CPIM kanjikuzhy

Call Contact the organization

CPIM kanjikuzhy സി.പി.ഐ.എം കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി
സ.ഇ എം. എസ് സ്മാരകമന്ദിരം കഞ്ഞിക്കുഴി

03/09/2026
29/08/2026

മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ താൻ എന്ത് ചെയ്യും ?? സതീശനോട് DCC നേതാവ് 😝😝😂😂😂
തമ്മിൽ തല്ല് തുടങ്ങിയോ 😂😂😂😂
ഇത്ര പെട്ടെന്ന് ചിരിയൊക്കെ പോയോ.... 😜😜😜😂😂😂

ഫിദൽ കാസ്ട്രോ എന്ന വിപ്ലവ നക്ഷത്രം പിറന്നിട്ട് ഒരു നൂറ്റാണ്ട് തികയുന്നു. കടന്നുപോയ നൂറ്റാണ്ടിൽ  ഈ ലോകത്ത് ജീവിച്ച ഏറ്റവു...
12/08/2026

ഫിദൽ കാസ്ട്രോ എന്ന വിപ്ലവ നക്ഷത്രം പിറന്നിട്ട് ഒരു നൂറ്റാണ്ട് തികയുന്നു. കടന്നുപോയ നൂറ്റാണ്ടിൽ ഈ ലോകത്ത് ജീവിച്ച ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധ പോരാളികളിൽ ഒരാളായി, സാർവദേശീയതയുടെയും സോഷ്യലിസത്തിൻ്റെയും കരുത്തായി ഫിദലിൻ്റെ ഓർമ്മകൾ ലോകത്തെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

ക്യൂബൻ വിപ്ലവത്തിൻറെ നായകനായ ഫിദൽ ക്യൂബയെ ലോകത്തെ ഏറ്റവും ഉജ്ജ്വലമായ സോഷ്യലിസ്റ്റ് സമൂഹനിർമ്മിതിയുടെ ഇടമാക്കി മാറ്റി.

പട്ടിണിയും നിരക്ഷരതയും നിറഞ്ഞുനിന്ന ഒരു നാടായിരുന്നു വിപ്ലവത്തിന് മുമ്പുള്ള ക്യൂബ. വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളുമെല്ലാം സമൂഹത്തിലെ വളരെ ചെറിയ ശതമാനം സമ്പന്ന വിഭാഗത്തിന് മാത്രം ലഭ്യമായിരുന്ന നാട്. വംശീയതയും തൊഴിലാളി വിരുദ്ധതയും എല്ലാം അവിടെ നിറഞ്ഞു നിന്നിരുന്നു.ആ നാടിനെ തുല്യതയുടെയും സർവ്വദേശീയതയുടെയും സമൂഹമാക്കി മാറ്റുകയാണ് ഫിദലിന്റെ നേതൃത്വത്തിൽ രൂപം വിപ്ലവം ചെയ്തത്.

ഫിദലിന്റെ സംഭാവന ക്യൂബയിൽ മാത്രം ഒതുങ്ങി നിന്നില്ല. വിവിധ ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ വിമോചന പോരാട്ടങ്ങൾക്ക് ഫിദലിന്റെ നേതൃത്വത്തിൽ ക്യൂബ സഹായവും പിന്തുണയും നൽകി. ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരായിട്ടുള്ള പോരാട്ടത്തിൽ, പലസ്തീന്റെ വിമോചന സമരത്തിൽ, മൂന്നാം ലോകരാജ്യങ്ങളിലെ കൊളോണിയൽ വിരുദ്ധ സമരങ്ങളിൽ ഒക്കെ ക്യൂബ കൂടെ നിന്നു.

ഫിദലിന്റെ നേതൃത്വത്തിൽ കെട്ടിപ്പടുത്ത ക്യൂബൻ മെഡിക്കൽ സംവിധാനങ്ങൾ ലോകത്തെ പിന്നോക്ക രാജ്യങ്ങൾക്ക് ആകെ ആശ്രയമായി മാറി. സാമ്രാജ്യത്വ രാഷ്ട്രങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് ആയുധവും സൈനികരെയും കയറ്റി അയച്ചപ്പോൾ ആരോഗ്യ സംഘത്തെ ആയിരുന്നു ക്യൂബ അയച്ചത്.

ലോകത്ത് പാശ്ചാത്യ മുതലാളിത്ത ശക്തികൾക്കെതിരായി മൂന്നാം ലോകരാജ്യങ്ങളുടെ കൂട്ടായ്മ വളർത്തിയെടുക്കാൻ ഫിദൽ നേതൃപരമായ ഇടപെടൽ നടത്തിയിരുന്നു.

