JUMA masjid pothuvacheri

JUMA masjid pothuvacheri സമൂഹ നന്മയ്ക്ക് മഹലിന്റെ പ്രവർത്തനം

Dr. Bahauddeen Muhammed Nadwi✒️✒️✒️വിദ്യാര്‍ത്ഥികളുടെ മാനസിക-ശാരീരിക- ആരോഗ്യ നില മെച്ചപ്പെടുത്തുന്നതിനും അധ്യാപക-വിദ്യാര...
27/06/2025

Dr. Bahauddeen Muhammed Nadwi✒️✒️✒️

വിദ്യാര്‍ത്ഥികളുടെ മാനസിക-ശാരീരിക- ആരോഗ്യ നില മെച്ചപ്പെടുത്തുന്നതിനും അധ്യാപക-വിദ്യാര്‍ത്ഥി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനും, വിദ്യാഭ്യാസ പദ്ധതിയില്‍ ആണ്‍-പെണ്‍ ഇടകലര്‍ന്നുള്ള സുംബ ഡാന്‍സ് ഉള്‍പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയാണെന്ന വാര്‍ത്ത കണ്ടു.

സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം, അക്രമണോത്സുകത, അധാര്‍മിക ചിന്തകള്‍ എന്നിവയെ ഇല്ലാതാക്കാന്‍ ഇത്തരം ഡാന്‍സുകള്‍ വഴി സാധിക്കുമെന്നാണ് കണ്ടെത്തല്‍. മതചിന്തകളെയും ധാര്‍മിക മൂല്യങ്ങളെയും അഗണ്യമാക്കി, സമൂഹത്തില്‍ മതാവഹേളനങ്ങളും മതനിഷേധ മാര്‍ഗങ്ങളും സന്നിവേശിപ്പിക്കാനുള്ള ഗൂഢനീക്കങ്ങളാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇതുവഴി ലക്ഷ്യമാക്കുന്നത് എന്ന് നാം സഗൗരവം തിരിച്ചറിയേണ്ടതുണ്ട്.

1990-ല്‍ കൊളംബിയയിലാണ് മ്യൂസിക് അകമ്പടിയോടെയുള്ള ഈ ഡാന്‍സിന്റെ ഉത്ഭവം.നര്‍ത്തകനും നൃത്തസംവിധായകനുമായ ബെറ്റോ പെറസ് എന്നയാളാണ് ഇതിന്റെ ഉപജ്ഞാതാവ്. 2001 നു ശേഷമാണിത് ലോകവ്യാപകമായിത്തുടങ്ങിയത്. എന്നാല്‍ ഡാന്‍സിന്റെ മതാവഹേളനക്കാര്യം ചൂണ്ടിക്കാട്ടി ചില മുസ്‌ലിം വിഭാഗങ്ങളും ജൂതവിഭാഗങ്ങളും സുംബക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

ചെറുപ്രായത്തില്‍ തന്നെ മാനസിക ഉല്ലാസങ്ങളുടെ ലഭ്യതക്കുറവാണ് പുതുതലമുറ വലിയ വിപത്തുകളില്‍ അകപ്പെടാനുള്ള കാരണം എന്നതാണ് ഡാന്‍സ് അനുകൂലികളുടെ ഭാഷ്യം. നൈമിഷിക ആസ്വാദനങ്ങളില്‍ മാത്രം ആനന്ദം കണ്ടെത്തുന്ന, ഏതു പ്രശ്നങ്ങള്‍ക്കും ദ്രുതഗതിയില്‍ പരിഹാരം ആഗ്രഹിക്കുന്ന, ക്ഷമ-പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഒരു തലമുറയാണിപ്പോള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യകരവും കുടുംബ ബന്ധങ്ങള്‍ക്കും കായിക വിദ്യാഭ്യാസത്തിനും ധാര്‍മിക ചിന്തകള്‍ക്കും ഊന്നല്‍ നല്‍കുന്നതുമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനു പകരം ഇത്തരം പ്രഹസന മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക വഴി എന്തു സന്ദേശമാണ് ഉപജ്ഞാതാക്കള്‍ സമൂഹത്തിനു നല്‍ക്കുന്നത്?

പഠനാന്തരീക്ഷം മെച്ചപ്പെടുത്തിയും വിദ്യാര്‍ഥി-അധ്യാപക സൗഹൃദം ഗാഢമാക്കിയും സാഹിത്യ-സര്‍ഗാത്മക ചര്‍ച്ചകള്‍ സജീവാക്കിയും വിദ്യാലയങ്ങള്‍ സമ്പന്നമാക്കുന്നതിനു വേണ്ട പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യേണ്ടത്. ധാര്‍മികതയുടെ സര്‍വ സീമകളും ലംഘിച്ചുള്ള കാലാ പരിപാടികളും വിനോദയാത്രകളും നിയന്ത്രിക്കേണ്ടതുമുണ്ട്.

