Kollam District Panchayat

Kollam District Panchayat Kollam District Panchayat

*സ്വച്ഛ് തീർത്ഥ് ക്യാമ്പയിൻ*ആരാധനാലയങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും അവയുടെ പരിസരപ്രദേശങ്ങളും മാലിന്യമുക്തമാക്കാൻ ഒരാഴ്ച്ച...
18/01/2024

*സ്വച്ഛ് തീർത്ഥ് ക്യാമ്പയിൻ*

ആരാധനാലയങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും അവയുടെ പരിസരപ്രദേശങ്ങളും മാലിന്യമുക്തമാക്കാൻ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സ്വച്ഛ് ഭാരത് മിഷൻ.

ജനുവരി 22 വരെ നീണ്ടു നിൽക്കുന്ന *സ്വച്ഛ് തീർത്ഥ്* ക്യാമ്പയിനിൻ്റെ ഭാഗമായി എല്ലാ നഗരസഭകളിലെയും എല്ലാ മതവിശ്വാസങ്ങളുടെയും ആരാധനാലയങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതാണ്.

കേരളോത്സവം പ്രോഗ്രാം നോട്ടീസ്.....
21/12/2023

കേരളോത്സവം പ്രോഗ്രാം നോട്ടീസ്.....

ഇന്നത്തെ നവ കേരള സദസ്സ് കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം മണ്ഡലങ്ങളിൽ
19/12/2023

ഇന്നത്തെ നവ കേരള സദസ്സ് കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം മണ്ഡലങ്ങളിൽ

നവ കേരള സദസ്സ് ഇന്ന് കൊല്ലം ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ ബഹു.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സംവദിക്കുന്നു. ഏവർക...
18/12/2023

നവ കേരള സദസ്സ് ഇന്ന് കൊല്ലം ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ ബഹു.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സംവദിക്കുന്നു. ഏവർക്കും സ്വാഗതം.....

കൊല്ലം ജില്ലാ കേരളോത്സവം ഡിസംബർ 22,23,24 തീയതികളിൽ നടക്കും...
15/12/2023

കൊല്ലം ജില്ലാ കേരളോത്സവം ഡിസംബർ 22,23,24 തീയതികളിൽ നടക്കും...

12/12/2023

നവ കേരള സദസ്സിന് കൊല്ലം ജില്ലയിലേക്ക് സുസ്വാഗതം......

കൊല്ലം ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ നടപ്പിലാക്കുന്ന കേരളത്തി...
11/12/2023

കൊല്ലം ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ നടപ്പിലാക്കുന്ന കേരളത്തിന്‌ മാതൃകയാവുന്ന ജനോപകാര പ്രദമായി ആരംഭിക്കുന്ന പദ്ധതിയാണ്.'അമ്മയാക്കായ്'....

ഗവ. വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തിനായി എത്തുന്ന മുഴുവൻ രോഗികൾക്കും APL -BPL വ്യത്യാസം ഇല്ലാതെ ബെഡ്ഷീറ്റ്, വെള്ള മുണ്ട്, വെള്ള ഉടുപ്പ്, കൈലി മുണ്ട്, നൈറ്റി, സാനിറ്ററി പാഡുകൾ,തോർത്ത്‌,ബേബി ഉടുപ്പ്, ബേബി ടൗവ്വൽ, ബേബി വൈപ്പ് തുടങ്ങി അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ 14 ഇനം സാധനങ്ങൾ അടങ്ങിയ കിറ്റ് സൗജന്യമായി നൽകുന്ന പദ്ധതിയാണ് ഇത്.

നിലവിൽ ബഹുമാനപ്പെട്ട കേരള സർക്കാരിന്റെ വിവിധ പദ്ധതികൾ പ്രകാരം തന്നെ പ്രസവവും, അതിനു ശേഷമുള്ള വീട്ടിലേക്കുള്ള മടക്ക യാത്രയും(മാതൃയാനം )ഉൾപ്പടെ സൗജന്യമായി ആണ് നൽകുന്നത്. ആകെ ഉണ്ടായിരുന്ന ചിലവ് ഇത്തരംആവശ്യ സാധനങ്ങൾ വാങ്ങുന്ന ഇനത്തിൽ ആയിരുന്നു..