ഇതൊക്കെ കൊണ്ടാണ് മുതലാളിത്തത്തിനെതിരായ സോഷ്യലിസ്റ്റ് ബദൽ കെട്ടിപ്പടുക്കുന്ന ക്യൂബ അമേരിക്കയുടെ ഒന്നാം നമ്പർ ശത്രുവായി മാറിയത്. ഉപരോധത്തിലൂടെ ക്യൂബയെ തകർക്കുന്നതിനൊപ്പം തന്നെ അതിൻ്റെ നേതൃത്വം ആയ ഫിദൽ കാസ്ട്രോയെ വധിക്കാനും അമേരിക്ക പലതവണ പദ്ധതി തയ്യാറാക്കിയിരുന്നു. 634 തവണ അമേരിക്കൻ വധശ്രമത്തെ അതിജീവിച്ച വിപ്ലവകാരി കൂടിയാണ് ഫിദൽ കാസ്ട്രോ.

വിപ്ലവം വന്നാൽ സമൂഹത്തിന്റെയും സാമ്പത്തിക സ്ഥിതിയുടെയും മാറ്റം മാത്രമല്ലെന്നും പുതിയ മനുഷ്യനെ നിർമ്മിക്കുക കൂടിയാണ് എന്നും ആവർത്തിച്ചയാളായിരുന്നു ഫിദൽ കാസ്ട്രോ. തൻ്റെ ജനതയോട് അദ്ദേഹം നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. ആശയസമരത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. എല്ലാത്തരം സമരങ്ങൾക്കും മനുഷ്യരെ പ്രാപ്‌തരാക്കി.

04/08/2026

''മുഖ്യമന്ത്രി സ്വന്തം മദ‍ർ ഇൻ ലോയെ കാണാൻ ഹെലികോപ്റ്റർ എടുത്ത് പോയെന്ന് കേട്ടു; അപ്പോൾ അദ്ദേഹത്തിന് അറിയായിരിക്കില്ലേ ഒരു ജീവന്റെ വില; പ്രവിലേജ് ഉള്ളവർക്ക് വേണ്ടി മാത്രമുള്ളതല്ല സിസ്റ്റം''; വിഴിഞ്ഞത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

ജില്ലാ കമ്മിറ്റിയംഗം സ. ലിസ്സി ജോസ് സിപി ഐം എം പ്രവർത്തകർ കഞ്ഞിക്കുഴി SCB ബാങ്ക് ജീവനക്കാർ തുടങ്ങിയവർ  തട്ടേക്കണ്ണി ദുരി...
01/08/2026

ജില്ലാ കമ്മിറ്റിയംഗം സ. ലിസ്സി ജോസ് സിപി ഐം എം പ്രവർത്തകർ കഞ്ഞിക്കുഴി SCB ബാങ്ക് ജീവനക്കാർ തുടങ്ങിയവർ തട്ടേക്കണ്ണി ദുരിതാശ്യാസ ക്യാമ്പ് സന്ദർശിച്ചു.

കഞ്ഞിക്കുഴി പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഉണ്ടായ കീരിത്തോട് ,ചേലച്ചുവട്, തട്ടേക്കണ്ണി മേഖലകളിൽ  CPIM ജില്ലാ സെക്രട്ടേറിയറ്റ് ...
01/08/2026

കഞ്ഞിക്കുഴി പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഉണ്ടായ കീരിത്തോട് ,ചേലച്ചുവട്, തട്ടേക്കണ്ണി മേഖലകളിൽ CPIM ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ:റോമിയോ സെബാസ്റ്റ്യൻ, ജില്ലാ കമ്മിറ്റി അംഗം ലിസി ജോസ് , ഏരിയാ കമ്മറ്റി അംഗങ്ങളായ അരുൺ ദാസ് , ET ദിലീപ് എന്നിവരുടെ ന്നേ തൃത്വത്തിൽ സന്ദർശിച്ചു.

വന്യജീവി സംഘർഷ സാധ്യത പട്ടിക വിചിത്രവും വിവരക്കേടും. കർഷക സംഘം.  ചെറുതോണി. വന്യജീവി സംഘർഷ സാധ്യത വിലയിരുത്തി തദ്ദേശസ്വയം...
01/08/2026

