Punalur Thookkupaalathinte Naadu

Punalur Thookkupaalathinte Naadu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Punalur Thookkupaalathinte Naadu, Public & Government Service, PUNALUR, Kollam (Quilon).

03/08/2016
പുനലൂർ ഭരണിക്കാവിലെ പൊങ്കാലയോടനുബന്ധിച്ചു എഴുന്നെള്ളത്തിൽ തിടമ്പുമായി ഉമാദേവി. (ഫോട്ടൊ. Bharanikkave Devi Temple. പുനലൂർ...
15/03/2014

പുനലൂർ ഭരണിക്കാവിലെ പൊങ്കാലയോടനുബന്ധിച്ചു എഴുന്നെള്ളത്തിൽ തിടമ്പുമായി ഉമാദേവി.
(ഫോട്ടൊ. Bharanikkave Devi Temple. പുനലൂർ )

04/02/2014

ടെക്നോപാർക്കിൽ ആദ്യമായാണു പോകുന്നത്‌..(ആത്മ സുഹൃത്തും അവിടുത്തെ തൊഴിലാളിയുമായ സാഫർ നിർബ്ബന്ധിച്ചപ്പൊ കൂടെ പോയതാണു).പുറമേ നിന്നു പറഞ്ഞു കേട്ട നിറം പിടിപ്പിച്ച കഥകളായിരുന്നു അപ്പോൾ മനസ്സിൽ .. വർഷങ്ങൾക്കു മുൻപു ലേഡീസ്‌ ഹോസ്റ്റലിൽ എത്തപ്പെട്ട പാൽക്കാരൻ പയ്യന്റെ ഹൃദയമിടിപ്പോടെ കഴക്കൂട്ടം ജംക്ഷനിലും ബൈപ്പാസ്സിലും..വനിതാ മാഗസ്സിനുകളിലുമൊക്കെ കണ്ട " ടെക്നോപാർക്കികളെ " യൊക്കെ മനസ്സിൽ ധ്യാനിച്ചു വലതുകാൽ വച്ചു അകത്തേയ്ക്കു കയറി...ഒരു മായിക ലോകമാണവിടം...ചുറ്റിനടന്നു കാണുന്നതിനിടയിൽ സാഫർ ഒന്നൊന്നായി വിവരണം നടത്തി തന്നുകൊണ്ടിരുന്നു...ഞാനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല...ചുറ്റിനും നിറങ്ങളൊഴുകുംബോൾ കമെൻറ്ററി കേൾക്കാനെവിടെ സമയം.....പറഞ്ഞു കേട്ട പല അപസർപ്പക കഥകളും മനസ്സിൽ കിടന്നു തിക്കി തികട്ടി...എന്റെയുള്ളിലെ ഡിറ്റക്റ്റിവ്‌ തലപൊക്കി...പതിയെ സാഫറിനോടു ചോദിച്ചു " ജോലിയുടെ സ്ട്രെസ്സ്‌ കുറയ്ക്കാൻ കമ്പനികൾ ഇവിടെ കോണ്ടം വെന്റിംഗ്‌ മെഷ്യനുകൾ ഫ്രീ ആയി സ്താപിച്ചിട്ടുണ്ടെന്നു പറയുന്നതു ശരിയാണോട....? " സാഫർ : ശ്ശേ...എന്തരണ്ണാ..ഈ പറയുന്നതു...എനിയ്ക്കിതുവരെയാരും തന്നിട്ടില്ല ..ഇത്രയും നാളായിട്ടു അങ്ങനൊരു സാധനം ഇതിനകത്തു ഞാൻ കണ്ടിട്ടില്ല നിങ്ങളു വെറുതെ വേണ്ടാത്തതു പറയരുത്‌..." നിത്യ കന്യകനും പഞ്ച പാവവുമായ സാഫർ നിമിഷ നേരം കൊണ്ട്‌ എം എൻ നമ്പ്യാരായി മാറി ...ശ്ശൊ വേണ്ടായിരുന്നു....പാവം സാഫർ ... എന്നാലും സാരമില്ല നാട്ടുകാർ പറഞ്ഞു പരത്തിയ ഒരു വലിയ കള്ളം പൊളിയ്ക്കാനയല്ലൊ ..എന്നിലെ ഡിറ്റെക്റ്റിവ്‌ ഹർഷ പുളകിതനായി...അൽപ്പം കഴിഞ്ഞപ്പോഴാണു സാഫറിനു അപകടം മണത്തതു.." അണ്ണാ നിങ്ങളീ പറഞ്ഞതൊന്നും പോസ്റ്റാക്ക ല്ലേ...എനിയ്ക്കു കല്യാണാലോചനകളൊക്കെ വരുന്ന സമയമാ ചതിയ്ക്കരുത്‌..." പോസ്റ്റാക്കാതിരിയ്ക്കാൻ കൈക്കൂലിയായി എനിയ്ക്കവൻ ദോശയും ഡബിൾ ഓംലെറ്റും വാങ്ങിത്തന്നു ..ബസ്സിൽ കേറ്റി വിടുമ്പോഴും അവൻ പിന്നേം ഓർമ്മിപ്പിച്ചു ...." പറ്റിക്കല്ലെ അണ്ണാ "...കാലത്തെ എഴുന്നേറ്റപ്പൊ മുതൽ വല്ലാത്തൊരു അസ്വസ്തത..എന്തോ ഉള്ളിലിരുന്നു തികട്ടുന്ന പോലെ ....അറിഞ്ഞ കാര്യം ആരോടെങ്കിലും ഉറക്കെ വിളിച്ചു പറഞോളാഞ്ഞു വയ്യ..." ഒരു നിമിഷം ഞാൻ സാഫറിനേയും ദോശയേയും ഡബിൾ ഓമ്പ്ലേറ്റിനേയും മറന്നു... മാളോരേ.... ടെക്നോ പാർക്കിൽ കോണ്ടം മെഷ്യനില്ലാാാ ".... .....സാഫറെ നീയെന്നോടു ക്ഷമിയ്ക്കെടാ ഒരു സത്യവും ഒരുപാടു നേരം ഒളിച്ചു വച്ചു സമൂഹത്തെ വഞ്ചിക്കനെനിയ്ക്കു വയ്യ... .....ഫീലിംഗ്‌: കമലാക്ഷീ ഞാനൊരു വികാര ജീവിയാണു....

