൽ നിർമിക്കുന്ന വീടുകൾ ഹൈവേ ലോഡ്ജ് ആണെന്നും, ലക്ഷംവീട് കോളനിയാണെന്നും പ്രചരിപ്പിച്ച് വെറുപ്പ് ഉൽപാദിപ്പിക്കുകായാണ് രണ്ട് ദിവസമായി സി.പി.എം സൈബർ ഗുണ്ടകൾ. ലീഗ് എം.എൽ.എമാർ ഉൾപ്പെടെ സകല പാർട്ടിക്കാരും സാധാരണക്കാരും തന്ന നാണയതുട്ടുകളടക്കം 1000 കോടിയിലധികം രൂപ കയ്യിലുള്ള സർക്കാർ സംവിധാനത്തെ പൊക്കി പറയാനാണ് സൈബർ അടിമകൾ ഈ നാണംകെട്ട പണി എടുക്കുന്നത്. സർക്കാർ ഭൂമിക്ക് മേൽ എസ്റ്റേറ്റ് ഉടമകളുടെ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നത് മറ്റൊരു വസ്തുത..!

എന്തായാലും തുടങ്ങിയതല്ലേ..!
എല്ലാം ജനമറിയട്ടെ.

നാടിനായി, പ്രസ്ഥാനത്തിനായി ജിദ്ദയിൽ നിന്നെത്തിയ ആവേശപ്പകർപ്പ്: സുധീർ സാഹിബ്!രാഷ്ട്രീയ പ്രവർത്തനം എന്നത് കേവലം പ്രസംഗങ്ങള...
10/01/2026

നാടിനായി, പ്രസ്ഥാനത്തിനായി ജിദ്ദയിൽ നിന്നെത്തിയ ആവേശപ്പകർപ്പ്: സുധീർ സാഹിബ്!

രാഷ്ട്രീയ പ്രവർത്തനം എന്നത് കേവലം പ്രസംഗങ്ങളോ പദവികളോ അല്ല, മറിച്ച് അത് ഹൃദയത്തിൽ സൂക്ഷിക്കുന്ന ആഴത്തിലുള്ള ആവേശമാണെന്ന് തെളിയിച്ചിരിക്കുകയാണ് നമ്മുടെ സുധീർ സാഹിബ്. തന്റെ പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും, നാട്ടിൽ തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയപ്പോൾ പ്രസ്ഥാനത്തിന്റെ വിളികേട്ട് അദ്ദേഹം ഓടിയെത്തി.

ജിദ്ദയിലെ ജോലിത്തിരക്കുകൾ മാറ്റിവെച്ച്, തന്റെ അവധി ദിവസങ്ങൾ നാടിന്റെ രാഷ്ട്രീയ മുന്നേറ്റത്തിനായി മാറ്റിവെച്ച സുധീർ സാഹിബിന്റെ മനസ്സ് അഭിനന്ദനാർഹമാണ്.

അധികാരത്തിന്റെ നാലയലത്ത് വരാൻ ആഗ്രഹിക്കാത്ത, എന്നാൽ തന്റെ പാർട്ടി ജയിക്കണമെന്ന വാശിയുള്ള ഒരു പടയാളിയാണ് അദ്ദേഹം. അജയ്യമായ കോട്ടയെന്ന് എതിരാളികൾ കരുതിയ മുക്കം (അമ്പിട്ടാൻ പൊട്ടി) വാർഡിലെ വിജയം സുധീർ സാഹിബ് എന്ന പോരാളിയുടെ തന്ത്രപരമായ നീക്കങ്ങളുടെ ഫലം കൂടിയാണ്. മുണ്ടേരിയിൽ പാർട്ടിയുടെ ഒരു യുവ നേതാവിനെ പാർട്ടി ചിഹ്നത്തിൽ തന്നെ അങ്കത്തിനിറക്കി ആ വിജയക്കൊടി പാറിച്ചതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്.
സുധീർ സാഹിബിനെപ്പോലെയുള്ളവരാണ് പാർട്ടിയുടെ ആസ്തി. വ്യക്തിപരമായ നേട്ടങ്ങളേക്കാൾ പ്രസ്ഥാനത്തിന്റെ വിജയത്തിന് വില കൽപ്പിക്കുന്നവർ. 'ഹരിത രാഷ്ട്രീയത്തിൻറെ മാണിക്യം' എന്ന വിശേഷണം അദ്ദേഹത്തിന് എന്തുകൊണ്ടും അനുയോജ്യമാണ്. വിജയ ദൗത്യം പൂർത്തിയാക്കി അദ്ദേഹം മടങ്ങുമ്പോൾ, പ്രസ്ഥാനത്തിനായി അദ്ദേഹം നൽകിയ ഈ വിയർപ്പിനും പ്രയത്നത്തിനും നൽകാൻ പകരമായി സ്നേഹം മാത്രമാണുള്ളത്.

