Sfi kaniyambetta LC

Sfi kaniyambetta LC STUDENT FEDERATION OF INDIA (SFI) "പഠിക്കുക... പോരാടുക..."

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കി  ഇന്ത്യയിൽ ആദ്യത്തെ നിയമസഭയായി  കേരള നിയമസഭ ❤️
31/12/2019

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കി ഇന്ത്യയിൽ ആദ്യത്തെ നിയമസഭയായി കേരള നിയമസഭ ❤️

DYFI കണിയാമ്പറ്റ മേഖല സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട പ്രിയ സഖാവ് ഷഫ്നാദിന് വിപ്ലവഭിവാദ്യങ്ങൾ
30/09/2019

DYFI കണിയാമ്പറ്റ മേഖല സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട പ്രിയ സഖാവ് ഷഫ്നാദിന് വിപ്ലവഭിവാദ്യങ്ങൾ

DYFI കണിയാമ്പറ്റ മേഖല കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട പ്രിയ സഖാവ് മിഥുന് വിപ്ലവഭിവാദ്യങ്ങൾ
30/09/2019

DYFI കണിയാമ്പറ്റ മേഖല കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട പ്രിയ സഖാവ് മിഥുന് വിപ്ലവഭിവാദ്യങ്ങൾ

DYFI കണിയാമ്പറ്റ മേഖല കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട പ്രിയ സഖാവ് ടോണിക്ക് വിപ്ലവഭിവാദ്യങ്ങൾ
30/09/2019

DYFI കണിയാമ്പറ്റ മേഖല കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട പ്രിയ സഖാവ് ടോണിക്ക് വിപ്ലവഭിവാദ്യങ്ങൾ

DYFI കണിയാമ്പറ്റ മേഖല കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട പ്രിയ സഖാവ് ഷബീറിന് വിപ്ലവഭിവാദ്യങ്ങൾ
30/09/2019

DYFI കണിയാമ്പറ്റ മേഖല കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട പ്രിയ സഖാവ് ഷബീറിന് വിപ്ലവഭിവാദ്യങ്ങൾ

സെപ്തംബർ 23, - സഖാവ് : അഴിക്കോടൻ രാഘവൻ ദിനം. സഖാവ് കൊല ചെയ്യപ്പെട്ടിട്ട് 47  വർഷം.കേരളം മറക്കില്ല, ഈ അരുംകൊലരാഷ്ട്രീയ കേ...
23/09/2019

സെപ്തംബർ 23, - സഖാവ് : അഴിക്കോടൻ രാഘവൻ ദിനം.
സഖാവ് കൊല ചെയ്യപ്പെട്ടിട്ട് 47 വർഷം.

കേരളം മറക്കില്ല, ഈ അരുംകൊല
രാഷ്ട്രീയ കേരളം ഇന്നും ഞെട്ടലോടെയാണ് അഴീക്കോടന്‍ രാഘവന്റെ മരണം ഓര്‍ക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നത നേതാവും പ്രതിപക്ഷ ഏകോപനസമിതി സംസ്ഥാന കണ്‍വീനറുമായ അദ്ദേഹം 1972 സെപ്തംബർ 23ന് തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്റിൽ ബസ്സിറങ്ങി ചെട്ടിയങ്ങാടിയിലെ പ്രീമിയർ ലോഡ്ജിലുള്ള താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്ന നേതാവ്. അസാമാന്യമായ സംഘാടനശേഷിയും അസൂയാവഹമായ നയതന്ത്രജ്ഞതയും പ്രദര്‍ശിപ്പിച്ച അഴീക്കോടന്‍ തൊഴിലാളികളുടെയും കമ്യൂണിസ്റ്റുകാരുടെയും കണ്ണിലുണ്ണിയായിരുന്നു. തൃശൂരില്‍നിന്ന് കണ്ണൂരിലേക്കുള്ള വിലാപയാത്ര കേരളം അതുവരെ കണ്ടതില്‍ ഏറ്റവും വലുതായിരുന്നു. അത് നയിച്ചത് എ കെ ജിയും ഇ എം എസും.

