Govt Higher Secondary School, Kottodi

Govt Higher Secondary School, Kottodi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt Higher Secondary School, Kottodi, Government Organization, Kanhangad.

20/08/2026
കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ പുതിയതായി നിർമ്മിച്ച പതാക പീഠം കൈമാറി. എസ്എംസി ചെയർമാനും മുൻ പിടിഎ പ്രസിഡൻ്റുമായ ശ്രീ...
15/08/2026

കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ പുതിയതായി നിർമ്മിച്ച പതാക പീഠം കൈമാറി. എസ്എംസി ചെയർമാനും മുൻ പിടിഎ പ്രസിഡൻ്റുമായ ശ്രീ ശശിധരൻ എ അദ്ദേഹത്തിൻ്റെ അമ്മ പരേതയായ അടുക്കാടുക്കം മാധവിയമ്മയുടെ സ്മരണയ്ക്കായിട്ടാണ് പുതിയ പതാക പീഠം നിർമ്മിച്ചത്. പ്രധാനധ്യാപകൻ ശ്രീ നാരായണൻ K പതാക ഉയർത്തി. ചടങ്ങിൽ പ്രിൻസിപ്പൾ ഇൻചാർജ് ശ്രീ ഷാജി ജോസഫ് പി, പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീ ജോസ് മോൻ സിറിയക്ക് , മദർ പിടിഎ പ്രസിഡൻ്റ് ശ്രീമതി ഷീല എം, സീനിയർ അസിസ്റ്റൻറ് ശ്രീ പ്രശാന്ത് പി ജി, എസ് എം സി വൈസ് ചെയർമാൻ ശ്രീ വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രസിദ്ധ മോട്ടിവേഷൻ സ്പീക്കറും മുൻ പിടിഎ പ്രസിഡൻ്റുമായ ശ്രീ ബാലചന്ദ്രൻ കൊട്ടോടി സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. അധ്യാപകരായ ശ്രീ അനിൽകുമാർ കെ , ശ്രീ സുരേഷ് എസ്, ശ്രീമതി സുമതി എം, ശ്രീ രാജൻ കെ , പിടിഎ അംഗം ശ്രീ വിജേഷ് എന്നിവർ ചടങ്ങുകൾക്ക് നേത്യത്വം നൽകി

കൊട്ടോടി ജി.എച്ച്.എസ്.എസിൽ നവീകരിച്ച ഫിസിക്സ് ലാബ് ഉദ്ഘാടനം ചെയ്തു. *കൊട്ടോടി:* ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കാസർഗോഡ...
07/08/2026

കൊട്ടോടി ജി.എച്ച്.എസ്.എസിൽ നവീകരിച്ച ഫിസിക്സ് ലാബ് ഉദ്ഘാടനം ചെയ്തു.

*കൊട്ടോടി:* ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ഫിസിക്സ് ലാബിന്റെ ഉദ്ഘാടനം വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മനു എം നിർവ്വഹിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റീന തോമസ് അധ്യക്ഷത വഹിച്ചു.. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം സിനു കുര്യാക്കോസ്,മുഖ്യാതിഥിയായിരുന്നു.
കള്ളാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഗംഗാധരൻ, ഗീത പി,പി.ടി.എ പ്രസിഡന്റ് ഉമ്മർ പൂണൂർ, എസ്.എം.സി ചെയർമാൻ ശശിധരൻ എ, മദർ പി.ടി.എ പ്രസിഡന്റ് ഷീല എം, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ പ്രിൻസിപ്പൽ സുനിത എം
സ്വാഗതവും ഹെഡ്മാസ്റ്റർ നാരായണൻ കെ നന്ദിയും പറഞ്ഞു.

പുതിയ ഹെഡ്മാസ്റ്റർ നാരായണൻ സാർ ചാർജ്ജെടുത്തു
27/07/2026

പുതിയ ഹെഡ്മാസ്റ്റർ നാരായണൻ സാർ ചാർജ്ജെടുത്തു

അഭിനന്ദനങ്ങൾ
27/07/2026

അഭിനന്ദനങ്ങൾ

ശുചിത്വ മിഷൻ കള്ളാർ ഗ്രാമ പഞ്ചായത്ത് ഹരിത വിദ്യാലയ ക്യാംപെയിൻ കൊട്ടോടി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായികള്ളാർ : ശുചി...
27/07/2026

ശുചിത്വ മിഷൻ കള്ളാർ ഗ്രാമ പഞ്ചായത്ത് ഹരിത വിദ്യാലയ ക്യാംപെയിൻ കൊട്ടോടി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി

