11/04/2026
"വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ"
ഹൃദയപൂർവ്വം
DYFI തോപ്പുംപടി മേഖല കമ്മിറ്റി
പ്രിയപ്പെട്ടവരെ ,
വിശന്നിരിക്കുന്നവന്റെ മുന്നിൽ ഭക്ഷണപ്പൊതിയുമായി എത്തുന്നതാണ് ഏറ്റവും വലിയ സ്നേഹം.ഹൃദയപൂർവ്വം ഒരു നേരത്തെ ആഹാരം.
കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഈ വരുന്ന *വിഷു ദിനത്തിൽ* 2026 ഏപ്രിൽ 15 ബുധനാഴ്ച ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് തോപ്പുംപടി മേഖല കമ്മിറ്റിയാണ്.മുൻകാലങ്ങളിലെ പോലെ തന്നെ നിങ്ങൾക്ക് കഴിയുന്നത്ര പൊതിച്ചോറുകൾ നൽകി ഈ പ്രവർത്തനത്തിൽ പങ്കാളികൾ ആകണമെന്ന് അഭ്യർത്ഥിക്കുന്നു.
ആശുപത്രി വരാന്തകളിലെ ആകുലതകൾക്കിടയിൽ നമ്മൾ നൽകുന്ന ഈ കരുതൽ അവർക്ക് വലിയ ആശ്വാസമാണ്.
കൂടെയുണ്ടാകും എന്ന വിശ്വാസത്തോടെ ,
ഹൃദയപൂർവ്വം,
ഇജാസ് പി എൻ
(സെക്രട്ടറി)
70128 92942
അക്ഷയ് കുമാർ
(പസിഡൻ്റ്)
89213 10150