കെ കരുണാകരന്റെയും വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും കോടാലിക്കൈ ആയ ഇടതുപക്ഷ തീവ്രവാദികളാണ് സഖാവിന്റെ വിലപ്പെട്ട ആ ജീവന്‍ കവര്‍ന്നെടുത്തതെന്ന് പിന്നീട് വ്യക്തമായി.
സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട എ വി ആര്യന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സിപിഐ എമ്മിനെതിരെ കോണ്‍ഗ്രസ് സഹായത്തോടെ വെല്ലുവിളി ഉയര്‍ത്തുന്ന കാലമായിരുന്നു മുന്‍കൂട്ടി ആസൂത്രണം ചെയ്ത അഴിക്കോടന്റെ കൊലപാതകം. മിക്കവാറും ജില്ലകളിലെ ഗസ്റ്റ്ഹൗസ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ബുക്ക് ചെയ്ത് വെച്ചിരുന്നു. ചെട്ടിയങ്ങാടിക്ക് തൊട്ടടുത്തുള്ള ജില്ലാകമ്മിറ്റി ഓഫീസില്‍ വിവരമെത്തും മുമ്പേ ബൂർഷാ പത്രങ്ങളും കോണ്‍ഗ്രസ് നേതൃത്വവും കൊലപാതകം അറിഞ്ഞു കഴിഞ്ഞിരുന്നു.

കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് വെള്ളാനിക്കര തട്ടില്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരുണാകരനെതിരെ ലക്ഷങ്ങളുടെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന കാലം. കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറി സി കെ ഗോവിന്ദന്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് എം വി അബൂബക്കറിന് അയച്ച കത്ത് നവാബ് വാരിക എഡിറ്റര്‍ രാജേന്ദ്രന്‍ ചോര്‍ത്തി. എസ്റ്റേറ്റുകാരില്‍ നിന്നും പണം വാങ്ങിവെക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് വാരിക പ്രസിദ്ധീകരിച്ചതോടെ കേരളം ഇളകിമറിഞ്ഞു. സംഘടനാ കോണ്‍ഗ്രസ് പ്രസിഡന്റ് കെ ശങ്കരനാരായണന്‍ കരുണാകരനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്തി. നിയമസഭയിലും ഒച്ചപ്പാട്. കത്തിന്റെ ഒറിജിനല്‍ ആവശ്യപ്പെട്ട് നവാബ് രാജേന്ദ്രനെ പൊലീസ് തല്ലിച്ചതച്ചുവെങ്കിലും കിട്ടിയില്ല. സി കെ ഗോവിന്ദന്‍ നാവാബിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കത്തയച്ചിട്ടില്ലെന്നായിരുന്നു വാദം. നവാബിനുവേണ്ടി ഹാജരായത് അഡ്വ. വീരചന്ദ്രമേനോന്‍ . കത്തിന്റെ ഒറിജിനല്‍ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടപ്പോള്‍ ഹാജരാക്കാമെന്ന് നവാബ് സമ്മതിച്ചു. അതിനിടെ, തൃശൂരിലെ ഒരു പൊലീസുകാരന്‍ കണ്ണൂരില്‍ അഴീക്കോടന്റെ വീട്ടില്‍ എത്തി താന്‍ വീരചന്ദ്രമേനോന്റെ ജൂനിയറാണെന്നും നവാബ് ഏല്‍പ്പിച്ച കത്ത് നല്‍കണമെന്നും പറഞ്ഞു. അത് പൊലീസാണെന്ന് മനസ്സിലാക്കിയ അഴീക്കോടന്‍ അയാളെ തിരിച്ചയച്ചു. ഈ കേസ് നടക്കവെയാണ് അഴീക്കോടന്‍ കൊല്ലപ്പെടുന്നത്.

കണ്ണൂര്‍ നഗരത്തിലെ തെക്കിബസാറിലെ തൊഴിലാളി കുടുംബത്തില്‍നിന്നാണ് അഴീക്കോടന്‍ പാര്‍ടി നേതൃനിരയിലെത്തിയത്. പൊതുപ്രവര്‍ത്തനത്തില്‍ കൃഷ്ണപിള്ളയുടെ പ്രിയശിഷ്യനായിരുന്നു. . 1946-ല്‍ കമ്യൂണിസ്റ്റ് പാര്‍ടി കണ്ണൂര്‍ ടൗണ്‍ കമ്മിറ്റി സെക്രട്ടറി. 1951-ല്‍ മലബാര്‍ കമ്മിറ്റിയിലേക്ക്. 1954-ല്‍ മലബാര്‍ ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ സെക്രട്ടറിയായി. 1956-ല്‍ പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി. 1948, 50, 62, 64 വര്‍ഷങ്ങളില്‍ ജയില്‍ശിക്ഷ. സിപിഐ എം രൂപീകരണം മുതല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം. സിപിഐ എം വിരുദ്ധ മാധ്യമങ്ങളുടെ ഇരയായിരുന്നു എക്കാലത്തും സഖാവ് അഴീക്കോടന് രാഘവൻ‍.

