INL Ernakulam

INL Ernakulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from INL Ernakulam, Political Party, Kochi.

28/05/2026

ഇ. ഡി റെയിഡ് ; പ്രതികാര രാഷ്‌ട്രീയത്തിൻ്റെ വൃത്തിക്കെട്ട മുഖം : ഐഎൻഎൽ

കോഴിക്കോട് : രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് കള്ളക്കേസുകൾ ചാർത്തി പീഡിപ്പിക്കുന്ന മോദി സർക്കാൻ്റെ നടപടികളുടെ തുടർച്ചയാണ് കേരളത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ വീട്ടിലും മറ്റു കേന്ദ്രങ്ങളിലും നടത്തിയ ഇഡിയുടെ റെയിഡ് നാടകമെന്ന് ഐഎൻഎൽ സാസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിനെയും എഎപി നേതാക്കളെയും വേട്ടയാടിയതിന് രംഗ സജ്ജീകരണം ഒരുക്കിയ കോൺഗ്രസിൻ്റെ സമാനമായ ഇടപെടൽ ഈ റെയിഡിൻ്റെയും പിറകിൽ കാണാൻ കഴിയും. പിണറായി വിജയൻ്റെ വസതിയിൽ ഇഡി എന്തുകൊണ്ട് റയിഡ് ചെയ്യുന്നില്ലെന്ന് രാഹുൽഗാന്ധി തന്നെ നിർലജ്ജം പരസ്യമായി ചോദിച്ചിട്ടുണ്ട്.

ബിജെപിക്ക് മൂന്നു സീറ്റുകളിലൂടെ കേരള നിയമസഭയിലേക്ക് പ്രവേശന സൗകര്യം ഒരുക്കിയ ബിജെപി യുഡിഎഫ് രാഷ്ട്രീയ ഡീലിൻ്റെ തുടർച്ചയാണ് ഈ റെയിഡും.

കേന്ദ്ര അന്വേഷണ ഏജൻസികളെ ഭയന്ന് പാർട്ടി ഉപേക്ഷിച്ച് സംഘ്പരിവാർ പതാക ചുമക്കുന്ന കോൺഗ്രസ് നേതാക്കളുടെ അളവുകോലുകളിൽ ഇടതുപക്ഷത്തെ നേതാക്കളെ ഭയപ്പെടുത്തി വരുതിയിലാക്കാമെന്നത് സംഘ്പരിവാർ വ്യാമോഹമാണ്.

സംഘ്പരിവാർ വർഗീയ മതവിഭജന ശ്രമങ്ങൾക്കെതിരെ സമരസപ്പെടാതെ മതനിരപേക്ഷ സഖ്യത്തിന് ആശയപരമായും രാഷ്‌ട്രീയപരമായും നേതൃത്വം നൽകുന്ന ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള കോൺഗ്രസ് - ബിജെപി ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. നാളെ ജില്ലാ കേന്ദ്രങ്ങളിൽ എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമങ്ങളിൽ മുഴുവൻ പാർട്ടി പ്രവർത്തകരും അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.

#

28/05/2026
23/05/2026
19/05/2026

ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരി ഇ കെ നായനാരുടെ സ്‌മരണദിനമാണ് മെയ് 19. മൂന്നുതവണ എൽഡിഎഫ് ഭരണത്തെ നയിച്ച അദ്ദേഹം, നമ്മെ വിട്ടുപിരിഞ്ഞിട്ട് 22 വർഷം പൂർത്തിയാകുന്നു. കേരളജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു നായനാർ. സിപിഐ എം സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം, പാർലമെന്റേറിയൻ, ദേശാഭിമാനി മുഖ്യപത്രാധിപർ, എഴുത്തുകാരൻ, പ്രസംഗകൻ തുടങ്ങിയ നിലയിലെല്ലാം അനന്യമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.

​സ്‌കൂൾ വിദ്യാർഥിയായിരിക്കെ ബാലസംഘത്തിലൂടെ സഖാവ് പൊതുരംഗത്തെത്തി. കല്യാശേരി ഹയർ എലിമെന്ററി സ്‌കൂളിൽ ദളിത് കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ, കെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിക്കും കെ പി ആറിനുമൊപ്പം നായനാരും സമരത്തിനിറങ്ങി. ആദ്യം കോൺഗ്രസിലും 1940നുമുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലും തുടർന്ന് കമ്യൂണിസ്റ്റ് പാർടിയിലുമെത്തി. സംഘടനാപ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. 1940 ഏപ്രിലിലെ തൊഴിലാളി പണിമുടക്ക് ആദ്യ ജയിൽവാസത്തിന് കാരണമായി. ശിക്ഷ കഴിഞ്ഞ് പുറത്തുവന്നശേഷം മൊറാഴ കർഷകപോരാട്ടത്തിന്റെ നേതാക്കളിൽ ഒരാളായി.

