SFI HCE Kollam

SFI HCE Kollam join sfi
A page from hindustan engineering college kulathupuzha... Students Federation of India (SFI) is one of the major student organisations in India.

Founded in 1970

05/04/2018
16/02/2017
28/09/2016

പഠിക്കാന് ഫീസ് നൽകാൻ
കഴിയാതായപ്പോൾ
കോളെജിൽ പഠനം നിഷേധിച്ചു....
വായ്പക്കായി പലയിടത്തും
കയറിയിറങ്ങി മടുത്തു...
2004 ജൂലൈ 22.
അന്ന് വൈകുന്നേരത്തോടെ
തിരുവനന്തപുരം
ഹൗസിംഗ് ബോർഡ് കെട്ടിടത്തിന്റെ ഏഴാമത്തെ നിലയിൽ നിന്നും ചാടി ഒരു വിദ്യാർഥിനി ജീവിതം എന്നെന്നേയ്ക്കുമായി അവസാനിപ്പിച്ചപ്പോൾ മുഖ്യമന്ത്രിയായ
ിരുന്ന
*AK ആന്റണി* മാധ്യമങ്ങളോട്
പ്രതികരിച്ചത്
*പണമുള്ളവർ മാത്രം* *പഠിച്ചാൽ മതി*
*എന്നായിരുന്നു...*
പിറ്റേന്നത്തെ പത്രത്തിൽ
മലയാള സാഹിത്യത്തെ കടൽ
കടന്ന് പരിചയപ്പെടുത്തിയ
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ സുകുമാർ
അഴീക്കോട് ഒരു ലേഖനമെഴുതുകയുണ്ടായി...
അതിൽ ഈ ആത്മഹത്യയെ
ഉദ്ധരിച്ചു കൊണ്ട് എഴുതിയത് ഇങ്ങനെയായിരുന്നു
*" കേരളത്തിലെ*
*കലാലയങ്ങളിൽ* പ്രതികരണ ശേഷി* *നഷ്ടപ്പെട്ട* *മരക്കുറ്റികളാണുള്ളത് "* എന്ന്.....
അന്നു രാവിലെ
* പ്രതിഷേധത്തിന്റെ കടലിരമ്പം* തീർത്ത കേരളത്തിലെ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പേര് *SFI*★ എന്നായിരുന്നു... ശുഭ്രപതാക തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ
ിന്റെ അന്തപുരങ്ങളിൽ പാറിപ്പറന്നു. തല പൊട്ടിയൊലിച്ച ചോരയില് നിന്ന് കോറിവരച്ചിട്ട നെടുനീളന് മുദ്രാവാക്യങ്ങള്
സെക്രട്ടറിയേറ്റിനെ നടുക്കി, സെക്രട്ടറിയേറ്റിന്റെ ഇടനാഴികൾ
*ഇൻക്വിലാബിന്റെ* *ഇടിമുഴക്കം*
*കേട്ടു സ്ഥബ്ധമായി.*
അതിന്റെ പിറ്റേന്നത്തെ
പത്രത്തിൽ സുകുമാർ അഴീക്കോട് തിരുത്തി എഴുതുകയുണ്ടായി.
ഇന്നലത്തെ പത്രത്തിലെ തിരുത്ത് എന്നു പറഞ്ഞ് എഴുതിയത് "
*കേരളത്തിലെ കലാലയങ്ങളിൽ*
പ്രതികരണ ശേഷി നഷ്ടപ്പെട്ട
മരക്കുറ്റികൾ മാത്രമല്ല... നല്ല
*അമ്മയ്ക്കു പിറന്ന*
*ആൺകുട്ടികളുമുണ്ടെന്ന്* *തിരിച്ചറിഞ്ഞു*
എന്നാണ്...
അതെ അത് ആണ്കുട്ടികള്ക്ക് പറഞ്ഞിട്ടുള്ളതാണ്....
അമ്മയുടെ താരാട്ടും,അച്ഛന്റെ തലോടലുകള്ക്കുമൊപ്പം
നെഞ്ചിലേക്ക് ഇരച്ചുകയറിയ പോരാട്ടവീര്യം,
*രക്തനക്ഷത്രാങ്കിത* *ശുഭ്ര പതാക* കീഴില് നിന്ന് വാനോളം ഉയരത്തില് എയ്തുവിടുമ്പോള്, ഭയമല്ല അഭിമാനമാണ് പലപ്പോഴും
അനുഭവിച്ചിട്ടുള്ളത്...,
എക്കാലത്തും വിദ്യാർത്ഥികളുട
െ അവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കാൻ കേരളത്തിലെ *SFI* മാത്രമേ ഉള്ളൂ എന്ന് ഒരിക്കൽ കൂടെ ഉച്ചത്തിൽ വിളിച്ചു പറയുകയാണ്......
ഒരു മഷിക്കുപ്പി മുണ്ടിനിടയില് തിരുകിക്കയറ്റി,
സമരത്തിനു വന്ന കെ.എസ്.യുവിന്റെ
# മാന്യ_ദേഹങ്ങള് ‍ സ്വയം
വിലയിരുത്തുക എങ്ങനെ # ഭൂജാതനായി എന്ന്...,
കേട്ടല്ലോ അല്ലെ........... by.........vineesh thottinkara

