കേരളശ്ശേരി ഗ്രാമപഞ്ചായത്ത്

  • Home
  • India
  • Keralassery
  • കേരളശ്ശേരി ഗ്രാമപഞ്ചായത്ത്

കേരളശ്ശേരി ഗ്രാമപഞ്ചായത്ത് 14 വാർഡുകളുള്ള കേരളശ്ശേരി ഗ്രാമപഞ്ചായത്ത്.

ഏവർക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ
26/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ

ഏവർക്കും നബിദിനാശംസകൾ നേരുന്നു
25/08/2026

ഏവർക്കും നബിദിനാശംസകൾ നേരുന്നു

കേരളശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ നടത്തുന്ന 3 ദിവസത്തെ ഓണചന്തയുടെ ഉദ്ഘാടനം CDS ചെയർപേഴ്സൺ സഞ്ജ...
22/08/2026

കേരളശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ നടത്തുന്ന 3 ദിവസത്തെ ഓണചന്തയുടെ ഉദ്ഘാടനം CDS ചെയർപേഴ്സൺ
സഞ്ജന. ടി യുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫെബിൻ റഹ്മാൻ നിർവഹിച്ചു. മെമ്പർ സെക്രട്ടറി,വൈസ് പ്രസിഡന്റ്‌, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ,പഞ്ചായത്ത്‌ അംഗങ്ങൾ,CDS മെമ്പർമാർ, ME കൺവീനമാർ എന്നിവർ പങ്കെടുത്തു.

20/08/2026
ഓണാഘോഷങ്ങളിൽ പഞ്ചായത്തിലെ ആരും ഒറ്റപ്പെട്ടുപോകരുതെന്ന കരുതലിന്റെ ഭാഗമായി കേരളശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വ...
20/08/2026

ഓണാഘോഷങ്ങളിൽ പഞ്ചായത്തിലെ ആരും ഒറ്റപ്പെട്ടുപോകരുതെന്ന കരുതലിന്റെ ഭാഗമായി കേരളശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് സുഹൃത്തുക്കൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ കിടപ്പുരോഗികൾക്കും കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കുമാണ് ഓണവിഭവങ്ങളും നിത്യോപയോഗ സാധനങ്ങളും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തത്.പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഓണാഘോഷങ്ങളുടെ പൊതുധാരയിലേക്ക് വരാൻ കഴിയാത്തവർക്ക് മാനസിക പിന്തുണയും സന്തോഷവും പകരുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.വിവിധ വാർഡുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നേരിട്ടാണ് കിടപ്പുരോഗികളുടെ വീടുകളിൽ കിറ്റുകൾ എത്തിച്ചുനൽകുന്നത്. ഓണക്കാലത്ത് പഞ്ചായത്ത് ഭരണസമിതി നടത്തുന്ന ഈ പ്രവർത്തിക്ക് വലിയ രീതിയിലുള്ള ജനപിന്തുണയും അഭിനന്ദനവുമാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ 2026 - 2027 വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള കരട് ഗുണഭോക്തൃലിസ്റ്റ് അംഗീകാരത്തിന...
19/08/2026

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ 2026 - 2027 വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള കരട് ഗുണഭോക്തൃലിസ്റ്റ് അംഗീകാരത്തിനുള്ള പതിമൂന്നാം വാർഡ് ഗ്രാമസഭ സബീന ഹാളിൽ വെച്ച് ചേർന്നു.പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഗ്രാമപഞ്ചായത്തിന്റെ നന്ദി രേഖപ്പെടുത്തുന്നു.

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ 2026 - 2027 വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള കരട് ഗുണഭോക്തൃലിസ്റ്റ് അംഗീകാരത്തിന...
19/08/2026

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ 2026 - 2027 വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള കരട് ഗുണഭോക്തൃലിസ്റ്റ് അംഗീകാരത്തിനുള്ള അഞ്ചാം വാർഡ് ഗ്രാമസഭ കിഴക്കേക്കര അങ്കണവാടിയിൽ വെച്ച് ചേർന്നു.പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഗ്രാമപഞ്ചായത്തിന്റെ നന്ദി രേഖപ്പെടുത്തുന്നു.

പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി പടിഞ്ഞാറേമുറി ഗവ. എൽപി സ്കൂൾ.എല്ലാ കൂട്ടുകാർക്കും ഓണക്കോടി സമ്മാനിച്ച് വാർഡ് വികസനസമിതി❤️...
19/08/2026

പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി പടിഞ്ഞാറേമുറി ഗവ. എൽപി സ്കൂൾ.എല്ലാ കൂട്ടുകാർക്കും ഓണക്കോടി സമ്മാനിച്ച് വാർഡ് വികസനസമിതി❤️
ഓണത്തുമ്പികളും പൂവിളികളുമായി വീണ്ടുമൊരു ഓണക്കാലം വരവായി. ഈ പൊന്നോണക്കാലത്ത് നന്മയുടെയും ഒത്തൊരുമയുടെയും മനോഹരമായ ഒരു മാതൃക കാട്ടിത്തരുകയാണ് നമ്മുടെ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറേമുറി ഗവ. എൽപി സ്കൂൾ🫰
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓണത്തിന്റെ സന്തോഷം ഇരട്ടിയാക്കിക്കൊണ്ട് ✨ഓണക്കോടി✨വിതരണം ചെയ്തു. വാർഡ് വികസനസമിതിയുടെ സജീവമായ നേതൃത്വത്തിലാണ് ജനകീയ പങ്കാളിത്തത്തോടെ ഈ സ്തുത്യർഹമായ പദ്ധതി നടപ്പിലാക്കിയത്.
ഒരു കുട്ടി പോലും വിട്ടുപോകാതെ, വിദ്യാലയത്തിലെ എല്ലാ കൂട്ടുകാർക്കും പുതിയ വസ്ത്രങ്ങൾ ലഭിച്ചു എന്നത് ഈ കൂട്ടായ്മയുടെ വലിയ വിജയമാണ്. ജാതി-മത-ഭേദമന്യേ എല്ലാവരെയും നെഞ്ചോട് ചേർക്കുന്ന പൊതുവിദ്യാലയങ്ങളുടെ യഥാർത്ഥ അർത്ഥം എന്താണെന്ന് ഈ പ്രവർത്തനം കാണിച്ചുതരുന്നു.
കുട്ടികളുടെ മുഖത്ത് വിരിഞ്ഞ ആ പുഞ്ചിരി തന്നെയാണ് ഈ ഓണക്കാലത്തെ ഏറ്റവും വലിയ കാഴ്ച്ച
പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ യു. സുഭാഷ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് അജിഷ അധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ് മാസ്റ്റർ സി. നാരായണൻ സ്വാഗതവും സ്കൂൾ ലീഡർ വിവാൻ ഡി.എസ് നന്ദിയും ആശംസിച്ചു. എംപിടിഎ പ്രസിഡണ്ട് രേഷ്മ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
❤️ഈ പദ്ധതിക്കൊപ്പം സഹകരിച്ച എല്ലാവർക്കും പഞ്ചായത്തിൻ്റെ സ്നേഹാദരങ്ങൾ ❤️

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ 2026 - 2027 വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള കരട് ഗുണഭോക്തൃലിസ്റ്റ് അംഗീകാരത്തിന...
18/08/2026

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ 2026 - 2027 വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള കരട് ഗുണഭോക്തൃലിസ്റ്റ് അംഗീകാരത്തിനുള്ള മൂന്നാം വാർഡ് ഗ്രാമസഭ പള്ളിപ്പാറയിൽ വെച്ച് ചേർന്നു.പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഗ്രാമപഞ്ചായത്തിന്റെ നന്ദി രേഖപ്പെടുത്തുന്നു.

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ 2026 - 2027 വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള കരട് ഗുണഭോക്തൃലിസ്റ്റ് അംഗീകാരത്തിന...
18/08/2026

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ 2026 - 2027 വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള കരട് ഗുണഭോക്തൃലിസ്റ്റ് അംഗീകാരത്തിനുള്ള ഏഴാം വാർഡ് ഗ്രാമസഭ NEUP സ്കൂളിൽ വെച്ച് ചേർന്നു.പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഗ്രാമപഞ്ചായത്തിന്റെ നന്ദി രേഖപ്പെടുത്തുന്നു.

Address

KERALASSERY
Keralassery
678641

Opening Hours

Monday 10am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 5am
Friday 10am - 5am

Telephone

+919496047188

Alerts

Be the first to know and let us send you an email when കേരളശ്ശേരി ഗ്രാമപഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to കേരളശ്ശേരി ഗ്രാമപഞ്ചായത്ത്:

Shortcuts

Share