 #സിപിഐഎം_എന്തിന്_പരിഭ്രമിക്കണം?   ി_നിങ്ങൾക്കിത്_എന്ത്_പറ്റി?വയനാട്ടിൽ രാഹുൽ ഗാന്ധിയിങ്ങനെ അടിക്കടി സന്ദർശിക്കുന്നതിൽ ക...
01/09/2019

#സിപിഐഎം_എന്തിന്_പരിഭ്രമിക്കണം? ി_നിങ്ങൾക്കിത്_എന്ത്_പറ്റി?

വയനാട്ടിൽ രാഹുൽ ഗാന്ധിയിങ്ങനെ അടിക്കടി സന്ദർശിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പരിഭ്രാന്തിപ്പെട്ടിരിക്കുകയാണെന്ന ബത്തേരി MLA യും വയനാട് DCC പ്രസിഡന്റുമായ ഐ സി ബാലകൃഷ്ണന്റെ വാദം കേട്ടു അന്തംവിട്ടു നിൽക്കുകയാണ് വയനാട്.

ഇതിൽ ആർക്കാണ് പരിഭ്രാന്തി?

നോക്കൂ ഇന്ത്യയുടെ വടക്ക് കശ്‍മീരിൽ ഒരു ജനതയാകെ അടിയന്തിരാവസ്ഥക്ക് സമാനമായ അന്തരീക്ഷത്തിൽ ജീവിക്കുകകയാണ്. അവിടുത്തെ രാഷ്ട്രീയ പ്രവർത്തകരെയാകെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണ്. ശ്രീമാൻ രാഹുൽജി എന്താണ് കശ്‍മീർ വിഷയത്തിൽ സ്വീകരിച്ച നിലപാട് എന്ന് നിങ്ങളൊന്നു വിശദീകരിക്കണം Mr.IC.

എന്നാൽ നിങ്ങളീ പറയുന്ന പരിഭ്രാന്തരായ ജനക്കൂട്ടത്തിന്റെ നേതാവ് ഒരു ഓട്ടോയിൽ കയറ്റാൻ പോലും പാര്ലമെന്ററിയന്മാരില്ലാത്ത പാർട്ടിയുടെ ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി യൂസഫ് തരിഗാമിയെന്ന കശ്‍മീരിന്റെ പ്രിയപ്പെട്ട സഖാവിന്റെ അരികിലേക്ക് എങ്ങനെ ഓടിയെത്തിയെന്നു ആലോചിച്ചിട്ടുണ്ടോ? എവിടെ സമയം അല്ലേ? നമക്കിങ്ങനെ സ്റ്റിക്കറൊട്ടിച്ച അരിയെല്ലാം കൊടുത്ത് കെട്ടുകാഴ്ചകളുടെ ലോകത്ത് സഞ്ചരിക്കണ്ടേ. നിലത്തു വീണ കുടയെടുത്തുകൊടുക്കുന്ന, പത്രപ്രവർത്തകന്റെ നിലത്തുവീണ ചപ്പൽ ചുമക്കുന്ന വീരസ്യ കഥകൾ പറഞ്ഞൊഴിഞ്ഞ നേരമുണ്ടാക്കണ്ടേ?

ഇന്ത്യൻ ഭരണഘടനയെ തോൽപ്പിക്കുന്ന സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ ആളെ സംഘടിപ്പിച്ചു പോരാട്ടം നയിക്കേണ്ട നേതാവിനെ അരികൊടുക്കാൻ വിളിച്ചു കൂട്ടി വന്ന വയനാട് DCC യെ കുറിച്ച് എന്തു ചിന്തിക്കും എന്ന് ഒരിക്കലെങ്കിലും വയനാട്ടിൽ തലയിൽ ഒരല്പം ആൾതാമസമുണ്ടെന്നു ജനം വിശ്വസിച്ച നിങ്ങൾക്കെങ്കിലും ഉണ്ടാകേണ്ടതല്ലേ നേതാവേ?

തിരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തിൽ വരുന്നതും പോകുന്നതുമെല്ലാം ഒരു എം പി യുടെ കടമയല്ലേ Mr. IC ?. അതിനിത്ര കെട്ടുകാഴ്ചയുടെ അകമ്പടി എന്തിനാണ് ?. വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരിസ്ഥിതിയിൽ വയനാട്ടിലെ നാട്ടിൻപുറങ്ങളിൽ സ്വന്തം ഫോട്ടോ പതിച്ച ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്ത് നടക്കേണ്ടി വന്ന ജനിക്കാതെ പോയ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ദുരവസ്ഥയെ നിങ്ങൾ കാണുന്നില്ലേ ?

Mr. IC, നിങ്ങളുടെ ദേശീയ നേതാവിനെ കാണാൻ നിലമ്പൂർ MLA പി വി അൻവർ അനുവാദം വാങ്ങി വഴിയരികിൽ കാത്തുനിന്നിരുന്നു. പക്ഷെ തിരുമുഖ ദർശനം നൽകാൻവരെ കൂട്ടാക്കാതെ നേതാവ് മടങ്ങിയപ്പോൾ കവളപ്പാറയിലെ മണ്ണിനടിയിൽ കിടക്കുന്നവർ ജനാധിപത്യത്തിന്റെ മഷിപുരണ്ട ചൂണ്ടുവിരൽ ഒരു വേള ഉയർത്തിയിരിക്കാം.

സ്റ്റിക്കറൊട്ടിച്ച ഒരുപിടി സ്നേഹം അവർക്ക് കൂടി പകുത്ത് നൽകണ്ടേ Mr. IC ?

ദേശീയ പാതകൾ കൊട്ടിയടച്ച്‌ വയനാടിനെ തുറന്ന ജയിലാക്കാനുള്ള ശ്രമം നടക്കുമ്പോൾ അതിനെ കുറിച്ചൊരക്ഷരം മിണ്ടാതെ റോഡ് ഷോ നടത്തി തിരിച്ചുപോയ ദേശീയ നേതാവിനെ കുറിച്ചോർത്തു പരിഭ്രാന്തിയല്ല പുച്ഛമാണ് തോന്നുന്നത്.

പ്രളയരക്ഷാ പ്രവർത്തന സമയത്ത് ദുരന്ത മുഖത്ത് കർമനിരതരായിരിക്കേണ്ട നൂറുകണക്കിന് പോലീസുകാരാണ് റോഡിൽ എം പി യുടെ റോഡ്ഷോക്ക് വേണ്ടി വഴിയരികിൽ നിൽക്കേണ്ടി വന്നത്. ഇത് കണ്ടാണോ വയനാട് പരിഭ്രമിക്കേണ്ടത്?

ദേശീയ നേതാവിനെ കാണാൻ സെക്യൂരിറ്റി പാസ് വാങ്ങി Q നിൽക്കേണ്ട അവസ്ഥ വന്നണഞ്ഞ സ്വന്തം അണികളെ നോക്കി വയനാട് എന്തിന് പരിഭ്രാന്തരാകണം?

നോക്കൂ Mr. നേതാവേ കെട്ടുകാഴ്ചകളുടെ കാലം കഴിഞ്ഞു. ലക്ഷങ്ങളുടെ പന്തലൊരുക്കി ദുരിതാശ്വാസ വിതരണ പ്രഹസനം നടത്തിയ കെട്ടകാലം കഴിഞ്ഞു. ഇന്നത് ഓൺലൈൻ ആണ്. ഉമ്മൻചാണ്ടിയുടെ തിരുമുഖദർശനമോ ആശ്ലേഷ പ്രകടനമോ ആവശ്യമില്ല.അത്പോലെ തന്നെ റോഡ് ഷോകളുടെ കാലം അവസാനിച്ചു. ഇനി പാര്ലമെന്റേറിയന്റെ പണിയെടുക്കുക. ലോകസഭയിൽ വയനാടിന് വേണ്ടിയെങ്കിലും ഹാജരാവുക, സംസാരിക്കുക. ദേശീയ നേതാവിലും പിറക്കാതെ പോയ പ്രധാനമന്ത്രിയിലും പ്രതീക്ഷ നഷ്ടപെട്ട ഒരു ജനതയുടെ അപേക്ഷയായി കാണുക.

