Dyfi EravilUnit

Dyfi EravilUnit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dyfi EravilUnit, Political organisation, Eravil, Pilicode(po), Kasaragod, Kerala.

DYFI എരവിൽ യൂണിറ്റ് വിജയസ്മിതംLSS, SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, സ്വന്തം ജീവൻ പണയം വെച്ച് മറ്...
07/06/2017

DYFI എരവിൽ യൂണിറ്റ് വിജയസ്മിതം

LSS, SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, സ്വന്തം ജീവൻ പണയം വെച്ച് മറ്റൊരാളുടെ ജീവൻ രക്ഷിച്ച എരവിൽ സ്വദേശി അനൂപിനെയും, ഗൂഗിൾ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ശ്രീനാഥിനെയും DYFI എരവിൽ യൂണിറ്റ് അനുമോദിക്കുന്നു. ജൂൺ 11 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുന്ന അനുമോദന സദസിലേക്കും തുടർന്ന് നടക്കുന്ന ഇഫ്താർ സംഗമത്തിലേക്കും, ഷോർട്ട് ഫിലിം ഫെസ്റ്റിലേക്കും എല്ലാ നാട്ടുകാരെയും സാദരം ക്ഷണിക്കുന്നു

ഡി വൈ എഫ് ഐ എരവിൽ യൂണിറ്റ് സമ്മേളനം 2016 ഒക്ടോബർ 16 ഞായർ വൈകുന്നേരം 4:30ന്.സമ്മേളനം DYFIത്യക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറ...
14/10/2016

ഡി വൈ എഫ് ഐ എരവിൽ യൂണിറ്റ് സമ്മേളനം 2016 ഒക്ടോബർ 16 ഞായർ വൈകുന്നേരം 4:30ന്.
സമ്മേളനം DYFIത്യക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി സ: കെ പി രാജീവൻ ഉദ്ഘാടനം ചെയ്യും
തുടർന്ന് ഷോർട്ട് ഫിലിം ഫെസ്റ്റ്

മണ്ണ് തന്നത് ഇ.എം.എസ്  ,പെന്‍ഷന്‍ തന്നത് നായനാര്‍,വീട് തന്നത് വി.എസ്..പെന്‍ഷന്‍  ആയിരമാക്കി കുടിശ്ശിക തീര്‍ത്ത് കൈയ്യിലെ...
25/08/2016

മണ്ണ് തന്നത് ഇ.എം.എസ് ,പെന്‍ഷന്‍ തന്നത് നായനാര്‍,വീട് തന്നത് വി.എസ്..പെന്‍ഷന്‍ ആയിരമാക്കി കുടിശ്ശിക തീര്‍ത്ത് കൈയ്യിലെത്തിച്ചത് പിണറായി..ചെങ്കൊടിയാണ്‌ ആശ്രയം പൊതുജനം ഏറ്റുപറയുന്നു.......!
ഞങ്ങൾക്ക് തെറ്റിയിട്ടില്ല
ഇടത് പക്ഷം ഹ്യദയപക്ഷംജനകീയസർക്കാർമുന്നോട്ട്
DYFI എരവിൽ...

എന്റെ കണ്ണിന്റെ കാഴ്ച മങ്ങുന്നു...എന്റെ കൈകാലുകള്‍ തളരുന്നു...എനിക്കറിയാം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്...സഖാക്കളെ...
18/08/2016

എന്റെ കണ്ണിന്റെ കാഴ്ച മങ്ങുന്നു...
എന്റെ കൈകാലുകള്‍ തളരുന്നു...
എനിക്കറിയാം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്...
സഖാക്കളെ മുന്നോട്ട്...
സഖാവ് എന്ന പദം സ്വജീവിതം കൊണ്ട് അന്വര്‍ത്ഥമാക്കി യ പ്രിയസഖാവിന്റെ അവസാന വാക്കുകള്‍...

