15/05/2025
എടക്കര കരുനെച്ചി മണക്കാട് പാലത്തിന് സമീപം നാല് ദിവസം മുമ്പ് പുലിയെ കണ്ടതായി ഒരു ഓട്ടോറിക്ഷ ജീവനക്കാരൻ റിപ്പോർട്ട് ചെയ്ത സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. തൊട്ടടുത്ത പ്രദേശമായ അടക്കാകുണ്ടിൽ റബർ ടാപ്പിംഗ് തൊഴിലാളിയായ അബ്ദുൾ ഗഫൂർ പുലിയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവം നമ്മുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ, പുലിയെ കണ്ടാ വാർത്ത ജനങ്ങളുടെ ഭീതി വർധിപ്പിക്കുകയാണ്.
നമ്മുടെ പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം ഇപ്പോൾ സാധാരണമായി മാറിയിരിക്കുന്നു. വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിവരുന്നത് തുടർച്ചയായ പ്രശ്നമാണ്. അബ്ദുൾ ഗഫൂറിന്റെ മരണം ഈ പ്രശ്നത്തിന്റെ ഗൗരവം ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ അനിവാര്യമാണ്.
ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ വനം വകുപ്പും എടക്കര ഗ്രാമപഞ്ചായത്തും ഇടപെട്ട്. വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ട്
വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കാൻ ക്യാമറകളും ഡ്രോണുകളും ഉപയോഗിക്കുകയും
ജനവാസ മേഖലകളിലേക്ക് മൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ വേലികൾ സ്ഥാപിക്കുകയും,
വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ സജ്ജമാക്കി, പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുകയും വേണം
ജനങ്ങളുടെ ജീവനും കൃഷിക്കും സംരക്ഷണം ഉറപ്പാക്കേണ്ടത് അധികൃതരുടെ പ്രഥമ ഉത്തരവാദിത്തമാണ്എടക്കരയിലെ ഈ സംഭവം ഒറ്റപ്പെട്ടതല്ല, വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്കിറങ്ങുന്നത് വർധിച്ചുവരുന്ന പ്രവണതയുടെ ഭാഗമാണ്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനും, ഇനി ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനും അധികൃതർ ആവശ്യമായ മുൻകരുതൽ നടപടികൾ ഉടനടി കൈക്കൊള്ളുകയും കയും ചെയ്യേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുകയാണ്.
മഖ്ബൂൽ മുട്ടത്തിൽ