വന്യജീവി സംഘർഷ സാധ്യത പട്ടിക വിചിത്രവും വിവരക്കേടും. കർഷക സംഘം.
ചെറുതോണി. വന്യജീവി സംഘർഷ സാധ്യത വിലയിരുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കിയത് വിചിത്രവും വിവരക്കേടും ആണെന്ന് കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ പ്രസിഡന്റ് എൻ വി ബേബി എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇടുക്കി ജില്ലയിലെ 40 പഞ്ചായത്തുകളെയാണ് മനുഷ്യ വന്യജീവി സങ്കർഷ സാധ്യത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്താകെ 273 പഞ്ചായത്തുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയെ കുറിച് സാമാന്യ വിവരം പോലും ഇല്ലാത്ത വനം വകുപ്പ് ഉ ദ്യോഗസ്ഥർ എവിടെയോ ഇരുന്ന് തയ്യാറാക്കി നൽകിയ വിചിത്രമായ പട്ടികയ്ക്ക് വനം മന്ത്രിയും സർക്കാരും അംഗീകാരം നൽകുന്നത് അംഗീകരിക്കാൻ കഴിയില്ല.ഏറ്റവും കൂടുതൽ സംഘർഷ സാധ്യതയുള്ളതും മീഡിയം ലെവലിൽ ഉള്ളതും സാമാനെയ്ന സംഘർഷ കുറവ് ഉള്ളതുമായ പഞ്ചായത്തു കളെ മൂന്നായി തിരിച്ചപ്പോൾ ദൈനംദിനം വന്യജീവി സംഘർഷം നിലനിൽക്കുകയും നിരന്തരമായി ആളുകൾ കൊല്ലപ്പെടുകയും ചെയ്യുന്ന ചിന്നക്കനാൽ ശാന്തംപാറ ഉടുമ്പൻ ചോല മൂന്നാർ കാന്തല്ലൂർ മറയൂർ പഞ്ചായത്തുകളെ അതിതീവ്ര പഞ്ചായത്തുകളായി ഉൾപ്പെടുത്താതെ ഒഴിവാക്കി എന്നത് അത്യന്തം കുറ്റകരമായ അനാസ്ഥ ആണ് വന്യജീവി സംഘർഷം ഏറ്റവും കൂടുതൽ ഉള്ള പഞ്ചായത്തുകളിൽ മാങ്കുളം മാത്രമാണ് ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ളത്.കാട്ടാന ആക്രമണം നിരന്തരം നേരിടുന്ന പഞ്ചായത്തുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് സർക്കാർ വ്യക്തമാക്കണം. വന്യ ജീവി സംഘർഷം നിലനിൽക്കണമെന്ന് വിചാരിക്കുന്ന വനം വകുപ്പിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭു ത്തം തയ്യാറാക്കുന്ന നെറികെട്ട ഇത്തരം ലിസ്റ്റുകൾ പരിശോധനയ്ക്ക് പോലും വിധേയമാക്കാതെ മന്ത്രി അംഗീകാരം നൽകുന്നത് കർഷക ജനതയോടുള്ള വെല്ലുവിളിയാണ്. അതുപോലെതന്നെ വനാതിർത്തി പങ്കിടാത്തതും സാമാന്യന വന്യജീവി സംഘർഷം ഇല്ലാത്തതുമായ പഞ്ചായത്തുകളെ പട്ടികയിൽ ഉൾപ്പെടുത്തിയത് ദുരുദ്ദേശപരമാണ്. ഇടുക്കി ജില്ലയിലെ ജന ജീവിതം ദുഃഖമാണെന്ന് വരുത്തി തീർക്കാനാണ് വന്യജീവി സംഘർഷം ഇല്ലാത്ത പഞ്ചായത്തുകളെ പോലും സംഘർഷ സാധ്യതയുള്ള പഞ്ചായത്തുകൾ ആണെന്ന് വരുത്തി തീർത്ത് ജനതയെ കുടിയിറക്കി വിടാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. യുഡിഎഫ് സർക്കാർ വന്നതോടുകൂടി വനം വകുപ്പ് ജില്ലയിൽ ആകെ അഴിഞ്ഞാടുകയാണ്. ജില്ല മുഴുവൻ വന വത്കരണം കൊണ്ടുവരുക എന്ന ഗൂഢ ലക്ഷ്യത്തിൽ നിന്നുകൊണ്ടാണ് വനം വകുപ്പ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കർഷക വിരുദ്ധരായ ഇത്തരം ഉദ്യോഗസ്ഥർക്ക് കുടപിടിക്കുകയാണ് മന്ത്രിയും സർക്കാരും ഇത്തരം നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി 2013 ന് സമാനമായ പ്രശോഭങ്ങളിലേക്ക് ജനങ്ങൾക്ക് പോകേണ്ടി വരുമെന്നും ജില്ലാ നേതാക്കൾ പറഞ്ഞു

നാടിനെ ഇരുട്ടിലാക്കുന്ന യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധ വെളിച്ചം
26/07/2026

നാടിനെ ഇരുട്ടിലാക്കുന്ന യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധ വെളിച്ചം

Address

Idukki Kanjikuzhy
Kanjikuzhy
685606

Telephone

+919074940073

Website

Alerts

Be the first to know and let us send you an email when CPIM kanjikuzhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM kanjikuzhy:

Shortcuts

Share