23/07/2026
പരീക്ഷാപേപ്പർ ചോർച്ചയിൽ കോൺഗ്രസ്സ് എന്ത് ചെയ്തു എന്നുള്ളതിനുള്ള മറുപടി. 2024 ൽ തുടങ്ങിയതാണ്. കോൺഗ്രസ്സും രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും.
ജൂൺ 21, 2024 കെ.സി. വേണുഗോപാലിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും കോൺഗ്രസ് പ്രതിഷേധം. ഡൽഹിയിൽ ദേവേന്ദർ യാദവിന്റെ നേതൃത്വത്തിൽ ബി.ജെ.പി ആസ്ഥാനത്തിനു മുന്നിൽ; ചണ്ഡീഗഢിൽ അമരീന്ദർ സിങ് രാജാ വാരിങ്ങിന്റെ നേതൃത്വത്തിൽ, സിറ്റിങ് സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട്.
ജൂൺ 23, 2024 റാഞ്ചിയിൽ ധർമേന്ദ്ര പ്രധാന്റെ കോലം കത്തിച്ചു. അതേ ദിവസം കേന്ദ്രം NEET-UG 2024 അന്വേഷണം CBI-ക്ക് കൈമാറി.
ജൂൺ 24, 2024 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളന ദിനം; NSUI-യുടെ 'ഛാത്ര സൻസദ് ഘേരാവ്' ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേക്കുള്ള മാർച്ചിനിടെ രണ്ട് ഡസനിലധികം വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു.
ജൂൺ 27, 2024 NSUI പ്രവർത്തകർ NTA ഓഫീസിനുള്ളിൽ കയറി "NTA പൂട്ടുക" മുദ്രാവാക്യം.
ജൂലൈ 2, 2024 പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്ത്.
ജൂലൈ 8, 2024 INDIA മുന്നണിയുടെ 'ഇന്ത്യ യൂത്ത് ഫ്രണ്ട്' ജന്തർ മന്ദറിൽ പ്രതിഷേധം.
2026
മേയ് 3 22.7 ലക്ഷത്തിലധികം ഉദ്യോഗാർഥികൾക്കായി NEET-UG നടന്നു (551 നഗരങ്ങൾ, 14 വിദേശ കേന്ദ്രങ്ങൾ).
മേയ് 8 NTA വിഷയം കേന്ദ്ര ഏജൻസികൾക്ക് കൈമാറി.
മേയ് 12 — പരീക്ഷ റദ്ദാക്കി; CBI-ക്ക് സമഗ്രാന്വേഷണം. മുൻകൂട്ടി പ്രചരിച്ച ഗസ് പേപ്പറും യഥാർഥ ചോദ്യപ്പേപ്പറും തമ്മിലെ സാമ്യമാണ് കാരണം. ശാസ്ത്രി ഭവനു പുറത്ത് NSUI പ്രതിഷേധം.
മേയ് 15 ധർമേന്ദ്ര പ്രധാന്റെ വസതിയിലെ ഉന്നതതല യോഗത്തിനു ശേഷം ജൂൺ 21 പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു.
മേയ് 21 കോൺഗ്രസിന്റെ ബഹുസംസ്ഥാന പ്രതിഷേധം; പ്രധാന്റെ രാജി, NTA പിരിച്ചുവിടൽ ആവശ്യങ്ങൾ. ജയ്പൂരിൽ ഗോവിന്ദ് സിങ് ദോതസ്ര, ടികാറാം ജൂലി എന്നിവരുടെ നേതൃത്വത്തിലുള്ള മാർച്ചിനു നേരെ ജലപീരങ്കി.
ജൂൺ 1 പുനെയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം (IYC അധ്യക്ഷൻ ഉദയ് ഭാനു ചിബ്).
ജൂൺ (ആദ്യ പകുതി) CJP-യുടെ ആദ്യ നേരിട്ടുള്ള സമരം ജന്തർ മന്ദറിൽ ആരംഭിച്ചു.
ജൂൺ 17 കോട്ടയിൽ രാഹുൽ ഗാന്ധി 'ഛാത്രോം കി ഗൂഞ്ജ്' മഹാറാലിയോടെ ദേശീയ കാമ്പയിൻ ആരംഭിച്ചു.
ജൂൺ 21 പുനഃപരീക്ഷ നടന്നു; 2 മണി മുതൽ, 195 മിനിറ്റ്, കനത്ത സുരക്ഷ.
