SNDP YOGAM CYBER SENA

SNDP YOGAM CYBER SENA Official page of SNDP Yogam Cybersena—the digital wing of SNDP Yogam.

We protect our legacy, counter misinformation, and propagate the singular Darsanam of Sree Narayana Guru through youth mobilization and tech. 🌐One Caste, One Religion, One God

📿  #ഗുരുവരുൾ" ഗുണമതികളും സ്നേഹമയികളുമായ സ്ത്രീകൾ കുടുംബത്തിന് ഐശ്വര്യം പ്രദാനം ചെയ്യുന്നു."— ശ്രീനാരായണ ഗുരുദേവൻ #ശ്രീനാ...
07/09/2026

📿 #ഗുരുവരുൾ

" ഗുണമതികളും സ്നേഹമയികളുമായ സ്ത്രീകൾ കുടുംബത്തിന് ഐശ്വര്യം പ്രദാനം ചെയ്യുന്നു."

— ശ്രീനാരായണ ഗുരുദേവൻ

#ശ്രീനാരായണഗുരു #ഗുരുവരുളുകൾ

അദ്ധ്വാനിച്ച് പണമുണ്ടാക്കിയെന്ന് പറയുന്ന ഗോകുലം ഗോപാലനോട് ഞങ്ങൾക്കും ചിലത് ചോദിക്കുവാനുണ്ട്.കാലത്തിന്റെ നിഴൽ വെട്ടത്തിൽ ...
05/09/2026

അദ്ധ്വാനിച്ച് പണമുണ്ടാക്കിയെന്ന് പറയുന്ന ഗോകുലം ഗോപാലനോട് ഞങ്ങൾക്കും ചിലത് ചോദിക്കുവാനുണ്ട്.

കാലത്തിന്റെ നിഴൽ വെട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച പട്ടിണി പാവങ്ങളുടെ വീർപ്പുമുട്ടലിനെ ഊറ്റിക്കുടിച്ച് വട്ടിപ്പലിശയിൽ ചിട്ടിക്കമ്പനി എന്ന സാമ്രാജ്യം ഉണ്ടാക്കി.

ചില വ്യവസായ സംരംഭകരുടെ ബുദ്ധിമുട്ടിനെ മുതലാക്കി അങ്ങോട്ട് സഹായവുമായി എത്തി അവരുടെ സംരംഭങ്ങൾ തന്നെ സ്വന്തം പേരിൽ ആക്കി നിങ്ങൾ വ്യവസായി ആയിമാറി.....

കെട്ടിയും കെട്ടാതെയും പലകുടുംബങ്ങൾ ഉണ്ടാക്കിയതൊന്നും പോരാഞ്ഞ് ചില ഇക്കിളി സ്വപ്നങ്ങളുടെ പൂർണത തേടി അഭ്ര പാളികളിൽ പണം എറിഞ്ഞ് കണക്കില്ലാതെ പണം വെളുപ്പിച്ചും നിങ്ങൾ സിനിമക്കാരൻ ആയി....

ഇനി ലക്ഷ്യം 15000 കോടിയോളം രൂപാ മൈക്രോഫിനാൻസിലൂടെ പാവപ്പെട്ട സമുദായ അംഗങ്ങൾക്ക് പട്ടിണി മാറാൻ ഈടില്ലാതെ ലോണുകൾ നൽകിയ എസ് എൻ ഡി പി യോഗം എന്ന മഹാ പ്രസ്ഥാനത്തിന്റെ നേതൃ പദവി...