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനേതാവ് എന്ന വിശേഷണത്തില്‍ ഒതുക്കാനാവത്ത രാഷ്ട്രീയ വ്യക്തിത്വമായിരുന്നു പി.കൃഷ്ണപിള്ള. ഇ.എം.എസിനും എ.കെ.ജി ക്കുമൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം നല്‍കുകയും പാര്‍ട്ടി വളരുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്തു അദ്ദേഹം.
പ്രധാന പ്രത്യേകത, പി.കൃഷ്ണപിള്ള ജനിച്ചതും മരിച്ചതും ഓഗസ്റ്റ് 19 നാണ് എന്നതാണ്. 1906 ഓഗസ്റ്റ് 19ന് വൈക്കത്തു ജനിച്ച കൃഷ്ണപിള്ള 1948 ഓഗസ്റ്റ് 19 പാമ്പുകടിയേറ്റ് മരിക്കുകയായിരുന്നു.
പയ്യന്നൂരിലെ ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തുകൊണ്ടാണ് പി.കൃഷ്ണപിള്ള രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1931 ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കുകൊണ്ടു.
ലോകമെങ്ങും വീശിയടിച്ച കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകളില്‍ ആകൃഷ്ടനായി പി.കൃഷ്ണപിള്ള കോഴിക്കോട് തൊഴിലാളി പ്രസ്ഥാനത്തിന്‍റെ നേതൃത്വം ഏറ്റെടുത്തു. 1934 ല്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കുന്നതില്‍ കൃഷ്ണപിള്ള മുന്‍കൈ എടുത്തു. തിരുവിതാംകൂറിലെ നിവര്‍ത്തന പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കാനും കൃഷ്ണ പിള്ളക്ക് കഴിഞ്ഞു.
കേരളത്തില്‍ വേരുപിടിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പി.കൃഷ്ണ പിള്ളയും സഖാവ് പി ആയിരുന്നു. പുന്നപ്ര വയലാര്‍ സമരത്തിന് നേതൃത്വം നല്‍കി കൃഷ്ണപിള്ള സമരനായകനായി.
1948
ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ പി.കൃഷ്ണപിള്ള ഒളിവില്‍ പോയി. ഒളിവു ജീവിതത്തിനിടെ പാമ്പുകടിയേറ്റാണ് കൃഷ്ണ പിള്ള മരിച്ചത്

"വിദ്യാർത്ഥികൾക്ക് തുണയായി ഡിവൈഎഫ്ഐ എരവിൽ യൂണിറ്റ് "അരയൊപ്പം വെള്ളത്തിലൂടെ സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾക്ക് തുണയായി DYF...
14/08/2016

"വിദ്യാർത്ഥികൾക്ക് തുണയായി ഡിവൈഎഫ്ഐ എരവിൽ യൂണിറ്റ് "

അരയൊപ്പം വെള്ളത്തിലൂടെ സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾക്ക് തുണയായി DYFI എരവിൽ യൂണിറ്റ്. പുത്തിലോട്ട് നിന്നും ചൂരിക്കൊവ്വലിൽ നിന്നും പിലിക്കോട് സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എളുപ്പവഴിയാണ് മുടങ്ങിയത്.തോടിനു കുറുകെ താൽകാലിക പാലം നിർമ്മാണത്തിന് യൂണിറ്റ് സെക്രട്ടറി അനീഷ് എരവിൽ, ജിതിൻ ബാബു, അഖിൽ, സച്ചിൻ, മിഥുൻ, റോഷിത്ത്, സുഹൈർ ,ബിജിൻ, ശോഭിത്ത്, അഖിൽരാജ് എന്നിവർ നേതൃത്വം നൽകി

മത വർഗീയ മതിൽകെട്ടുകൾ സ്നേഹമെന്ന ആയുധം കൊണ്ട് തകർത്തെറിഞ്ഞു നമുക്കൊന്നായി  ആഘോഷിക്കാം എല്ലാ ആഘോഷങ്ങളും.......നിങ്ങൾക്കും...
06/07/2016

മത വർഗീയ മതിൽകെട്ടുകൾ സ്നേഹമെന്ന ആയുധം കൊണ്ട് തകർത്തെറിഞ്ഞു നമുക്കൊന്നായി ആഘോഷിക്കാം എല്ലാ ആഘോഷങ്ങളും.......

നിങ്ങൾക്കും കുടുംബത്തിനും DYFI എരവിൽ യൂണിറ്റിന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ.......