പാഠ പുസ്തകങ്ങളില്‍ മത രഹിത ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കുക, ലിംഗ സമത്വത്തിനു വേണ്ടി വസ്ത്രധാരണ സമീകരിക്കുക, മതപഠനങ്ങളെ അന്യമാക്കുന്നതിനു സമയമാറ്റം നടത്തുക എന്നിവയൊക്കെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢ അജണ്ടകളുടെ ഭാഗങ്ങളാണ്. അവ തിരിച്ചറിയാനും ശക്തമായി പ്രതികരിക്കാനും മതസംഘടനകള്‍ തയ്യാറാകേണ്ടതുണ്ട്. അസാന്മാര്‍ഗിക പ്രവണതകളോട് ശക്തമായി പ്രതികരിക്കുക എന്നതായിരിക്കണം പണ്ഡിതരുടെയും സംഘടനകളുടെയും മാനവികതയെ സ്‌നേഹിക്കുന്നവരുടെയും ദൗത്യം.

'യാതൊരറിവും വിവേകവുമില്ലാതെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ ഭ്രഷ്ടരാക്കാനും അതിനെ പരിഹാസ പാത്രമാക്കാനുമായി വിലകൊടുത്ത് വിനോദം വാങ്ങുന്ന ചിലയാളുകളുണ്ട്. അവര്‍ക്ക് ഹീനശിക്ഷയാണുള്ളത്. നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പിക്കപ്പെട്ടാല്‍ ഇരുചെവികളിലും അടപ്പിട്ടപോലെ, അതു കേള്‍ക്കാത്തവിധം അവന്‍ അഹങ്കരിച്ചു പിന്തിരിഞ്ഞുകളയും. അതുകൊണ്ട് വേദനയുറ്റ ശിക്ഷയെപറ്റി അവര്‍ക്കു ശുഭവാര്‍ത്തയറിയിക്കുക' (വി. ഖു: 31:6,7)

27/06/2025

ഇസ്‌ലാമിക
*കലണ്ടർ..!*

സെക്കൻ്റുകൾ, മിനുട്ടുകൾ, മണിക്കൂറുകൾ, ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ ചേർന്നതാണ് ഒരു വർഷം. 12 മാസമാണ് ഒരു വർഷത്തിലുള്ളത്. വിശുദ്ധ ഖുർആൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമാസമായി എണ്ണി വരുന്നത് മുഹർറം മാസമാണ്. ദുൽഹിജ്ജ അവസാനത്തേതും. അബൂമൂസൽ അശ്അരി رَضِيَ اللَّهُ عَنْهُ ഭരണ ചുമതലയുള്ളവരായിരുന്നു. പരാതികളും ആവശ്യങ്ങളുമായി വരുന്ന എഴുത്തുകളിൽ തിയ്യതി രേഖപ്പെടുത്താത്തതിനാൽ, ആദ്യം വന്നതും പിന്നീട് വന്നതും ഏതാണെന്ന് തിരച്ചറിയാതെ പോകുന്നതിനാലും പരാതികൾ പരിഗണിക്കുന്നതിൽ മുൻഗണനാക്രമം അനുസരിച്ച് നീതി പാലിക്കാൻ സാധിക്കാതെ വരുന്നതിനാലും അമീറുൽ മുഅ്മിനീൻ ഉമറുബ്നുൽ ഖത്വാബ് رَضِيَ اللَّهُ عَنْهُ വിനോട് പരിഹാരമാവശ്യപ്പെട്ടു. മഹാനായ ഉമർ رَضِيَ اللَّهُ عَنْهُ ജനങ്ങളെ ഒരുമിച്ചു കൂട്ടി, അഭിപ്രായങ്ങൾ ശേഖരിച്ചു. നബി ﷺ യുടെ ജന്മദിനം, ഹിജ്റ തുടങ്ങി പല അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വന്നെങ്കിലും ഹിജ്റയെ തെരഞ്ഞെടുക്കുകയായിരുന്നു. സത്യത്തെയും നീതിയെയും വേർതിരിച്ച ഹിജ്റ ചരിത്ര പ്രാധാന്യമുള്ള സംഭവമാണെന്ന വിലയിരുത്തൽ ഇതിന് കാരണമായി. ഹിജ്റയുടെ പതിനേഴാം വർഷത്തിൽ നടന്ന ഈ തീരുമാനത്തെ സ്വഹാബത്ത് ഐക്യത്തോടെയാണ് സ്വീകരിച്ചത്. ഏത് മാസം കൊണ്ടാണ് തുടങ്ങേണ്ടത് എന്നതും ചർച്ചക്ക് വിധേയമായി. മുഹർറം എന്ന തീരുമാനത്തിലെത്തി. ഉത്തമ നൂറ്റാണ്ട് എന്ന് നബിﷺ വിശേഷിപ്പിച്ച സ്വഹാബത്തിൻ്റെ കാലത്ത് തന്നെ ക്രമീകരിച്ച കലണ്ടർ രീതി വിശ്വാസികൾക്ക് പ്രിയപ്പെട്ടത് തന്നെയാണ്.

