06/09/2026
“യെസ് ടു സ്പോർട്‌സ്, നോ ടു ഡ്രഗ്‌സ്” എന്ന സന്ദേശമുയർത്തി കേരള പോലീസ് അത് ലറ്റിക്ക് ആന്റ് ഗെയിംസ് മീറ്റ് 2026 ന്റെ ഭാഗമായി കാസർഗോഡ് നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണത്തിനും മാരത്തോൺ റാലിക്കും കോഴിക്കോട് സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സ്വീകരണം നൽകി. 2026 സെപ്‌തംബർ 5 ന് വൈകുന്നേരം 05.30 മണിയോട് കൂടി കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ എത്തിച്ചേർന്ന ദീപശിഖ എലത്തൂർ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്- ൽ നിന്നും കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പദം സിംഗ് ഐ.പി.എസ് ഏറ്റ് വാങ്ങുകയും, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി ഷൗക്കത്തലി ഐ.പി.എസ്-ന് കൈമാറുകയും ചെയ്തു. തുടർന്ന് കുതിര സവാരി, വിന്റേജ് കാർറെയ്സ്, ബൈക്ക് റാലി, സ്കേറ്റിംഗ്, കോൽക്കളി, ബാൻഡ് മേളം, കളരിപ്പയറ്റ്, മാർച്ച് പാസ്‌റ്റ്, സുംബാ ഡാൻസ് തുടങ്ങിയ വിവിധ കലാകായിക പരിപാടികളുടെ അകമ്പടിയോടെ ബീച്ചിൽ എത്തിച്ചേർന്ന ദീപശിഖ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി ഷൗക്കത്തലി ഐ.പി.എസ് ബഹു. കേരളാ ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല അവർകൾക്ക് കൈമാറി.
കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ വെച്ച് നടന്ന സ്വീകരണ പരിപാടിയിൽ ശ്രീ. പുട്ട വിമലാദിത്യ IPS (ഐ.ജി.പി, നോർത്ത് സോൺ & സംസ്ഥാന നോഡൽ ഓഫീസർ ഓപ്പറേഷൻ തുഫാൻ പ്രൊജക്റ്റ്), ശ്രീ. കാർത്തിക്. കെ IPS (ഡി.ഐ.ജി, കണ്ണൂർ റേഞ്ച്) എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ ബഹു. കേരള ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ അഡ്വ. കെ.ജയന്ത് (ബഹു. എം.എൽ.എ, കോഴിക്കോട് നോർത്ത്) അദ്ധ്യക്ഷതയും കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.പി ഷൗക്കത്തലി ഐ.പി.എസ് സ്വാഗതവും പറഞ്ഞു. ശ്രീ. ഒ. സദാശിവൻ (ബഹു. മേയർ, കോഴിക്കോട് കോർപ്പറേഷൻ), ശ്രീ. എം.കെ രാഘവൻ (ബഹു. എം.പി കോഴിക്കോട്), എം.എൽ.എ മാരായ ബഹു. അഡ്വ. വിദ്യാ ബാലകൃഷ്ണൻ ബഹു. എം.എ റസാഖ് മാസ്റ്റർ, ബഹു. അഡ്വ. കെ.പ്രവീൺകുമാർ, ശ്രീമതി. മില്ലി മോഹൻ (ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, കോഴിക്കോട്), ശ്രീമതി. എം.എസ് മാധവിക്കുട്ടി IAS (ബഹു. ജില്ലാ കലക്ടർ,കോഴിക്കോട്), ശ്രീ. സഫറി വെള്ളയിൽ (ബഹു. കൗൺസിലർ, മൂന്നാലിങ്കൽ, കോഴിക്കോട് കോർപ്പറേഷൻ) തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പദംസിംഗ് IPS നന്ദി പറഞ്ഞു.