29/08/2026
*പ്രിയദർശിനി 'ഓണാഘോഷവും പ്രതിഭാ സംഗമവും' സംഘടിപ്പിച്ചു; പൊതുപ്രവർത്തകനപുരസ്‌കാരം കുമ്മിൾ ഷമീറിനും മാധ്യമ പുരസ്‌കാരം മനോരമ ഗോപനും എം.എൽ.എ സമ്മാനിച്ചു*
കടയ്ക്കൽ: പ്രിയദർശിനി കലാ സാംസ്കാരിക കേന്ദ്രം, പുള്ളിപ്പച്ചയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും പ്രതിഭാ സംഗമവും പ്രൗഢ ഗംഭീരമായി സംഘടിപ്പിച്ചു. വിവിധ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ആൽത്തറമൂട് ചിലമ്പ് കലാസമിതി അവതരിപ്പിച്ച കൈകൊട്ടിക്കളി പരിപാടിക്ക് കൂടുതൽ മിഴിവേകി. പരിപാടിയുടെ ഉദ്ഘാടനം ചടയമംഗലം എം.എൽ.എ എം. എം. നസീർ നിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് എം.എൽ.എയെ പ്രിയദർശിനിക്ക് വേണ്ടി രക്ഷാധികാരി സക്കറിയ ഇടിഞ്ചിറ പൊന്നാട അണിയിച്ച് മൊമെന്റോ നൽകി പ്രിയദർശിനിയുടെ ആദരം നൽകി.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെയും, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയവരെയും, കലാ-കായിക രംഗങ്ങളിൽ മികവു തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.
മികച്ച പൊതുപ്രവർത്തകനുള്ള രണ്ടാമത് പ്രിയദർശിനി പുരസ്കാരം കുമ്മിൾ ഷമീറിനും, മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്കാരം ഗോപൻ കടയ്ക്കൽ(മലയാള മനോരമ )എം.എൽ.എ നൽകി ആദരിച്ചു. കൂടാതെ മികച്ച കർഷകനുള്ള അവാർഡ് സലാഹുദ്ദീൻ കൊച്ചുവീടിനും, മികച്ച തേനീച്ച കർഷകനുള്ള കുമ്മിൾ പഞ്ചായത്തിന്റെ അവാർഡിന് അർഹനായ മിഥുൻ എസ്. ബാബുവിനെയും ചടങ്ങിൽ എം.എൽ.എ ആദരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം കോണ്ടോടി വാർഡ് മെമ്പർ നസീലാ നസീർ നിർവ്വഹിച്ചു.
പ്രിയദർശിനി പ്രസിഡന്റ് അൻസാരി പുള്ളിപ്പച്ച അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ടി. സോജൻ സ്വാഗതം ആശംസിച്ചു. രക്ഷാധികാരി കെ.സക്കറിയ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുമ്മിൾ ഷമീർ, നസീലാ നസീർ, സുജ റെജി , സംസ്കാര സാഹിതി ബ്ലോക്ക് ചെയർമാൻ കുമ്മിൾ മുനീർ, സിയാദ് പുള്ളിപ്പച്ച,ബൈജു വയൽക്കര, അൻസാം, സ്വജേഷ്, ആനപ്പാറ സുരേഷ്, സിയാദ് കുളപ്പാറക്കുന്നിൽ, രാഹുൽ ചിതറ, അരുൺ വി. അജിത്,ഇർഷാദ് കുമ്മിൾ,കബീർ എന്നിവർ സംസാരിച്ചു.