മോദിയുണ്ടെങ്കിൽ സാധ്യമാണ്

  • Home
  • India
  • Kollam
  • മോദിയുണ്ടെങ്കിൽ സാധ്യമാണ്

മോദിയുണ്ടെങ്കിൽ സാധ്യമാണ് ബിജെപി ഡീസന്റ് ജംഗ്ഷൻ 🧡

വനിതാ ശിശുവികസന വകുപ്പും,  ആരോഗ്യവകുപ്പും കൈകോർത്തുകൊണ്ട് ബാല്യസ്പന്ദനം എന്ന പേരോടെ അങ്കണവാടി കുട്ടികൾക്കായുള്ള ആരോഗ്യ പ...
03/09/2026

വനിതാ ശിശുവികസന വകുപ്പും, ആരോഗ്യവകുപ്പും കൈകോർത്തുകൊണ്ട് ബാല്യസ്പന്ദനം എന്ന പേരോടെ അങ്കണവാടി കുട്ടികൾക്കായുള്ള ആരോഗ്യ പരിശോധന പദ്ധതി ഡീസന്റ് ജംഗ്ഷൻ 89 ആം നമ്പർ അംഗൺവാടിയിൽ ഇന്ന് നടന്നു.. ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിൽ കുട്ടികൾക്കായി നടന്ന പരിശോധന പദ്ധതിയിൽ അംഗൺവാടി ടീച്ചറും, മറ്റു അംഗൻവാടി പ്രവർത്തകരും ഡീസന്റ് ജംഗ്ഷൻ വാർഡ്‌ മെമ്പർ തൃക്കോവിൽവട്ടം ഡിവിഷൻ ബ്ലോക്ക്‌ മെമ്പർ എന്നിവർ പങ്കെടുത്തു...

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഡീസന്റ് ജംഗ്ഷൻ വാർഡിൽ പടിഞ്ഞാറെ മേഖല കേന്ദ്രീകരിച്ചു ഇന്ന് സൗജന്യ രക്ത പരിശോധന ക്യാമ്പ് യ...
03/09/2026

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഡീസന്റ് ജംഗ്ഷൻ വാർഡിൽ പടിഞ്ഞാറെ മേഖല കേന്ദ്രീകരിച്ചു ഇന്ന് സൗജന്യ
രക്ത പരിശോധന ക്യാമ്പ് യുവസാരഥി കലാസംസ്കാരിക വേദി ക്ലബ്ബിൽ വച്ചു നടത്തുകയുണ്ടായി.
ക്യാമ്പിൽ വാർഡിന്റെ ചുമതലയുള്ള ആരോഗ്യപ്രവർത്തകർക്കൊപ്പം വാർഡ്‌ മെമ്പർ വി.ആർ രാജലക്ഷ്മിയും തൃക്കോവിൽവട്ടം ഡിവിഷൻ ബ്ലോക്ക്‌ മെമ്പർ അഡ്വ. ആര്യ ജി ചന്ദ്രനും പങ്കെടുത്തു...

ക്യാമ്പിനു മേൽനോട്ടം വഹിച്ചു പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്ക് ഈയവസരത്തിൽ നന്ദി അറിയിക്കുന്നു....

പ്രിയപ്പെട്ട ഏവർക്കും ബിജെപി ഡീസന്റ് ജംഗ്ഷന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...❤️
26/08/2026

പ്രിയപ്പെട്ട ഏവർക്കും ബിജെപി ഡീസന്റ് ജംഗ്ഷന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...❤️

ബിജെപിയുടെ വികസനം സമൃദ്ധമാണ് രാജ്യത്തിന്റെ പുനരുജ്ജീവനം സംഭവിക്കുന്നു....ഇതിന്റെ പേര് B28 എന്നാണ്.... ഇത് മെയ്ക്ക് ഇൻ ഇന...
25/08/2026

ബിജെപിയുടെ വികസനം സമൃദ്ധമാണ് രാജ്യത്തിന്റെ പുനരുജ്ജീവനം സംഭവിക്കുന്നു....
ഇതിന്റെ പേര് B28 എന്നാണ്.... ഇത് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം 100% ഇന്ത്യൻ സെമി ബുള്ളറ്റ് ട്രെയിൻ ആണ്....ഇന്ത്യൻ എഞ്ചിനീയർമാർ വികസിപ്പിച്ചെടുത്തതാണ്...
ഇതിന്റെ വേഗത മണിക്കൂറിൽ 280 കിലോമീറ്ററായിരിക്കും..

