SFI Technos BMCE

SFI Technos BMCE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI Technos BMCE, Political organisation, Baselios Mathews II College of Engineering, Muthupilakadu, Sasthamcotta, Kerala, Kollam (Quilon).

10/07/2018
26/02/2018
29/01/2018

SFI യുടെ കഴിഞ്ഞ അനിശ്ചിതകാല സമരത്തിന്റെ ഫലമായി വിദ്യാഭ്യാസ മന്ത്രി യുമായി നടന്ന കൂടികാഴ്ച യിൽ എല്ലാ മാസവും ktu അധികാരികളും വിദ്യാർത്ഥി സംഘടനകളും തമ്മിൽ ktu വിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ച നടത്താമെന്ന് ഉറപ്പുനല്കിയിരുന്നു.
അതിന്റെ ഭാഗമായി ഇന്ന് വിദ്യാർത്ഥി സംഘടനകളും പുതുതായി ചാർജടുത്ത vc യും തമ്മിൽ നടന്ന യോഗത്തിൽ തീരുമാനമായി കാര്യങ്ങൾ,

*KTU അടുത്ത സെമസ്റ്റർ മുതൽ ഇലക്ഷനും ആർട്സ് സ്പോർട്സ് ഫെസ്റ്റുകളും നടത്തും.

*എല്ലാ.സ്വാശ്രയ കോളേജുകളിലും ELECTION നടത്തും

*വിടുതൽ വാങ്ങി പോകുമ്പോൾ KTU സർട്ടിഫിക്കറ്റ് പിടിച്ചു വയ്ക്കുന്ന കോളേജുകൾക്കെതിരെ കർശന നടപടിയുണ്ടാകും

*DUITY ലീവ് സംബന്ധിച്ചു ഓഡർ ഇറങ്ങും

*IT സെൽ രൂപീകരിക്കാനുള്ള പ്രത്യേക സമിതി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും

*റെഗുലർ ക്സാമിന്റെ കൂടെ സപ്പ്ളിമെന്ററി എക്സാമും എഴുതാനുള്ള അവസരം ഉണ്ടാകും..അത് കൂടാതെ പ്രത്യേക സപ്പ്ളിമെന്ററി എക്സാം നടത്തും

*Barch .MCA വിഷയങ്ങളിൽ അടിയന്തിര പരിഹാരം ഉണ്ടാക്കാമെന്നും VC ഉറപ്പു നൽകി...

*KTU വിൽ വിദ്യാർത്ഥികളുടെ വിഷയങ്ങൾ പരിഹരിക്കാൻ രാവിലെ 8 മുതൽ വൈകുന്നേരം വരെ 6 വരെ HELPDESK പ്രവർത്തനം തുടങ്ങും...PUBLIC RELATION OFFICER ഉടൻ നിയമിക്കും..

*REVALUATION റിസൾട്ടുകൾ വന്നതിന് ശേഷം മാത്രമേ എക്സാം നടത്തുകയുള്ളുവെന്നും ഉറപ്പു നൽകി..


ഡിസംബർ 30എസ്.എഫ്.ഐ സ്ഥാപകദിനം ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനത്തിന് 47 വയസ്സ്.......വര്ഗ ശത്രുക്കളുടെയും മാ...
30/12/2017

