Sarvasudhi Ravipuram Division KOCHI

Sarvasudhi Ravipuram Division KOCHI ZERO WASTE MANAGEMENT PROGRAM AT DIVISION 61 RAVIPURAM KOCHI CORPORATION

03/09/2025
03/04/2023

The official YouTube channel for Manorama News. Subscribe us to watch the missed episodes.Subscribe to the YouTube Channel https://goo.gl/EQDKU...

17/02/2023

ഒത്തു ചേർന്ന് നമുക്ക് വൃത്തിയുള്ള നാട് സൃഷ്ടിക്കാം

16/02/2023

ഭക്ഷണ പൊതികളിൽ പാർസൽ വരുമ്പോൾ ഉണ്ടാകുന്ന പ്ലാസ്റ്റിക് വേസ്റ്റ് കഴുകി അപ്പോൾ തന്നെ തരം തിരിച്ചു വെക്കാം

15/02/2023

ആരും മാറി നിൽക്കേണ്ട.., മാലിന്യ സംസ്കരണം ഓരോ പൗരന്റെയും ഉത്തരവാദിത്തം

14/02/2023

ശുചിത്വ ബോധം വളരുന്നതിലൂടെ നാടും വീടും വൃത്തിയായി മാറുന്നു. അതുവഴി പുതുസമൂഹം പിറവി കൊള്ളുന്നു. സമ്പൂർണ്ണ ശുചിത്വ യജ്ഞത്തിൽ നമുക്ക് പങ്കാളികളാകാം

13/02/2023

പ്ലാസ്റ്റിക് വേസ്റ്റ് തരം തിരിച്ചു വൃത്തിയാക്കി ഹരിത കർമ്മ സേനക്ക് കൈമാറാം

12/02/2023

ശീലങ്ങൾ ആരംഭിക്കേണ്ടത് ചെറിയ പ്രായത്തിൽ നിന്നാണ്. സ്കൂളുകളിലും കുടുംബങ്ങളിലും നിന്ന് നല്ല ശുചിത്വ ശീലങ്ങൾ ഉയർന്നു വരട്ടെ

05/02/2023

നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിൽ നിന്ന് പിന്മാറി നിൽക്കാൻ നമുക്ക് സാധ്യമല്ല. സമ്പൂർണ ശുചിത്വ യജ്ഞത്തിലേക്ക് നമുക്ക് ഒന്നായി മുന്നേറാം

03/02/2023

വിഷ രഹിതമായ തീൻമേശയിലേക്ക് അടുക്കളത്തോട്ടം നൽകുന്ന സംഭാവനകൾ ചെറുതല്ല. വീട്ടിലെ ജൈവ മാലിന്യം ബയോപോട്ടിൽ നിക്ഷേപിച്ചു അടുക്കളത്തോട്ടത്തിലേക്ക് ആവശ്യമായ വളം ഉല്പാദിപ്പിക്കുകയാണ് നമ്മുടെ അച്ചാമ്മ ടീച്ചർ. നിങ്ങൾക്കും ഇതുപോലെ മാതൃകാപരമായ പ്രവർത്തനങ്ങൾ ലളിതമായി നടപ്പിലാക്കാവുന്നതേ ഉള്ളൂ...!! മാലിന്യവും ഇല്ലാതാകും, നല്ല ആരോഗ്യകരമായ പച്ചക്കറികളും ലഭിക്കും..!!

കൊച്ചിയെ മാല്യന്യമുക്തമാക്കും-മേയർ അഡ്വക്കേറ്റ് എം.അനിൽകുമാർകൊച്ചി   മുനിസിപ്പൽ  കോർപറേഷൻ, സംസ്ഥാന   ശുചിത്വമിഷൻ , മഹാരാ...
27/01/2023