അത്യാധുനിക സൗകര്യങ്ങളുള്ള
8 കോച്ചുകൾ ഇതിൽ
ഉണ്ടായിരിക്കും.

അടുത്ത വർഷം 2027 ൽ അഹമ്മദാബാദ്-മുംബൈ ഹൈ സ്പീഡ് റെയിൽ ഇടനാഴിയിൽ ഓടാൻ തയ്യാറെടുക്കുന്നു.
തുടക്കത്തിൽ സൂറത്തിനും വാപ്പിക്കും ഇടയിലുള്ള 97 കിലോമീറ്റർ ട്രാക്കിലാണ് ഇത് ഓടുക.
ബുള്ളറ്റ് ട്രെയിനിന് ഒരു ഓപ്ഷനായി ഇത് പ്രവർത്തിപ്പിക്കാനുള്ള പദ്ധതിയിൽ സർക്കാർ പ്രവർത്തിക്കുന്നു.

10 വർഷങ്ങൾക്ക് മുമ്പ് നമ്മൾ സിനിമകളിൽ മാത്രമേ ഇത്തരം ട്രെയിനുകൾ കണ്ടിരുന്നുള്ളൂ.... വെറും 10 വർഷത്തിനുള്ളിൽ, രാജ്യത്തുടനീളം ഇത്തരം ട്രെയിനുകൾ ഓടാൻ തുടങ്ങി എന്ന് മാത്രമല്ല.... ഇന്ത്യ തന്നെ സ്വന്തമായി അത്തരം ട്രെയിനുകൾ നിർമ്മിക്കാൻ തുടങ്ങി......... വെറും 10 വർഷത്തിനുള്ളിൽ ഇന്ത്യ സ്വന്തമായി ബുള്ളറ്റ് ട്രെയിൻ നിർമ്മിച്ചു......

മോദി ഉണ്ടെങ്കിൽ എല്ലാം സാധ്യമാണ്

വന്ദേമാതരം.🇮🇳

തിരുവനന്തപുരം മേയറും, ടീമും, ഭരണ നിർവഹണത്തിൽ ഇതുവരെയില്ലാത്ത ചില നല്ല മാറ്റങ്ങൾ ആഗ്രഹിക്കുന്നവരാണ്....തിരുവനന്തപുരം കോർപ...
22/08/2026

തിരുവനന്തപുരം മേയറും, ടീമും, ഭരണ നിർവഹണത്തിൽ ഇതുവരെയില്ലാത്ത ചില നല്ല മാറ്റങ്ങൾ ആഗ്രഹിക്കുന്നവരാണ്....
തിരുവനന്തപുരം കോർപറേഷൻ ബിജെപി ഭരണ സമിതിയുടെ ആദ്യ ഓണമായ ഇത്തവണ
മേയർ കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി 4000 ജീവനക്കാർക്കും,കൗൺസിലർമാർക്കും,മാധ്യമ പ്രവർത്തകർക്കും ഓണക്കിറ്റും,ഓണക്കോടിയും വിതരണം ചെയ്തു...
കോർപ്പറേഷൻ്റെ ഫണ്ടിൽ നിന്നും യാതൊരു തുകയും ചെലവഴിയ്ക്കാതെയാണ് ഇക്കാര്യം തിരുവനന്തപുരം കോർപ്പറേഷൻ നിർവ്വഹിച്ചത്...

തിരുവനന്തപുരം മേയർ ബഹുമാനപ്പെട്ട VVR നും, ടീമിനും അഭിനന്ദനങ്ങൾ...