  Sfi Hce #
28/08/2016

Sfi Hce #

08/03/2016

08/03/2016
07/11/2015

കമ്യൂണിസ്റ്റ് പ്രസ്ഥാനം കാലത്തിന്റെ ചവറ്റു കൊട്ടയിലേക്കെന്ന് വീമ്പിളക്കിയവർക്ക് ജനങ്ങള്‍ കൊടുത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം. വിലകയറ്റം അടക്കമുള്ള ജനദ്രോഹ ഭരണവും അഴിമതിയും സ്വജനപക്ഷാപാതവും നടത്തി നാറിയ ഭരണം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ മുഖത്തേറ്റ പ്രഹരമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മിന്നുന്ന വിജയം. കേരളം ഇത്രയും മോശപ്പെട്ട ഭരണത്തിലൂടെ ഇതിനു മുന്‍പ് കടന്നു പോയിട്ടില്ല. പൊതുജനം എന്നാല്‍ കഴുതകളല്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു കഴിഞ്ഞു. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം ജനങ്ങളുടെ മനസ്സില്‍ നിന്നും അകന്നു തുടങ്ങി എന്ന് പറഞ്ഞ സകലമാന സഘി കൊങ്കികളും ഒന്ന് മനസ്സിലാക്കേണ്ടത് കേരളത്തിലെ പ്രബുദ്ധരായ ജനത ഇടനെഞ്ചിലേറ്റിയ പ്രസ്ഥാനമാണിതെന്നാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാന്‍. അതിന് അവര്‍ പൊട്ടിച്ച ഒരു സാമ്പിള്‍ മാത്രമാണ് ഈ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയം. ജനങ്ങളുടെ ഭക്ഷണ പാത്രം വരേ ഫാസിസ്റ്റുകൾ തുറന്ന് നോക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാതെ അർത്ഥഗർഭമായ മൌനം പാലിച്ചപ്പോൾ ഇവിടെ മതേതരത്വം പുലരണമെങ്കിൽ കമ്യൂണിസ്റ്റ് പാര്‍ട്ടി തളരാൻ പാടില്ല എന്ന് തിരച്ചറിഞ്ഞ ജനങ്ങള്‍ തീവ്ര ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളേയും അവർക്ക് ചൂട്ട് പിടിച്ചു കൊടുക്കുന്ന കോണ്‍ഗ്രസ്സിനേയും പുറംകാലുകൊണ്ട് തൂത്തെറിഞ്ഞ് വർഗ്ഗീയതക്കെതിരെ അഴിമതിക്കെതിരെ, മതനിരപേക്ഷതക്ക് വേണ്ടി സന്ധിയില്ലാതെ പോരാടുന്ന ഇടതുപക്ഷ രാഷ്ട്രീയത്തെ നെഞ്ചോടടക്കി പിടിച്ച കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നൂറു ചുവപ്പൻ വിപ്ലാവാഭിവാദ്യങ്ങൾ!!

