Sevabharathi Ramamangalam

  • Home
  • Sevabharathi Ramamangalam

Sevabharathi Ramamangalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sevabharathi Ramamangalam, Ooramana, .

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ…
25/12/2025

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ…


02/12/2025
തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതിയും, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി  നിർമ്മിച്ച ഭവനത്തിന്...
01/12/2025

തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതിയും, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ കൈമാറി. സേവാഭാരതി രാമമംഗലം പഞ്ചായത്ത് അദ്ധ്യക്ഷൻ ശ്രീ വി.എസ്സ് മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ശ്രീ ആനന്ദജ്യോതി ഉദ്ഘാടനം ചെയ്തു. സേവാഭാരതി സംസ്ഥാന ട്രഷറർ ശ്രീമതി രാജിമോൾ പി.ആർ ന്റെ കയ്യിൽ നിന്നും തുരുത്തേൽ ശ്രീമതി സുനിത താക്കോൽ ഏറ്റുവാങ്ങി. കുടുംബ പ്രബോധൻ ദക്ഷിണ പ്രാന്തം സഹസംയോജക് ശ്രീ എൻ എസ് ബാബു മംഗളപത്രം കൈമാറി. ആർ എസ്സ് എസ്സ് എറണാകുളം വിഭാഗ് കാര്യവാഹ് ശ്രീ ബിജുമോൻ സേവാ സന്ദേശം നൽകി. സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി ശ്രീ ഷാജൂ കെ റ്റി സ്വാഗതം പറഞ്ഞു. ശ്രീ എം എൻ മധു,ശ്രീ വി എസ്സ് പുരുഷോത്തമൻ,കെ.എൻ ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. സേവാഭാരതിയുടെ ജില്ല, പഞ്ചായത്ത് ചുമതലക്കാരും മറ്റ് വിവിധ ക്ഷേത്ര കാര്യകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.

രാമമംഗലം സേവാഭാരതി ഗൃഹസമർപ്പണവും താക്കോൽ ദാനവുംകെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ - ദേശീയ സേവാഭാരതി കേരളം തലചായ്ക്കാനൊരിടം പദ്ധ...
30/11/2025

രാമമംഗലം സേവാഭാരതി ഗൃഹസമർപ്പണവും താക്കോൽ ദാനവും
കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ - ദേശീയ സേവാഭാരതി കേരളം
തലചായ്ക്കാനൊരിടം പദ്ധതിയിൽ ഉൾപ്പെടുത്തി, രാമമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ വീടിന്റെ സമർപ്പണം സസന്തോഷം നിർവ്വഹിക്കുന്നു.
താക്കോൽ ദാന കർമ്മം നിർവ്വഹിക്കുന്നത്: ശ്രീമതി രാജിമോൾ പി.ആർ (സംസ്ഥാന ട്രഷറർ, ദേശീയ സേവാഭാരതി കേരളം)
ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു...

ദേശീയ സേവാഭാരതിയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി എറണാകുളം ജില...
06/11/2024

ദേശീയ സേവാഭാരതിയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ, ഊരമന തുരുത്തേൽ വീട്ടിൽ സുനിതക്കു സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്യമാവുകയായി. വീടിൻ്റെ ശിലാസ്ഥാപന ചടങ്ങിൽ(08-11-2024 വെള്ളിയാഴ്ച രാവിലെ 8.30 ന്) പങ്കെടുക്കാനായി നിങ്ങളെഓരോരുത്തരെയും സസന്തോഷം ക്ഷണിക്കുന്നു.

പ്രിയമുള്ളവരെ സാദര നമസ്ക്കാരം 🙏6 -ൽ കൂടുതൽ മാരകമായ അസുഖങ്ങൾക്ക് ചികിത്സയിൽ കഴിയുന്ന മകൾക്ക് വേണ്ടി നിരാലംബയായ അമ്മ സഹായം...
29/10/2024

പ്രിയമുള്ളവരെ സാദര നമസ്ക്കാരം 🙏6 -ൽ കൂടുതൽ മാരകമായ അസുഖങ്ങൾക്ക് ചികിത്സയിൽ കഴിയുന്ന മകൾക്ക് വേണ്ടി
നിരാലംബയായ അമ്മ സഹായം തേടുന്നു.