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന് പ്രാർത്ഥനകളോടെ വിട
06/01/2026

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന് പ്രാർത്ഥനകളോടെ വിട

പ്രതീക്ഷാപൂർവ്വം പുതിയ പുലരിയിലേക്ക് .....
31/12/2025

പ്രതീക്ഷാപൂർവ്വം പുതിയ പുലരിയിലേക്ക് .....

പോത്തുകല്ലിന്റെ വികസനക്കുതിപ്പിന് പുതിയ നേതൃത്വം!പോത്തുകല്ല് ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ...
31/12/2025

പോത്തുകല്ലിന്റെ വികസനക്കുതിപ്പിന് പുതിയ നേതൃത്വം!

പോത്തുകല്ല് ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാതാർ വാർഡിൽ നിന്നുള്ള പ്രതിനിധി ശ്രീ. എം.എ. ജോസിനും, വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുക്കം വാർഡിൽ നിന്നുള്ള ഷറഫുന്നീസ ടീച്ചർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🌹
ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ജോസ്സേട്ടനും വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിലെ മികവുമായി എത്തുന്ന ഷറഫുന്നീസ ടീച്ചറുടെയും നേതൃത്വത്തിൽ പോത്തുകല്ലിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാകട്ടെ എന്ന് ആശംസിക്കുന്നു.
നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി ഒന്നിച്ചു മുന്നേറാം...

നിയുക്ത പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.എം എ ജോസിന് അഭിവാദ്യങ്ങൾ😍
24/12/2025

നിയുക്ത പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.എം എ ജോസിന് അഭിവാദ്യങ്ങൾ😍

ജയിച്ചതല്ല, ജനം ജയിപ്പിച്ചതാണ്, അഹങ്കാരം തോന്നിയാൽ അപ്പോൾ നിർത്തി പോകണം; ലീഗ് അംഗങ്ങളോട് സാദിഖ് അലി തങ്ങള്
23/12/2025

ജയിച്ചതല്ല, ജനം ജയിപ്പിച്ചതാണ്, അഹങ്കാരം തോന്നിയാൽ അപ്പോൾ നിർത്തി പോകണം; ലീഗ് അംഗങ്ങളോട് സാദിഖ് അലി തങ്ങള്

പ്രിയപ്പെട്ടവരെ,പോത്തുകല്ല് ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് 21/12/25 (ഞാ...
19/12/2025

പ്രിയപ്പെട്ടവരെ,

പോത്തുകല്ല് ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് 21/12/25 (ഞായർ) രാവിലെ 10 മണിക്ക് നടക്കുകയാണ്.
നാടിന്റെ വികസനത്തിനായി ജനങ്ങൾ നൽകിയ ഈ വലിയ വിജയത്തിന്റെ ആവേശത്തിൽ, യു.ഡി.എഫ് ജനപ്രതിനിധികളെ അണിനിരത്തിക്കൊണ്ട് ഞായറാഴ്ച രാവിലെ 9 മണിക്ക് ആനക്കല്ലിൽ നിന്നും 'ജനകീയ റാലി' ആരംഭിക്കുന്നു.
ഈ വിജയാഘോഷം വൻ വിജയമാക്കി തീർക്കുന്നതിനായി, മുഴുവൻ വാർഡുകളിൽ നിന്നുമുള്ള വനിതകൾ ഉൾപ്പെടെയുള്ള യു.ഡി.എഫ് പ്രവർത്തകർ കൃത്യം 9 മണിക്ക് മുമ്പായി ആനക്കല്ലിൽ എത്തിച്ചേരണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
ജനാധിപത്യ വിശ്വാസികളുടെ കരുത്ത് തെളിയിക്കാൻ ഏവരും അണിനിരക്കുക!