07/11/2015


തിരഞ്ഞെടുപ്പു സംബന്ധിച്ച് രണ്ട് തെറ്റായ നിഗമനങ്ങള് തുറന്നു കാണിക്കേണ്ടിയിരിക്കുന്നു. ഒന്ന്, കോണ്‍ഗ്രസിന്‍റേതാണ്. തങ്ങള്‍ക്ക് കനത്ത തിരിച്ചടിയൊന്നുമില്ല, ജില്ലാ പഞ്ചായത്തില്‍ 7 - 7 എന്ന നിലയില്‍ തുല്യം പാലിച്ചു എന്നൊക്കെയുളള കണക്കു കസര്‍ത്തുകള്‍ കൊണ്ട് പരാജയം മൂടിവെയ്ക്കാന്‍ യുഡിഎഫ് ശ്രമിക്കേണ്ടതില്ല. യുഡിഎഫ് വിജയിച്ച ഏഴു ജില്ലാ പഞ്ചായത്തുകളില്‍ 53 അസംബ്ലി മണ്ഡലങ്ങളാണുളളത്. എല്‍ഡിഎഫ് ജയിച്ച ഏഴില്‍ 87 അസംബ്ലി മണ്ഡലങ്ങളും.
രണ്ട്, ബിജെപിയ്ക്ക് വന്‍മുന്നേറ്റമുണ്ടായി എന്നാണ് മറ്റൊരു നിഗമനം. തിരുവനന്തപുരം കോ‍ര്‍പറേഷനിലെ 35 സീറ്റിന്‍റെ എണ്ണം വെച്ചാണ് ഈ അവകാശവാദം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 66 വാര്‍ഡുകളില്‍ ഭൂരിപക്ഷമുണ്ടായിരുന്നു എന്നോ‍ര്‍ക്കുക. ബിജെപി ജയിച്ച സീറ്റുകളുടെ എണ്ണം മൊത്തത്തില്‍ കൂടിയിട്ടുണ്ട് എന്നതു ശരി തന്നെ. എസ്എന്‍ഡിപി യോഗമടക്കം 33 സാമുദായിക സംഘടനകളെ കൂട്ടുപിടിച്ച ശേഷവും ഗ്രാമപഞ്ചായത്തു വാര്‍ഡുകളില്‍ അഞ്ചു ശതമാനവും മുനിസിപ്പല്‍, കോ‍ര്‍പറേഷന്‍ വാര്‍ഡുകളില്‍ എട്ടു ശതമാനവുമേ ലഭിച്ചിട്ടുളളൂ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 12 ശതമാനം വോട്ടാണ് ബിജെപി നേടിയത് എന്നോ‍ര്‍ക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനിലയില്‍ നിന്ന് മുന്നേറുന്നതിന് ബിജെപിയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് വോട്ടു ശതമാനം പരിശോധിച്ച ശേഷമേ പറയാനാവൂ.
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കഴിഞ്ഞാല്‍ ഏറ്റവും വലിയ നഷ്ടം എസ്എന്‍ഡിപി യോഗത്തിനാണ്. ബിജെപി - എസ്എന്‍ഡിപി സഖ്യത്തിന്‍റെ ഗുണം ബിജെപിയ്ക്കേ ഉളളൂ. കൈ വിരലിലെണ്ണാവുന്ന എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികളേ വിജയിച്ചിട്ടുളളൂ. ഇന്നിപ്പോള്‍ ഇങ്ങനെയൊരു സഖ്യമുണ്ടായിട്ടില്ലെന്നും ഉണ്ടാകാന്‍ പോകുന്നേയുളളൂ എന്നും മറ്റുമാണ് ശ്രീ വെളളാപ്പളളി വ്യാഖ്യാനിക്കുന്നത്. അദ്ദേഹത്തിന്‍റെ പഞ്ചായത്തായ മാരാരിക്കുളം വടക്കു പഞ്ചായത്തില്‍ രണ്ടു ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പക്ഷേ, പഞ്ചായത്തില്‍ സിപിഐഎമ്മിന് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. ഏതായാലും എസ്എന്‍ഡിപി യോഗത്തിലും മറ്റും ശ്രീ വെള്ളാപ്പളളിയ്ക്കുണ്ടായിരുന്ന അപ്രമാദിത്തം ഇനി തുടരില്ല. ഇതിനു പുറമെയാണ് ഉണ്ടായിരിക്കുന്ന മാനഹാനി. ഇത്തരമൊരു രാഷ്ട്രീയക്കളി തുടരണോ എന്ന് ഇനിയും ആലോചിക്കാന്‍ സമയമുണ്ട്.