നവകേരള മാർച്ചിന്റെ സമാപന സമ്മേളനം തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത്. ജനുവരി 15ന് കാസർഗോഡ് നിന്നും ആരംഭിച്ച് കേരളത്തിലെ ...
15/02/2016

നവകേരള മാർച്ചിന്റെ സമാപന സമ്മേളനം തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത്. ജനുവരി 15ന് കാസർഗോഡ് നിന്നും ആരംഭിച്ച് കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നിറഞ്ഞു കവിഞ്ഞ സദസിനെ അഭിവാദ്യം ചെയ്താണ് മാർച്ച് സമാപനത്തിലേക്ക് കടക്കുന്നത്
അതിനു ശേഷം തുടങ്ങിയ പല ജാഥകളും നേരത്തേ പൊടിയും തട്ടി അവസാനിച്ചു.
സമാപന സമ്മേളനത്തിനു വന്ന ജനങ്ങളെ ഒരേ ഫ്രെയിമിൽ ഉൾപ്പെടുത്താനുള്ള ക്യാമറയൊന്നും ഇന്നേ വരെ കണ്ടെത്തിയിട്ടില്ല. മൂരി ലീഗിനെപ്പോലെ ടൂർ പാക്കേജ് വച്ച് സംഘടിപ്പിച്ചതല്ല സി പി എമ്മിനെ നെഞ്ചിലേറ്റി നടക്കുന്ന ജനങ്ങളാണിത്.💪🏻💪🏻

നാണമില്ലേ ചാണ്ടിച്ചാ കസേരയിൽ കടിച്ചുതൂങ്ങി നിൽക്കാൻ
05/02/2016

നാണമില്ലേ ചാണ്ടിച്ചാ കസേരയിൽ കടിച്ചുതൂങ്ങി നിൽക്കാൻ

കാലത്തിന്റെ യാത്രയിൽ ചിതലെടുകുന്ന ഒരൊർമയല്ല നവംബർ 25 . കണ്ണീരിൽ ചാലിച്ചൊരു കതനകഥയല്ല.. ചിറകറ്റ സ്വപ്നങ്ങൾ തകർന്നുവീണ് എര...
24/11/2015

കാലത്തിന്റെ യാത്രയിൽ ചിതലെടുകുന്ന ഒരൊർമയല്ല നവംബർ 25 . കണ്ണീരിൽ ചാലിച്ചൊരു കതനകഥയല്ല.. ചിറകറ്റ സ്വപ്നങ്ങൾ തകർന്നുവീണ് എരിഞ്ഞുതീർനൊരു പട്ടടയല്ല.. പോരാട്ട ഭൂമിയിൽ തീപന്തമായി ജ്വലിക്കുന്നൊരു ഓർമയാണത്... കൂത്തുപറബിന്റെ പോരാട്ട ഭൂമിയിൽ തണ്ടൊടിഞ്ഞു തളർന്നു വീണിട്ടും ഇന്നും ആവേശത്തിന്റെ കനലായി ജ്വലിക്കുന്ന , ജീവിക്കുന്ന, കൂത്തുപറബ് രക്തസാക്ഷി.. സഖാവ് പുഷ്പ്പൻ. ഈ ജന്മത്തെ എന്താണ് പറയാൻ ഉള്ളതെന്ന് അദേഹത്തിനോട് ചോദിച്ചപ്പോൾ " എന്നെ ഓർക്കുന്ന ഒരു ജനതയുണ്ടിവിടെ'' എന്നായിരുന്നു മറുപടി.ഇടനെഞ്ചിൽ വെടിയുണ്ട കയറിയപ്പോഴും മുഷ്ടി ചുരുട്ടി ഈൻക്വിലാമ്പ് വിളിച്ച ധീര രക്തസാക്ഷികൾ സ: റോഷൻ , ഷി ബുലാൽ, രാജിവൻ, മധു , ബാബു എന്നിവർ ........കൂത്തുപറമ്പിൽ എരിഞ കനൽ പൂക്കളെ കാലം നിങ്ങൾക്കു മുന്നിൽ ശിരസു നമിക്കുന്നു ലാൽസലാം.....
ഡിവൈഎഫ്ഐ എരവിൽ യൂണിറ്റ്

DYFI സെക്കുലർ മാർച്ച് കയ്യൂരിന്റെ ചുവന്നമണ്ണിൽ പുന്നപ്ര വയലാറിന്റെ സമരനായകനും പാവങ്ങളുടെ പടത്തലവനുമായ സഖാവ് വിഎസ് ഉദ്ഘാട...
17/11/2015

DYFI സെക്കുലർ മാർച്ച് കയ്യൂരിന്റെ ചുവന്നമണ്ണിൽ പുന്നപ്ര വയലാറിന്റെ സമരനായകനും പാവങ്ങളുടെ പടത്തലവനുമായ സഖാവ് വിഎസ് ഉദ്ഘാടനം ചെയ്തു....
അഭിവാദ്യങ്ങൾ ഡിവൈഎഫ്‌ഐ എരവിൽ യൂണിറ്റ്...

