14/09/2025
ഇടുക്കി ജില്ലയുടെ കിഴക്കൻ ഭാഗത്തുള്ള ദേവികുളം താലൂക്കിലെ മറയൂർ, കാന്തല്ലൂർ വില്ലേജ്കളിൽ മാത്രം ഉത്പാദിപ്പിക്കുന്ന ഒരു പ്രത്യേകം ശർക്കര ആണ് മറയൂർ ശർക്കര ഇന്ത്യയിലെ തന്നെ ഏറ്റവും മധുരം ഉള്ളതും ഔഷധഗുണവും ഉള്ള ശർക്കരക്ക് ലോകമെമ്പാടും ഉയർന്ന ആവശ്യകത ഉണ്ട്.
എന്ത് കൊണ്ട് മറയൂർ ശർക്കര?
കേരളത്തിന്റെ തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള മറയൂർ-കാന്തല്ലൂർ പ്രദേശങ്ങൾ മൂന്നാർ പട്ടണത്തിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെ പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചരിവുകളിലുള്ള സ്‌ഥലം ആയതിനാൽ കേരളത്തിലെ തന്നെ അപൂർവം മഴനിഴൽ (Rain Shadow) പ്രദേശം ആണ്. പ്രകൃതിദത്ത ചന്ദനകാടുകൾ നിലനിൽക്കുന്ന കേരളത്തിലെ ഏക ഭൂപ്രദേശവും മറയൂർ- കാന്തല്ലൂർ മേഖലയാണ്.
മറയൂർ, കാന്തല്ലൂർ പ്രദേശങ്ങൾ മറയൂർ ശർക്കര അഥവാ മറയൂർ ജാഗറിക്ക് എന്ന അതുല്യ ഉൽപ്പന്നത്തിന് പേരുകേട്ടതാണ്. പരമ്പരാഗത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഈ പ്രദേശത്ത് ഉത്പാദിപ്പിക്കുന്ന ഈ ശർക്കര ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മ ഉള്ള ശർക്കര ആയി കണക്കാക്കപ്പെടുന്നു. ഏറ്റവും മധുരമുള്ള ശർക്കരകളിൽ ഒന്നാണ് മറയൂർ ശർക്കര. മറയൂർ ശർക്കരയുടെ ഗുണനിലവാരം വർധിക്കാൻ ഉള്ള കാരണങ്ങൾ ആയി കരുതപ്പെടുന്നത് ഈ പ്രദേശത്തെ താഴ്ന്ന താപനില, മണ്ണിന്റെ സവിശേഷതകൾ, ജലസേചനത്തിനും ശർക്കര ഉൽപാദനത്തിനും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം, പരമ്പരാഗത ഉൽപാദന രീതികൾ, കൃഷിയിൽ ഉപയോഗിക്കുന്ന കരിമ്പ് ഇനങ്ങൾ എന്നിവയാണ്.
മറയൂർ ശർക്കരയുടെ മറ്റൊരു പ്രത്യേകത, ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഫാക്ടറികളിലല്ല, മറിച്ച് കരിമ്പ് തോട്ടങ്ങളിൽ തന്നെ സ്ഥിതിചെയ്യുന്ന ശർക്കര ഉൽപാദന ആലകളിൽ ആണ് പരമ്പരാഗത രീതിയിൽ തന്നെ ഇത് നിർമ്മിക്കുന്നത് എന്നതാണ്.
പൊതുവേ മറയൂർ ശർക്കര പന്ത് രൂപത്തിലാണ് (ഉണ്ട ശർക്കര) തയ്യാറാക്കുന്നത്, എന്നാൽ ചെറിയ അളവിൽ പൊടിയായും ദ്രാവക രൂപത്തിലും ഉത്പാദിപ്പിക്കുന്നു. ഈ ശർക്കരയിൽ പ്രകൃതിദത്തമോ കൃത്രിമമോ ആയ യാതൊരു വിധ കളറിംഗ്
ഏജന്റ്‌സോ മറ്റ് മധുരങ്ങളോ ചേർക്കുന്നില്ല.
വിരൽ അടയാളങ്ങൾ ഉരുണ്ട ശർക്കരയിൽ വ്യക്തമായി കാണാം. സാധാരണയായി മറയൂർ ശർക്കരയുടെ നിറം തവിട്ട് മുതൽ കടും തവിട്ട് വരെയാണ്. ശർക്കര ഉരുളകൾക്ക് ഇടത്തരം കാഠിന്യം ഉണ്ട്. മറയൂർ ശർക്കര നന്നായി ഉണങ്ങിയ രൂപത്തിൽ ലഭ്യമാണ്. സ്ഥിരതയും ഒട്ടിപ്പിടിക്കാത്ത പ്രകൃതവും മറയൂർ ശർക്കരയുടെ സവിശേഷതയാണ് . ഇതിന് സവിശേഷമായ രുചിയും സ്വാദും ഉണ്ട്. ഉപ്പ് രസം ഇല്ലാത്ത ഏക ശർക്കര എന്നത് ഈ ശർക്കരയുടെ മറ്റൊരു സവിശേഷതയാണ്. ക്ഷാര ഗുണം ഉള്ള ഈ മേഖലയിലെ മണ്ണ് ആണ് മറയൂർ ശർക്കരയിലെ ഉപ്പ് രസം ഇല്ലാതെ ആകുന്നത്. എന്നതാണ് ഈ ശർക്കരയുടെ പ്രത്യേകത. തമിഴ്‌നാട് അടക്കം ഉള്ള അന്യ സംസ്‌ഥാനങ്ങളിൽ നിന്ന് വരുന്ന ശർക്കരക്ക് മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് മഞ്ഞ നിറമാണ് കണ്ട് വരുന്നത്. ഇത് കൃത്രിമ നിറങ്ങൾ ചേർക്കുന്നത് കൊണ്ട് ആണ് എന്ന് ഫുഡ് സേഫ്‌റ്റി അതോറിറ്റി സാക്ഷ്യപ്പെടുത്തുന്നു. തമിഴ്‌നാട്-കർണാടക വിപണിയിൽ നിന്നുള്ള ശർക്കരയ്ക്ക് മിനുസമാർന്ന പുറംഭാഗവും കൂടുതൽ കാഠിന്യവും ഉണ്ട്, അതേസമയം മറയൂർ ശർക്കര ഉരുളകൾക്ക് പരുക്കൻ പ്രതലവും ഇടത്തരം കാഠിന്യവുമാണ് ഉണ്ടാകാറുള്ളത്.
മറയൂർ ശർക്കരയുടെ ഉത്തര മലബാറിലെ ഏക അംഗീകൃത വിതരണക്കാർ POLIKA FOODS, PULIKURUMBA P.O, KANNUR DIST-670582 ആണ് .
MOB: 9495 091682, 9747140685