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ

അബ്ദില്ലാഹ് ‌رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു: ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ നൂറ്റാണ്ടിലുള്ളവരാണ്‌. പിന്നീട് അതിനുശേഷം വന്നവര്‍, പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍.

(ബുഖാരി: 2652)

നല്ല മാർഗ്ഗത്തെ പരിചയപ്പെടുത്തിയ നബി ﷺ പറഞ്ഞു:
مَا أَنَا عَلَيْهِ وَأَصْحَابِي
ഞാനും എന്റെ സ്വഹാബത്തും ഏതൊരു മാർഗ്ഗത്തിലാണോ ആ മാർഗ്ഗത്തിലുള്ളവര്‍ രക്ഷപ്പെട്ടവരാണ്.

(തിര്‍മിദി: 2641)

صلى الله على محمد صلى الله عليه وسلم

☪️✨✨✨✨✨✨☪️

27/06/2025

ഏവര്‍ക്കും പുതുവത്സര ആശംസകള്‍

മുഹറം പിറന്നു, ഹിജ്റ വര്‍ഷം 1447 ലേക്ക് കടന്നിരിക്കുന്നു. വേട്ടയാടലുകളും അക്രമണങ്ങളും പ്രതിസന്ധിയിലാഴ്ത്തിയ നബി തിരുമേനി (സ) നടത്തിയ പാലായനവും മദീനയില്‍ അന്‍സാരികള്‍ നല്‍കിയ സൗഹൃദവുമെല്ലാമാണ് ഈ ദിനത്തില്‍ നമ്മുടെ ഉള്ളുകളില്‍ നിറയേണ്ടത്. പ്രയാസങ്ങളിലും അല്ലലുകളിലും പ്രവാചകര്‍ അഭയം കണ്ടെത്തിയത് അല്ലാഹുവിലായിരുന്നു. നമുക്കും അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് ജീവിതത്തില്‍ മുന്നോട്ടുപോവാന്‍ കഴിയണം.

ജീവിച്ചുതീര്‍ത്തതിനേക്കാള്‍ മികച്ചൊരു വര്‍ഷമാവട്ടെയെന്നും നന്മയുടെ അനേകം ഖാണ്ഡങ്ങള്‍ രചിക്കാന്‍ പുതിയ വര്‍ഷത്തില്‍ അനുഗ്രഹമുണ്ടാകട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.

27/06/2025

كُلُّ عامٍ وأَنْتُمْ بِخَيْرٍ💫💫💫💫

" ഈ പുതുവത്സരത്തിൽ പ്രതിസന്ധികളെ അവഗണിച്ച് വിശ്വാസദാർഢ്യത്തോടെ മുന്നോട്ടുപോകാൻ നാം പ്രതിജ്ഞാബദ്ധരാവണം"
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

27/06/2025
26/06/2025

Ashraf Tk ✒️✒️✒️
26.06.2025

വിട്ടുനിൽക്കുന്നു.
ഏതു നടപടിയും നേരിടാൻ തയ്യാറാണ്.
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
ലഹരിക്കെതിരെ നിർബന്ധമായി സ്കൂളിൽ സൂബാ ഡാൻസ് കളിക്കണമെന്ന നിർദേശം നടപ്പാക്കുന്നതിൽ നിന്ന് ഒരധ്യാപകൻ എന്ന നിലക്ക് ഞാൻ വിട്ട് നിൽക്കുന്നു.
എൻ്റെ മകനും ഈ പരിപാടിയിൽ പങ്കെടുക്കില്ല. ഈ വിഷയത്തിൽ ഡിപ്പാർട്ട്മെൻ്റ് എടുക്കുന്ന ഏത് നടപടിയും നേരിടാൻ ഞാൻ തയ്യാറാണ്.

ഞാൻ പൊതു വിദ്യാലയത്തിലേക്ക് എൻ്റെ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ്. ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിൻ്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവർ ഉണ്ടായേക്കാം. ഞാൻ ഈ കാര്യത്തിൽ പ്രാകൃതനാണ്.