​കെ പി ആറിനൊപ്പം മൊറാഴ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നായനാർ ഈ ഘട്ടത്തിൽ ഒളിവിൽ പോയി. കയ്യൂർ സമരത്തിലും സജീവപങ്കാളിയായി. ഈ കേസിൽ നായനാരെ പ്രതിയാക്കുകയും ചെയ്തു. ഇക്കാലയളവിലാണ് സുകുമാരനെന്ന പേരിൽ കേരള കൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത്. പിന്നീട് ദേശാഭിമാനിയിലും പത്രപ്രവർത്തകനായി. സ്വാതന്ത്യ്രം കിട്ടുംമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു.

​ത്യാഗോജ്വലമായ സമരസംഘടനാജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായി. 1955 വരെ പാർടി കണ്ണൂർ താലൂക്ക് സെക്രട്ടറിയായിരുന്നു. 1956 മുതൽ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗമായി. റിവിഷനിസത്തിന് എതിരായ സമരത്തിൽ 1964-ൽ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ നായനാരുമുണ്ടായിരുന്നു.

​​ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. ‘ഞാൻ മരിച്ചാൽ, അന്ത്യയാത്രയിൽ അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്തുവയ്ക്കണം' എന്ന് നായനാർ ശാരദ ടീച്ചറോട് പറഞ്ഞതിൽ തെളിയുന്നത് കമ്യൂണിസ്റ്റ് ജിഹ്വയെ കമ്യൂണിസ്റ്റുകാരൻ എത്രമാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ്. 1970-ൽ സിപിഐ എം മുഖമാസികയായി ചിന്ത മാറിയപ്പോൾ അതിന്റെ പത്രാധിപരായതും നായനാരായിരുന്നു.

​സി എച്ച് കണാരന്റെ വിയോഗത്തെ തുടർന്ന് 1972-ൽ നായനാർ പാർടി സംസ്ഥാന സെക്രട്ടറിയായി. 1980-ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 1992-ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് 1996ൽ മുഖ്യമന്ത്രിയായപ്പോൾ സ്ഥാനമൊഴിഞ്ഞു. സിപിഐ എം രൂപീകരണ കാലംമുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 1998-ൽ പൊളിറ്റ് ബ്യൂറോ അംഗമായി. 2004-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ ഘട്ടത്തിലാണ് നായനാർ നമ്മോട് വിടപറഞ്ഞത്. അന്ന് കേരളത്തിൽ 18 സീറ്റിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിച്ചു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽനിന്ന് പുറത്തായി.

​സംസ്ഥാനത്ത് ഇന്ന് കാണുന്ന വികസനത്തിൽ മുഖ്യമന്ത്രിയെന്ന നിലയിൽ നായനാർ വഹിച്ച പങ്ക് വളരെ വലുതാണ്.

ആദ്യത്തെ ഐടി പാർക്ക് സ്ഥാപിച്ചത് നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. സാക്ഷരതായജ്ഞം, മാവേലി സ്റ്റോർ, ജനകീയാസൂത്രണം, കുടുംബശ്രീ തുടങ്ങി കേരളത്തിന്റെ തനതായ നിരവധി കാഴ്‌ചപ്പാടുകൾ പ്രായോഗികമായത് നായനാരുടെ ഭരണകാലത്താണ്. കർഷകർക്കും തൊഴിലാളികൾക്കുംവേണ്ടി നിലകൊണ്ട നേതാവായിരുന്നു. നായനാർ നേതൃത്വം നൽകിയ 1980ലെ എൽഡിഎഫ് സർക്കാരാണ് ഇന്ത്യയിൽ ആദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയത്. തൊഴിലാളികൾക്കും കർഷകർക്കും സാധാരണക്കാർക്കും ഗുണകരമായ തീരുമാനങ്ങളായിരുന്നു എൽഡിഎഫ് സർക്കാരുകൾ കൈക്കൊണ്ടത്. എൽഡിഎഫിന് തുടർഭരണമുണ്ടായാൽമാത്രമേ കേരളവികസനത്തിന് തുടർച്ചയുണ്ടാകൂ എന്നതായിരുന്നു സ്ഥിതി. എൽഡിഎഫിന് തുടർഭരണം ലഭിച്ചതോടെ കേരളവികസനത്തിൽ വലിയ കുതിപ്പുതന്നെ ഉണ്ടായി.