ഡിസംബർ 30
എസ്.എഫ്.ഐ സ്ഥാപകദിനം ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനത്തിന് 47 വയസ്സ്.......വര്ഗ ശത്രുക്കളുടെയും മാധ്യമങ്ങളുടെയു
ം സമാനതകളില്ലാത്ത കടന്നാക്രമണം നേരിടേണ്ടി വന്നിട്ടും സമരഭൂമികളില് പ്രിയപ്പെട്ട ഒരുപാടു സഖാക്കള് പിടഞ്ഞു വീണിട്ടും ഇന്നും തകരാതെ തളരാതെ കൂടുതല് കരുത്തോടെ ഈ പ്രസ്ഥാനം മുന്നോട്ടു കുതിക്കുന്നു......അതിനു ഒരേ ഒരു മറുപടിയെ ഉള്ളു സാധാരണക്കാരന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്ക്ക് കാവലാളായി,ഈ പ്രസ്ഥാനം വിദ്യാർത്ഥികൾക്ക് ഒപ്പം ഉണ്ടായിരുന്നു കലാലയ വീഥികളില് സുഹൃത്തായി ,സഖാവായി ,സഹോദരനായി എസ്എഫ്ഐക്കാരനുണ്ടായിരുന്നു അവകാശ സമര പോരാട്ടങ്ങളില് തലകുനിക്കാതെ നിവര്ന്നു നിന്ന് പോരാടാന് ക്യാമ്പസുകളുടെ ജനാധിപത്യവും മത നിരപേക്ഷതയും കാത്ത് സൂക്ഷിക്കാന് റാഗിങ്ങിന്റെ പേരില് സ്വന്തം സഹോദരിമാരുടെ മാനം കവരാന് വന്നവരുടെ കൊല കത്തിക്ക് മുന്നില് നിറ നെഞ്ച് കാണിച്ചു കൊടുക്കാന്,ഫീസ് വര്ദ്ധനവിനെതിരെ
,യാത്ര അവകാശം സംരക്ഷിക്കാനായി
,അങ്ങനെ വിദ്യാർഥികൾക്ക്ഒപ്പം അവരില് ഒരാളായി അവര്ക്ക് വേണ്ടി തെരുവിലിറങ്ങാന്എസ് എഫ് ഐ ക്കാരന് മാത്രമേ ഉണ്ടായിരുന്നുള്ളു പഠിക്കാന് പണംമില്ലാത്തതിന്റെ പേരില് തങ്ങളുടെ കുഞ്ഞു പെങ്ങള് വിദ്യാഭ്യാസ വകുപ്പ് ഓഫീസിന്റെ മുകളില് നിന്ന് താഴേക്ക് ചാടി സ്വന്തം ജീവിതം നെറികെട്ട ഭരണകൂടത്തിനായി സമർപ്പിച്ചപ്പോൾപോരാട്ടത്തിനു നേതൃത്വം കൊടുക്കാന് എസ് എഫ് ഐ ഉണ്ടായിരുന്നു.പോരാട്ടങ്ങള് നിലയ്ക്കുന്നില്ല തുടര്ന്ന് കൊണ്ടേ ഇരിക്കും വിദ്യാഭ്യാസവും കച്ചവടവും രണ്ടാകും വരെ മതത്തിന്റെയും ജാതിയുടേയും പേരില് കലഹിക്കാത്ത കലാലയങ്ങൾക്കായി നേരിന്റെ നന്മയുടെ സഹോദര്യത്തിന്റെ ക്യാമ്പസുകള്ക്കായി ഓരോ സഖാവും കലാലയ വീഥികളില് നിങ്ങള്ക്കൊപ്പ
ം ഉണ്ട് അതെ .....കേരളീയ കലാലയങ്ങൾ ചുവന്നു തുടുക്കയാണ് എന്നും വിദ്യാർഥികൾക്ക് ഒപ്പം നിന്ന ഈ പ്രസ്ഥാനത്തെ കേരളീയ വിദ്യാർഥി സമൂഹം നെഞ്ചിലേറ്റുന്നു....സ്വതന്ത്രം ജനാധിപത്യം സോഷ്യലിസം എന്ന് ആലേഖനം ചെയ്ത രക്ത നക്ഷ്ത്രാങ്കിത ശുഭ്ര പതാകയും ഹൃദയത്തോടെ ചേര്ത്ത് തൊണ്ട പൊട്ടുമരുച്ചത്തിള് ഇന്ക്വിലാബിന്റെ ഇടിമുഴക്കവുമായി കലയാലയത്തിന്റെ ഇടനാഴികളിലും പ്രണയം പൂക്കുന്ന വാക മരചോട്ടിലും കേരളത്തിന്റെ തെരുവോരങ്ങളിലും ഞങ്ങളുണ്ട് അന്യന്റെ വാക്കുകള് സംഗീതം പോലെ ആസ്വദിക്കുന്ന ഒരു നല്ല നാളെ സ്വപ്നം കണ്ട് നമുക്ക് കലഹിച്ചു കൊണ്ടേ ഇരിക്കാംനമ്മുടെ നാവും ചിന്തയും ആര്ക്കും പണയപ്പെടുത്താത്ത കാലത്തോളം....തി
കയാത്ത ഭക്ഷണത്തെ പങ്കിട്ടെടുത്തു
ം അവനവനിസത്തിൽ നിന്ന് മാനവികതയിലേക്കുള്ള ദൂരം കുറയ്ക്കുന്ന ഒന്നിന്റെ പേരാണ് SFI....പങ്കുവെക
്കലിന്റെയും പങ്കുചേരലിന്റെയ
ും ചോരകിനാവുകൾ തുന്നി ചേർക്കാൻ....സ്വാർത്ഥതയില്ലാത്ത സ്വപ്നങ്ങൾക്ക ്കൂടൊരുക്കാൻ പഠിപ്പിച്ച ഒന്നിന്റെ പേരാണ് SFI.... ★ ★ ★
# SFI Technos BMCE

