Voice of Kumarakom

Voice of Kumarakom നീതിക്കുവേണ്ടി സംസാരിക്കാൻമടിക്കുന്നവർക്കും സമൂഹത്തിൽഒറ്റപ്പെടുന്നവർക്കും വേണ്ടിഇനി ഞങ്ങൾ സംസാരിക്കും

അരയശ്ശേരിൽ ശ്രീ ഭദ്രകാളി ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം കുമരകം.കുമരകം ദേശത്ത് ഒരു    ശ്രീകോവിലിൽ രണ്ട് ദേവിമാർ ഒരുമിച്ച് കുടി...
03/09/2026

അരയശ്ശേരിൽ ശ്രീ ഭദ്രകാളി ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം കുമരകം.

കുമരകം ദേശത്ത് ഒരു ശ്രീകോവിലിൽ രണ്ട് ദേവിമാർ ഒരുമിച്ച് കുടികൊള്ളുന്ന ഏക ക്ഷേത്രമായ കുമരകം അരയശ്ശേരിൽ ശ്രീ ഭദ്രകാളി ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രത്തിൽ 06.09.2026 ഞായറാഴ്ച രാവിലെ 6 മണിക്ക് നടതുറന്ന് പൂജകൾ ആരംഭിക്കുന്നതാണ്. രാവിലെ ഗണപതിഹോമം, നെയ്യ് വിളക്ക്, കൂഷ്മാണ്ട ഗുരുതി, പണ്ടാരച്ചാവിന് വറപൊടി, സർപ്പ ദൈവങ്ങൾക്ക് തളിച്ചു കൊട, ബ്രഹ്മരക്ഷസ്സിന് പാൽപ്പായസം, പാലും പഴവും നിവേദ്യം, അയ്യപ്പ സ്വാമിക്ക് എള്ള് നിവേദ്യം, എള്ള് തിരി തുടങ്ങിയ വഴി പാടുകൾ ഉണ്ടായിരിക്കുന്നതാണ്. മഹിളാ സമാജത്തിൻ്റെ നേതൃത്വത്തിൽ ഈശ്വരപ്രാർത്ഥന തുടർന്ന് ഉച്ചപൂജയ്ക്ക് ശേഷം 11.00 ന് നട അടയ്ക്കുന്നതാണ്, തുടർന്ന് അന്നദാന സമർപ്പണം.

പൂജ വഴി പാടായി സമർപ്പിക്കുന്നത് മധു വടശ്ശേരിൽ, ചങ്ങനാശ്ശേരി.

വഴിപാടുകൾക്കും മറ്റുമായി
7907396050, 9895461259
എന്നീ നമ്പരുകളിൽ വിളിക്കുക.

*നിര്യാതനായി*കുമരകം വാർഡ് 4 വാച്ചാപ്പറമ്പിൽ കെ എം കൊച്ചുമോൻ (76) നിര്യാതനായി.ഭാര്യ - കുഞ്ഞൂഞ്ഞമ്മ പുന്നപ്ര കൊച്ചുകാരക്കൽ...
03/09/2026

*നിര്യാതനായി*

കുമരകം വാർഡ് 4 വാച്ചാപ്പറമ്പിൽ കെ എം കൊച്ചുമോൻ (76) നിര്യാതനായി.

ഭാര്യ - കുഞ്ഞൂഞ്ഞമ്മ പുന്നപ്ര കൊച്ചുകാരക്കൽ കുടുംബാംഗം

മക്കൾ - രാജേഷ് k തോമസ്, അനീഷ് k തോമസ്, ജിനുമോൾ k തോമസ്

മരുമക്കൾ - ഉഷസ് പുന്നപ്ര, ബിജുനു കുമരകം, വർഗീസ് കുരുവിള ചവിട്ടുവരി

സംസ്കാരം ഇന്ന് 5.30 ന് കുമരകം ആറ്റാമംഗലം പള്ളിയിൽ

ടി കെ മാധവന്റെ ജൻമദിനം ആഘോഷിച്ചു   കുമരകം - 154 എസ്.എൻ.ഡി.പി. ശാഖാ യോഗത്തിന്റെയും  സ്മയിൽ സാധന ട്രസ്റ്റിന്റേയും. സംയുക്ത...
03/09/2026

ടി കെ മാധവന്റെ ജൻമദിനം ആഘോഷിച്ചു

കുമരകം - 154 എസ്.എൻ.ഡി.പി. ശാഖാ യോഗത്തിന്റെയും സ്മയിൽ സാധന ട്രസ്റ്റിന്റേയും. സംയുക്ത ആഭിമുഖ്യത്തിൽ യോഗത്തിന്റെ അനിഷേധ്യ നേതാവും കുമരകം കക്കാ വ്യവസായ സഹകരണ സംഘത്തിന്റെ സ്ഥാപക നേതാവുമായ ദേശാഭിമാനി ടി.കെ.മാധവന്റെ ജയന്തി ദിനം.ടി.കെ യുടപേരിൽ കക്കാ വ്യവസായ സംഘം നിർമ്മിച്ചു നൽകിയ 10 വീടുകൾ അടങ്ങിയ.ടി.കെ.മാധവപുരം കൊളനിയിൽ വച്ച് വിപുലമായി ആഘോഷിച്ചു