​നമ്മുടെ പ്രക്ഷോഭങ്ങളും സർക്കാരുകളുടെ ഇടപെടലുകളും ചേർന്നാണ് ജന്മിത്വകേരളത്തെ അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കി മാറ്റിയത്. ആഗോളവൽക്കരണനയങ്ങളുടെ ഭാഗമായി പിന്നാക്കംപോകുന്ന 30 ശതമാനം ജനതയുടെ ജീവിതം മുന്നോട്ടുകൊണ്ടുവരാൻ ഉതകുന്ന പദ്ധതികളും കേരളത്തിന്റെ പൊതുവികസന പദ്ധതികളും നടപ്പാക്കി. ഇതെല്ലാം നേടിയിട്ടും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് പരാജയമുണ്ടായി എന്ന പരിശോധന നടക്കുന്ന ഘട്ടമാണിത്‌. വർഗീയശക്തികളെ കൂട്ടുപിടിക്കുന്ന നടപടി സ്വീകരിച്ചും ബിജെപിയുമായി സഖ്യമുണ്ടാക്കിയുമാണ് പല മണ്ഡലത്തിലും യുഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത്. ബിജെപി വിജയിച്ച മണ്ഡലത്തിൽ മൂന്നാംസ്ഥാനത്താണ് യുഡിഎഫ് എന്നത് ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. വർഗീയസംഘർഷമില്ലാത്ത കേരളത്തിൽ അത്തരം ശക്തികൾ തലപൊക്കുകയാണ്. വരാനിരിക്കുന്ന വിപത്തിന്റെ സൂചനകൾകൂടിയാണിത്. ഇതിനെതിരെ ജാഗ്രതയോടെ മുന്നോട്ടുപോകണം.

​കേരളത്തിൽ എൽഡിഎഫും യുഡിഎഫും മാറി മാറി അധികാരത്തിൽ വരുന്ന സ്ഥിതിയാണ് അടുത്ത കാലംവരെ ഉണ്ടായിരുന്നത്. അതിന് മാറ്റംവരുത്തിയാണ് എൽഡിഎഫിന് തുടർഭരണം ലഭിച്ചത്. ഇപ്പോഴുണ്ടായ തിരിച്ചടികളെ അതിജീവിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരും. അടിയന്തരാവസ്ഥയ്‌ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ 17 സീറ്റുകളായിരുന്നു സിപിഐ എമ്മിന്‌ ഉണ്ടായിരുന്നത്. 2001ൽ എൽഡിഎഫ്‌ 40 സീറ്റുകളിൽ ഒതുങ്ങി. പിന്നീടാണ് 99 സീറ്റിലേക്കെത്തുന്ന നിലയുണ്ടായത്. 100 വർഷം കമ്യൂണിസ്റ്റ് പാർടി കേരളത്തിൽ അധികാരത്തിൽ വരില്ലെന്ന് പ്രഖ്യാപിച്ചവരുണ്ട്. പാർടി അധികാരത്തിൽ വന്നാൽ വിഷം കുടിച്ച് മരിക്കുമെന്ന് പറഞ്ഞവരുമുണ്ട്. അങ്ങനെ കരുതിയ രാഷ്ട്രീയസാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ടുപോയ പാരമ്പര്യമാണ് സിപിഐ എമ്മിന്റേത്‌. പോരായ്‌മകൾ പരിശോധിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ കഴിയുമെന്നതിൽ തർക്കമില്ല. ആ പോരാട്ടങ്ങൾക്ക്‌ നായനാരുടെ ഓർമകൾ കരുത്തുപകരും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

16/05/2026

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട സമര കേരളത്തിൻ്റെ അനിഷേധ്യ അമരക്കാരൻ സഖാവ് പിണറായി വിജയന് ഹരിതാഭിവാദ്യങ്ങൾ.

വർഗീയ കോർപ്പറേറ്റ് ശക്തികൾ ഒരു അച്ചുതണ്ടായി രാജ്യവിഭവങ്ങൾ കൊള്ളചെയ്യുന്ന ഇരുണ്ടകാലത്ത് കഴിഞ്ഞ ഒരു ദശകം കേരളം നേടിയ വികസിത ക്ഷേമ മതനിരപേക്ഷ കീർത്തിക്കും നേട്ടത്തിനും ഇമവെട്ടാതെ മലയാളിയുടെ കാവലിന് നേതൃത്വം നൽകാൻ സഖാവിന് കഴിയും.

Address

Kochi
682030

Website

Alerts

Be the first to know and let us send you an email when INL Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share