18/08/2026
എസ്ഡിപിഐ സംസ്ഥാന പ്രതിനിധിസഭ നാളെ കോട്ടയത്ത്
എസ്ഡിപിഐ ഇടക്കാല സംസ്ഥാന പ്രതിനിധിസഭ നാളെ (2026 ആഗസ്റ്റ് 19 ബുധനാഴ്ച) കോട്ടയത്ത് മാമൻ മാപ്പിള ഹാളിൽ നടക്കും. ദേശീയ വൈസ് പ്രസിഡൻ്റ് ദഹ്‌ലാൻ ബാഖവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിക്കും. ദേശീയ ജനറൽ സെക്രട്ടറിമാരായ പി അബ്ദുൽ മജീദ് ഫൈസി, ഇല്യാസ് മുഹമ്മദ് തുംബെ, ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ കെ റഷീദ് ഉമരി, അജ്മൽ ഇസ്മാഈൽ, പ്രവർത്തകസമിതി അംഗം എൻ യു അബ്ദുൽ സലാം എന്നിവർ പങ്കെടുക്കും. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറിമാരായ പിആർ സിയാദ്, പി പി റഫീഖ്, റോയ് അറയ്ക്കൽ, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. സംസ്ഥാന സെക്രട്ടറിമാർ പ്രവർത്തകസമിതി അംഗങ്ങൾ നേതൃത്വം നൽകും. പാർട്ടിയുടെ സംസ്ഥാനത്തെ ഉന്നത അധികാര സമിതിയാണ് സംസ്ഥാന പ്രതിനിധി സഭ. 450 പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ കഴിഞ്ഞ ഒന്നര വർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്യും.