എങ്ങനെയും എസ്എൻഡിപി യോഗത്തിൻ്റെ കൂട്ടായ്മയെ തകർത്ത് അംഗങ്ങളെ തൻ്റെ വട്ടിപ്പലിശക്ക് ഇരയാക്കണം എന്ന ഉദ്ദേശത്താൽ ഗോകുലം ഗോപാലൻ ആദ്യം ശ്രീനാരായണ ധർമ്മവേദി (ചെയർമാൻ ഗോകുലം ഗോപാലൻ), അതിന് ശേഷം ശ്രീനാരായണ സഹോദര ധർമ്മവേദി (ചെയർമാൻ ഗോകുലം ഗോപാലൻ) ഇതും പരാജയപ്പെട്ടപ്പോൾ എസ്എൻഡിപി യോഗം വിമോചന സമിതി (ചെയർമാൻ ഗോകുലം ഗോപാലൻ) എല്ലാം പരാജയപ്പെട്ടപ്പോൾ പുതിയ ജിഹാദി കൂട്ടുകെട്ടിൽ ചതിവൊരുക്കി തട്ടിക്കൂട്ടിയ പുതിയ സംഘടനയാണ് പീത വിപ്ലവ സമരസമിതി (ചെയർമാൻ ഗോകുലം ഗോപാലൻ തന്നെ). അന്നും ഇന്നും പ്രാഞ്ചിയേട്ടനായ ഇയാൾക്ക് ഒപ്പം ഉള്ളത് എസ് എൻ ഡി പി യോഗത്തിൽ സാമ്പത്തിക ക്രമക്കേടുകൾക്കും തട്ടിപ്പ് കേസുകൾക്കും സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ട്, ഞങ്ങൾ മാത്രമാണ് നേതാക്കൾ എന്ന് സ്വയം പ്രഖ്യാപിച്ച് കസേരയും വലിച്ചിട്ടിരിക്കുന്ന വിരലിലെണ്ണാവുന്ന ചിലരും, ഈഴവ കുലത്തിന് അപമാനമായ ഭദ്രനേപ്പോലുള്ള പിമ്പുകളും നിങ്ങളുടെ പണം മോഹിച്ച് നിൽക്കുന്ന മറ്റ് ചിലരും. ഇവരിൽ ആരെങ്കിലും ഈഴവർക്കായോ സമുദായത്തിനായോ എന്തെങ്കിലും നൻമ ചെയ്തിട്ടുണ്ടോ. കണക്കിൽ പെടാത്ത കാശ് കയ്യിൽ ഉണ്ട് എന്നു വച്ച് പേപ്പർ സംഘടനകളുണ്ടാക്കി സമുദായത്തെ നാറ്റിച്ചു നടക്കുകയല്ല വേണ്ടത്. 1500 രൂപയും ബിരിയാണിയും കൊടുത്ത് കുറച്ചുപേരെ കൊണ്ട് വന്ന് റാലി നടത്തിയാൽ ഒന്നും എസ് എൻ ഡി പി യോഗത്തിൽ നേതാവാകാൻ കഴിയുകയില്ല എന്ന് ഗോപാലൻ ഇനി എങ്കിലും മനസിലാക്കുക.

കുത്സിത ശ്രമങ്ങളിലൂടെ സമുദായത്തെ വെട്ടിപ്പിടിക്കുവാൻ പരിശ്രമിക്കുന്ന ഗോകുലം ഗോപാലനെന്ന ആട്ടിൽതോലിട്ട ചെന്നായയോട് ഇന്നു മുതൽ ചില ചോദ്യങ്ങൾ ചോദിക്കുകയാണ്.

🔹ചോദ്യം - 1 A.
ഗുരുദേവ ശിഷ്യനായ വിദ്യാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ ശിവഗിരിയുടെതായ ചെന്നൈ നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ശ്രീനാരായണ മിഷൻ സ്ഥാപനങ്ങളും ശ്രീപെരുമ്പത്തൂരിലെ 10.5 ഏക്കർ ഭൂമിയും എങ്ങനെ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിൽ ആയി ? ഇതുമായി ബന്ധപ്പെട്ട് OS No-6076/2001, CS No-528/2001 എന്നിങ്ങനെ നിങ്ങളെ പ്രതിയാക്കി ധർമ്മസംഘം ട്രസ്റ്റ് കേസ് നടത്തുന്നുണ്ടോ ?
🔸B. എസ് എൻ ഡി പി യോഗത്തിൻ്റെ വിവിധ യൂണിയനുകളുടെയും അനുബന്ധ ട്രസ്റ്റുകളുടെയും നേതൃത്വത്തിൽ തുടങ്ങിയ കട്ടച്ചിറ കോളേജ്, പൂഞ്ഞാർ കോളേജ്, മറ്റ് സ്ഥാപനങ്ങൾ നിങ്ങളുടെ ഉടമസ്ഥതയിൽ ആയത് എങ്ങനെ ?
🔸C. ചേർത്തലയിൽ SNGM കോളേജ് (ഗൗരിയമ്മ കോളേജ്) എങ്ങനെ ഗോകുലം ഗോപാലൻ്റെ പേരിൽ ആയി ?

