yuvasena Kochi- EKM

yuvasena Kochi- EKM yuvasena ernakulam district president

18/02/2025

ശിവസേന തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമ്പള്ളി നഗർ walk way ൽ തേവര പേരണ്ടൂർ കനാൽ പുനർജീവന സമര പ്രക്ഷോഭ പരിപാടി ശിവസേന ജില്ലാ പ്രസിഡന്റ് സുധീർ ഗോപി ഉദ്ഘാടനം ചെയ്തു. തേവര പേരണ്ടൂർ കനാൽ( TPകനാൽ ) പുനരുജ്ജീവനത്തിന്,
കനാലിന്റെ ഉപതോടുകൾ കയ്യേറി C R Z Violation നടത്തി നിർമ്മിച്ചിരിക്കുന്ന മുഴുവൻ ചേരികളും പൊളിച്ചു നീക്കണമെന്നും
ചേരിയിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും സർക്കാർ ഭൂമി കണ്ടെത്തി പുതിയ വീടുകളോ, കെട്ടിടങ്ങളും നിർമ്മിച്ച് സർക്കാർ ചെലവിൽ പുനരധിവസിപ്പിക്കണമെന്നും സുധീർ ഗോപി വ്യക്തമാക്കി.
ടൂറിസം വികസനത്തിനും ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര ക്ലേശം പരിഹരിക്കുന്നതിനും, കൊച്ചിൻ കോർപ്പറേഷന്റെ ഹൃദയ ഭാഗത്ത് കൂടി കടന്നു പോകുന്ന ടിപി കനാലിന്റെ സമീപത്തുള്ള കടവന്ത്ര മെട്രോ സ്റ്റേഷൻ മുതൽ തേവര കനാൽ വരെ ചെറിയ ബോട്ടുകളുടെ സഹായത്തോടെ ഒരു വാട്ടർ മെട്രോ സർവീസ് ആരംഭിക്കണമെന്നും സുധീർ ഗോപി വ്യക്തമാക്കി.
കനാലിന്റെ ഇരുവശങ്ങളിലും 2 മീറ്റർ വീതിയുള്ള ബൈറോഡുകൾ നിർമ്മിച്ചു വിനോദ് സഞ്ചാരത്തിന് ഉതകുന്ന വിധത്തിലുള്ള വിധത്തിലുള്ള പദ്ധതികൾ തയ്യാറാക്കണമെന്നും, അദ്ദേഹം ആവശ്യപ്പെട്ടു. തേവര കായലും വേമ്പനാട്ടുകായലും തമ്മിൽ കൂടി ചേരുന്ന അഴിമുഖത്ത് ഡ്രെജിങ് നടത്തി ആഴം വർദ്ധിപ്പിച്ച് ഫിഷിംഗ് ബോട്ടുകൾക്കും, വള്ളങ്ങൾക്കും വന്നു ചേരുവാനുള്ള സൗകര്യം ഒരുക്കണമെന്നും, ഇപ്പോൾ പുതുക്കി പണിതുകൊണ്ടിരിക്കുന്ന തേവര മാർക്കറ്റിന് പണ്ട് ഉണ്ടായിരുന്നത് പോലെ ഒരു മിനി ഫിഷിംഗ് ഹാർബർ ആക്കി ഉയർത്തണമെന്നും ഈ സൗകര്യം ചമ്പക്കര വരെ ഉപയോഗപ്പെടുത്താവുന്നതാണെന്നും തേവര പേരണ്ടൂർ കനാലിന്റെ പുനരുജ്ജീവനത്തിലൂടെ കൊച്ചിയിലെ ശാശ്വത വെള്ളക്കെട്ടിന് പരിഹാരമാകും എന്നും അദ്ദേഹം പറഞ്ഞു . കൂടാതെ അഴിമതിയും നികുതി കൊള്ളയും ആക്രമണ രാഷ്ട്രീയവും കൈമുതലായുള്ള പിണറായി സർക്കാരിന്റെ കീഴിൽ എസ്എഫ്ഐയും സിപിഎമ്മും നടത്തിക്കൊണ്ടിരിക്കുന്ന അക്രമ സംഭവവികാസങ്ങൾ വളരെ അബലബനീയമാണെന്നും അദ്ദേഹം പറഞ്ഞു.കലാലയ രാഷ്ട്രത്തിൽ എസ്എഫ്ഐയുടെ ഇടതടവില്ലാത്ത ആക്രമണം നിർത്തണമെന്നും, കലാലയങ്ങളിൽ രാഷ്ട്രീയത്തിന്റെ ആവശ്യകത ഇല്ലെന്നും സ്കൂൾ തലങ്ങളിൽ രാഷ്ട്രീയം നിർത്തലാക്കിയത് പോലെ തന്നെ കോളേജുകളിലും രാഷ്ട്രീയം നിർത്തലാക്കണമെന്നും ശിവസേന ജില്ലാ പ്രസിഡന്റ് ഗോപി ആവശ്യപ്പെട്ടു. ബഹുമാന്യനായ ദേശീയ അദ്ധ്യക്ഷൻ ഏകനാഥ് ഷിൻഡേ സാഹിബും, സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് പേരൂർക്കട ഹരികുമാർജിയുടെയും നേതൃത്വത്തിൽ നടന്നുവരുന്ന ഓപ്പറേഷൻ ടൈഗറിലൂടെ കടന്നു വന്നിരിക്കുന്ന എല്ലാ ഉദ്ധവ് ബാലസാഹിബ് താക്കറെ വിഭാഗം ശിവസൈനികരെയും പാർട്ടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ മുരളി, ജിൻസൺ, ഡാനിഷ് സ്റ്റീഫൻ സുർജിത് ചന്ദ്ര, മനോജ്, കൃഷ്ണകുമാർ, വെങ്കിടാചലപതി, എന്നിവർ ആശംസകൾ അറിയിച്ചു.