ഡീസന്റ് ജംഗ്ഷന് മറ്റൊരു അഭിമാനനിമിഷം കൂടി..കേരളത്തിലെ വിവിധ തരം ബിസിനസ്സ് മേഖലകളുടെ കൂട്ടായ്മ സംഘടനയായ ബിസിനസ്സ് ഇൻസൈറ്റ...
20/08/2026

ഡീസന്റ് ജംഗ്ഷന് മറ്റൊരു അഭിമാനനിമിഷം കൂടി..
കേരളത്തിലെ വിവിധ തരം ബിസിനസ്സ് മേഖലകളുടെ കൂട്ടായ്മ സംഘടനയായ ബിസിനസ്സ് ഇൻസൈറ്റ് ഏർപ്പെടുത്തിയ അവാർഡ് ദാന ചടങ്ങിൽ യുവ സംരംഭകർക്കുള്ള നേട്ടങ്ങൾ വിലയിരുത്തി നൽകിയ അവാർഡിന് അർഹനായ ഡീസന്റ് ജംഗ്ഷൻ ചിറയിൽ ബിന്ദു ഭവനിൽ സോളോ ക്രീയേഷൻ (അക്രലിക്ക് ഫ്രെയിംസ് ) ഫൗണ്ടർ കൂടിയായ ശ്രീ. ശ്രീക്കുട്ടൻ രാജൻ... വിവിധ മേഖലകളിൽ നിന്നുള്ള യുവ സംരംഭകരെ ആദരിച്ച ചടങ്ങിൽ ഋഷിരാജ് സിംഗ് IPS ൽ നിന്നും നമ്മുടെ നാടിനു പ്രചോദനമായി ശ്രീ.ശ്രീക്കുട്ടൻ രാജൻ അവാർഡ് ഏറ്റുവാങ്ങി...
സഹോദരൻ ശ്രീക്കുട്ടന് ബിജെപി ഡീസന്റ് ജംഗ്ഷന്റെ അഭിനന്ദനങ്ങൾ...ആശംസകൾ....

പ്രമോദ് രജപുത്രക്ക് കിട്ടിയ ഈ അംഗീകാരം ഒരു പുരസ്‌കാരം മാത്രമല്ല, ഇനിയും കൂടുതൽ മികച്ച ഫോട്ടോസ് തന്റെ ക്യാമറയിലൂടെ പകർത്ത...
16/08/2026

പ്രമോദ് രജപുത്രക്ക് കിട്ടിയ ഈ അംഗീകാരം ഒരു പുരസ്‌കാരം മാത്രമല്ല, ഇനിയും കൂടുതൽ മികച്ച ഫോട്ടോസ് തന്റെ ക്യാമറയിലൂടെ പകർത്താനുള്ള പ്രചോദനമാണ്.
ജീവിതത്തിൽ പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്തു ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കണം എന്ന് പഠിക്കാനുള്ള മികച്ച പാഠപുസ്ത‌കമാണ് പ്രമോദ് രജപുത്ര.
ഭയവും വേദനയും നിറഞ്ഞ, ഉറക്കമില്ലാത്ത രാത്രികളിലൂടെ വേദന കടിച്ചമർത്തി കഴിഞ്ഞ ഒരുവർഷക്കാലം കടന്നുപോയിട്ടും
ആ ഭയത്തിന് മുന്നിൽ കീഴടങ്ങാൻ ഞങ്ങളുടെ ആ സഹോദരൻ തയ്യാറായില്ല. ശക്തമായ മനക്കരുത്തും കൃത്യമായ ചികിത്സയും കൊണ്ട് രോഗത്തെ പൊരുതിത്തോൽപ്പിച്ച് ജീവിതത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ പ്രമോദിനെ തേടിയെത്തിയ സന്തോഷം...
ലോക ഫോട്ടോഗ്രാഫി ദിനത്തോട് അനുബന്ധിച്ചു ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ സംസ്ഥാനതലത്തിൽ 'art of nature' എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ പ്രമോദ് രജപുത്രയുടെ ചിത്രം കോൺസൊലേഷൻ സമ്മാനത്തിനു അർഹമായി...

പ്രമോദിന് ബിജെപി ഡീസന്റ്ജംഗ്ഷന്റെ അഭിനന്ദനങ്ങൾ....
Pramod Rajaputhra

Address

Kollam

Website

Alerts

Be the first to know and let us send you an email when മോദിയുണ്ടെങ്കിൽ സാധ്യമാണ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share