DYFI എഴുമറ്റൂർ മേഖല കമ്മറ്റി

DYFI എഴുമറ്റൂർ മേഖല കമ്മറ്റി വിട പറയുക വർഗ്ഗിയതയോട്.. അണിചേരു മതനിരപേക്ഷതയ്ക്കൊപ്പം

എഴുമറ്റൂർ സർവീസ് സഹകരണ ബാങ്ക് പ്രവർത്തനം ആരംഭിച്ചിട്ട് 2026 ആഗസ്റ്റ് 20-ാം - തീയതി 100 വർഷത്തിന് തുടക്കം കുറിക്കുകയാണ്. ...
19/08/2026

എഴുമറ്റൂർ സർവീസ് സഹകരണ ബാങ്ക് പ്രവർത്തനം ആരംഭിച്ചിട്ട് 2026 ആഗസ്റ്റ് 20-ാം - തീയതി 100 വർഷത്തിന് തുടക്കം കുറിക്കുകയാണ്.

ഈ നാടിന്റെ വളർച്ചയ്ക്കും, സാധാരണക്കാരായ എല്ലാ വിഭാഗം മനുഷ്യർക്കും താങ്ങായും തണലായും നിന്ന ബാങ്ക് 1927 ൽ പരസ്പര സഹായ സംഘമായി ആരംഭിച്ച് ഇന്ന് മല്ലപ്പള്ളി താലൂക്കിലെ മികച്ച സഹകരണ ബാങ്കുകളിൽ ഒന്നായി പ്രവർത്തിച്ചു വരുന്നു. പൂർണമായി കമ്പ്യൂട്ടർ വത്കരിച്ച ബാങ്കിംഗ് ഇടപാടുകളിലൂടെയും, നീതി സൂപ്പർമാർക്കറ്റ്, നീതി മെഡിക്കൽ സ്റ്റോർ, വളം ഡിപ്പോ, ആഗ്രോഷോപ്,ആംബുലൻസ്, മൊബൈൽ മോർച്ചറി, എന്നീ സേവനങ്ങളിലൂടെയും നമ്മുടെ നാടിനെയും സഹകാരികളെയും ശക്തിപ്പെടുത്തുന്നു.

ശതാബ്‌ദി ആഘോഷത്തിൻ്റ ഔപചാരികമായ ഉദ്ഘാടനം, 2026 ആഗസ്റ്റ് മാസം 20-ാം തീയതി (നാളെ ) 3:30 പി.എം. ന് ബാങ്ക് പ്രസിഡൻ്റ് ശ്രീ. എസ്. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹു. നിയമസഭാ പ്രതിപക്ഷ നേതാവ് ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുന്നു.
ശ്രീ. ആന്റോ ആന്റണി MP, ശ്രീ. പഴകുളം മധു MLA, ശ്രീ. രാജു എബ്രഹാം Ex. MLA, തുടങ്ങി വിവിധ രാഷ്ട്രീയ - സാമുദായിക - സാംസ്‌കാരിക നേതാക്കളും പങ്കെടുക്കുന്ന ശതാബ്‌ദി ആഘോഷത്തിനു എല്ലാ വിധ ആശംസകളും നേരുന്നു. ✨

16/08/2026
പ്രിയ സഖാവിന് വിട...എഴുമറ്റൂരിലെയും മേത്താനം പ്രദേശത്തെയും  മൂന്ന് തലമുറകളെ കമ്മ്യൂണിസത്തിന്റെ ആശയങ്ങളിലേക്ക് കൈപിടിച്ചു...
13/08/2026

പ്രിയ സഖാവിന് വിട...
എഴുമറ്റൂരിലെയും മേത്താനം പ്രദേശത്തെയും മൂന്ന് തലമുറകളെ കമ്മ്യൂണിസത്തിന്റെ ആശയങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ പ്രിയപ്പെട്ട സഖാവ് ബോബി മാത്യു നമ്മെ വിട്ടുപിരിയുകയാണ്.

മേത്താനം പ്രദേശം കേന്ദ്രീകരിച്ചു പ്രവർത്തിച്ച സഖാവ്, മേത്താനത്തെ ഓരോ വ്യക്തിയെയും അടുത്തറിയുന്ന ബോബീസ് ഓരോ കുടുംബത്തിന്റെയും ജീവിത സാഹചര്യങ്ങൾ അറിയുന്ന, ജനങ്ങൾക്കിടയിൽ ആഴത്തിൽ വേരൂന്നിയ സഖാവ് ആയിരുന്നു.
തിരഞ്ഞെടുപ്പുകൾ വരുമ്പോൾ പ്രദേശത്തെ പാർട്ടിയുടെ വിജയത്തിനായി കൃത്യമായ തന്ത്രങ്ങൾ ആവിഷ്കരിച്ച് പ്രവർത്തിച്ച പാർട്ടിയുടെ തന്ത്രജ്ഞൻ.
എന്നാൽ ഇത്രയൊക്കെ ആയിരുന്നിട്ടും ഒരു സ്ഥാനത്തിനും അധികാരത്തിനും വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്ത വ്യക്തിത്വം.മേത്താനം ബ്രാഞ്ച് സെക്രട്ടറിയായി നിരവധി വർഷങ്ങൾ പാർട്ടിയെ നയിച്ച അദ്ദേഹത്തിന്റെ പ്രവർത്തനവും ഇടപെടലുകളും മേത്താനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്.