ഈ പരിപാടിയോട് മാനസികമായി യോജിക്കാത്ത ധാരാളം അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഉണ്ട്. പ്രതികരിച്ചാൽ എന്താകുമെന്ന ഭീതിയാണ്‌ പലരെയും അസ്വസ്ഥരാക്കുന്നത്. ഇത് ചെയ്തില്ലെങ്കിൽ ഡിപ്പാർട്ട്മെൻ്റിന് വിശദീകരണം നൽകേണ്ടി വരുമെന്നും നടപടി വരുമെന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ ശ്രമിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ഇതിൽ നിന്ന് മാറി നിന്നാൽ എന്താണ് സർക്കാർ എടുക്കുന്ന നടപടിയെന്ന് അറിയാൻ വേണ്ടി തന്നെയാണ് പരസ്യമായി ഈ നിലപാട് പറയുന്നത്. വിദ്യാഭ്യാസ രംഗത്തുള്ള ഈ ഭയപ്പെടുത്തൽ ബ്രൈക്ക് ചെയ്തില്ലെങ്കിൽ ഇതിലും വലിയ പ്രതിസന്ധികൾക്ക് നാം തല വെച്ച് കൊടുക്കേണ്ടി വരും.

ഈ വിഷയത്തിൽ എൻ്റെ നിലപാട് ഞാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അത് ഒരിക്കൽ കൂടി ഇവിടെ പോസ്റ്റ് ചെയ്യുന്നു.
👇
സൂംബാ ഡാൻസ്
സ്കൂളിലെത്തുമ്പോൾ?
⌨️⌨️⌨️⌨️⌨️⌨️⌨️⌨️
പുതിയ അധ്യയന വർഷം മുതൽ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ സൂംബാ ഡാൻസ് ചെയ്യണമെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് നൽകിയതായി വാർത്ത കണ്ടു. എല്ലാ ദിവസവും ക്ലാസ് തുടങ്ങുന്നതിനു മുമ്പ് മൂന്ന് മിനിറ്റ് നേരവും ക്ലാസിലിരിക്കുന്നതിന്റെ പിരിമുറുക്കം ഇല്ലാതാവാൻ ഇടവേളകളിലുമാണ് ഡാൻസുണ്ടാവുക എന്ന് പറയപ്പെടുന്നു. കൗമാരക്കാർ ലഹരിക്ക് അടിമപ്പെടുന്നതിന് മാനസിക സമ്മർദ്ദം കാരണമാകുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയാണ് ഇത് നിർദ്ദേശിച്ചതത്രെ.
വെക്കേഷനിൽ അധ്യാപകർക്ക് ഇതിൻ്റെ ട്രൈനിംഗും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
അധികം ആലോചിക്കാതെ നൽകിയ ഒരു നിർദ്ദേശമാണിതെന്ന കാര്യത്തിൽ തർക്കമില്ല. ഇക്കാര്യത്തിൽ ഒരു വീണ്ടുവിചാരം അനിവാര്യമാണെന്ന് തോന്നുന്നു.

രണ്ട് കാര്യങ്ങൾ പ്രാഥമികമായി നാം മനസിലാക്കണം. ലഹരിയടക്കം പുതുതലമുറ അനുഭവിക്കുന്നു എന്ന് പറയുന്ന പ്രശ്നങ്ങളുടെ അളവിൽ വലിയ വർദ്ധനവ്‌ ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്ന് നാം കാണുന്ന പ്രശ്നങ്ങൾ ശാസ്ത്രീയമായും സാമൂഹികമായും പഠന മനനങ്ങൾക്ക് മുൻകാലത്ത് തന്നെ വിധേയമായിട്ടുണ്ട്. അതോടൊപ്പം, നാം നിർദേശിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ അതിൻ്റെ കാരണങ്ങളെ (Root Cause)യാണ് അഡ്രസ്സ് ചെയ്യേണ്ടത്. ഇവിടെയാണ്, ഒട്ടും ആഴങ്ങളിലേക്കിറങ്ങാത്ത ഇത്തരം പ്രഹസനങ്ങൾ നാം ചർച്ച ചെയ്യേണ്ടത്.

ഒരു ഭാഗത്ത് ഹൈസ്കൂൾ വിദ്യാർത്ഥികൾ സകല സീമകളും ലംഘിച്ച് ഡിജെ പാർട്ടികളിലും മറ്റു ആഘോഷങ്ങളിലും അഭിരമിക്കുന്ന ഈ കാലത്ത് പിരിമുറുക്കം കുറക്കാനെന്ന പേരിൽ സ്കൂളുകളിൽ സൂംബാ ഡാൻസിന് വേദി ഒരുക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് വിളിച്ചുവരുത്തുക. താമരശ്ശേരിയിലെ ഹൈസ്കൂൾ വിദ്യാർത്ഥിയുടെ മരണവും, കുസാറ്റ് കൊച്ചിൻ ക്യാമ്പസിൽ ഉണ്ടായ നിശാ പാർട്ടിയിലെ അപകടവും കാതടപ്പിക്കുന്ന മ്യൂസിക്കിൻ്റെ ആരവത്തിൽ നിറഞ്ഞാടാൻ മുൻകാലത്തെ അപേക്ഷിച്ച് പുതുതലമുറ അനവധി അവസരങ്ങൾ ബോധപൂർവ്വം ഉണ്ടാക്കുന്നതിനെയാണ് വ്യക്തമാക്കുന്നത്.

കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങളുടെ കാരണം ഉല്ലാസങ്ങളുടെ കുറവല്ല, മറിച്ച് ഇത്തരം തെറ്റായ, ക്രിയാത്മകമല്ലാത്ത, നൈമിഷികമായ സന്തോഷം (Instant Gratification) മാത്രം നൽകുന്ന കാര്യങ്ങളിലുണ്ടാവുന്ന അഡിക്ഷൻ തന്നെയാണ്. അതോടൊപ്പം വ്യക്തി ബന്ധങ്ങളിലും സംസാരങ്ങളിലുമുണ്ടായിട്ടുള്ള വിടവും ഇതിന് കാരണമാവുന്നു. ഇതിനെ അഡ്രസ്സ് ചെയ്യാൻ, ലോകത്ത് ഇത് വരെ ഒരു രാജ്യവും ഒരു മേഖലയിലും പ്രായോഗികമായി നടത്തിയിട്ടില്ലാത്ത, യു.എൻ ഡ്രഗ്സ് & ക്രൈംസ് അന്താരാഷ്ട്ര തലത്തിൽ തന്നെ പരിഹാര മാനദണ്ഡങ്ങൾ പുറത്തു വിട്ടപ്പോൾ പോലും പരിഗണിക്കാത്ത ഒരു രീതി കൊണ്ടുവരുന്നത് അത്യന്തം പ്രഹസനമാണ്.

1990 നൊടുവിലാണ് സൂംബാ ഡാൻസ് എന്ന ഒരു രീതി വരുന്നതും 2001ൽ ഇത് വ്യാപകമാവുന്നതും. ഇതിനുശേഷമാണ് ലോകത്ത് രാസലഹരിയും വ്യാപകമായതെന്ന കാര്യവും നാം ചേർത്ത് ചിന്തിക്കണം. ലോകത്ത് എവിടെയും ലഹരിയിലേക്ക് പോകാതിരിക്കാൻ ഡാൻസ് പ്രൊമോട്ട് ചെയ്യുന്നത് നമുക്ക് കാണാനാവില്ല.

വിദ്യാലയങ്ങളിലും മറ്റും ശാന്തമായി നടന്നിരുന്ന പല ആഘോഷ പരിപാടികളും ആൺ-പെൺ കൂടിക്കലരലുകളും, പരിസരം മറന്ന് തിമിർത്താടാനുള്ള ഇടങ്ങളുമായി മാറുന്ന അവസ്ഥയാണ് നാം കാണുന്നത്. ഇൻസ്റ്റാഗ്രാം റീൽസും ഷോർട്‌സും കണ്ട് വിവാഹ ആഘോഷങ്ങൾ, സെൻ്റോഫുകൾ, ടൂറുകൾ, വാർഷികങ്ങൾ... തുടങ്ങി എല്ലാ പരിപാടികളിലും ഇത്തരത്തിൽ കാതടപ്പിക്കുന്ന സംഗീതത്തോടൊപ്പമുള്ള ഡാൻസിനെയും ഉൾചേർക്കുന്ന പ്രവണതയും പുതുതലമുറയിൽ കാണാം. പലപ്പോഴും ഇവയെല്ലാം ഒടുവിൽ എത്തിച്ചേരുന്ന ചെറുതും വലുതുമായ ഡി.ജെ പാർട്ടികൾ ലഹരിയുടെ പ്രാഥമിക സ്രോതസ്സുകളായി മാറുന്നതിനിടയിലാണ് ഇത്തരം വിചിത്രമായ പ്രതിരോധ മാർഗങ്ങളുമായി സർക്കാർ മുന്നോട്ട് വരുന്നത്.

ഇതിലൂടെ കൗമാരക്കാരുടെ പിരിമുറുക്കം കുറയുകയല്ല വർദ്ധിക്കുകയാണ് ചെയ്യുക. എങ്ങനെയാണോ ഒരുഭാഗത്ത് സർക്കാർ തന്നെ നൈറ്റ്‌ലൈഫും മറ്റും പ്രോത്സാഹിപ്പിച്ച്, മറുവശത്ത് അവിടെ ഉണ്ടാവുന്ന അടിപിടിയും ലഹരി റാക്കറ്റും പെൺവാണിഭങ്ങളും പിടിക്കുന്നത്, അത് പോലെ ദീർഘവീക്ഷണമോ പഠനമോ നടത്താതെയുള്ള നിർദേശങ്ങളാണ് ഇവ.

