22/09/2026
2024 ജൂലൈ 19-ന് ഒരുപാട് പ്രതീക്ഷകളോടെയാണ് തൃശ്ശൂരിൽ ജില്ലാ കളക്ടറായി ചുമതലയേറ്റത്. 2026 മാർച്ച് 2-ന് അപ്രതീക്ഷിതമായി തൃശ്ശൂരിൽ നിന്ന് മടങ്ങേണ്ടി വന്നത് ഏറെ ബുദ്ധിമുട്ടുള്ളതും വൈകാരികവുമായ നിമിഷമായിരുന്നു. പക്ഷേ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ആ വിഷമത്തേക്കാൾ കൂടുതൽ മനസ്സിൽ നിറയുന്നത് സംതൃപ്തിയും സന്തോഷവും നന്ദിയുമാണ്.
പതിനെട്ട് മാസങ്ങൾക്കിടെ തൃശ്ശൂരിന്റെ വിവിധ ഭാഗങ്ങളിലേക്കും സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്കും നേരിട്ട് എത്താൻ കഴിഞ്ഞു. കുട്ടികൾ മുതൽ മുതിർന്നവർ വരെ, നഗരങ്ങളിൽ നിന്ന് വിദൂര ഗ്രാമങ്ങളിലെ മനുഷ്യർ വരെ — പലരെയും നേരിൽ കാണാനും അവരുടെ കാര്യങ്ങൾ കേൾക്കാനും കഴിഞ്ഞു. പതിയെ തൃശ്ശൂർ ഒരു ജോലി ചെയ്യുന്ന സ്ഥലത്തേക്കാൾ ഏറെ, സ്വന്തം നാടുപോലെ തന്നെ മനസ്സിനോട് ചേർന്ന ഒരു ഇടമായി മാറുകയായിരുന്നു.
തൃശ്ശൂർ പൂരം, പുലിക്കളി, ബോൺ നത്താലെ, സംസ്ഥാന സ്കൂൾ കലോത്സവം തുടങ്ങി ഒട്ടേറെ വലിയ പരിപാടികളുടെയും ആഘോഷങ്ങളുടെയും ഭാഗമാകാൻ കഴിഞ്ഞു. പുലർച്ചെയുള്ള ഓട്ടങ്ങളിലും സൈക്കിൾ യാത്രകളിലും, പൂരം, പുലിക്കളി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ സ്വരാജ് റൗണ്ടിലൂടെയുള്ള നടത്തങ്ങളിലും തൃശ്ശൂരിനെ മറ്റൊരു രീതിയിൽ അടുത്തറിയാൻ കഴിഞ്ഞു. വഴിയിൽ പരിചയമുള്ളവർ കൈവീശുന്നതും അടുത്തെത്തി സംസാരിക്കുന്നതും, ഔദ്യോഗിക പരിപാടികളിൽ കാണുന്ന അതേ സ്നേഹത്തോടെ തന്നെ വിശേഷങ്ങൾ പങ്കുവെക്കുന്നതുമെല്ലാം ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഓർമ്മകളാണ്.
മാർച്ച് 3-ന് കാസർഗോഡ് ജില്ലാ കളക്ടറായി ചുമതലയേറ്റത് തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലായിരുന്നു. സമയം കുറവായിരുന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ കാസർഗോഡിലെ ജനങ്ങളുമായി ചേർന്ന് നിൽക്കാൻ കഴിഞ്ഞു. പുതിയ കാര്യങ്ങൾ ആരംഭിക്കുമ്പോഴും എവിടെയെത്തിയാലും ലഭിച്ച ഊഷ്മളമായ സ്വീകരണം ഏറെ സന്തോഷം നൽകി. കുട്ടികൾ മുതൽ മുതിർന്നവർ വരെ കഴിയുന്നത്ര എല്ലാവരിലേക്കും നേരിട്ട് എത്താൻ ശ്രമിച്ചു. സെപ്റ്റംബർ 15 വരെ അവിടെയും അതേ രീതിയിൽ ജനങ്ങളെ നേരിട്ട് കേൾക്കാനും, അവരുടെ പ്രശ്നങ്ങളിൽ തറതലത്തിൽ ഇടപെടാനും, ജില്ലയ്ക്ക് അർഹമായത് ഉറപ്പാക്കാനും, കാസർഗോഡിന്റെ സാധ്യതകൾ കൂടുതൽ മുന്നിലെത്തിക്കാനും ശ്രമിച്ചു.