കൊച്ചിയെ മാല്യന്യമുക്തമാക്കും-മേയർ അഡ്വക്കേറ്റ് എം.അനിൽകുമാർ
കൊച്ചി മുനിസിപ്പൽ കോർപറേഷൻ, സംസ്ഥാന ശുചിത്വമിഷൻ , മഹാരാജാസ് കോളേജ് എന്നിവരുമായി ചേർന്ന് കൊണ്ട് നടപ്പാക്കുന്ന മാലിന്യമുക്ത (zero waste ) പദ്ധതിയിൽ രവിപുരം ഡിവിഷനെ മാതൃക ആകുവാൻ തീരുമാനിച്ചിരിക്കുന്നു. രവിപുരം ഡിവിഷനിലെ മാലിന്യം ഈ ഡിവിഷനിൽ തന്നെ സംസ്കരിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ 'My waste is my responsibility ' ( എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വo ) എന്ന മുദ്രാവാക്യത്തോടെ ഈ പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്. രവിപുരം വാർഡിലെ പ്ലാസ്റ്റിക് മാലിന്യം വേർ തിരിക്കുന്നത്തിന് വേണ്ട MCF (main collection facility ) ഉടനെ KSN മേനോൻ റോഡിലുള്ള കോർപറേഷൻ സ്ഥലത്തു യാഥാർഥ്യമാകും.

ജനുവരി 26 നു രാവിലെ 10 മണിക്ക് മാണിക്കത്തു റോഡിൽ നിന്ന് ഈ പദ്ധതിയുടെ ഔപചാരികമായ വിളംബര ജാഥ മേയർ അഡ്വക്കേറ്റ് എം .അനിൽകുമാർ ഉൽഘാടനം ചെയ്തു.
രവിപുരം കൗസിലർ എസ്.ശശികലയുടെ അധ്യക്ഷതയിൽ കൂടൂന്ന യോഗത്തിൽ
ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ശ്രീമതി ധന്യ റോണി, നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീമതി S.രഞ്ജിനി,ശ്രീ .N.K.ഷാജി, ശ്രീ.പ്രഭാകർ നായക് N.K., എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കേരള ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രി .ഷൈൻ P.H സ്വാഗതവും ശ്രീ.ചന്ദ്രശേഖരൻ K.നന്ദിയും പറഞ്ഞു.

തുടർന്നു മഹാരാജാസ് കോളേജ് NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ശുചിത്വ മിഷൻ പ്രവർത്തകർക്കും ആരോഗ്യ വിഭാഗം പ്രവർത്തകർക്കും കൂടെ അണിനിരന്ന 130 വിദ്യാർത്ഥികളുടെ വിളംബര ജാഥ ശ്രീ.സാനു മാസ്റ്റർ ഫ്ലാഗ്ഗ് ഓഫ് ചെയ്തു.
ജാഥ മാണിക്കത്തു റോഡിൽ നിന്ന് ആരംഭിച്ചു രവിപുരം റോഡ്, വളഞ്ഞമ്പലം, എം .ജി.റോഡ് , പള്ളിമുക്ക്, ചർച് ലാൻഡിങ് റോഡ് ,കരിമ്പറ്റ റോഡ്, ഷിപ് യാർഡ്, എന്നിവിടങ്ങളിലൂടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സഞ്ചരിച്ചു 12 മണിയോടെ തേവര കെ. പി.സ്കൂളിൽ സമാപിച്ചു.

തുടർന്ന് ശുചിത്വമിഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഗൃഹ സന്ദർശനത്തിനും ഡാറ്റ ശേഖരണത്തിനും പരിശീലനം നൽകി.
വിദ്യാർത്ഥികൾ ജനുവരി 28,29 ദിവസങ്ങളിൽ ഗൃഹ സന്ദർശനം നടത്തി ബോധവൽകരണം നടത്തുകയും മൊബൈൽ ആപ്പിൽ വിവരശേഖരണം നടത്തുകയും ചെയ്യും.

24/01/2023

Address

31/4184 B GANAM RAVIPURAM Road
Kochi
682016

Telephone

+919747480903

Website

Alerts

Be the first to know and let us send you an email when Sarvasudhi Ravipuram Division KOCHI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sarvasudhi Ravipuram Division KOCHI:

Share

Category