DYFI Kottayam

DYFI Kottayam OFFICIAL FACEBOOK PAGE OF DYFI KOTTAYAM DISTRICT COMMITTEE

മരണക്കെണിയാകുന്ന കടുത്തുരുത്തി ബൈപ്പാസിന്റെ  നിർമ്മാണത്തിലെ അപാകതകളും സുരക്ഷാ വീഴ്ചകളും ചൂണ്ടിക്കാട്ടി DYFI  കടുത്തുരുത്...
05/09/2026

മരണക്കെണിയാകുന്ന കടുത്തുരുത്തി ബൈപ്പാസിന്റെ നിർമ്മാണത്തിലെ അപാകതകളും സുരക്ഷാ വീഴ്ചകളും ചൂണ്ടിക്കാട്ടി DYFI കടുത്തുരുത്തി ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച എം. എൽ. എ ഓഫീസ് മാർച്ച് ഡി.വൈ. എഫ്. ഐ കോട്ടയം ജില്ലാ സെക്രട്ടറി സ. റ്റി. എസ് ശരത്ത് ഉദ്ഘാടനം ചെയ്തു.

വാഹനാപകടത്തിൽ കാലിന് ഗുരുതര പരിക്കേറ്റ വിഷ്ണുവിന്റെ തുടർചികിത്സായ്ക്കായി തലയോലപ്പറമ്പ് ബ്ലോക്കിലെ ബ്രഹ്മമംഗലം മേഖലാ കമ്മ...
05/09/2026

വാഹനാപകടത്തിൽ കാലിന് ഗുരുതര
പരിക്കേറ്റ വിഷ്ണുവിന്റെ തുടർചികിത്സായ്ക്കായി തലയോലപ്പറമ്പ് ബ്ലോക്കിലെ ബ്രഹ്മമംഗലം മേഖലാ കമ്മിറ്റി
പായസ ചലഞ്ചിലൂടെ
സമാഹരിച്ച 2ലക്ഷം രൂപ DYFI കോട്ടയം ജില്ലാ സെക്രട്ടറി റ്റി.എസ്. ശരത്ത് കുടുംബത്തിന് കൈമാറി.

വന്ദേമാതരം പൂർണമായി ആലപിച്ചു ആർഎസ്എസിന് കീഴടങ്ങുന്ന യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ പോ...
02/09/2026

വന്ദേമാതരം പൂർണമായി ആലപിച്ചു ആർഎസ്എസിന് കീഴടങ്ങുന്ന യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ പോലീസ് അതിക്രമമാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേരള സർവകലാശാലയിലും ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിലും വിദ്യാർത്ഥി പ്രവർത്തകരെ വേട്ടയാടുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്.
ആർഎസ്എസ് വത്കണത്തിനെതിരെ പ്രതികരിച്ച വിദ്യാർത്ഥികളെ
ജലപീരങ്കിയും ലാത്തികളുമായി ഭീകരവാദികളെ നേരിടുന്നത് പോലെ നേരിടുന്നത് ആർഎസ്എസിനെയും കേന്ദ്രസർക്കാരിനെയും തൃപ്തിപ്പെടുത്താൻ വേണ്ടിയാണ്.

കേരള സർവകലാശാലയിൽ നടന്ന പോലീസ് അതിക്രമത്തിൽ വനിതാ പ്രവർത്തകരെ പുരുഷ പോലീസുകാർ ക്രൂരമായി മർദ്ദിക്കുന്ന സാഹചര്യം ഉണ്ടായി.
എസ്എഫ്ഐ
കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവി ഷാജി എന്നിവർക്ക് വലിയ പരിക്കാണ് സംഭവിച്ചത്.
വൈഷ്ണവി ഷാജിയുടെ മുഖം അടിച്ചു പൊട്ടിക്കുകയും കണ്ണിനു സമീപം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കേരള സർവകലാശാലയിലെ പോലീസ് നടപടിക്കെതിരെ സെക്രട്ടറിയേറ്റിലേക്ക് നടന്ന വിദ്യാർത്ഥി മാർച്ചിനെ ക്രൂരമായി ആണ് പോലീസ് നേരിട്ടത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഉൾപ്പെടെയുള്ളവർക്ക് നേരെ പോലീസ് അതിക്രമം നടത്തുകയും പരിക്കേൽക്കുകയും ചെയ്തു.
ഇങ്ങനെ ആർഎസ്എസ് വത്ക്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ മർദ്ദിച്ചു സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ വിദ്യാർഥികൾക്ക് പിന്തുണയുമായി യുവജനങ്ങൾ തെരുവിലിറങ്ങും.
ശക്തമായ യുവജന പ്രതിഷേധം സർക്കാർ നേരിടേണ്ടി വരും.ആർഎസ്എസിനെയും കേന്ദ്രത്തെയും തൃപ്തിപ്പെടുത്താൻ
ന്യായമായ വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തുന്ന യുഡിഎഫ് സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