കാസർഗോഡ് ഒട്ടേറെ നല്ല മനുഷ്യരെയും മനോഹരമായ ഇടങ്ങളെയും പരിചയപ്പെടുത്തി. വലിയ സാധ്യതകളുള്ള ജില്ലയാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളിലും വികസനത്തിന്റെ വിവിധ മേഖലകളിലും കൂടുതൽ ശ്രദ്ധ ആവശ്യമുള്ള നിരവധി വിഷയങ്ങളുണ്ട്. അതുകൊണ്ടുതന്നെ ലഭിച്ച സമയത്ത് അടിസ്ഥാന സൗകര്യ വികസനത്തിനും ജില്ലയുടെ ആവശ്യങ്ങൾ മുന്നോട്ട് കൊണ്ടുവരുന്നതിനും പ്രത്യേക ശ്രദ്ധ നൽകാൻ ശ്രമിച്ചു. ഗോത്രവർഗ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, മെഡിക്കൽ കോളേജ്, ടൂറിസം, തൊഴിൽ, യുവജന-കായിക മേഖലകൾ തുടങ്ങി വിവിധ മേഖലകളിൽ ചില പുതിയ ഇടപെടലുകൾക്ക് തുടക്കം കുറിക്കാനും ചിലത് മുന്നോട്ട് കൊണ്ടുപോകാനും കഴിഞ്ഞു.
തൃശ്ശൂരിലെ കാലയളവിൽ നിരവധി അംഗീകാരങ്ങളും ലഭിച്ചു — റവന്യൂ വകുപ്പിന്റെ 2026-ലെ സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർ പുരസ്കാരം, വനിതാ-ശിശു വികസന വകുപ്പിന്റെ മികച്ച ജില്ലാ കളക്ടർ പുരസ്കാരം, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുള്ള പുരസ്കാരം, തദ്ദേശ തിരഞ്ഞെടുപ്പ് മികച്ച രീതിയിൽ നടത്തിയതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിനന്ദനം, റവന്യൂ വകുപ്പിന്റെ 2025-ലെ മികച്ച കളക്ടറേറ്റ് പുരസ്കാരം, പാലിയേക്കര ടോൾ വിഷയത്തിൽ റോഡ് ഉപയോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ജില്ലാ ഭരണകൂടം നടത്തിയ സജീവ ഇടപെടലിന് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ അഭിനന്ദനം — തുടങ്ങി നിരവധി അംഗീകാരങ്ങൾ. ഇതിനെക്കാളൊക്കെ വലുതായി തോന്നുന്നത് ജനങ്ങളുടെ സ്നേഹവും വിശ്വാസവും അംഗീകാരവുമാണ്.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും, ജനപ്രതിനിധികളും, സ്ഥാപനങ്ങളും സംഘടനകളും സന്നദ്ധപ്രവർത്തകരും, ഏറ്റവും പ്രധാനമായി ജനങ്ങളും നൽകിയ പിന്തുണയാണ് ഓരോ കാര്യത്തിനും പിന്നിൽ.
തിരിഞ്ഞുനോക്കുമ്പോൾ, തൃശ്ശൂരും കാസർഗോഡും രണ്ട് വ്യത്യസ്ത അനുഭവങ്ങളായിരുന്നു. രണ്ട് ജില്ലകളും വ്യത്യസ്തമായ വെല്ലുവിളികളും സാധ്യതകളും മനുഷ്യരെയും പരിചയപ്പെടുത്തി. പക്ഷേ രണ്ടും ജീവിതത്തിൽ ഒരുപാട് നല്ല ഓർമ്മകളും ബന്ധങ്ങളും ബാക്കിവെച്ചു.