ചെല്ലുന്നിടത്ത് ഒട്ടി, അവിടം പറിച്ചു കൊണ്ടു പോകുന്ന ഗോകുലം ഗോപാലന്, എസ് എൻ ഡി പി യോഗത്തിൻ്റെ മൈക്രോ ഗ്രൂപ്പുകളെ വച്ച് ഒട്ടും റിസ്കില്ലാതെ തന്റെ ചിട്ടിക്കമ്പനി റൺ ചെയ്യിക്കാമെന്ന കുശാഗ്രബുദ്ധി ആര് ഉപദേശിച്ചതായാലും അത് കൈയിൽ ഇരിക്കട്ടെ... നിങ്ങൾക്കിപ്പോൾ സമുദായ സ്‌നേഹമോ ഗുരുദേവ ഭക്തിയോ വന്നെങ്കിൽ ആദ്യം ശിവഗിരിയെയും സമുദായത്തേയും സംഘടനകളേയും പറ്റിച്ച് ഉണ്ടാക്കിയ കോടാനുകോടികളുടെ മുതൽ തിരികെ നൽകുക.

ഈ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ നൽകുവാൻ ഗോപാലൻ തയ്യാറാകാത്ത പക്ഷം തെളിവുകൾ നിരത്തി കൃത്യമായ മറുപടികൾ നൽകുവാൻ ഞങ്ങൾ തയ്യാറാണ്. >>> ചോദ്യങ്ങൾ തുടരും.....

- എസ് എൻ ഡി പി യോഗം സൈബർ സേന

സംഘടനയെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കും - എസ്എൻഡിപി യോഗം കുട്ടനാട് സൗത്ത്  യൂണിയൻ മേഖലാ നേതൃയ...
05/09/2026

സംഘടനയെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കും - എസ്എൻഡിപി യോഗം കുട്ടനാട് സൗത്ത് യൂണിയൻ മേഖലാ നേതൃയോഗം

എസ്എൻഡിപി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ പ്രതിച്ഛായയെ തകർക്കുവാൻ ഉള്ള ഗൂഢനീക്കങ്ങളെ എന്തുവിലകൊടുത്തും നേരിടുമെന്ന് കുട്ടനാട് സൗത്ത് എസ്എൻഡിപി യൂണിയൻ എടത്വ മേഖല നേതൃയോഗം പ്രഖ്യാപിച്ചു.

കുപ്രചരണങ്ങൾ നടത്തിയും ആശയക്കുഴപ്പം സൃഷ്ടിച്ചും സാമ്പത്തിക കുറ്റവാളികളെ സംരക്ഷിക്കുവാനുള്ള ഗൂഢ ശക്തികളെ തിരിച്ചറിഞ്ഞ് സംഘടനയെ നേർവഴിക്ക് കൊണ്ടുവരാൻ യൂണിയൻ നേതൃത്വം നൽകുന്ന നടപടികൾക്ക് മേഖലയുടെ പരിധിയിലുള്ള 10 ശാഖകളുടെയും പൂർണപിന്തുണ ഭാരവാഹികൾ അറിയിച്ചു. യൂണിയൻ ഹാളിൽ നടന്ന മേഖലാ യോഗങ്ങൾക്ക് യോഗം കൗൺസിലറും യൂണിയൻ കൺവീനറുമായ പച്ചയിൽ സന്ദീപ് ഭദ്രദീപം കൊളുത്തി. ചടങ്ങിൽ യൂണിയൻ ചെയർമാൻ അനിൽ പി ശ്രീരംഗം അധ്യക്ഷത വഹിച്ചു.

എടത്വയിൽ നിർമ്മിക്കുന്ന യൂണിയന്റെ ബഹുനില കെട്ടിടം, യൂണിയൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ചികിത്സാധന സഹായ പദ്ധതികൾ, വിവിധ സംഘടന പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് കൺവീനർ പച്ചയിൽ സന്ദീപ് വിശദീകരിച്ചു.