65 കഴിഞ്ഞവർക്ക് ആശ്വാസമായി മുഖ്യമന്ത്രി വയോശ്രീ യോജന..മഹാരാഷ്ട്രയിലെ സാമ്പത്തികമായി അസ്ഥിരമായ എല്ലാ മുതിർന്ന പൗരന്മാരുടെ...
04/10/2024

65 കഴിഞ്ഞവർക്ക് ആശ്വാസമായി മുഖ്യമന്ത്രി വയോശ്രീ യോജന..
മഹാരാഷ്ട്രയിലെ സാമ്പത്തികമായി അസ്ഥിരമായ എല്ലാ മുതിർന്ന പൗരന്മാരുടെയും ജീവിത നിലവാരം ഉയർത്താൻ മഹാരാഷ്ട്ര സംസ്ഥാന സർക്കാർ പദ്ധതി പ്രഖ്യാപിച്ചു. ഈ സ്കീമിന് കീഴിൽ, മഹാരാഷ്ട്ര സംസ്ഥാന സർക്കാർ സംസ്ഥാനത്തെ എല്ലാ മുതിർന്ന പൗരന്മാർക്കും 3000 രൂപ ധനസഹായം നൽകാൻ തയ്യാറാണ്. തിരഞ്ഞെടുത്ത അപേക്ഷകൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സാമ്പത്തിക സഹായം കൈമാറും. സാമ്പത്തിക സഹായം ലഭിച്ചതോടെ മുതിർന്ന പൗരന്മാർക്ക് ദൈനംദിന ചെലവുകൾക്ക് ആരെയും ആശ്രയിക്കേണ്ടി വന്നില്ല. മഹാരാഷ്ട്ര സർക്കാരിൻ്റെ കണക്കനുസരിച്ച്, മഹാരാഷ്ട്രയിലെ മൊത്തം 1.5 ദശലക്ഷം മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കും.

13/09/2023
കേരളത്തിലുള്ള മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളുടെയും  പൂർണ്ണവിവരങ്ങൾ ശേഖരിക്കാനും ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്തി സത്വ...
29/07/2023

കേരളത്തിലുള്ള മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളുടെയും പൂർണ്ണവിവരങ്ങൾ ശേഖരിക്കാനും ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്തി സത്വര നടപടികൾ സ്വീകരിക്കാനും സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കയാണ് വേണ്ടതെന്നും അല്ലാത്ത പക്ഷം ഇനിയും ഇത്തരം ദുരന്തങ്ങൾക്ക് കേരളം സാക്ഷിയാകേണ്ടി വരുമെന്നും , യുവസേന എറണാകുളം ജില്ലാ പ്രസിഡന്റ്‌ സുധീർ ഗോപി പറഞ്ഞു.ചാന്ദ്നി എന്ന കുരുന്നിന്റെ ജീവൻ അപഹരിച്ചവർക്ക് മരണശിക്ഷ തന്നെ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Address

Kochi
682020

Telephone

+918330892326

Website

Alerts

Be the first to know and let us send you an email when yuvasena Kochi- EKM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to yuvasena Kochi- EKM:

Share