വിനയപൂർവ്വം,
കൺവീനർ / ചെയർമാൻ
യു.ഡി.എഫ് കമ്മിറ്റി, പോത്തുകല്ല്

അർഹതയ്ക്കുള്ള അംഗീകാരം; പോത്തുകല്ലിന്റെ വികസന നായികയായി ഷറഫുന്നിസ ടീച്ചർപോത്തുകല്ല് ഗ്രാമപഞ്ചായത്തിന്റെ പുതിയ വൈസ് പ്രസി...
18/12/2025

അർഹതയ്ക്കുള്ള അംഗീകാരം;
പോത്തുകല്ലിന്റെ വികസന നായികയായി ഷറഫുന്നിസ ടീച്ചർ

പോത്തുകല്ല് ഗ്രാമപഞ്ചായത്തിന്റെ പുതിയ വൈസ് പ്രസിഡന്റായി ഷറഫുന്നിസ ടീച്ചറുടെ പേര് നിർദേശിക്കാൻ
പോത്തുകല്ല് മുസ്ലിം ലീഗ് കമ്മിറ്റി ഐക്യകണ്ഠേന തിരുമാനിച്ചു.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
കഴിഞ്ഞ രണ്ട് തവണയും പഞ്ചായത്തിലെ ഏറ്റവും മികച്ച മെമ്പർ എന്ന നിലയിൽ ജനമനസ്സുകളിൽ ഇടംപിടിച്ച ടീച്ചറുടെ പ്രവർത്തനങ്ങൾക്കുള്ള ഉചിതമായ അംഗീകാരമാണ് പുതിയ പദവി. മികച്ചൊരു അധ്യാപിക എന്നതിലുപരി, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന കരുത്തുറ്റ സംഘാടക കൂടിയാണ് അവർ.
• വനിതാ ലീഗ്: പോത്തുകല്ല് പഞ്ചായത്ത് ജനറൽ സെക്രട്ടറി.
• STU തൊഴിലുറപ്പ് യൂണിയൻ: മണ്ഡലം പ്രസിഡന്റ്.
• STU തൊഴിലുറപ്പ് യൂണിയൻ: മലപ്പുറം ജില്ലാ പ്രവർത്തകസമിതി അംഗം എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വെക്കുന്ന ഷറഫു
തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾക്കായി മുൻപന്തിയിൽ നിൽക്കുന്ന ടീച്ചറുടെ അനുഭവസമ്പത്ത് പഞ്ചായത്ത് ഭരണസമിതിക്ക് വലിയ കരുത്തായി മാറും എന്നതിൽ തർക്കമില്ല.
പോത്തുകല്ല് മുസ്ലിം ലീഗ് കമ്മിറ്റി ഐക്യകണ്ഠേന എടുത്ത ഈ തീരുമാനം നാടിന്റെ വികസനക്കുതിപ്പിന് പുതിയ ഊർജ്ജം നൽകും.
ടീച്ചറുടെ നേതൃത്വത്തിൽ പോത്തുകല്ല് പഞ്ചായത്തിൽ കൂടുതൽ ജനക്ഷേമകരമായ പദ്ധതികൾ യാഥാർത്ഥ്യമാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. നാടിന്റെ വികസന വഴിയിൽ പുതിയ ചരിത്രം കുറിക്കാൻ ടീച്ചർക്ക് സാധിക്കട്ടെ.
ഭാവുകങ്ങൾ! 🌷🌷🌷

പോത്തുകല്ല് പഞ്ചായത്ത് മുസ്ലിം ലീഗിൻറ അമരക്കാരൻ പ്രതിസന്ധിയിൽ പാർട്ടിയെ  വിജയ സോപാനത്തിലേക്ക് കൈപിടിച്ച ക്യാപ്റ്റൻ കൂൾ ...
13/12/2025

പോത്തുകല്ല് പഞ്ചായത്ത് മുസ്ലിം ലീഗിൻറ അമരക്കാരൻ
പ്രതിസന്ധിയിൽ പാർട്ടിയെ വിജയ സോപാനത്തിലേക്ക് കൈപിടിച്ച ക്യാപ്റ്റൻ കൂൾ റഷീദ് സാഹിബ്
പോത്തുകല്ല് പഞ്ചായത്തിൽ മത്സരിച്ച ഏഴ് വാർഡിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചു

Address

Nilambur

Website

Alerts

Be the first to know and let us send you an email when Youth League Pothukallu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Youth League Pothukallu:

Share