Vazhoor Soman

Vazhoor Soman നവകേരള കുതിപ്പിന് പീരുമേടിന്റെ ഉറപ്? I'm Here Vazhoor Soman This is my official Page Member Of Legislative Assembly (Peermade)

20/08/2025
സഖാക്കളെ മുന്നോട്ട്…..
18/08/2025

സഖാക്കളെ മുന്നോട്ട്…..

എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 38 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തിയാക്കിയ നെല്ലിമല ആറ്റോരം റോഡിൻറെ ഉദ്ഘാടനം നിർവ...
17/08/2025

എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 38 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തിയാക്കിയ നെല്ലിമല ആറ്റോരം റോഡിൻറെ ഉദ്ഘാടനം നിർവഹിച്ചു .
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീരാമൻ വാർഡ് മെമ്പർ കൗസല്യ എന്നിവർ സന്നിഹിതരായിരുന്നു.

17/08/2025

ചിങ്ങം ഒന്ന് 1201...

ഏവർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതുവത്സരാശംസകൾ...

കർഷകദിനാശംസകൾ.....

ഇടുക്കി പാക്കേജിൽ നിന്നും മൂന്നു കോടി രൂപ അനുവദിച്ച് ഏലപ്പാറ ചെമ്മണ്ണ് ഹൈസ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നി...
16/08/2025

ഇടുക്കി പാക്കേജിൽ നിന്നും മൂന്നു കോടി രൂപ അനുവദിച്ച് ഏലപ്പാറ ചെമ്മണ്ണ് ഹൈസ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു .പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല .

ആഗസ്റ്റ് 16സ: സി അച്യുതമേനോൻ ദിനം
16/08/2025

ആഗസ്റ്റ് 16
സ: സി അച്യുതമേനോൻ ദിനം

14/08/2025

HAPPY INDEPENDENCE DAY

എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തിയാക്കിയ മണൽ മുക്ക് സിഎസ്ഐ പള്ളി റോഡ് ഉദ്ഘാടനം നി...
11/08/2025

എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തിയാക്കിയ മണൽ മുക്ക് സിഎസ്ഐ പള്ളി റോഡ് ഉദ്ഘാടനം നിർവഹിച്ചു .പതിറ്റാണ്ടുകളായി തകർന്നു കിടന്ന റോഡിൻറെ ആദ്യത്തെ 600 മീറ്റർ റോഡാണ് പൂർത്തിയായിരിക്കുന്നത് .സിഎസ്‌എ ദേവാലയ ഇടവക അംഗങ്ങളുടെയും വാട്ടർ അതോറിറ്റി, ടെലിഫോൺ ടവർ ജീവനക്കാരുടെയും പ്രദേശവാസികളുടെയും വർഷങ്ങളായുള്ള ആവശ്യമാന് സാക്ഷാത്കരിച്ചത് .സിഎസ്ഐ ഈസ്റ്റ് കേരള മഹാഇടവക ബിഷപ്പ് റൈറ്റ് റവ. വി എസ് ഫ്രാൻസിസ് മുഖ്യാഥിതിയായി.
പഞ്ചായത്ത് വൈസ് പ്രിസിഡന്റ്‌ ശ്രീരാമൻ ,പഞ്ചായത്ത് മെമ്പർ ജോർജ്ജ് . റവ. ടി ജെ ബിജോ, എസ് വർഗീസ് ജോർജ്, ടി ജോയി കുമാർ, ഇടവക വികാരി റവ. ഡോക്‌ടർ കെ ഡി ദേവസ്യ, കൗൺസിൽ ജില്ലാ സെക്രട്ടറി ജോൺ പോൾ, ഇടവക സെക്രട്ടറി സെൽവിൻ എസ് പി, മറ്റ് ഇടവക വൈദികർ എന്നിവർ സംസാരിച്ചു. നിരവധി ഇടവക അംഗങ്ങളും പ്രദേശവാസികളും പങ്കെടുത്തു.

തർദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം ….മൂല്ലയാത്ത് രാച്ച രുചികളുടെ തനത് ഭക്ഷണ ശാല സന്ദർശിച്ചു.
09/08/2025

തർദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം ….

മൂല്ലയാത്ത് രാച്ച രുചികളുടെ തനത് ഭക്ഷണ ശാല സന്ദർശിച്ചു.

പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷനിലെ വിത്തൂട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
09/08/2025

പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷനിലെ വിത്തൂട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

കമ്മ്യൂണിസ്റ്റ് നേതാവും മുന്‍  ഹൊസ്ദുര്‍ഗ് മണ്ഡലം  എംഎല്‍എയായിരുന്ന  എം നാരായണന്‍( 68) അന്തരിച്ചു. വാര്‍ദ്ധ്യക സഹജമായ അസ...
05/08/2025

കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ ഹൊസ്ദുര്‍ഗ് മണ്ഡലം എംഎല്‍എയായിരുന്ന എം നാരായണന്‍( 68) അന്തരിച്ചു. വാര്‍ദ്ധ്യക സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 1991 മുതൽ1996 വരെയും 1996 മുതല്‍ 2001 വരെയും നേരത്തെയുണ്ടായിരുന്ന ഹൊസ്ദുര്‍ഗ് മണ്ഡലം എംഎല്‍എയായിരുന്നു. 1991 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ ചെറുവത്തൂർ നീലേശ്വരം പഞ്ചായത്തുകൾ ഉൾപ്പെടുന്ന പഴയ ഹൊസ്ദുർഗ് മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറയിടാൻ യത്നിച്ച ജനകീയനായ എംഎൽഎയായിരുന്നു എം നാരായണൻ. രണ്ട് വട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം ഒട്ടേറെ വികസന പദ്ധതികളാണ് ഹൊസ്ദുർഗ് മണ്ഡലത്തിനു വേണ്ടി നടപ്പിലാക്കിയത്. 18 വർഷം പോസ്റ്റുമാൻ ജോലി ചെയ്തിരുന്ന എം നാരായണന്‍ ജോലി രാജിവെച്ച ശേഷമാണ് പാർട്ടി തിരഞ്ഞെടുപ്പ് രംഗത്ത് ഇറക്കിയത്. 2015 മുതൽ 2020 വരെ ബേഡകം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
എ ഐ വൈ എഫ് വെസ്റ്റ് എളേരി പ്രവർത്തകനായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. സി പി ഐ ജില്ലാ കൗൺസിൽ അംഗം, സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി, ബി കെ എം യു ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മടിക്കൈയിലെ നാരായണൻ നായർ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് അദ്ദേഹം നടത്തിയ നിരാഹാര സമരം സംസ്ഥാന ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ജില്ലാശുപത്രി ശോചനീയാവസ്ഥ പരിഹരിക്കുന്നമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മാന്തോപ്പിൽ നടത്തിയ നിരാഹാര സമരവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതാണ്.

ഇന്ത്യയുടെ ഭരണഘടനയെ വെല്ലുവിളിച്ച പ്രവർത്തിയാണ്  ബിജെപി നേതൃത്വം നൽകുന്ന ഛത്തീസ്ഗഢ സർക്കാർ നടത്തിയത്. മതം അനുഷ്ഠിക്കാനും...
04/08/2025

ഇന്ത്യയുടെ ഭരണഘടനയെ വെല്ലുവിളിച്ച പ്രവർത്തിയാണ് ബിജെപി നേതൃത്വം നൽകുന്ന ഛത്തീസ്ഗഢ സർക്കാർ നടത്തിയത്. മതം അനുഷ്ഠിക്കാനും, പ്രചരിപ്പിക്കാനും, മതമില്ലാതെ ജീവിക്കാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന നൽകുന്നുണ്ട്. ഒൻപത് ദിവസമാണ് ഒരു കുറ്റവും ചെയ്യാത്ത കന്യാസ്ത്രീകളെ ജയിലിലടച്ചത്. രാജ്യത്തിന് തന്നെ നാണക്കേട്. ബിജെപി ഭരണത്തിൽ ന്യൂനപക്ഷത്തിന്, ദളിതർക്ക്, ജനാധിപത്യ വിശ്വാസികൾക്ക് തുടങ്ങി സമസ്ത വിഭാഗത്തിനെയും വെല്ലുവിളിക്കുന്ന നടപടിയാണ് നടത്തുന്നത്. പ്രിയപ്പെട്ടവരെ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു.
തെറ്റുകൾക്കെതിരെ ഇത്തരത്തിൽ പ്രതിഷേധം നടത്താനുള്ള അവകാശം പോലും ഈ കൂട്ടർ ഇല്ലായ്മ ചെയ്യുന്ന കാലം വിദൂരമല്ല.
എൽഡിഎഫ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എസ്. രാജൻ ഉൾപ്പടെ നിരവധി എൽഡിഎഫ് നേതാക്കളും സന്നിഹിതരായി.

Address

Peermade
Idukki

Alerts

Be the first to know and let us send you an email when Vazhoor Soman posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share