കുട്ടികളുടെ മാനസിക- ശാരീരിക- ആരോഗ്യം മെച്ചപ്പെടുത്തലും അധ്യാപക വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കലുമാണ് സൂംബാ ഡാൻസിൻ്റെ ലക്ഷ്യമെങ്കിൽ, അതിന് സ്കൂളുകളിൽ നിലവിലുള്ള കലാകായിക വിദ്യാഭ്യാസവും അതിൻ്റെ ഭാഗമായുള്ള ഡ്രില്ലുകളും എക്സർസൈസുകളും മാസ്സ് പി.ഇ.ടിയും കാര്യക്ഷമമാക്കിയാൽ മതിയാകുമല്ലോ.

സർക്കാരാകട്ടെ, ഈ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പാഠ്യപദ്ധതിയും തിയറി, പ്രാക്ടിക്കൽ പരീക്ഷകളും ഉള്ള ആരോഗ്യ- കായിക വിദ്യാഭ്യാസം പഠിപ്പിക്കാൻ 86% UPSലും 45% HSലും 10% LP, HSS, VHSE ലും കായികാധ്യാപകന്മാരെ ഇപ്പോഴും നിയമിച്ചിട്ടില്ലെന്ന കാര്യം നാം മനസിലാക്കണം! കലാകായിക വിദ്യാഭ്യാസവും അതിൻ്റെ പരീക്ഷകളും മൂല്യനിർണയവും അധ്യാപകർക്കിടയിൽ പരസ്പരം തട്ടിക്കളിക്കുന്ന ഒരു അനാഥക്കുട്ടിയെ പോലെയാണ് ഇന്നുള്ളത്. ഇക്കാര്യത്തിലെല്ലാം ഇടപെട്ട് ശരിയായ പരിഹാരം ഉണ്ടാക്കുന്നതിനു പകരം കേവലം പൊടിക്കൈകൾ കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ല.

മാത്രവുമല്ല; ഡിസിപ്ലിൻ ഇപ്പോൾതന്നെ സ്കൂളുകളിൽ ഒരു വലിയ പ്രശ്നമാണ്. ഡാൻസ് കൂടി വരുന്നതോടെ ഏത് സമയവും അതിൻ്റെ പ്രാക്ടീസും മൊബൈൽ ഫോൺ കൊണ്ടുവന്ന് വിവിധ നൃത്തങ്ങൾ അനുകരിച്ച് അഭ്യസിക്കലുമാകും പ്രധാന പരിപാടി. ഡാൻസ് ചെയ്യാൻ അവസരം കാത്തിരിക്കുന്ന ന്യൂജനറേഷൻ അധ്യാപകരിൽ ഒരു വിഭാഗം ഗവൺമെന്റിന്റെ ഈ നിർദ്ദേശത്തെ ആവേശപൂർവ്വം സ്വീകരിച്ചേക്കാമെങ്കിലും, തന്റെ മേനിയഴകും കായികാഭ്യാസവും പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കാൻ ഇഷ്ടപ്പെടാത്ത വലിയൊരു വിഭാഗം അധ്യാപകരും അതുപോലെയുള്ള വീട്ടിൽ നിന്ന് വരുന്ന കുട്ടികളും ഇതിൻ്റെ പേരിലായിരിക്കും ഇനി മാനസിക സംഘർഷത്തിലേക്ക് തള്ളിവിടപ്പെടുക.

ലഹരി വ്യാപനത്തിൻ്റേയും അടിപിടിയുടെയും ആഘോഷത്വരയുടെയും മറ്റും പേരിൽ പൊതുവിദ്യാലയങ്ങളിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെ കൂടുതലകറ്റാൻ കാരണമാകുന്ന നടപടിയാണ് ഇതിലൂടെ സംഭവിക്കുക. അതിനാൽ സർക്കാർ ഇക്കാര്യത്തിൽ ഒരു വീണ്ടുവിചാരം നടത്തണമെന്നും ഇതിന്റെ എല്ലാ വശങ്ങളും കൃത്യമായി പഠനവിധേയമാക്കണമെന്നും അഭ്യർത്ഥിക്കുന്നു.

✍️ ടി കെ അഷ്‌റഫ്‌
29/4/25

ഇന്നാലില്ലാഹ്‌.....ശൈഖുനാ മാണിയൂർ ഉസ്താദ് അല്ലാഹുവിൻറെ റഹ്മത്ത് ലേക്ക് യാത്രയായി അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ ആ...
23/06/2025

ഇന്നാലില്ലാഹ്‌.....