പിന്നെ പരിഭ്രാന്തിയുടെ കാര്യം അതൊരുമാതിരി തമാശയായിപ്പോയി. തരൂരുപോലും ബിജെപി യിലേക്കുള്ള ബസിനു കാത്തു നിൽക്കുകയാണ്. ഇനിയാരൊക്കെ എന്ന് നിങ്ങൾക്ക് പോലും ഉറപ്പിക്കാനാവില്ല. വർഗീയതയുടെ പാളയത്തിലേക്ക് പോകുന്ന PCC നേതാക്കളെ ഓർത്താണ് നേതാവേ അണികളും ഇന്ത്യൻ ജനതയും പരിഭ്രാന്തരാകുന്നത്...

Kishor Karat ❤

ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജ് യൂണിയൻ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട SFI കണിയാമ്പറ്റ ലോക്കൽ സെക്രട്ടറി  #സഖാവ്.ടോണി ക്ക...
28/08/2019

ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജ് യൂണിയൻ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട SFI കണിയാമ്പറ്റ ലോക്കൽ സെക്രട്ടറി #സഖാവ്.ടോണി ക്ക് അഭിവാദ്യങ്ങൾ

എം.ജി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത് വന്നുകൊണ്ടിരിക്കുന്നു....കോട്ടയം ജില്ലയിൽ ആക...
21/08/2019

എം.ജി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത് വന്നുകൊണ്ടിരിക്കുന്നു....

കോട്ടയം ജില്ലയിൽ ആകെ 37 ക്യാമ്പസുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്... നടന്ന 37ക്യാമ്പസുകളിൽ 37ലും എസ്.എഫ്.ഐ വിജയിച്ചിരിക്കുന്നു

ഫ്രട്ടേണിറ്റിയും കെ.എസ്.യു വും എ.ബി.വി.പി യും വലത്പക്ഷ മാധ്യമങ്ങളും ചേർന്ന് പരാജയപ്പെടുത്താൻ പരിശ്രമിച്ച എറണാകുളം ലോ കോളേജും മഹാരാജാസും എസ്.എഫ്.ഐയെ വീണ്ടും ഹൃദയത്തിലേറ്റിയിരിക്കുന്നു...

"എസ്.എഫ്.ഐ ഇനിയില്ല "എന്ന് അറിയാതെയെങ്കിലും വ്യാമോഹിച്ച് പോയവരുണ്ടെങ്കിൽ അവരോട് ഒന്ന് മാത്രം ഈ അവസരത്തിൽ പറയുന്നു...

"ആഞ്ഞുവീശിയ കൊടുങ്കാറ്റിനു പോലും അണയ്ക്കാനാവാത്ത അഗ്നിയെയാണ് നിങ്ങളെല്ലാം ചേർന്ന് ഇത്രനാൾ ഊതിക്കെടുത്താൻ ശ്രമിച്ചത്.."
അങ്ങനെയൊന്നും പതറിപോകുന്നവരുടെ പ്രസ്ഥാനമല്ല എസ്.എഫ്.ഐ....

നിങ്ങളൊരുക്കിയ മാധ്യമ മുറികളിലല്ല വിദ്യാർത്ഥികളുടെ ഹൃദയങ്ങളിലാണ് എസ്.എഫ്.ഐ ..

എസ്.എഫ്.ഐ യുടെ വിജയത്തിനായി പൊരുതിയ സഖാക്കളെ അഭിവാദ്യം ചെയ്യുന്നു..

സച്ചിൻ ദേവ്

തകർക്കാൻ മെനക്കെടുന്നവർ ശ്രമം തുടർന്നു കൊള്ളുക…  തകരുക പോയിട്ട് തളരാൻ പോലും നിന്നുകൊടുക്കാതെനേരിന്റെ മുദ്രാവാക്യവുമായി,വ...
18/07/2019

തകർക്കാൻ മെനക്കെടുന്നവർ ശ്രമം തുടർന്നു കൊള്ളുക…
തകരുക പോയിട്ട് തളരാൻ പോലും നിന്നുകൊടുക്കാതെ
നേരിന്റെ മുദ്രാവാക്യവുമായി,
വിദ്യാർത്ഥികളുടെ പ്രതീക്ഷയായി ഞങ്ങളീ തെരുവുകളിൽ തന്നെയുണ്ട് .......
SFl

02/07/2019

കണ്ണെ കരളെ അഭിമന്യു.........

02/07/2019

തകർക്കാൻ ആയിട്ടില്ല
പിന്നെ അല്ലെ തളർത്താൻ

വർഗ്ഗീയത തുലയട്ടെ🚩

Address

Kaniyambetta
Kaniyambetta

Telephone

+917034792703

Website

Alerts

Be the first to know and let us send you an email when Sfi kaniyambetta LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share