തുടർന്ന് യൂണിയന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സിമ്മി ജിജി, ഉമേഷ് കൊപ്പാറ, സുജിത് മോഹനൻ, സഞ്ജു ശശിധരൻ, മേഖലയിലെ ശാഖാ പ്രസിഡന്റുമാരായ അജിമോൻ, സജീവൻ, പ്രദീപ്, ടി എം മോഹനൻ, രാധാകൃഷ്ണൻ, ഷാജി, സി എസ് പ്രസാദ്, അജി, പ്രവീൺ സെക്രട്ടറിമാരായ വിജയമ്മ രാജൻ, ഡി ദീപ കുമാർ, മനോജ് മോഹനൻ, അഭിലാഷ് പിസി, കെ സി വിശ്വനാഥൻ, സുജിത് പിബി, സുരേഷ് പി.ടി, പ്രദീപ് തട്ടാരപറമ്പിൽ, സുമേഷ് പി എസ്, പ്രസന്നൻ വനിതാ സംഘം എടത്വ മേഖല ചെയർപേഴ്സൺ ശാലു സുമേഷ്, കൺവീനർ അംബിക ഹരിദാസ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഉണ്ണി ഹരിദാസ്, വൈസ് പ്രസിഡന്റ് കവിൻ കടമാട്, സെക്രട്ടറി സുമേഷ് ചെക്കിടിക്കാട് എന്നിവർ പ്രസംഗിച്ചു.

യോഗത്തിന് യൂണിയൻ വൈസ് ചെയർമാൻ സതീഷ് മുട്ടാർ സ്വാഗതവും ജോയിൻ കൺവീനർ സന്തോഷ് വേണാട് കൃതജ്ഞതയും പറഞ്ഞു.

സെപ്റ്റംബർ മൂന്നാം വാരം എടത്വയിൽ വച്ച് മേഖല നേതൃസംഗമം എസ്എൻഡിപി യോഗം നേതാക്കന്മാരുടെ സാന്നിധ്യത്തിൽ നടക്കുമെന്ന് യൂണിയൻ ചെയർമാൻ അനില്‍ പി ശ്രീരംഗം, കൺവീനർ പച്ചയിൽ സന്ദീപ് എന്നിവർ അറിയിച്ചു.

📿  #ഗുരുവരുൾ" ബോധസ്വരൂപനായ അവനവനിൽ തന്നെയാണ് സുഖം. ഈ ആത്മസുഖം തെളിച്ചനുഭവിക്കാനാണ് എല്ലാവരുടെയും എല്ലാ ശ്രമങ്ങളും. "— ശ്...
05/09/2026

📿 #ഗുരുവരുൾ

" ബോധസ്വരൂപനായ അവനവനിൽ തന്നെയാണ് സുഖം. ഈ ആത്മസുഖം തെളിച്ചനുഭവിക്കാനാണ് എല്ലാവരുടെയും എല്ലാ ശ്രമങ്ങളും. "
— ശ്രീനാരായണ ഗുരുദേവൻ

#ശ്രീനാരായണഗുരു #ഗുരുവരുളുകൾ

📿  #ഗുരുവരുൾ" ഗൃഹസ്ഥാശ്രമികൾക്കു പണം ആവശ്യമാണ്, കൃഷി പണം ഉണ്ടാക്കാൻ കൊള്ളാം. "— ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു     ...
04/09/2026

📿 #ഗുരുവരുൾ

" ഗൃഹസ്ഥാശ്രമികൾക്കു പണം ആവശ്യമാണ്, കൃഷി പണം ഉണ്ടാക്കാൻ കൊള്ളാം. "
— ശ്രീനാരായണ ഗുരുദേവൻ

#ശ്രീനാരായണഗുരു #ഗുരുവരുളുകൾ

ടി കെ മാധവൻ കേരള നവോത്ഥാന പ്രസ്ഥാനത്തിൻറെ മുന്നണി പോരാളികേരളത്തിൽ നില നിന്നിരുന്ന അയിത്തത്തിനും അനാചാരങ്ങൾക്കും എതിരെ ശക...
03/09/2026

ടി കെ മാധവൻ കേരള നവോത്ഥാന പ്രസ്ഥാനത്തിൻറെ മുന്നണി പോരാളി

കേരളത്തിൽ നില നിന്നിരുന്ന അയിത്തത്തിനും അനാചാരങ്ങൾക്കും എതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നയിച്ച നേതാവും കേരള നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയുമായിരുന്നു ദേശാഭിമാനി ടി കെ മാധവൻ എന്ന് എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ കൺവീനർ ഡോ: ഏ വി ആനന്ദരാജ് പറഞ്ഞു.

