01/08/2026
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള പ്ലാൻ ഫണ്ടിൽ ഭീമമായ വെട്ടിക്കുറവാണ് വരുത്തിയിട്ടുള്ളത്. മുൻ സർക്കാർ ബജറ്റിൽ 692 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത്, പുതുക്കിയ ബജറ്റിൽ തുക വെറും 177 കോടി രൂപയായി ചുരുക്കി! 515 കോടി രൂപയുടെ ഫണ്ട് വെട്ടിക്കുറച്ചതോടെ ലൈഫ് ഭവന പദ്ധതി, അംഗനവാടി ഓണറേറിയം, വയോമിത്രം തുടങ്ങിയ നിർബന്ധിത പദ്ധതികളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. എൻമകജെ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും നാടിന്റെ വികസനത്തെയും സാധാരണക്കാരുടെ ആനുകൂല്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്ന സാമ്പത്തിക വെട്ടിക്കുറവിനും പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടുകൾക്കുമെതിരെ എൽ.ഡി.എഫ് എൻമകജെ പഞ്ചായത്ത് ഓഫീസ് മാർച്ച് ഓഗസ്റ്റ് 3 തിങ്കളാഴ്ച രാവിലെ 10:30-ന് സി.പി.ഐ(എം) കുമ്പള ഏരിയ സെക്രട്ടറി സഖാവ് സി.എ. സുബൈർ മാർച്ച് ഉദ്ഘാടനം ചെയ്യും.