അദ്ദേഹത്തിൽ നിന്ന് കമ്മ്യൂണിസം പഠിച്ച്, അദ്ദേഹത്തിന്റെ ഒപ്പം നിന്നും, അദ്ദേഹം കൈ പിടിച്ചു കൊണ്ടുവന്നതുമായ പലരും ഇന്ന് നേതൃനിരയിൽ നിന്ന് പ്രദേശത്തെ പാർട്ടിയെ മുന്നോട്ട് നയിക്കുന്നു. അങ്ങനെയുള്ള കാഴ്ചപ്പാടിൽ മേത്താനം പ്രദേശത്തെ മൂന്ന് തലമുറകളെ രാഷ്ട്രീയമായി സ്വാധീനിച്ച നേതാവായിരുന്നു സഖാവ് ബോബി മാത്യു എന്ന് നിസംശയം പറയാം.

അവശതകൾക്കിടയിലും കഴിഞ്ഞ മാസം നടന്ന DYFI എഴുമറ്റൂർ മേഖലാ കൺവെൻഷനിൽ സജീവ സാന്നിധ്യമായി എത്തി ഞങ്ങൾക്ക് പകർന്നുതന്ന ഊർജം ഒരിക്കലും മറക്കാനാകില്ല. സഖാവിന്റെ ശരീരം ക്ഷീണിച്ചിരുന്നപ്പോഴും ആശയങ്ങളോടുള്ള ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.

പദവികളേക്കാൾ പ്രസ്ഥാനത്തെ സ്നേഹിച്ച സഖാവ്,
അധികാരത്തേക്കാൾ ജനങ്ങളെ ചേർത്തുപിടിച്ച സഖാവ്,
സ്വന്തം പേരിനേക്കാൾ പാർട്ടിയുടെ പേരിന് പ്രാധാന്യം നൽകിയ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌.

ഇന്ന് സഖാവ് നമ്മോടൊപ്പമില്ല.
പക്ഷേ, മേത്താനത്തിന്റെ ഓരോ ഇടവഴിയിലും, ഓരോ തിരഞ്ഞെടുപ്പ് ഓർമ്മയിലും, അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ഓരോ സഖാവിന്റെ മനസ്സിലും ആ സാന്നിധ്യം എന്നും ഉണ്ടാകും.

പ്രിയ സഖാവ് ബോബീസ്നു ആദരാഞ്ജലികൾ. 🌹

CPI(M) എഴുമറ്റൂർ ലോക്കൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സ: R അനിൽ ന് DYFI എഴുമറ്റൂർ മേഖലാ കമ്മിറ്റിയുടെ ഹൃദയാഭിവാദ്യങ...
08/08/2026

CPI(M) എഴുമറ്റൂർ ലോക്കൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സ: R അനിൽ ന് DYFI എഴുമറ്റൂർ മേഖലാ കമ്മിറ്റിയുടെ ഹൃദയാഭിവാദ്യങ്ങൾ 🚩

DYFI എഴുമറ്റൂർ മേഖലാ കമ്മിറ്റിയുടെ പുതിയ അമരക്കാർക്ക്‌ അഭിവാദ്യങ്ങൾ🚩
30/07/2026

DYFI എഴുമറ്റൂർ മേഖലാ കമ്മിറ്റിയുടെ പുതിയ അമരക്കാർക്ക്‌ അഭിവാദ്യങ്ങൾ🚩

പ്രിയ സഹകാരികളെ...    ഏവർക്കും സ്വാഗതം...
23/07/2026

പ്രിയ സഹകാരികളെ...
ഏവർക്കും സ്വാഗതം...

DYFI എഴുമറ്റൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇന്നും മുടക്കമില്ലാതെ പൊതിച്ചോർ നൽകി..പ്രതിസ...
07/04/2026

DYFI എഴുമറ്റൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇന്നും മുടക്കമില്ലാതെ പൊതിച്ചോർ നൽകി..
പ്രതിസന്ധികൾക്കിടയിലും പൊതിച്ചോർ തയ്യാറാക്കി നൽകിയ അമ്മമാർക്കും, പൊതികൾ ശേഖരിച്ചു നൽകിയ പ്രവർത്തകർക്കും വാക്കുകൾക്ക് അതീതമായി നന്ദി അറിയിക്കുന്നു 🙏🏼


Address

Ezhumattoor

Website

Alerts

Be the first to know and let us send you an email when DYFI എഴുമറ്റൂർ മേഖല കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share