ഡിവൈഎഫ്ഐ സെക്യുലര്‍ മാര്‍ച്ച് 17നും 19നും ആരംഭിക്കും "കേരളം ഭ്രാന്താലയമാക്കരുത്" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ നേത...
12/11/2015

ഡിവൈഎഫ്ഐ സെക്യുലര്‍ മാര്‍ച്ച് 17നും 19നും ആരംഭിക്കും "കേരളം ഭ്രാന്താലയമാക്കരുത്" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സംസ്ഥാനത്ത് രണ്ട് കാല്‍നട ജാഥകളായി സെക്യുലര്‍ മാര്‍ച്ച് സംഘടിപ്പിക്കും.കേരളത്തെ ജാതിരാഷ്ട്രീയത്തിന്‍റെ കൂത്തരങ്ങാക്കാനും അതുവഴി ഭ്രാന്താലയമാക്കാനുമുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുക,സംസ്ഥാനത്തിന്റെ പുരോഗമന സ്വഭാവവും മതനിരപേക്ഷ പൈതൃകവും സംരക്ഷിക്കുക എന്നീ സന്ദേശങ്ങളാണ് ജാഥ പ്രചരിപ്പിക്കുക. എല്ലാത്തരം വര്‍ഗ്ഗീയതയെയും ജനങ്ങള്ക്കുമുമ്പില്‍ തുറന്നുകാണിക്കുന്നതിനും എതിര്‍ത്തു തോല്‍പ്പിക്കുന്നതിനും മലയാളികളുടെയാകെഒരുമ തേടിയാണ് മാര്‍ച്ച് നടത്തുന്നതെ ന്നും സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ്, സെക്രട്ടറി എം സ്വരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ക്യാപ്റ്റനും കേന്ദ്ര കമ്മിറ്റിയംഗം പി എ മുഹമ്മദ് റിയാസ് മാനേജരുമായ സെക്യുലര് മാര്‍ച്ച് 17ന് കയ്യൂരില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി വി രാജേഷ് ക്യാപ്റ്റനും സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്കുമാര്‍ മാനേജരുമായ സെക്യുലര്‍ മാര്‍ച്ച് 19ന് തിരുവനന്തപുരം അരുവിപ്പുറത്ത് ആരംഭിക്കും. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാല്‍നടയായി 610 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഇരു മാര്‍ച്ചുകളും ഡിസംബര്‍ അഞ്ചിന് എറണാകുളത്ത് സംഗമിക്കും. എറണാകുളം കേന്ദ്രീകരിച്ച് അരലക്ഷം യുവജനങ്ങള്‍ പങ്കെടുക്കുന്ന യുവജന റാലിയോടെ സമാപിക്കും. സമാപനറാലി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വയനാട്, ഇടുക്കി ജില്ലകളില്‍ ഉപമാര്‍ച്ച് സംഘടിപ്പിക്കും.വയനാട്ടില്‍ കേന്ദ്ര കമ്മിറ്റിയംഗം പി പി ദിവ്യയും ഇടുക്കിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി ബിജുവും മാര്‍ച്ച് നയിക്കും. മാര്ച്ചിന് കലാ-സാഹിത്യ-സാംസ്കാരിക രംഗങ്ങളിലുള്ളവരുടെ പിന്തുണ തേടും. ടി വി രാജേഷ് ക്യാപ്റ്റനായ ജാഥയില്‍ എ എന്‍ ഷംസീര്‍, ജി ഗോപകൃഷ്ണന്‍, എ എ റഹീം, ആര്‍ ബിജു, രഞ്ചു സുരേഷ്, ചിന്ത ജെറോം, എസ് രാജീവ്, ആര് രാജേഷ്, കെ സുമ, വി ആര്‍ രാജേഷ് എന്നിവര്‍ സ്ഥിരാംഗങ്ങളാണ്. എം സ്വരാജ് ക്യാപ്റ്റനായ ജാഥയില്‍ വി പ്രകാശന്‍, ബീന രതീഷ്, കെ റഫീക്ക്, പി എം ആതിര, എസ് കെ സജീഷ്, വി ടി സോഫിയ, ടി എം ശശി, പി സുലോചന, ലിജോ ജോസ് എന്നിവരാണ് സ്ഥിരാംഗങ്ങള്‍..

Address

Eravil, Pilicode(po), Kasaragod
Kerala
671310

Website

Alerts

Be the first to know and let us send you an email when Dyfi EravilUnit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share