Kozhencherry Grama Panchayat

Kozhencherry Grama Panchayat Kozhencherry Grama Panchayat

09/03/2025

മാലിന്യമുക്തം നവ കേരളം പദ്ധതിയുടെ ഭാഗമായി പത്താം തീയതി രാവിലെ 9 മണിക്ക് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ ടൌൺ ഭാഗത്ത്‌ ഒരു മെഗാ ക്ലീനിങ് ഡ്രൈവ് നടത്തുന്നു. എല്ലാ പൊതുജനങ്ങളെയും ഇതിൽ പങ്കാളികളാകാൻ ക്ഷണിക്കുന്നു

പ്രസിഡന്റ്

05/10/2024

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിന്നും നൽകുന്ന എല്ലാ സേവനങ്ങൾക്കും കേരള പഞ്ചായത്ത് രാജ് ചട്ടം 219 എ ഡി (5) പ്രകാരം ഹരിതകർമ്മ യൂസർ ഫീ നിർബന്ധമാക്കി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി 30.08.2024 തീയതിയിലെ 11-(1) നമ്പറായി തീരുമാനം എടുത്തിട്ടുള്ള വിവരം പൊതുജനങ്ങളെ അറിയിക്കുന്നു. എല്ലാ സ്ഥാപനങ്ങളും എല്ലാ വീടുകളും തങ്ങൾ ഉൽപാദിപ്പിക്കുന്ന അജൈവ മാലിന്യം പ്രതിമാസം ഹരിതകർമ്മ സേനയ്ക്ക് കൈമാറി നിയമാനുസൃത യൂസർഫീയും നൽകേണ്ടതാണ്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് കേരള പഞ്ചായത്ത് രാജ് ചട്ടം 219 ബി (4
) പ്രകാരം 10000 /- രൂപ വരെ ഫൈൻ ലഭിക്കാവുന്ന കുറ്റമാണ്. എല്ലാ പൊതുജനങ്ങളും കോഴഞ്ചേരി ഗ്രാമപഞ്ചായത്തിനെ പൂർണ്ണമായും മാലിന്യമുക്തമാക്കുന്നതിനു വേണ്ടിയുള്ള പ്രയത്നത്തിൽ പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു. മാലിന്യമുക്തമാകട്ടെ നാടും നഗരവും

27/12/2023

Kozhencherry Grama Panchayat WhatsApp channel

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും....ഓർമ്മകളുണർത്തുന്നക്രിസ്തുമസ് വേളയിൽഎന്റെ എല്ലാ പ്രിയപ്പെട്ടവർക്കുംഹൃദയം നിറഞ്ഞക്രി...
22/12/2023

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും....
ഓർമ്മകളുണർത്തുന്ന
ക്രിസ്തുമസ് വേളയിൽ
എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും
ഹൃദയം നിറഞ്ഞ
ക്രിസ്തുമസ്
ആശംസകൾ...

നവകേരള സദസ്; വിളംബര ജാഥ നടത്തി  മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി കോഴഞ്ചരി ഗ്രാമപഞ്ചാ...
15/12/2023

നവകേരള സദസ്; വിളംബര ജാഥ നടത്തി

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി കോഴഞ്ചരി ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് തല വിളംബരജാഥ സംഘടിപ്പിച്ചു. ടൌണ്‍ കേന്ദ്രീകരിച്ച് വിളംബരജാഥ അരങ്ങേറി. വാദ്യമേളങ്ങള്‍, ബാന്‍ഡ് എന്നിവയുടെ അകമ്പടിയോടെ ഗ്രാമപഞ്ചായത്തിൽ നിന്നാരംഭിച്ച വിളംബര ജാഥ പോയ്യാനി ജംക്ഷന്‍ വഴി ഗ്രാമപഞ്ചായത്തിൽ സമാപിച്ചു. കൂടാതെ പഞ്ചായത്തില്‍ നവകേരള സദസ് ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിച്ചു

കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് -  ഗ്രാമസഭ
14/12/2023

കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് - ഗ്രാമസഭ

കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് -  ഗ്രാമസഭ -  2024-25 വാര്‍ഷിക പദ്ധതി രൂപികരണം , 2023-24 വാര്‍ഷിക പദ്ധതി അധിക ഗുണഭോക്തൃ ലിസ്റ...
04/12/2023

കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് - ഗ്രാമസഭ - 2024-25 വാര്‍ഷിക പദ്ധതി രൂപികരണം , 2023-24 വാര്‍ഷിക പദ്ധതി അധിക ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കല്

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്  മാലിന്യമുക്ത നവകേരളം  ക്യാമ്പയിന്റെ ഭാഗമായി 2023-24 വാർഷിക പദ്ധതിയിൽ ഉള്പ്പെ ടുത്തി നടപ്പാക്ക...
14/09/2023

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി 2023-24 വാർഷിക പദ്ധതിയിൽ ഉള്പ്പെ ടുത്തി നടപ്പാക്കിയ എല്ലാ ഭവനങ്ങളിലും ബയോബിൻ എന്ന പദ്ധതി പ്രകാരം ബയോബിന്നുകൾ 2023 സെപ്തംബർ മാസം 14ം തീയതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയി ഫിലിപ്പ് വിതരണം നടത്തി. വൈസ് പ്രസിഡന്റ് ശ്രീമതി മിനി സുരേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ബിജോ പി മാത്യു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി സുമിത ഉദയകുമാർ പഞ്ചായത്ത്തല ശുചിത്വ സമിതി കൺവീനറും അഞ്ചാം വാർഡ് മെമ്പറുമായ ശ്രീ ബിജിലി പി ഈശോ വാർഡ് അംഗങ്ങളായ ശ്രീമതി മേരിക്കുട്ടി, ശ്രീമതി സാലി ഫിലിപ്പ്, ശ്രീമതി ഗീതു മുരളി എന്നിവർ ബയോബിൻ വിതരണ പരിപാടിയിൽ പങ്കെടുത്തു.

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്തപഞ്ചായത്താക്കി മാറ്റുന്നതിനുള്ള ഒന്നാംഘട്ട പ്രഖ്യാപനം ഒക്ടോബർ അവസാന വാരം നടത്തുന്നതാണെന്നും മാലിന്യങ്ങള്‍ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുന്നതിന് ജില്ലാ പഞ്ചായത്തുമായി സംയുക്തമായി ചേർന്ന് എല്ലാ ഭവനങ്ങളിലും ജീ ബിൻ വിതരണം നടത്തുന്നതിന് 750000 രൂപ വകയിരുത്തി പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.

14/09/2023
09/09/2023

Address

Kozhencherry Grama Panchayat
Kozhencherry
689641

Alerts

Be the first to know and let us send you an email when Kozhencherry Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kozhencherry Grama Panchayat:

Share