ശൈഖുനാ മാണിയൂർ ഉസ്താദ് അല്ലാഹുവിൻറെ റഹ്മത്ത് ലേക്ക് യാത്രയായി

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ ആമീൻ

ഖബറടക്കം ഉച്ചയ്ക്ക് 2.30 ന് ചെറുവത്തലയിൽ

19/06/2025

‼️ *ശ്രദ്ധിക്കുക* ‼️

2026 ലെ ഹജ്ജിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ജൂലൈ മുതൽ അപേക്ഷ ക്ഷണിച്ചു തുടങ്ങും. ഈ ഗ്രൂപ്പിലുള്ളവരോ നിങ്ങളുടെ ബന്ധത്തിലോ പരിചയത്തിലോ ഉള്ളവരോ അടുത്ത വർഷത്തെ ഹജ്ജിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവരുടെ പാസ്പോർട്ട് 2026 ഡിസംബർ 31 വരെ കാലാവധിയുള്ളതാണെന്നും, പാസ്‌പോർട്ടിൽ പേരിനൊപ്പം സർനെയിം കൂടി ഉണ്ടെന്നും ഉറപ്പു വരുത്തുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. സർനെയിം എന്നത് നമ്മുടെ കുടുംബപ്പേരാണ് (ഇനിഷ്യലിന്റെ പൂർണ രൂപം). അങ്ങനെയല്ലാത്തവർ എത്രയും പെട്ടെന്ന് പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഭാര്യയും ഭർത്താവും ഒരുമിച്ചു പോകാൻ ആഗ്രഹിക്കുന്നവർ, ഭർത്താവിന്റെ പാസ്‌പോർട്ടിൽ ഭാര്യയുടെ പേരുണ്ടെന്നും, ഭാര്യയുടെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേരുണ്ടെന്നും ഉറപ്പാക്കുക. വിവാഹം കഴിഞ്ഞ സ്ത്രീകൾ അവരുടെ പാസ്പോർട്ട് നേരത്തെ എടുത്തതാണെങ്കിൽ അത് ഭർത്താവിന്റെ വീട്ടിലെ വിലാസത്തിലേക്ക് മാറ്റുന്നതാണ് നല്ലത്. ഇതിനെല്ലാമുള്ള നടപടിക്രമങ്ങൾ അടുത്തുള്ള ട്രാവൽ ഏജൻസികളിൽ അന്വേഷിച്ചാൽ അറിയാനാകും.

ആദ്യമായി പാസ്പോർട്ടെടുക്കുന്നവർക്ക്, പ്രത്യേകിച്ചും പ്രായമായവർക്ക്, പാസ്പോർട്ട് ലഭിക്കാൻ പല തടസങ്ങളുമുണ്ടാകും. പ്രായമായവർക്ക് ജനന സർട്ടിഫിക്കറ്റ് ഉണ്ടാവാൻ സാധ്യതയില്ല. അവർ സ്‌കൂൾ സർട്ടിഫിക്കറ്റ് ആദ്യം ശരിയാക്കേണ്ടി വരും. പലരുടെയും പല സർട്ടിഫിക്കറ്റുകളിലും പേരിന്റെ സ്‌പെല്ലിംഗും, വയസും, മേൽ വിലാസവുമൊക്കെ വേറെയായിരിക്കും. അതൊക്കെ ശരിയാക്കിയെങ്കിൽ മാത്രമേ പാസ്‌പോർട്ടിന് അപേക്ഷിക്കാൻ കഴിയൂ. ആധാറിലെ വിവരങ്ങൾ പുതുക്കിയിട്ടില്ലെങ്കിലും, സ്ത്രീകൾ ആധാർ ഭർത്താവിന്റെ മേൽ'വിലാസത്തിലേക്ക് മാറ്റിയിട്ടില്ലെങ്കിലുമൊക്കെ പ്രയാസങ്ങൾ നേരിടും. അതിനാൽ അവസാന നിമിഷം പാസ്പോർട്ടെടുക്കാൻ ഓടിച്ചെന്നാൽ കാര്യം നടക്കില്ലെന്ന് പ്രത്യേകം ഓർക്കുക. ഇപ്പോൾത്തന്നെ പാസ്പോർട്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിൽ മാത്രമേ അപേക്ഷ ക്ഷണിക്കുമ്പോഴേക്ക് പാസ്പോർട്ട് കിട്ടുകയുളളൂ. ഓർക്കുക, പാസ്‌പോർട്ടിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്താനുണ്ടെങ്കിൽ അത് ഹജ്ജിന് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ ചെയ്യണം.