യുഡിഎഫിനേറ്റ തിരിച്ചടിയ്ക്കുളള കാരണം പാര്‍ടിയ്ക്കുളളിലേ പറയൂ എന്ന ശാഠ്യത്തിലാണ് മുഖ്യമന്ത്രി. പക്ഷേ, കാരണങ്ങള്‍ എന്തൊക്കെയല്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ദൃഷ്ടിയില്‍ ബാര്‍ കോഴയും അഴിമതിയും ഭരണപരാജയവുമൊന്നും തോല്‍വിയ്ക്കുളള കാരണങ്ങളല്ല; എസ്എന്‍ഡിപി - ബിജെപി ബാന്ധവത്തെ എതിര്‍ക്കാത്തതും ബീഫ് വിവാദം പോലുളള പ്രശ്നങ്ങളില്‍ സ്വീകരിച്ച മൃദു സമീപനവും യുഡിഎഫിന് തിരിച്ചടിയുണ്ടാക്കിയിട്ടില്ല. പിന്നെന്താണ് പാര്‍ടിയ്ക്കുളളില്‍ മാത്രം പറയാന്‍ പറ്റുന്ന "ദുരൂഹമായ കാരണം"?
എല്‍ഡിഎഫിന്‍റെ വിജയകാരണങ്ങള്‍, നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. 2010നെ അപേക്ഷിച്ച് പാര്‍ടിയിലും മുന്നണിയിലും പൂര്‍ണ ഐക്യമുണ്ടായിരുന്നു. യുഡിഎഫിന്‍റെ അഴിമതിയും ജനവിരുദ്ധതയും തുറന്നു കാണിക്കാന്‍ കഴിഞ്ഞു. ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയത്തെ കേരളത്തിലേയ്ക്കു കടത്തുന്നതിനു വേണ്ടി പടച്ചുണ്ടാക്കിയ ജാതി മുന്നണിയെയും ഫലപ്രദമായി തുറന്നു കാണിച്ചു. എന്നാല്‍ ഈ ബന്ധത്തിനു യുഡിഎഫ് മൗനമായി നല്‍കിയ പ്രോത്സാഹനവും കൂടിയായപ്പോള്‍ മതന്യൂനപക്ഷങ്ങളും മതേതരചിന്താഗതിക്കാരും എല്‍ഡിഎഫിന് വര്‍ദ്ധിച്ച പിന്തുണ നല്‍കി.
കഴിഞ്ഞ ഏഴ് വര്‍ഷക്കാലത്തിനിടയില്‍ തുടര്‍ച്ചയായി ഉണ്ടായ പരാജയങ്ങള്‍ എല്‍ഡിഎഫിന്‍റെ അടിത്തറയെ തകര്‍ത്തിട്ടില്ല. ഇന്നുണ്ടായിരിക്കുന്ന ഈ തിരിച്ചുവരവ് വരാന്‍പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് വലിയ ഊര്‍ജമായിരിക്കും. നവകേരള സൃഷ്ടിക്കായുളള ഒരു ജനകീയ ബദല്‍ മുന്നോട്ടു വെച്ചുകൊണ്ട് ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെയുളള പോരാട്ടം ശക്തിപ്പെടുത്തും.

Address

Hindustan College Of Engineering, Arippa, Kulathupuzha
Kollam

Website

Alerts

Be the first to know and let us send you an email when SFI HCE Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI HCE Kollam:

Share