💪💪💪നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ.
19/12/2017

💪💪💪നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ.

12/12/2017

മതവർഗീയവാദികളുടെ തറവാട്ടുസ്വത്തല്ല ഒരു ശിരോവസ്ത്രവും . ഇനിയും കരിവളയിട്ട കൈകൾ കേരളത്തിന്റെ തെരുവുകളെ അഭംഗുരം കീഴടക്കും,മുൻപോട്ട് നയിക്കും.

ശിരോവസ്ത്രം അണിഞ്ഞും അണിയാതെയുമൊക്കെ കേരളത്തിന്റെ തെരുവുകളെ പുൽകിയ പെൺകുട്ടികളെ ഈ 2017ാം ആണ്ടിലും ആട്ടിപ്പായിക്കാൻ ശ്രമിക്കുന്ന അപമാനമുഖങ്ങൾക്ക് അഭിമാനമായി തങ്ങളുണ്ട് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളിലെ മതതീവ്രഫത്വകളുടെ പതാകവാഹകർ ഇറങ്ങിയത്.
ഹാദിയയുടെ വിഷയത്തിൽ മതസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും ഭരണഘടനക്കും വേണ്ടി വാദിച്ച പരമമതപണ്ഡിതർ അത്രയും തെരുവിലിറങ്ങിയ വിദ്യാർത്ഥിനികൾക്ക് നേരെ മതതീവ്രഫത്വകളുടെ സാമൂഹ്യമാധ്യമപതിപ്പിന് അച്ചടിമഷി പതിപ്പിക്കുന്ന തിരക്കിലായിരുന്നു. മതത്തിൽ വിശ്വസിക്കാനുള്ള പൗരാവകാശത്തെ ഒരു മനുഷ്യനും ചോദ്യം ചെയ്യാൻ പാടില്ല എന്ന സുവ്യക്തമായ നിലപാട് ഉണ്ടായിരിക്കെ ഭരണഘടനയെയും സ്വാതന്ത്ര്യത്തെയും പതിവിന് വിപരീതമായി ഉപയോഗിച്ച രാഷ്ട്രീയ ഇസ്ലാം നിർമിതിയുടെ ഒരു അപ്പോസ്തലന്മാരും ഈ കാലയളവിൽ നടന്ന മതനിരപേക്ഷ വിവാഹങ്ങളുടെ നേർക്ക് ഇറക്കപെട്ട മതതീവ്രഫത്വകളുടെ ഹനിക്കപ്പെട്ടുപോയ വിശ്വാസ സ്വന്തന്ത്ര്യത്തിനായി പ്രസംഗിക്കാൻ നാവ് പൊങ്ങിയില്ല. തെരുവിലിറങ്ങിയ പെൺകുട്ടികളുടെ ശിരസ്സ്‌ അറുക്കണം എന്ന് പ്രഖ്യാപിച്ച മതഭ്രാന്തിന് നേർക്ക് അരുത് എന്ന വാക്ക് ഉച്ചരിക്കുവാൻ മാത്രം നട്ടെല്ല്‌ നിവരുകയോ ശിരസ്സ് ഉയരുകയോ ചെയ്തു കണ്ടില്ല .
വർഗീയതയുടെ ഫണം വിടർത്തിയാടലിനായി മാത്രം വാ തുറക്കുന്ന നട്ടെല്ലനക്കുന്ന ശിരസ്സുയർത്തുന്ന സീസണൽ മതസ്വാതന്ത്ര്യവാദികൾ മുഴുവനും തരം കിട്ടുമ്പോൾ ഈ നാടിന്റെ ചരിത്രം ഒന്നോർമ്മിക്കണം.