വൈക്കം സത്യാഗ്രഹം അടക്കം ടി കെ മാധവൻ നടത്തിയ ഉജ്ജ്വലമായ നിരവധി സമരങ്ങളിലൂടെയാണ് കേരളത്തിൻറെ പുരോഗമനപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. ശ്രീനാരായണഗുരുദേവന്റെ അനുഗ്രഹത്തോടെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളിലൂടെ പിന്നോക്ക സമുദായങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കുവാനും അവകാശ പോരാട്ടങ്ങളിൽ അവരെ അണിനിരത്തുവാനും കഴിഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ സംഘടനാ സെക്രട്ടറി എന്നുള്ള നിലയ്ക്ക് ശ്രീനാരായണ ഗുരുദേവൻ്റെ നിർദേശ പ്രകാരം എസ്.എൻ.ഡി.പി യോഗത്തിൽ അംഗങ്ങളെ ചേർത്തു കൊണ്ടും പുതിയ ശാഖകൾ രൂപീകരിച്ചുകൊണ്ടും സംഘടനാ പ്രവർത്തനത്തിന് ഒരു നിയതമായ രൂപം നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം തെളിച്ച വഴികളിലൂടെ നേതൃത്വത്തിൽ എത്തിയ സാരഥികൾ നടത്തിയ പ്രവർത്തനങ്ങളും പോരാട്ടങ്ങളും കേരള ചരിത്രത്തെ തന്നെ മാറ്റിമറിച്ചു.

ടി കെ മാധവന്റെ ഉജ്ജ്വല സ്മരണകൾ വളർന്നു വരുന്ന തലമുറകളുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് പ്രചോദനമായി നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാവേലിക്കര ടി കെ മാധവൻ സ്മാരക എസ്.എൻ.ഡി.പി യൂണിയൻ സംഘടിപ്പിച്ച ദേശാഭിമാനി ടി കെ മാധവൻ നൂറ്റിനാല്പത്തി ഒന്നാമത് ജന്മ ദിന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയൻ ജോയിൻറ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിൻ്റ് കൺവീനർ രാജൻ ഡ്രീംസ് ആമുഖപ്രസംഗം നടത്തി.അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വിനു ധർമ്മരാജൻ മേഖല ഭാരവാഹികളായ അഖിലേഷ് എസ് വാസുദേവൻ പെൻഷനേഴ്സ് ഫോറം ചെയർമാൻ സുരേന്ദ്രൻ കൺവീനർ ശ്രീജിത്ത് ഏ യൂത്ത് മൂവ്മെന്റ് ചെയർമാൻ നവീൻ വി നാഥ് കൺവീനർ രാജീവ് തെക്കേക്കര വനിതാ സംഘം ചെയർപേഴ്സൺ അമ്പിളി എൽ കൺവീനർ സുനി ബിജു വൈസ് ചെയർ പേഴ്സൺ സുബി സുരേഷ് ട്രഷറർ സരളാ രാജൻ വൈദിയോഗം വൈസ് ചെയർമാൻ കൃഷ്ണൻകുട്ടി സൈബർ സേന ചെയർമാൻ ഷാനു ൽ റ്റി തുടങ്ങിയവർ സംസാരിച്ചു. റ്റി.കെ. മാധവ പ്രതിമയിൽ ഹാരാർപ്പണവും ഛായാ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചനയും നടന്നു.

📿  #ഗുരുവരുൾ" എല്ലാവരും ആത്മ സഹോദരരാണ്."— ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു                #ഗുരുവരുളുകൾ
03/09/2026

📿 #ഗുരുവരുൾ

" എല്ലാവരും ആത്മ സഹോദരരാണ്."
— ശ്രീനാരായണ ഗുരുദേവൻ

#ശ്രീനാരായണഗുരു #ഗുരുവരുളുകൾ

02/09/2026

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തി ആരാണെന്ന് ചോദിച്ചാൽ, ഒറ്റ ഉത്തരമേയുള്ളൂ; അത് വെള്ളാപ്പള്ളി നടേശൻ എന്ന വ്യക്തിയാണെന്ന് ഇന്ത്യൻ റെയിൽവേയുടെ ഹൈക്കോടതി അഭിഭാഷകനും വി.എച്ച്.പി. സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ.അനിൽ വിളയിൽ പറഞ്ഞു.

എസ് എൻ ഡി പി യോഗത്തിൻ്റെ മുഖപത്രമായ  #യോഗനാദം വായിക്കു ക... വരിക്കാരാവുക...പ്രസിദ്ധീകരണമാരംഭിച്ച നാൾ മുതൽ യോഗനാദം  നിര്‍...
02/09/2026

എസ് എൻ ഡി പി യോഗത്തിൻ്റെ മുഖപത്രമായ #യോഗനാദം വായിക്കു ക... വരിക്കാരാവുക...