കള്ളാർ : ശുചിത്വമിഷൻ തദ്ദേശസ്വയംഭരണ വകുപ്പ് വിദ്യാഭ്യാസ സഹകരണത്തോടെ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹരിത വിദ്യാലയ ശുചിത്വ ക്യാംപെയിൻ കൊട്ടോടി ഗവ ഹയർ സെകൻ്ററി സ്‌കൂളിൽ തുടക്കമായി. വിദ്യാർത്ഥികളിൽ ശുചിത്വബോധവും മാലിന്യ സംസ്‌കരണത്തിൽ റെഡ്യൂസ് റീയൂസ് റീസൈക്കിൾ പ്രാധാന്യവും തിരിച്ചറിയുന്നതിന് വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹരിത വിദ്യാലയ ക്യാംപെയിൻ കള്ളാർ ഗ്രാമ പഞ്ചായ ത്ത് വൈസ് പ്രസിഡണ്ട് എം എം സൈമൺ ഉദ്ഘാടനം ചെയതു വാർഡ് മെമ്പർ ബിന്ദു ഗംഗാധരൻ അധ്യക്ഷം വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമിറ്റി ചെയർപേർസൻ ശ്രീവിദ്യ പി പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ റിസോർസ് പേഴ്സൻ സി.പി. വി വിനോദ് കുമാർ വിഷയാവതരണം നടത്തി. പഞ്ചാ യത്ത്ഹെൽത്ത് ഇൻസ്പെക്ടർ ഷീല എം കെ ക്ലാസ്സെടുത്തു. വികസന സ്റ്റാൻ്റിങ്ങ് കമിറ്റി ചെയർപേർസൻ പി.ഗീത, ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമിറ്റി ചെയർമാൻ പി.എൽ റോയ്, പഞ്ചായത്ത് മെമ്പർ പി ഗീത പിടി എ പ്രസിഡണ്ട് ഉമ്മർ പൂണൂർ, എം.പി ടി എ പ്രസിഡണ്ട് ഷീല എം. കെ ' എസ്എം.സി ചെയർമാൻ ശശിധരൻ എ,ആശംസകൾ നേർന്നു സംസാരിച്ചു. വിദ്യാർത്ഥികളിൽ പരസ്പര സൗഹൃദവും സഹായവും വളർത്തുന്നതിനായി സ്വാപ്പ് ഷോപ്പ് പ്രവർത്തനത്തിന് കുട്ടി കളിൽ നിന്ന് സാധന സാമഗ്രികൾ ശേഖരിച്ച് ഹെഡ്മാസ്റ്റർ നാരായണൻ കെ തുടക്കം കുറിച്ചു. തുടർന്ന് ഹരിത കർമ്മ സേനാംഗങ്ങളായ വിമലാകൃഷ്ണൻ, അനു. സി എന്നിവരുമായി കുട്ടികൾ അഭിമുഖം നടത്തി ഹരിതകർമ്മസേന ചെയ്യുന്നപ്രവർത്തനങ്ങളെക്കുറിച്ചും മാലിന്യ സംസ്‌കരണത്തിൽ ശുചിത്വ മിഷൻ്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായപ്രവർത്തനങ്ങളെക്കുറിച്ചും , തരം തിരിച്ച് അജൈവ മാലിന്യ ങ്ങൾ നൽകേണ്ട കാര്യങ്ങളെക്കുറിച്ചും സംവാദത്തിലൂടെ കുട്ടികൾ മനസ്സിലാക്കി. സീനിയർ അസിസ്റ്റൻ്റ് പ്രശാന്ത് പി.ജി സ്വാഗതവും ഇക്കോ ക്ലബ്ബ് ശുചിത്വ നോഡൽ ഓഫീസർ വൈഷ്‌മ്യ ബി ആർ നന്ദിയും പറഞ്ഞു.

പ്ലസ് വൺ പ്രവേശനോത്സവം 2026കൊട്ടോടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ 2026 അദ്ധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവം ജൂലൈ 6- തി...
07/07/2026

പ്ലസ് വൺ പ്രവേശനോത്സവം 2026

കൊട്ടോടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ 2026 അദ്ധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവം ജൂലൈ 6- തിങ്കളാഴ്ച 9.30 ന് ഹയർ സെക്കണ്ടറി സെമിനാർഹാളിൽ സമുചിതമായ രീതിയിൽനടത്തി. 9.30 ന് ആരംഭിച്ച പ്രവേശനോത്സവ പരിപാടികളുടെ വിശദീകരണം പ്രിൻസിപ്പാൾ ശ്രീമതി. സുനിത എം നൽകി. തുടർന്ന് സ്കൂൾ സൗഹൃദ കോഡിനേറ്ററും ഹയർ സെക്കണ്ടറി വിഭാഗം ഇക്കണോമിക്സ് അധ്യാപികയുമായ ശ്രീമതി.രേഷ്മ എസ്.കെ"മക്കളെ അറിയാൻ" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ക്ലാസ്സുകൾ നൽകി. ആൽഫ ജനറേഷന്റെ പ്രത്യേകതയും അവരെ കൂടെ കൂട്ടി കരുത്താർജ്ജിക്കാനുള്ള മാർഗനിർദ്ദേശങ്ങളും രക്ഷിതാക്കൾക്ക് നൽകിയ ക്ലാസ് വിജ്ഞാനപ്രദമായിരുന്നു.