Aryankavu Sree Dharma Satha Temple. 32Kms far from Punalur.
22/11/2013

Aryankavu Sree Dharma Satha Temple. 32Kms far from Punalur.

അച്ചങ്കോവിൽ ശ്രീ ധർമ്മശാസ്ത ക്ഷേത്രം. പുനലൂർ നിന്നും 45കി.മീ. ദൂരം.
19/11/2013

അച്ചങ്കോവിൽ ശ്രീ ധർമ്മശാസ്ത ക്ഷേത്രം. പുനലൂർ നിന്നും 45കി.മീ. ദൂരം.

15/11/2013

പ്രൊഫെയിൽ ചിത്രത്തിലെ പ്രണയം തുളുംബുന്ന നിന്റെ കണ്ണുകൾ എന്നെ പ്ര കോപിപ്പിയ്ക്കുന്നില്ലായിരിയ്ക്കാം പക്‌ ഷെ നീയെഴുതിയ പ്രണയ കവിത എന്റെ ഹ്രുദയത്തിലേയ്ക്കാഴ്‌ന്നിറങ്ങിയിട്ടുണ്ട്‌.....

Kallada river @ Kakkode, Punalur
15/11/2013

Kallada river @ Kakkode, Punalur

ഓർമ്മകളിലൂടെ ചൂളംവിളിച്ചു കടന്നുപോയ മീറ്റർ ഗേജ്‌ ട്രെയിൻ... ഇന്നു അനന്തമായി നീളുന്ന ബ്രോഡ്‌ ഗേജ്‌ ട്രെയിൻ യാത്ര ഇനി എന്ന...
12/11/2013

ഓർമ്മകളിലൂടെ ചൂളംവിളിച്ചു കടന്നുപോയ മീറ്റർ ഗേജ്‌ ട്രെയിൻ... ഇന്നു അനന്തമായി നീളുന്ന ബ്രോഡ്‌ ഗേജ്‌ ട്രെയിൻ യാത്ര ഇനി എന്നു യാധാർത്ത്യമാകും