പ്രിയ സുഹൃത്തെ,
കരുണയുള്ള കുടുംബാഗങ്ങളെ നിങ്ങൾ മനസ്സറിഞ്ഞ് സഹായിച്ചേ തീരു......
എറണാകുളം ജില്ല, പട്ടിമറ്റം പാങ്ങോട് ഇടത്തിൽ വിട്ടിൽ ലക്ഷ്മിലാൽ 30 വയസ്സ്, എന്ന പെൺകുട്ടിക്കാണ് ഈ തീരാ ദുരിതം 6 ഓളം മാരകമായ രോഗങ്ങൾക്കാണ് ലക്ഷ്മി 14 വർഷമായി എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുന്നത്, 14 വർഷത്തിനിടെ 6 ഓളം ബ്ലോക്കുകൾ തുടർച്ചയായി വരുന്ന സ്ട്രോക്കുകൾ 12 - ഓളം അഡിമിഷൻ കേസുകൾ 15 ലക്ഷം രൂപയ്ക്ക് മുകളിൽ വന്ന ചികിത്സ ചിലവുകൾ കൂടാതെ മാസത്തിൽ മരുന്നും ഡോ.ഫീസും ടെസ്റ്റും യാത്രകുലിയും എല്ലാംകൂടി 7,000/- രൂപയോളം വേറെയും നല്ലവരായ നട്ടുകാരും ചാരിറ്റി സംഘടനകളും സോഷ്യൽ മീഡിയയും പല തവണ സഹായിച്ചാണ് ഇതുവരെ പിടിച്ചു നിന്നത്.