തുടർന്ന് ഹയർസെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപകനും കരിയർ ഗൈഡുമായ ശ്രീ. ജസ്റ്റിൻ ഫിലിപ്പ് ചെറിയാൻ" Role of the parents as Carrier Guide" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി. മാതാപിതാക്കളുടെ ആശങ്കകൾക്കുള്ള മറുപടി കൂടിയായിരുന്നു കരിയർ ഗൈഡിന്റെ ക്ലാസ്സ് .

നമ്മുടെ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി ശ്രീ. അനന്തുവിന്റെ ആകസ്മിക നിര്യാണത്തിൽ ഉദ്‌ഘാടകർക്കും അദ്ധ്യാപകർക്കും സാന്നിദ്ധ്യമറിയിക്കേണ്ടതിനാൽ 9:30ന് നടത്താനിരുന്ന ഉദ്‌ഘാടനപരിപാടി 11.15 ന് അനുശോചനമറിയിച്ചതിനുശേഷമാണ് നടത്തിയത്. പ്രവേശനോത്സവ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിന്ദു കൃഷ്ണൻ നിർവഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. സിനു കുര്യാക്കോസ് വിശിഷ്ടാതിഥിയായി മുഖ്യപ്രഭാഷണം നടത്തി. കള്ളാർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ശ്രീമതി ബിന്ദു ഗംഗാധരൻ, പി.ടി.എ SMC ചെയർമാൻ ശ്രീ.ശശിധരൻ എ, മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി.ഷീല പി ,പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. ജോസ്മോൻ സിറിയക്, ഹയർ സെക്കണ്ടറി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീ. ഷാജി ജോസഫ് തുടങ്ങിയവർ പ്രവേശനോത്സവ പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.

പ്ലസ് ടു എൻ. എസ്. എസ് വളണ്ടിയേഴ്സ് അവതരിപ്പിച്ച ലഹരി വിരുദ്ധ സംഘനൃത്തം ലഹരിക്കെതിരെയുള്ള സന്ദേശാവിഷ്കാരമായിരുന്നു.പി.ടി.എ പ്രസിഡന്റ് ശ്രീ. ഉമ്മർ പൂണൂറിന്റെ അധ്യക്ഷതയിൽ തുടങ്ങിയ പരിപാടിക്ക് പ്രിൻസിപ്പൽ ശ്രീമതി.എം. സുനിത സ്വാഗതവും സ്റ്റാഫ് സെകട്ടറി ശ്രീമതി.ഷൈലജ വി.ടി നന്ദിയും പറഞ്ഞു. തുടർന്ന് നവാഗതർക്ക് മധുരം നൽകി ക്ലാസ്സ് ടീച്ചേർസ് അവരെ ക്ലാസ്സുകളിലേക്ക് സ്വാഗതം അരുളി. 125 കുട്ടികളും അത്രയും രക്ഷിതാക്കളും സാന്നിധ്യം നൽകിയ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവ പരിപാടികൾ 1 മണിയോടെ പര്യവസാനിച്ചു.

കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് പ്രശാന്ത് പ...
22/06/2026

കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് പ്രശാന്ത് പി ജി പരിപാടികൾ ഉദ്ഘാടനം ചെയ്തു. അധ്യാപികയും യോഗ ഇൻസ്ട്രക്ടറുമായ ദർശനലക്ഷ്മി കുട്ടികളെ യോഗ അഭ്യസിപ്പിച്ചു. 80 കുട്ടികളോളം യോഗ പ്രാക്ടീസ് ചെയ്തു. യോഗാദിന ക്വിസ്, പോസ്റ്റർ രചനാ മത്സരം, ആരോഗ്യ സംരക്ഷണത്തിന് യോഗയുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.

വായനദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും.കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വായനദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാട...
19/06/2026

വായനദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും.
കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വായനദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. പരപ്പ ബ്ലോക്ക് മെമ്പർ ശ്രീ സിനു കുര്യാക്കോസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും അതിലുപരി നല്ലൊരു വായനക്കാരിയുമായ സതിയമ്മ മുഖ്യ പ്രഭാഷണം നടത്തി. സതിയമ്മയെ ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീ ജോസ് മോൻ സിറിയക്ക് അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മാസ്റ്റർ ഇൻ ചാർജ് പ്രശാന്ത് പി ജി സ്വാഗതവും വിദ്യാരംഗം കൺവീനർ അംബിക പി വി നന്ദി പറയുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി സുമതി എം, അധ്യാപകനും എഴുത്തുകാരനുമായ രാജൻ ചുള്ളി, വിവിധ ക്ലബ്ബ് കൺവീനർമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
പോസ്റ്റർ രചന മത്സരം അക്ഷരമരം, ആസ്വാദന കുറിപ്പ് മത്സരം, വായന മത്സരം, എൻ്റെ പ്രിയ അക്ഷരം , അക്ഷര പയറ്റ് തുടങ്ങി ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാരംഗം കൺവീനർ അറിയിച്ചു.

Address

Kanhangad
671532

Alerts

Be the first to know and let us send you an email when Govt Higher Secondary School, Kottodi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share