11/11/2013

തെരുവുതെണ്ടി .......................................................................................................... പിറന്നു വീണപ്പോൾ വെയിൽ തിന്നവൻ........ വിശപ്പ്‌ പുതച്ചു ഋതുക്കളെ പ്രണയിച്ചവൻ................ ലഹരിമോന്തി വെറുപ്പിന്റെ കൂടാരം പണിതവൻ ............. ഇരുണ്ട മൂലകളിൽ ,വില കുറഞ്ഞ സുഗന്ധങ്ങളിൽ നിഴലുകൾക്കൊപ്പം വിയര്പ്പിന്റെ പുഴ മെനഞ്ഞവൻ.............. ഒടുവിലൊരുനാൾ.... ..ഇളം വെയിൽപ്പൂക്കൾ ചൂടി തെരുവിന്റെ തിണ്ണയിൽ, നിത്യമൌനത്തെ കടംവാങ്ങി മരണത്തെ പൂകിയവൻ.......................... തെരുവ്തെണ്ടി

06/11/2013

തിരുവനന്തപുരം ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഡെലിഗേറ്റ് രെജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു ..താൽപ്പര്യമുള്ളവർക്ക് ഈ ലിങ്ക് ഉപയോഗിക്കാം http://www.iffk.in/pro/delegate/registration

01/11/2013

http://vettamonline.com/?p=14665 വൈകാരികതയിൽ കുറിച്ചിട്ട വാക്കുകൾക്കു മിനുക്കുപണികളിലൂടെ കാവ്യ ഭാഷ നല്കിയ പ്രിയങ്കരനായ കവി എം. കെ ഖരീമിക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി ...........................................................................................................ചത്തുപോയ അയ്യപ്പനെ – അരുൺ പുനലൂർ ..........................................................................

ചത്തു പോയ അയ്യപ്പനെ പേടിക്കേണ്ടതില്ല
ഇനിയവൻ കൈനീട്ടി
കള്ളുകുടിയ്ക്കാൻ കാശ് ചോദിയ്ക്കില്ല ..
തെറി വിളിയ്ക്കില്ല
നിന്നെയൊരു തെറിയനാക്കുകയുമില്ല ….
അപ്പോൾ പിന്നെ ഓർമ്മ ദിനം കൊണ്ടാടാം
വേദിയിൽ നിലയുറപ്പിക്കാം
വലിയ വായിൽ അനുസ്മരണ പ്രഭാഷണം നടത്താം…
തൊണ്ടകീറി പറയാം
ഞാനാണയ്യപ്പനെ പോറ്റിയത്
ഞാനാണായ്യപ്പനു തണൽ വിരിച്ചവൻ
അതെ, ഞാനില്ലായിരുന്നെങ്കിലയ്യപ്പൻ…..

ജീവിച്ചിരുന്നപ്പോൾ ആട്ടിയോടിച്ചിരുന്നവരും
തലവെട്ടം കാണുമ്പോൾ ഒഴിഞ്ഞു മാറി നടന്നവരും
തൊണ്ടപൊട്ടി കാറുന്നു…. …..
ഇഷ്ട്ടപ്പെട്ട ജീവിതം
തനിക്കിഷ്ട്ടപ്പെട്ട രീതിയിൽ ജീവിച്ചു തീർത്തു
ഒടുവിൽ പേരറിയാത്തവന്റെ സ്വാതന്ത്ര്യത്തോടെ
മരണത്തെ വരിച്ചവൻ….
ചത്തു പോയ അയ്യപ്പനെ പേടിയ്ക്കണ്ടതില്ലല്ലോ…

മടിനിറയെ പണമുള്ളവന്
മടിയനെങ്കിലും
കൂലിക്ക് കവിതയെഴുതിച്ച്
നാലാൾക്ക് മുന്നിൽ കവി ചമഞ്ഞ് ഞെളിയുന്നവന്
ഒരയ്യപ്പൻ പുരസ്കാരമങ്ങ് പ്രഖ്യാപിക്കാം
അത് സ്വന്തമാക്കിയൊരു മഹാകവി ചമയാം.
ചത്തു പോയ അയ്യപ്പനെ പേടിയ്ക്കണ്ടതില്ലല്ലോ…!

=========================

23/10/2013

ഒടുവിൽ ...ഒരു കുംബസാരക്കൂട്ടിൽ ഏകനായ്‌ അവൻ....പിന്നെ...ഒരു മുഴം കയറിന്റെ തുമ്പിലും...

Address

PUNALUR
Kollam (Quilon)
691305

Website

Alerts

Be the first to know and let us send you an email when Punalur Thookkupaalathinte Naadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share