പ്രസിദ്ധീകരണമാരംഭിച്ച നാൾ മുതൽ യോഗനാദം നിര്‍വഹിച്ച ദൗത്യം ചരിത്ര പ്രധാനവും നിസ്തുലവുമാണ്. എസ് എൻ ഡി പി യോഗത്തിൻ്റെ ശബ്ദമായി ഒരു പ്രസിദ്ധീകരണം എന്ന ആശയം തന്നെ ശ്രീനാരായണീയ സമൂഹത്തെ, വിശേഷിച്ചും ഈഴവ സമുദായത്തെ, പഠിപ്പിച്ചത് യോഗനാദമായിരുന്നു. ഇന്നും, നമുക്ക് വേണ്ടി നമ്മുടെ ശബ്ദമായി പൂര്‍ണമായും നമ്മളാൽ സംഘാടനം നിര്‍വഹിക്കപ്പെടുന്ന പ്രസിദ്ധീകരണമെന്നത് യോഗനാദത്തിന് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്. അതു കൊണ്ട് തന്നെ നമ്മുടെ ശബ്ദമായി ഓരോ ഭവനങ്ങളിലേക്കും യോഗനാദം
കടന്നുചെല്ലട്ടെ, അറിയാത്തവര്‍ യോഗ നാദത്തെക്കുറിച്ചറിയട്ടെ. നമുക്കെന്നപോല അവര്‍ക്കും അതു വഴികാട്ടിയാവട്ടെ. നമ്മുക്കേവർക്കും യോഗനാദത്തിൻ്റെ പ്രചാരകരായി മുന്നിട്ടിറങ്ങാം.

എല്ലാ വൈവിധ്യങ്ങളോടുമൊപ്പം, ആത്മീയ സന്ദേശത്തിന്റെ ബലത്തില്‍ രൂപപ്പെടുന്ന വ്യക്തിയും കുടുംബവും സമൂഹവും രാഷ്ട്രവും യോഗനാദത്തിൻ്റെ സ്വപ്നവും പ്രതീക്ഷയുമാണ്. ഇതിനായി ഓരോ ഭവനങ്ങളിലേക്കും യോഗനാദം എത്തിച്ചേരട്ടെ...

02/09/2026

"കാലം കുറഞ്ഞ ദിനമെങ്കിലും അർത്ഥദീർഘം" ആയിരുന്നു സത്യവ്രത സ്വാമികളുടെ ജീവിതം.

ചങ്ങനാശ്ശേരിക്കു സമീപം മാമ്പുഴക്കരി ഗ്രാമത്തിൽ സാധാരണ യാഥാസ്ഥിതിക നായർ കുടുംബത്തിൽ അദ്ദേഹം ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം മലയാളം അദ്ധ്യാപകനായി. തീണ്ടൽ തുടങ്ങിയ പാരമ്പര്യ ആചാരങ്ങൾ പാലിച്ചിരുന്ന മാമൂൽ പ്രിയനായിരുന്നു സ്വാമികൾ അക്കാലത്ത്.

ശ്രീനാരായണ ഗുരുവിനെ പറ്റി പലതും അദ്ദേഹം കേട്ടറിഞ്ഞിരുന്നു. എന്നാൽ അത്ര ആദരവൊന്നും തോന്നിയിരുന്നില്ല. ഒരിക്കൽ ശിവരാത്രിക്ക് ആലുവയിൽ പോയപ്പോൾ അദ്വൈതാശ്രമത്തിൽ എത്തി ഗുരുദേവനെ സന്ദർശിച്ച് സംഭാഷണം നടത്തി. അതുവരെ അൽപം സംശയവും അവജ്ഞയും ഉള്ളിൽ പേറിയിരുന്ന അദ്ദേഹത്തിന് ഗുരുവിനോട് ഇടപെട്ടപ്പോൾ ആദരവ് ഉണരുകയും നാൾക്കുനാൾ അത് വർദ്ധിച്ച് ഗുരുഭക്തിയായി മാറുകയും ചെയ്തു. മടങ്ങിയെത്തിയ സ്വാമികൾക്ക് ജോലിയോടും മറ്റും വിരക്തി തോന്നുകയും ഗുരുവിനോട് ചേരുവാൻ മനസ്സ് വെമ്പുകയും ചെയ്തു കൊണ്ടിരുന്നു. തന്റെ ഏക വരുമാനത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന കുടുംബത്തെ പ്രതിസന്ധിയിലാക്കി, വല്ലവിധേനയും മാതാവിന്റെയും ബന്ധുക്കളുടെയും അനുവാദവും അനുഗ്രഹവും വാങ്ങി അദ്ദേഹം ആലുവ അദ്വൈതാശ്രമം അന്തേവാസിയായി തീർന്നു.