ഖുർആൻ ഉയർത്തിപിടിച്ചുകൊണ്ട് നടത്തപ്പെട്ട എണ്ണമറ്റ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ ചരിത്രം ഈ മണ്ണിൽ തന്നെ ഉണ്ടായി. കുഞ്ഞാലിമരക്കാർ മുതൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വരെ വ്യാപിച്ചു നിൽക്കുന്ന ത്യാഗനിർഭരമായ സമര പോരാളികളുടെ ചോര ചിതറിയ മണ്ണാണ് നമ്മുടേത് . ദൈവത്തിന്റെ ഭൂമിയിൽ നികുതി ചുമത്തുവാൻ നിങ്ങൾക്ക് എന്ത് അധികാരം എന്ന് ഗർജ്ജിച്ച വെളിയംകോട് ഉമ്മർ ഖാസി അടക്കമുള്ള പ്രക്ഷോഭകാരികൾ സമരകേരളത്തിന്റെ ആവേശമാണ്.എന്നാൽ ആ പാരമ്പര്യത്തെയൊക്കെ ഒന്ന് സ്പർശിക്കുവാൻ പോലും നിങ്ങൾക്ക് ഇന്ന് ആവാതെ പോവുകയാണ് .വരേണ്യ വർഗ്ഗത്തിന്റെ നിലപാടുകളുമായി മതവർഗീയതയുടെ 21ാം നൂറ്റാണ്ടിന്റെ പകർപ്പവകാശികളായി നിങ്ങൾ മാറിയിരിക്കുന്നു .അനന്തൻ നായർ എന്ന പ്രിയ സഖാവിന്റെ ഒപ്പം ആവണം എന്റെ ശരീരത്തെ തൂക്കിലേറ്റേണ്ടത് എന്ന് പ്രഖ്യാപിച്ച് കൊലക്കയറിലും മതനിരപേക്ഷതയുടെ മഹാസന്ദേശം നൽകിയ പ്രിയപ്പെട്ട വക്കത്തിന്റെ മണ്ണും നമ്മുടെ കേരളത്തിന്റേതാണ്. ആർ എസ് എസ് ന്റെ ഇസ്ലാമിക് വേർഷൻ ആയി അധഃപതിച്ചിരിക്കുന്നു രാഷ്ട്രീയ ഇസ്ലാമിന്റെ പരമപൂജനീയ പതാകവാഹകർ അത്രയും.

എന്നാൽ നിങ്ങൾക്ക് മുൻപിലും തരിമ്പും പിന്മടക്കം ഇല്ലാതെ മതനിരപേക്ഷതയുടെ,സൗഹൃദലോകങ്ങകളുടെ പതാക ഉയർത്തി തന്നെ പിടിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പതിനാല് ജില്ലാ കേന്ദ്രങ്ങളിലും എസ് എഫ് ഐ നേതൃത്വത്തിൽ ആയിരങ്ങൾ തെരുവുനൃത്തത്തിനായും സൗഹൃദകൂട്ടായ്മക്കായും നിരത്തുകളിൽ ഇറങ്ങിയത് . ഏതെങ്കിലും മതതീവ്രഫത്വകളിൽ അടങ്ങിയൊതുങ്ങി തിരികെ പോകാൻ പറഞ്ഞാൽ അത് കേട്ട് തിരികെ മടങ്ങുവാൻ അല്ല തങ്ങൾ കേരളത്തിന്റെ കലാലയങ്ങളിൽ ഉള്ളത് എന്ന് സധൈര്യം പ്രഖ്യാപിച്ചത് പതിനായിരക്കണക്കിന് വരുന്ന കരിവളയിട്ട കൈകൾ ആണ് . ശിരോവസ്ത്രമണിഞ്ഞും അണിയാതെയും ഒരു മതതീവ്രതയുടെ കല്പനകളിലും ഒടുങ്ങി തീരുന്നത് അല്ല തങ്ങളെന്നും കേരളത്തിലെ വിദ്യാർത്ഥികൾ പ്രഖ്യാപിച്ചത് വർഗീയതയുടെ കരണത്ത് പ്രഹരമേല്പിച്ചുകൊണ്ട് തന്നെയായിരുന്നു.

ഭാവികേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ഭൂരിപക്ഷ ന്യൂനപക്ഷ മതാന്ധതകളുടെ തൊട്ടിലിൽ ഉറങ്ങുകയല്ല എന്നും അവർ പുരോഗമന കേരളത്തിന്റെ സമരത്തെരുവുകളിൽ കാലുറച്ചു നടക്കുകയാണെന്നുമുള്ള പ്രഖ്യാപനം കൂടിയായി മാറുമ്പോളാണ് ഇസ്ലാമോഫോബിയയുടെ പേരിലുള്ള ലേബലുമായി ഇടതുപക്ഷത്തിന്റെ നേരെ വിശേഷാൽ എസ് എഫ് ഐക്ക് നേരെ കടന്നുവരുന്നത് .മതവർഗീയതയുടെ വിഷ കൊടികളുടെ കീഴിൽ അണിനിരന്നതിനേക്കാൾ ലക്ഷകണക്കിന് വരുന്ന ഈ നാട്ടിലെ വിദ്യാർഥികൾ അവരിൽ വിശ്വാസികളും അവിശ്വാസികളും അണിനിരന്നത് ഈ മഹാപ്രസ്ഥാനത്തിന്റെ പതാകയ്ക്ക് ചുവട്ടിൽ തന്നെയാണ് എന്ന് നിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

പ്രണയം മതത്തിനെയും തോൽപിച്ച സാധ്യതയായി വളർന്നപ്പോൾ സംഘപരിവാരം ശിരസ്സ് തകർത്തും ,ശരീരം കത്തിച്ചും ഇല്ലാതാക്കിയ മുഹമ്മദ് അഫ്രസുള്ളയുടെ നീതിക്കായി ഇന്ന് രാജസ്ഥാൻ കളക്ടറേറ്റിന് മുൻപിൽ ചെങ്കൊടി ഏന്തി ആയിരങ്ങൾ അണിനിരന്നപ്പോൾ ഫത്വ ഇറക്കിയ ഒരു ഫാസിസ്റ്റ് വിരുദ്ധനെയും അവിടെ കാണാൻ കഴിഞ്ഞില്ല.
പെരുന്നാൾ ദിനത്തിൽ കൊല്ലപ്പെട്ട ജുനൈദിന്റെ മാതാപിതാക്കൾ ദില്ലിയിലേക്ക് വണ്ടി കയറി വന്നത് നിരോധന കല്പനകളുടെ ഉടയവരെ കാണ്മാനായിരുന്നില്ല കമ്മ്യൂണിസ്റ്റുകാരനായ സമരോത്സുക മതനിരപേക്ഷതയുടെ പ്രതീകമായ സഖാവ് പിണറായി വിജയനെ കാണാനായിരുന്നു.
കന്നുകാലി കർഷകനായ പെഹ്‌ലുഖാന്റെ കുടുംബത്തിന് ആശ്വാസം എത്തിച്ചവർ പിടിച്ച പതാക മതബോധത്തിന്റേത് ആയിരുന്നില്ല വർഗബോധത്തിന്റെ ചെമ്പതാക ആയിരുന്നു.നജീബിന് വേണ്ടി ഉയർന്ന സമര സ്ഥലികളിൽ അടിയേറ്റു വാങ്ങുകയും ,അറസ്റ്റിലാവുകയും ചെയ്തവരിൽ പ്രഥമസ്ഥാനം തെരുവിൽ തന്നെ അഭിമാനത്തോടെ നിലകൊള്ളുന്ന എസ് എഫ് ഐക്ക് ആയിരുന്നു.

മതവർഗീയവാദികളുടെ തറവാട്ടുസ്വത്തല്ല ഒരു ശിരോവസ്ത്രവും . ആയിരങ്ങൾ ഇനിയും മതനിരപേക്ഷതയുടെ മാനവികതയുടെ സംഗീതം ഉച്ചരിക്കുവാൻ തെരുവിലിറങ്ങുകയും നൃത്തം ചെയുകയും പാട്ടുപാടുകയും ചെയ്യും. അഭംഗുരം,അനസ്യൂതം ഈ മഹാപ്രസ്ഥാനത്തിന്റെ പതാക തണല്‍ വിരിക്കുകയും ചെയ്യും.