കേരള സർവ്വകലാശാല ആസ്ഥാനത്ത് നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനെതിരെയുണ്ടായ ഭീകരമായ പോലീസ് ആക്രമണത്തിൽ SFI സംസ്ഥാന സെക്രട്ടറ...
01/09/2026

കേരള സർവ്വകലാശാല ആസ്ഥാനത്ത് നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനെതിരെയുണ്ടായ ഭീകരമായ പോലീസ് ആക്രമണത്തിൽ SFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും DYFI കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായ സ.വൈഷ്ണവി ഷാജിക്ക് പരിക്കേറ്റു

പ്രതിഷേധിക്കുക

19/08/2026

സാംസ്കാരിക നഗരത്തിൽ യുവജന പോരാളികൾ ഒത്തുചേരുന്നു ...

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനം

പ്രതിനിധി സമ്മേളനം
ആഗസ്റ്റ് 20 - 22
സഖാവ് പുഷ്പൻ നഗർ
തൃശ്ശൂർ
ഉദ്ഘാടനം; പ്രകാശ് രാജ്

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന​കൊടിമര ജാഥയ്ക്ക് കോട്ടയം ജില്ലയിൽ നൽകിയ സ്വീകരണം
19/08/2026

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന​കൊടിമര ജാഥയ്ക്ക് കോട്ടയം ജില്ലയിൽ നൽകിയ സ്വീകരണം

16/08/2026

ഡിവൈഎഫ്ഐ യങ്ങ് ഇന്ത്യ

അയർക്കുന്നം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യങ്ങ് ഇന്ത്യ യുവജനസംഗമം എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം സജിത്ത് പി ആനന്ദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ രഞ്ജിത്ത് ബിജു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അജയ് മോഹൻ, ബ്ലോക്ക്‌ സെക്രട്ടറി സുധിൻ സതീശ്, ബ്ലോക്ക്‌ ട്രഷറർ ടോണി സണ്ണി, ബ്ലോക്ക്‌ ജോ സെക്രട്ടറിമാരായ അരുൺ ശങ്കർ, വി ആനന്ദ്, ആതിര, അപർണ എന്നിവർ സംസാരിച്ചു.

വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെയങ് ഇന്ത്യ ക്യാമ്പയിൻ സംഘടിപ്പിച്ചു പെരുവ: ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്...
16/08/2026

വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ
യങ് ഇന്ത്യ ക്യാമ്പയിൻ സംഘടിപ്പിച്ചു

പെരുവ: ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഉണരണം ഇന്ത്യ പൊരുതണം യുവത എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ കടുത്തുരുത്തി ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്വത്തിൽ പെരുവ ടൗണിൽ യങ്ങ് ഇന്ത്യ ക്യാമ്പയ്ൻ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് സ. കെ.എസ് അജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗം ഡി.വൈ.എഫ്. ഐ ഇടുക്കി ജില്ലാ ട്രഷറർ സ. എം.എസ് ശരത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സ. എം.എ രഞ്‌ജിത്ത് സ്വാഗതവും ട്രഷറർ സ. ലിബിൻ ചെല്ലപ്പൻ നന്ദിയും പറഞ്ഞു. മുളക്കുളം പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നുമാരംഭിച്ച യുവജനറാലിയിൽ നൂറു കണക്കിനു യുവതീ യുവാക്കളാണ് പങ്കെടുത്തത്. ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ സ. ശ്രീശാന്ത് എസ്, സ. അഖിൽ ജോസഫ് വൈസ് പ്രസിഡന്റുമാരായ സ. സിബി ജോസഫ്, സ. അഭിജിത്ത് സെക്രട്ടറിയേറ്റ് മെമ്പർമാരായ സ.അഡ്വ. അർജുൻ മോഹൻ, സ. അരുൺ കെ.പി തുടങ്ങിയവർ സംസാരിച്ചു.

Address

Kottayam
Kottayam

Alerts

Be the first to know and let us send you an email when DYFI Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kottayam:

Shortcuts

Share