ഗുരുദേവന്റെ നിയോഗപ്രകാരം ആശ്രമം പാഠശാലയിലെ മലയാളം അദ്ധ്യാപകനായ സ്വാമികൾക്ക് സംസ്കൃതവും ഇംഗ്ലീഷും പഠിക്കുവാനും അവസരമുണ്ടായി. മുമ്പ് കൂടുതൽ പഠിക്കാൻ കഴിയാതിരുന്നതിന്റെ സങ്കടം അതോടെ പരിഹരിക്കപ്പെട്ടു.

ജോലിയിൽ മാത്രം ഒതുങ്ങാതെ, ആശ്രമത്തിന്റെ ബഹുമുഖങ്ങളായ പ്രവർത്തനങ്ങളിൽ സ്വാമികൾ സജീവമായി. അൽപ്പാൽപ്പമായി പ്രസംഗിച്ചു തുടങ്ങിയ അദ്ദേഹം വേഗം മുന്തിയ പ്രഭാഷകനായി മാറി. സ്വയം പ്രസംഗിക്കുക മാത്രമല്ല, മറ്റു പലരുടെയും പ്രസംഗങ്ങൾ ഉച്ചഭാഷിണി ഇല്ലാതിരുന്ന അക്കാലത്ത് പതിനായിരങ്ങൾ കേൾക്കത്തക്ക വിധം അത്യുച്ചത്തിൽ ഏറ്റു പ്രസംഗിക്കുകയും പതിവായിരുന്നു. എത്ര നേരം പ്രസംഗിച്ചാലും സ്വാമികളുടെ ശബ്ദം പതറുമായിരുന്നില്ലത്രെ!

വൈക്കം സത്യഗ്രഹത്തിന്റെ നടത്തിപ്പിലേക്ക് ആളും അർത്ഥവും ഒഴുകി എത്തിയിരുന്നതിനു പിന്നിൽ സ്വാമികളുടെ ഉൾനാടൻ പ്രസംഗ പര്യടനങ്ങളായിരുന്നു. സ്വാമികളുടെ ആ വചോവിലാസത്തിലെ ആർജ്ജവമാണ് മുണ്ടു മുറുക്കിയുടുത്തും ചെലവു ചുരുക്കിയും സത്യഗ്രഹത്തിലേക്ക് സംഭാവനകൾ നൽകുവാൻ പാവങ്ങളെക്കൂടി പ്രേരിപ്പിച്ചത്. സവർണ്ണ ഹിന്ദുജാഥയിൽ അദ്ദേഹം പിന്നണിയിൽ നിന്ന് ജാഥാംഗങ്ങളുടെ ശുശ്രൂഷകൾ വരെ ചെയ്തു കൊണ്ടിരുന്നു.

സ്വാമികൾ അദ്വൈതാശ്രമം കാര്യദർശി ആയിരുന്നപ്പോഴാണ് പ്രശസ്തമായ സർവ്വമത സമ്മേളനം സംഘടിപ്പിച്ചത്. അതിന്റെ കമ്മറ്റി സെക്രട്ടറിയും സ്വാമികളായിരുന്നു. സ്വാമികളുടെ സ്വാഗതപ്രസംഗം ശ്രദ്ധേയമായിരുന്നു. എസ്.എൻ.ഡി.പി. യോഗത്തിന്റെ പല മഹാസമ്മേളനങ്ങളുടെ വിജയത്തിനു പിന്നിലും സ്വാമികളുടെ നിസ്തന്ദ്രമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന ടി.കെ.മാധവന്റെ ബലവും തുണയും സ്വാമികളായിരുന്നു.