പിന്നെ,ആർ എസ് എസ്സിനു പതിച്ചു കൊടുക്കേണ്ട ലേബൽ മറ്റാർക്ക് ചേരും എന്ന ചോദ്യം വല്ലാതെ അലട്ടുന്നുണ്ടെങ്കിൽ തിരയേണ്ടത് തെരുവുകളിൽ അല്ല മറിച്ച് അടച്ചിട്ട ജനാലകളും,വാതിലുകളും അഭിമാനമായി കരുതുന്ന,പെണ്ണിനെ കാണാമറയത്ത് മാത്രം നിര്‍ത്തുന്ന സ്വന്തം മൗദൂദിസ്റ്റ് കാരണവരുടെ തിരുനെറ്റിയിൽ ചേർത്താൽ മതിയാവും.~Jaick C Thomas

29/11/2017

പ്രതിഷധം വിജയിച്ചു..
എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ ജനാധിപത്യവല്‍ക്കരണം ലക്ഷ്യമിട്ട് സര്‍വകലാശാലാ നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഭേദഗതി അനുസരിച്ച് സെനറ്റില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിനിധികളും ഉണ്ടാകും. സെനറ്റിലെ ആറ് വിദ്യാര്‍ത്ഥി പ്രതിനിധികളില്‍ ഒരാള്‍ വനിതയും ഒരാള്‍ പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുളള വിദ്യാര്‍ത്ഥിയുമായിരിക്കും.
ഓര്‍ഡിനന്‍സ് നിയമമാകുമ്പോള്‍ മറ്റ് സര്‍വകലാശാലകളിലെപോലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫിനാന്‍സ് കമ്മിറ്റി, പ്ലാനിംഗ് കമ്മിറ്റി, വിദ്യാര്‍ത്ഥി കൗണ്‍സില്‍ എന്നിവ രൂപീകൃതമാകും. നിലവിലുളള നിര്‍വാഹക സമിതിക്കു പകരം ഇനി സിന്‍ഡിക്കേറ്റായിരിക്കും. സിന്‍ഡിക്കേറ്റില്‍ വിദ്യാര്‍ത്ഥി പ്രതിനിധിക്ക് പ്രാതിനിധ്യമുണ്ടാകും. വിദ്യാര്‍ത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിയെ സര്‍ക്കാരിന് നാമനിര്‍ദേശം ചെയ്യാവുന്നതാണ്. സാങ്കേതികസര്‍വകലാശാലയുടെ ജനാധിപത്യവല്‍ക്കരണം വിദ്യാര്‍ത്ഥികളുടെയും അധ്യാപക സമൂഹത്തിന്റെയും ദീര്‍ഘകാലമായുളള ആവശ്യമാണ്.

#ജനകിയ_സർക്കാർ_മുന്നോട്ട്

സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ പ്രതിഷേധിച്ച യുവജനങ്ങൾക്ക്നേരെ പോലീസ് വെടി വെക്കുകയും,റോഷൻ, ബാബു, ഷിബുലാൽ, രാജീവൻ,...
25/11/2017

സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിര
െ പ്രതിഷേധിച്ച യുവജനങ്ങൾക്ക്
നേരെ പോലീസ് വെടി വെക്കുകയും,
റോഷൻ, ബാബു, ഷിബുലാൽ, രാജീവൻ, മധു
എന്നീ ധീര യൗവ്വനങ്ങൾ കൂത്തുപറമ്പിന്റ
െ വിരിമാറിൽ വെടിയേറ്റ് രക്തസാക്ഷികളാവുകയും,
വെടിയുണ്ട വിരിമാറിലേറ്റ് തണ്ടൊടിഞ്ഞിട്ടും വീഴാതൊരു ചെമ്പനീർ
പൂവിനെ പോലെ സഖാവ് പുഷ്പൻ ജീവിക്കുന്ന
രക്തസാക്ഷിയാവുകയും ചെയ്തിട്ട് 20
വർഷങ്ങൾ...
ബലികുടീരങ്ങളിൽ നിങ്ങൾ ഉറങ്ങുമ്പോഴും,,,
നിങ്ങളുടെ ഓർമ്മകൾ ഇവിടെ ജ്വലിച്ച്
നിൽക്കുന്നു......
കൂത്തുപറമ്പ് രക്തസാക്ഷികൾ സിന്ദാബാദ്....
Technos BMCE

Address

Baselios Mathews II College Of Engineering, Muthupilakadu, Sasthamcotta, Kerala
Kollam (Quilon)

Telephone

9567560023

Website

Alerts

Be the first to know and let us send you an email when SFI Technos BMCE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share