23/04/2026
പദ്ധതിവിഹിത വിനിയോഗത്തിൽ സംസ്‌ഥാനത്തെ കോർപറേഷനുകളിൽ കൊച്ചി നഗരസഭ ഒന്നാമത്. 2025 - 26 സാമ്പത്തികവർഷം പദ്ധതിവിഹിത വിനിയോഗത്തിൽ 66.42 ശതമാനം വിനിയോഗിച്ചാണ് കൊച്ചി നഗരസഭ ഒന്നാമതെത്തിയത്.
ഡിസംബർ വരെയുള്ള കാലയളവിൽ 23% മാത്രമാണ് പ്ലാൻ ഫണ്ട് ചെലവഴിച്ചത്. പുതിയ ഭരണസമിതി ചുമതലയേറ്റതിന് ശേഷം രണ്ടര മാസം കൊണ്ട് 43% കൂടി ചിലവഹിക്കാൻ നഗരസഭയ്ക്ക് സാധിച്ചു.