പ്രസംഗത്തിനു പുറമേ സ്വാമികൾ ഏറെ എഴുതുകയും ചെയ്തിരുന്നു. "നവജീവൻ" എന്ന മാസിക സ്വാമികളുടെ നേതൃത്തിലാണ് നടന്നിരുന്നത്. ആശ്രമത്തിലേക്ക് വരുന്ന അഥിതികളുടെ പെട്ടി ചുമന്നും, സഹസന്യാസിമാരുടെ വസ്ത്രങ്ങൾ കഴുകി ഉണക്കിയും ഓടി നടന്ന് പ്രവർത്തിക്കുന്ന സ്വാമികളുടെ ത്യാഗമനോഭാവം വേറിട്ടതാണ്. ഗുരുദേവന്റെ ആദ്യ സിലോൺ സന്ദർശനത്തിൽ പങ്കെടുത്ത സ്വാമികൾ ഗുരുവിന്റെ നിർദ്ദേശപ്രകാരം അവിടെ മാസങ്ങൾ താമസിച്ച് നടത്തിയ ആത്മീയവും സൃഷ്ടിപരവുമായ പ്രവർത്തനങ്ങളാണ് അവിടത്തെ ഭക്തസമൂഹത്തെ ഉണർത്തിയതും ഏകോപിപ്പിച്ചതും. അതിന്റെ പ്രതിഫലനമായിരുന്നു ഗുരുദേവന്റെ രണ്ടാം സിലോൺ സന്ദർശന വേളയിൽ കണ്ട വമ്പിച്ച വരവേൽപ്പുകൾ.

സ്വാമികൾ ശുഭ്രവസ്ത്രധാരി ആയിരുന്നു. "സത്യവ്രതന്റെ കാഷായം ഉള്ളിലാണ്" എന്നത്രെ അതെപ്പറ്റി ഗുരുദേവൻ മൊഴിഞ്ഞത്. സ്വാമികളുടെ സ്വഭാവത്തിന് ഒത്ത പേരാണ് ദീക്ഷാനാമമായി ഗുരു നൽകിയത് - സത്യവ്രതൻ !

മാതൃഭക്തനായിരുന്ന സ്വാമികൾ അമ്മയെ കാണുവാൻ ആലുവയിൽ നിന്നു പോകുന്നത് പനിയായോടെ ആയിരുന്നു. നാട്ടിലെത്തുമ്പോൾ ഒരു വഞ്ചിമറിഞ്ഞ് അപകടത്തിൽ പെട്ട എല്ലാവരെയും സ്വാമികൾ സാഹസപ്പെട്ട് രക്ഷപ്പെടുത്തുക ഉണ്ടായി. അതോടെ പനി കൂടി സന്നിയാകുകയും കരുതലോടെ ചെയ്ത എല്ലാ ചികിത്സകളും വിഫലമായി ആ വിലപ്പെട്ട ജീവൻ പൊലിയുകയും ചെയ്തു. സാക്ഷാൽ ടി.കെ.മാധവൻ തന്നെ നേരിട്ടു വന്ന് അദ്ദേഹത്തെ ശുശ്രൂഷിച്ചു എന്നു പറയുമ്പോൾ ആ ജീവനെ എത്ര വിലമതിച്ചു എന്ന് മനസ്സിലാക്കാം. ഗുരുദേവനെ പോലും ആ ദു:ഖവാർത്ത ഉലയ്ക്കുകയുണ്ടായി.

ആരോഗ്യവും ആത്മാർത്ഥതയും ബുദ്ധിവൈഭവവും ത്യാഗവും കർമ്മ കുശലതയുമെല്ലാം ഒത്തിണങ്ങിയിരുന്ന സ്വാമികൾക്കു പകരം സ്വാമികൾ മാത്രം. സ്വാമിമാരെ പൊതുവെ അവജ്ഞയോടെ കരുതിയിരുന്ന സി.കേശവനെ പോലുള്ളവരുടെ പോലും ആദരവു പിടിച്ചു പറ്റിയ അപൂർവ്വ വ്യക്തിത്വം !

സ്വാമികളുടെ വിയോഗത്തിന്റെ ശതാബ്ദി വർഷം സ്വാമികളുടെ പാവന സ്മരണകൾ അയവിറക്കുന്നതിനൊപ്പം സ്വാമി തൃപ്പാദങ്ങളുടെ ആദർശങ്ങളിൽ "സത്യവ്രത"രാകുവാനും നമുക്കു ശ്രമിക്കാം.

Address

SNDP YOGAM CYBERSENA OFFICE
Kollam

Telephone

+917592099000

Website

Alerts

Be the first to know and let us send you an email when SNDP YOGAM CYBER SENA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share