17/08/2026
എൻ.എച്ച്.എം. എംപ്ലോയീസ് യൂണിയൻ (സിഐടിയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കെഎസ്ടിഎ ഹാളിൽ വച്ച് നടന്ന പരിപാടി കോഴിക്കോട് കോർപ്പറേഷൻ മേയർ ശ്രീ. ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ് ശ്രീ. സുനിൽ കോട്ടെബ്രം മുഖ്യാഥിതിയായി. യൂണിയൻ ജില്ലാ പ്രസിഡണ്ട് റാൻഡോൾഫ് വിൻസന്റ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി. ജിൻസി പരിപാടിയിൽ സ്വാഗതം പറഞ്ഞു. എൻഎച്ച് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ടി. ഷിജു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ. സുനിൽ കോട്ടെമ്പ്രത്തിന്റെ കോമഡി - മ്യൂസിക് ഷോയും ജീവനക്കാരുടെ കലാ പരിപാടികളും മത്സരങ്ങളും നടന്നു. യൂണിയൻ ജില്ലാ ട്രഷറര്‍ ഡോ.ശീതൾ ശ്രീധർ നന്ദി പറഞ്ഞു.