ജൂൺ 27 കാമ്പയിൻ രാജ്യവ്യാപകമാക്കാൻ രാഹുൽ ഗാന്ധി എല്ലാ സംസ്ഥാന ഘടകങ്ങൾക്കും കത്ത്.
ജൂലൈ 13 ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥ "സത്യസന്ധതയില്ലാത്ത പിരിവുസംവിധാനം" ആയെന്ന് രാഹുൽ ഗാന്ധി X-ൽ; ജൂലൈ 17ന് ഡെറാഡൂണിലേക്ക് വിദ്യാർഥികളെ ക്ഷണിച്ചു.
ജൂലൈ 14–15 പരേഡ് ഗ്രൗണ്ടിന്റെ അനുമതി ഡെറാഡൂൺ പോലീസ് റദ്ദാക്കി; വേദി ബന്നു സ്കൂൾ ഗ്രൗണ്ടിലേക്ക് മാറ്റി; രാത്രി കോൺഗ്രസ് പ്രതിഷേധവും പോലീസുമായി ഏറ്റുമുട്ടലും.
ജൂലൈ 17 സോണിയ ഗാന്ധിയുടെ ഇടപെടലിനെത്തുടർന്നാണ് വാങ്‌ചുക്കിനെ കാണാൻ പവൻ ഖേരയെ കോൺഗ്രസ് നിയോഗിച്ചത് — ഇന്ദിരാ ഗാന്ധിയുടെ മാതൃക സോണിയ ഓർമിപ്പിച്ചതായി റിപ്പോർട്ട്. ഡെറാഡൂൺ 'ഛാത്രോം കി ഗൂഞ്ജ്' പരിപാടിയും ഇതേ ദിവസം.
ജൂലൈ 20 'ചലോ സൻസദ്' — മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിനം. CJP നേതൃത്വത്തിലുള്ള പ്രതിഷേധക്കാർ ബാരിക്കേഡ് ഭേദിച്ചു; ഇരു സഭകളും ആവർത്തിച്ച് നിർത്തിവച്ചു; ലാത്തിച്ചാർജിനെതിരെ ഖാർഗെ രാജ്യസഭയിൽ. ബാറ്റൺ, കണ്ണീർവാതക പ്രയോഗത്തിന്റെ ദൃശ്യങ്ങൾ വൈറലായി.
ജൂലൈ 21 രാഹുൽ ഗാന്ധിയുടെ കസ്റ്റഡി. രാവിലെ രാഹുൽ, പ്രിയങ്ക, വേണുഗോപാൽ എന്നിവർ പരിക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ചു. തുടർന്ന് ഖാർഗെയുടെ പിറന്നാൾ കൂടിച്ചേരലിൽ നിന്ന് 7 ലോക് കല്യാൺ മാർഗിലേക്ക് നീങ്ങി, ഗേറ്റിൽ മൂന്ന് മണിക്കൂറിലധികം ധർണ. ഖാർഗെ, രാഹുൽ, പ്രിയങ്ക, വേണുഗോപാൽ, പവൻ ഖേര എന്നിവർ; മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടു. ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു. ഛത്രസാൽ സ്റ്റേഡിയത്തിൽ മൂന്ന് മണിക്കൂർ. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽ. രാത്രി റായ്പൂരിൽ ഛത്തീസ്ഗഢ് കോൺഗ്രസ് പ്രതിഷേധം; 'സൻസദ് ചലോ' മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യം.
ജൂലൈ 22 ഗുജറാത്ത്, കർണാടക, തമിഴ്‌നാട്, തെലങ്കാന, അസം എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രതിഷേധം; അഹമ്മദാബാദിലും സൂറത്തിലും പ്രവർത്തകർ കസ്റ്റഡിയിൽ; അസം നിയമസഭയ്ക്കുള്ളിൽ ധർണ. കോളജുകൾ, കോച്ചിങ് സെന്ററുകൾ, ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് വേണുഗോപാൽ വിദ്യാർഥി സമ്പർക്ക പരിപാടി പ്രഖ്യാപിച്ചു. തൃശൂരിൽ AISF മാർച്ചിനു നേരെ ജലപീരങ്കി; ഷിംല, ഇറ്റാനഗർ, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, ഗോവ, ലഡാക്ക് എന്നിവിടങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു.
ഇന്ന് കെ എസ് യു വിദ്യാഭാസ ബന്ദ്.
✍️Rejimon Kuttappan
Gandhi
C. Venugopal