കുട്ടിയുടെ നിലവിലെ അവസ്ഥ
1. ഹൃദയത്തിന് കംപളയിന്റ് 2. കിഡ്നി കംപളയിന്റ്
3. നിരന്തരം വരുന്ന ബ്ലോക്ക് 4. ഇടയിക്കിടെ വരുന്ന സ്ട്രോക്ക്
5. 2 ചെവിക്കും കേൾവിയില്ല
6. നിരന്തരം വരുന്ന മൈഗ്രയിൻ, തെയ്റോഡ് കൂടാതെ വെറിക്കോസ് വെയിൻ പോലുള്ള അനുബന്ധ അസുഖങ്ങൾ വേറെയും
ലക്ഷ്മിയുടെ അച്ഛൻ ക്യാൻസർ വന്ന് മരിച്ചുപോയി അമ്മ മാത്രമെ കൂടെയുള്ളു അമ്മയ്ക്ക് വല്ലപ്പോഴും ഉള്ള കൂലിപ്പണിയാണ് ഏക വരുമാനം ലക്ഷ്മിയുടെ ഈ അവസ്ഥയ്ക്ക് കാരണം നാലാമത്തെ വയസ്സിൽ ഹൃദയത്തിന് 3 സർജറി വേണമെന്ന് പറഞ്ഞിരുന്നതാണ്.അച്ഛന്റെ അസുഖം കാരണം ചികിത്സിക്കാൻ പണമില്ലാത്തതിനാൽ നാട്ടുകാരുടെ സഹായം കൊണ്ട് 16-മത്തെ വയസ്സിലാണ് സർജറി 1 എണ്ണം നടത്താൻ കഴിഞ്ഞത് . സർജറി വൈകി നടത്തിയതിനാലും ആരോഗ്യം മോശമായതിനാലും സർജറി പരാജയപ്പെട്ടു. ഇനിയൊരു സർജറി സാധ്യമല്ലെന്ന് അന്ന് ഡോക്ടേഴ്സ് പറഞ്ഞിരുന്നു. കൂടാതെ ബ്ലോക്ക് പോലുള്ള അസുഖങ്ങൾ നിരന്തരം വരാൻ സാധ്യത ഉണ്ട് എന്നും ഡോക്ടേഴ്സ് പറഞ്ഞിരുന്നു. അന്ന് മുതൽ (16 - വയസ്സ്) തുടങ്ങിയ കഷ്ടതയാണ് ലക്ഷ്മിക്ക് ഇന്നുവരെ, ഇനി കുട്ടിക്ക് ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കണം കൂടാതെ നിരന്തരം വന്നുകൊണ്ടിരിക്കുന്ന അനുബന്ധ അസുഖങ്ങൾ വേറെയും.
ഇതുവരെ 15 ലക്ഷം രൂപയോളം അഡ്മിഷൻ കേസുകൾക്ക് മാത്രമായി ചിലവായി. ഭാവിയിലും ഇതുപോലെ അസുഖങ്ങൾ നിരന്തരം വരുമെന്നാണ് അമൃതയിലെ ഡോക്ടേഴ്സ് പറഞ്ഞത്. കുട്ടിക്ക് അഡ്മിഷൻ വരുമ്പോൾ 6 - ഓളം ഡോക്ടോഴ്സാണ് കുട്ടിയെ നോക്കുന്നത് അത്രമാത്രം അസുഖം ഉള്ളതിനാൽ വേറെ ഹോസ്പിറ്റലിൽ ഒന്നും കുട്ടിയെ അഡ്മിറ്റ് ചെയ്യാറില്ല.
കുട്ടിയുടെ ഇനി ഭാവിയിലേക്കുള്ള ഭീമമായ ചികിത്സ ചിലവുകൾ ഓർത്ത് ജീവിതം വഴിമുട്ടി നിൽക്കുകയാണ്, ലക്ഷ്മിയുടെ കുടുംബം ഇത്തവണത്തെ നമ്മുടെ കൂട്ടായ്മ കൊണ്ടങ്കിലും ആ കുടുംബത്തെ കര കയറ്റണം അതിനു വേണ്ടി ഒറ്റ തവണകൂടി എല്ലാവരും മനസ്സറിഞ്ഞ് സഹായിക്കണം. കുട്ടിക്ക് നിരന്തരം അസുഖം വരുന്നതിനാൽ അമ്മ എപ്പോഴും കുട്ടിയുടെ കൂടെയാണ്. അതുകൊണ്ട് അമ്മയ്ക്ക് വല്ലപ്പോഴും കൂലിപ്പണിയിൽ നിന്നും ഉള്ള വരുമാനം കൂടി നിലച്ചു. ലക്ഷ്മിയെ എല്ലാവരും മനസ്സറിഞ്ഞ് സഹായിച്ചാൽ മാത്രമേ ആ കുടുംബം രക്ഷപ്പെടു, കൂടാതെ കുട്ടിയുടെ അമ്മയും ഒരു സർജറി കഴിഞ്ഞിരിക്കുന്നവ്യക്തിയാണ്. എല്ലാവരും ലക്ഷ്മിയെ സഹായിക്കുതിനൊപ്പം കഴിവുള്ള വ്യക്തികളോ, ചാരിറ്റി സംഘടനകളോ, ഇനിയുള്ള ലക്ഷ്മിയുടെ ചികിത്സ ഏറ്റെടുത്ത് ആ കുടുംബത്തെ സഹായിക്കാൻ മുന്നോട്ടു വന്നാൽ അതൊരു പുണ്യമായിരിക്കും. സേവാഭാരതി രാമമംഗലം ഈ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്, എല്ലാവരും സാധിക്കുന്ന തരത്തിൽ ഈ സത്കർമ്മത്തിൽ പങ്കാളിയാവണമെന്ന് അപേക്ഷിക്കുന്നു. പരമാവധി വ്യക്തികളിലേക്ക് ഈ സന്ദേശം എത്തിക്കാനും സഹായിക്കുമെന്ന വിശ്വാസത്തോടെ.......
സെക്രട്ടറി
സേവാഭാരതി രാമമംഗലം

Address

Ooramana

686663

Website

Alerts

Be the first to know and let us send you an email when Sevabharathi Ramamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share