19/06/2025

വാക്ക് പാലിക്കുക;
*ലംഘിക്കരുത്..!*

സത്യസന്ധരുടെ വാക്കിന് സുഗന്ധമേറെയാണ്. സ്വാർത്ഥംഭരികൾക്ക് വാക്ക് ലംഘിക്കലും അപരനെ പരിഹസിക്കലും ഇഷ്ടമാണ്. ആഖിറത്തെ ഭയപ്പെട്ട് ജീവിച്ചവർ, വാക്ക് പാലിക്കുന്ന വിഷയത്തിൽ കാണിച്ച ഗൗരവം ഓർമ്മപ്പെടുത്തുന്ന ഒരു ഹദീസ് ഇമാം മുസ്ലിം(റ) റിപ്പോർട്ട് ചെയ്യുന്നത് വായിക്കാം.

عَنْ حُذَيْفَةَ بْنِ الْيَمَانِ رَضِيَ الْلَّهُ عَنْهُمَا، قَالَ: مَا مَنَعَنِي أَنْ أَشْهَدَ بَدْرًا إِلاَّ أَنِّي خَرَجْتُ أَنَا وَأَبِي حُسَيْلٌ قَالَ: فَأَخَذَنَا كُفَّارُ قُرَيْشٍ قَالُوا إِنَّكُمْ تُرِيدُونَ مُحَمَّدًا فَقُلْنَا مَا نُرِيدُهُ مَا نُرِيدُ إِلاَّ الْمَدِينَةَ.‏ فَأَخَذُوا مِنَّا عَهْدَ اللَّهِ وَمِيثَاقَهُ لَنَنْصَرِفَنَّ إِلَى الْمَدِينَةِ وَلاَ نُقَاتِلُ مَعَهُ فَأَتَيْنَا رَسُولَ اللَّهِ صلى الله عليه وسلم فَأَخْبَرْنَاهُ الْخَبَرَ فَقَالَ: ‏ انْصَرِفَا نَفِي لَهُمْ بِعَهْدِهِمْ وَنَسْتَعِينُ اللَّهَ عَلَيْهِمْ.‏

ഹുദൈഫതുബ്‌നുല്‍ യമാന്‍(റ) പറഞ്ഞു: ഞാന്‍ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ഈ ഒരു കാരണമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഞാനും അബൂഹുസൈലും മദീനയിലേക്ക് പുറപ്പെട്ടു. വഴിയില്‍ വെച്ച് അവിശ്വാസികളായ ഖുറൈശികള്‍ ഞങ്ങളെ പിടികൂടി. അവര്‍ പറഞ്ഞു: നിങ്ങള്‍ മുഹമ്മദിനെ ഉദ്ദേശിച്ച് കൊണ്ട് തന്നെയാണ് പോകുന്നത്..! അന്നേരം ഞങ്ങള്‍ പറഞ്ഞു: അദ്ദേഹത്തിന്റെ അടുക്കലേക്ക് പോകാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല..! ഞങ്ങള്‍ ഉദ്ധേശിക്കുന്നത് മദീനയിലേക്ക് പോകലാണ്. അങ്ങനെ ഞങ്ങള്‍ മദീനയിലേക്ക് പോകുക മാത്രമാണ് ചെയ്യുക..! പ്രവാചകരുടെ ഒപ്പം നിന്ന് യുദ്ധം ചെയ്യില്ല..! ഇതെല്ലാം അല്ലാഹുവിന്റെ പേരില്‍ അവര്‍ ഞങ്ങളോട് സത്യം ചെയ്യിച്ചു. അങ്ങനെ ഞങ്ങള്‍ നബി(സ്വ)യുടെ അരികില്‍ ചെന്ന് വിഷയങ്ങളെല്ലാം സംസാരിച്ചു. നബി(സ്വ) പറഞ്ഞു: നിങ്ങള്‍ രണ്ട് പേരും പിരിഞ്ഞ് പോകുക. അവരോടു ചെയ്ത കരാര്‍ നാം പാലിക്കുന്നു..! അവരുടെ മേല്‍ നാം അല്ലാഹുവിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്യുന്നു..!

(മുസ്‌ലിം: 1787)

വിശുദ്ധ ഖുർആൻ പറയുന്നത്

وَأَوْفُوا۟ بِٱلْعَهْدِ ۖ إِنَّ ٱلْعَهْدَ كَانَ مَسْـُٔولًا

നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്.

(ഇസ്റാഅ്: 34)

صلى الله على محمد صلى الله عليه وسلم

☪️✨✨✨✨✨✨☪️

Address

POTHUVACHERY JUMA MASJID
Kannur
670621

Telephone

+919497420889

Website

Alerts

Be the first to know and let us send you an email when JUMA masjid pothuvacheri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to JUMA masjid pothuvacheri:

Share

Category