തൃശ്ശൂരിൽ നിന്ന് കാസർഗോഡിലേക്ക് മാറിയ ശേഷവും തൃശ്ശൂരുകാരെ മറ്റിടങ്ങളിൽവെച്ച് കാണുമ്പോഴുള്ള അനുഭവം ഇപ്പോഴും ഏറെ പ്രത്യേകമാണ്. പരിചിതമായ മുഖങ്ങളിൽ പെട്ടെന്ന് തെളിയുന്ന സന്തോഷം, ദൂരെ നിന്ന് വിളിക്കുന്നത്, അടുത്തുവന്ന് സംസാരിക്കുന്നത്, ഒന്നും മാറിയിട്ടില്ലെന്ന പോലെ അതേ സ്നേഹത്തോടെ സ്വീകരിക്കുന്നത് — ഇതൊക്കെ വാക്കുകളിൽ പറയാനാകാത്ത സന്തോഷമാണ്.
കാസർഗോഡിലും അതേ സ്നേഹം അനുഭവിക്കാനായി. ഓഫീസിലും വിവിധ പരിപാടികളിലും കണ്ടുമുട്ടിയ കുട്ടികളും യുവാക്കളും മുതിർന്നവരും, അവസാന ദിവസം യാത്രയയപ്പ് നൽകാനെത്തിയവരും — ചുരുങ്ങിയ കാലയളവിൽ തന്നെ സമ്മാനിച്ച ആ ബന്ധങ്ങൾ ഏറെ വിലപ്പെട്ട ഓർമ്മകളാണ്.
ഒരുപക്ഷേ, പൊതുസേവനത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം ഇതായിരിക്കാം — ഒരു സ്ഥലത്ത് നിന്ന് മടങ്ങിയാലും, അവിടുത്തെ ആളുകളുടെ മനസ്സിൽ ഒരു ഭാഗമായി തുടരാൻ കഴിയുന്നത്.
തൃശ്ശൂരിനും കാസർഗോഡിനും ഒരുപാട് നന്ദി.
നൽകിയ സ്നേഹത്തിനും വിശ്വാസത്തിനും ഓർമ്മകൾക്കും ബന്ധങ്ങൾക്കും.
Thank You, Thrissur & Kasaragod
Taking charge as District Collector, Thrissur, on 19 July 2024, with lot of hopes and expectations, and leaving unexpectedly on 2 March 2026, was one of the most difficult and emotional moments of the journey. Yet, looking back today, what remains stronger is a deep sense of happiness, satisfaction and gratitude.
During those 18 months, Thrissur became much more than a place of work. I had the privilege of reaching different parts of the district and connecting with people from all walks of life — from children to elderly people, from cities to remote villages. Listening to people, understanding their concerns and working with them to find solutions became one of the most meaningful parts of the journey. The people, festivals, everyday encounters and countless conversations made Thrissur feel like home.
On 3 March, I took charge as District Collector, Kasaragod, during the Assembly election period. Though the tenure was short, the warmth of the people helped build a strong connection with the district. I tried to stay close to the people, understand their concerns directly and focus on basic infrastructure and development needs. Several initiatives were taken forward from tribal development, revenue and land matters, education and health to tourism, Disaster Management, employment, youth and sports.
The journey also brought several recognitions, including the 2026 State Best District Collector Award, Best District Collector Award from the Women & Child Development Department, Best District Election Officer Award from the Election Commission of India, State Election Commission appreciation, 2025 Best Collectorate Award, and appreciation from the Hon’ble High Court for the district administration’s intervention in the Paliyekkara toll issue.
But beyond every award, the greatest recognition has been the love, trust and affection of the people — the familiar faces, unexpected greetings, conversations and relationships that remain even after leaving.
Thank you, Thrissur and Kasaragod, for the memories, relationships and warmth.