യോഗത്തിൽ. ശാഖ പ്രസിഡന്റ്. സാബു തെക്കേമുത്തുശേരി അദ്ധ്വക്ഷത വഹിച്ചു. യോഗം. യുത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് ശ്രീ സജീഷ് മണലേൽ ഉദ്ഘാടനം ചെയ്തു ശ്രീമതി ധന്യ ബസ്ലാൻ ശ്രീനാരായണ ധർമ്മത്തെ അധികരിച്ച് ക്ലാസെടുത്തു
ശ്രീ. അനീഷ് അഗി മനോമോഹൻ വെങ്ങാലിക്കാട് ശ്രീമതി റ്റിന്റു സുജിത് ശ്രീമതി രാജേശ്വരി സിജിമോൻ. ശ്രീ മുരളി കടമ്പനാട്. ശ്രീ. ശരത്ത് കണിച്ചുകാട്. എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു സമ്മേളനത്തിന്. സെക്രട്ടറി രാജേഷ് ചെട്ടിയാകുളം സ്വാഗതവും വൈസ് പ്രസിഡന്റ് എം.എസ്. ഭദ്രൻ പനയിടത്തുശേരി കൃതജ്ഞതയും പറഞ്ഞു
സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മം എല്ലാവർക്കും വിതരണം ചെയ്തു

സിബിഎൽ ഉദ്ഘാടന മത്സരം മൺറോത്തുരുത്തിൽ28-ാമത് ഓണനാളിൽ കല്ലടയാറ്റിൽ ആവേശപ്പോരാട്ടം; തീരുമാനം ടൂറിസം മന്ത്രിയുടെയും കൊടിക്ക...
03/09/2026

സിബിഎൽ ഉദ്ഘാടന മത്സരം മൺറോത്തുരുത്തിൽ
28-ാമത് ഓണനാളിൽ കല്ലടയാറ്റിൽ ആവേശപ്പോരാട്ടം; തീരുമാനം ടൂറിസം മന്ത്രിയുടെയും കൊടിക്കുന്നിൽ സുരേഷ് എംപിയുടെയും ഉല്ലാസ് കോവൂർ എംഎൽഎയുടെയും യോഗത്തിൽ

കൊല്ലം: കേരളത്തിന്റെ അഭിമാനമായ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ഈ വർഷത്തെ ഉദ്ഘാടന മത്സരം കുന്നത്തൂർ മണ്ഡലത്തിലെ മൺറോത്തുരുത്തിൽ കല്ലടയാറ്റിൽ സംഘടിപ്പിക്കാൻ തീരുമാനം. 28-ാമത് ഓണനാളിലാണ് സിബിഎല്ലിന്റെ ഉദ്ഘാടന മത്സരം മൺറോത്തുരുത്തിൽ നടക്കുക.

തിരുവനന്തപുരത്ത് ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കൊടിക്കുന്നിൽ സുരേഷ് എംപി, ഉല്ലാസ് കോവൂർ എംഎൽഎ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കല്ലടയാറിന്റെ മനോഹാരിതയും മൺറോത്തുരുത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയും പരമാവധി പ്രയോജനപ്പെടുത്തി ദേശീയ-അന്തർദേശീയ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ മത്സരം സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മൺറോത്തുരുത്തിൽ സിബിഎൽ മത്സരം നടത്തുന്നത് പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾക്ക് വലിയ ഉണർവ് നൽകുമെന്നും വിലയിരുത്തുന്നു.

കേരളത്തിന്റെ പരമ്പരാഗത ജലോത്സവ പൈതൃകവും ആധുനിക ടൂറിസം സാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന വേദിയായി സിബിഎൽ ഉദ്ഘാടന മത്സരം മാറ്റാനാണ് ലക്ഷ്യമിടുന്നത്. വിവിധ ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും നിരവധി വിനോദസഞ്ചാരികളെയും കായികപ്രേമികളെയും മൺറോത്തുരുത്തിലേക്ക് ആകർഷിക്കാൻ മത്സരത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.

മൺറോത്തുരുത്തിന്റെ ടൂറിസം വികസനത്തിന് ഏറെ പ്രാധാന്യമുള്ള തീരുമാനമാണിതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കല്ലടയാറിനെ കേന്ദ്രീകരിച്ച് ജല ടൂറിസം ഉൾപ്പെടെയുള്ള കൂടുതൽ പദ്ധതികൾക്ക് ഇതുവഴി സാധ്യത തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിബിഎൽ മത്സരം മൺറോത്തുരുത്തിൽ സംഘടിപ്പിക്കുന്നതോടെ പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാദേശിക വ്യാപാര-വാണിജ്യ മേഖലയ്ക്കും വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. മത്സരം വിജയകരമായി സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തും.

ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിന്റെ പരമ്പരാഗത വള്ളംകളി പാരമ്പര്യത്തിന് പുതിയൊരു വേദി കൂടി ലഭിക്കുന്നതോടൊപ്പം മൺറോത്തുരുത്തിന്റെ പ്രകൃതി സൗന്ദര്യവും വിനോദസഞ്ചാര സാധ്യതകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമായും സിബിഎൽ ഉദ്ഘാടന മത്സരം മാറും.

മൺറോത്തുരുത്തിൽ സിബിഎൽ ഉദ്ഘാടന മത്സരം നടത്താനുള്ള തീരുമാനം പ്രദേശവാസികൾക്കും ടൂറിസം മേഖലയ്ക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. കല്ലടയാറ്റിലെ ആവേശകരമായ വള്ളംകളിയിലൂടെ ഈ വർഷത്തെ സിബിഎൽ സീസണിന് മൺറോത്തുരുത്തിൽ തുടക്കമാകും

02/09/2026

നീതിക്കുവേണ്ടി സംസാരിക്കാൻമടിക്കുന്നവർക്കും സമൂഹത്തിൽഒറ്റപ്പെടുന്നവർക്കും വേണ്ടിഇനി ഞങ്ങൾ സംസാരിക്കും

02/09/2026

പള്ളാത്തുരുത്തിയിൽ 3 ഹൌസ് ബോട്ടുകൾക്ക് തീ പിടിച്ചു

02/09/2026
02/09/2026

സൗജന്യ യാത്ര കൊടുത്തിട്ടും KSRTC യിൽ റെക്കോർഡ് കളക്ഷൻ

*ഏഴുമാസങ്ങൾക്കു മുമ്പ് നാടുവിട്ട മാനസിക വെല്ലുവിളി നേരിടുന്ന 37 കാരന് കുമരകം പോലീസിന്റെ കരുതൽ സ്പർശം* കുമരകം: തമിഴ്നാട്ട...
02/09/2026

*ഏഴുമാസങ്ങൾക്കു മുമ്പ് നാടുവിട്ട മാനസിക വെല്ലുവിളി നേരിടുന്ന 37 കാരന് കുമരകം പോലീസിന്റെ കരുതൽ സ്പർശം*

കുമരകം: തമിഴ്നാട്ടിലെ ദിണ്ടിഗലിൽ നിന്നും കഴിഞ്ഞ ഫെബ്രുവരിയിൽ കാണാതായ പി. ശരവണൻ എന്ന 37 കാരനാണ് ഇന്നലെ അലഞ്ഞുതിരിഞ്ഞ് കുമരകം ചീപ്പുങ്കലിൽ എത്തിയത്. അവശനായി എത്തിയ യുവാവിനെ ശിക്കാരാ ബോട്ട് ഉടമയായ മോനച്ചൻ ഭക്ഷണവും വെള്ളവും വാങ്ങി നൽകിയശേഷം യുവാവിന്റെ കൈയിൽ പച്ചകുത്തിയ നമ്പരിൽ ബന്ധപ്പെടുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കഴിഞ്ഞ ഫെബ്രുവരിയിൽ വീട് വിട്ട് ഇറങ്ങിയതാണെന്ന് അപ്പോഴാണ് മനസ്സിലായത്. യുവാവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ദിണ്ടിഗൽ വിലാം പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് തമിഴ് പത്രങ്ങളിലും മലയാള പത്രങ്ങളിലും യുവാവിന്റെ ഫോട്ടോ സഹിതം പരസ്യവും നൽകി എന്നാൽ വിവരം ഒന്നും ലഭിച്ചില്ല. അപ്രതീക്ഷിതമായി യുവാവിനെ പറ്റി വിവരം ലഭിച്ചതോടെ ബന്ധുക്കൾ നാട്ടിൽ നിന്നും കുമരകത്തേക്ക് പുറപ്പെടുകയാണെന്ന് അറിയിച്ചു. അപ്പോഴാണ് ഇവർ എത്തുന്നത് വരെ യുവാവിനെ ആര് സംരക്ഷിക്കും എന്ന ചോദ്യമുയർന്നത് ഉടൻതന്നെ കുമരകം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു കുമരകം സർക്കിൾ ഇൻസ്പെക്ടർ പ്രസാദ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം പി ആർ ഓ സുനിൽകുമാറും, എസ് ഐ ബസന്തും ചേർന്ന് യുവാവിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. ബന്ധുക്കൾ എത്തുന്നത് വരെ പോലീസ് യുവാവിനെ സംരക്ഷിക്കും

02/09/2026

#ആരെക്കെട്ടിക്കാൻ

Address

Kottayam
686563

Alerts

Be the first to know and let us send you an email when Voice of Kumarakom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share