'അമ്മയ്ക്കായ്' എന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെ ഇനി ആ ചിലവും ജനങ്ങൾക്ക് ഒഴിവാക്കുകയാണ്...

ജില്ലാ പഞ്ചായത്തിന്റെ കാവൽ പദ്ധതിയുടെ ഉദ്ഘാടനം........ പട്ടികജാതി വിഭാഗത്തിൽ പെട്ടവർ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞു കൂടുത...
29/11/2023

ജില്ലാ പഞ്ചായത്തിന്റെ കാവൽ പദ്ധതിയുടെ ഉദ്ഘാടനം........
പട്ടികജാതി വിഭാഗത്തിൽ പെട്ടവർ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞു കൂടുതൽ മുന്നേറണമെന്ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ ബി. എസ് മാവോജി. ജില്ലാ പഞ്ചായത്തിന്റെ കാവൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സെക്യൂരിറ്റി ഗാർഡ് പരിശീലനം നൽകിയവർക്ക് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും ഫാമുകളിലും ആശുപത്രികളിലും അപ്രന്റിഷിപ്പ് നിയമനം നൽകുന്നതാണ് പദ്ധതി. 51 പേർക്കുള്ള നിയമന ഉത്തരവ് ചെയർമാൻ കൈമാറി. 15,000/- രൂപയാണ് പ്രതിമാസ സ്റ്റൈപ്പൻഡ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി.കെ ഗോപൻ അധ്യക്ഷത വഹിച്ചു.കേവലം പരിശീലനം നൽകുക എന്നതിലുപരി പ്രവർത്തിപരിചയവും കൂടി ഉറപ്പുവരുത്തുന്നതോടെ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ കണ്ടെത്തുന്നതിന് സഹായകരമാകും. ഇതാണ് കാവൽ പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്യുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ അനിൽ എസ് കല്ലേലി ഭാഗം മുഖ്യപ്രഭാഷണം നടത്തി.സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഡോ കെ ഷാജി, വസന്താ രമേശ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.പി സുധീഷ് കുമാർ, എസ് സോമൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ ബീന എസ്. എസ് തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര-സംസ്ഥാന സർവീസുകളിലേക്കുള്ള മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്ന ജില്ലാ പഞ്ചായത്തിന്റെ നിബോധിത പ്രോജക്ടിലൂടെ നിയമനം നേടിയ ഉദ്യോഗാർത്ഥികളെ ചെയർമാൻ അനുമോദിച്ചു.

29/11/2023

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പ്രധാന പദ്ധതികളും വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി സോഷ്യൽ മീഡിയ സൗകര്യവും കൂടി ഉപയോഗപ്പെടുത്തുകയാണ് . ഇന്ത്യയിലെ തന്നെ മികച്ച ജില്ലാ പഞ്ചായത്തായ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ വിവിധ സേവനങ്ങൾ എത്രയും വേഗം ജനങ്ങളിൽ എത്തിക്കുന്നതിനുള്ള ഒരു ഒരു മാധ്യമം ആയിട്ടാണ് ഞങ്ങൾ ഇതിനെ കാണുന്നത്. നിങ്ങളെല്ലാവരും ഈ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുകയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.....

കൊല്ലം ആശ്രാമം മൈതാനിയിൽ അരങ്ങേറുന്ന ജില്ലാ പഞ്ചായത്തിന്റെ സമൃദ്ധി വിപണന മേളയോട് അനുബന്ധിച്ച് വിവിധ കലാരൂപങ്ങൾ അവതരിപ്പി...
25/08/2023

കൊല്ലം ആശ്രാമം മൈതാനിയിൽ അരങ്ങേറുന്ന ജില്ലാ പഞ്ചായത്തിന്റെ സമൃദ്ധി വിപണന മേളയോട് അനുബന്ധിച്ച് വിവിധ കലാരൂപങ്ങൾ അവതരിപ്പിക്ക പെട്ടപ്പോൾ

18/01/2022

Address

Kollam Jilla Panchayath, Thevally PO, Kollam/1
Kollam
KOLLAM-1

Alerts

Be the first to know and let us send you an email when Kollam District Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kollam District Panchayat:

Share