ഞമ്മളും കുറ്റ്യാടിക്കാരനാ. I am from Kuttiadi, Kozhikode

  • Home
  • India
  • Kozhikode
  • ഞമ്മളും കുറ്റ്യാടിക്കാരനാ. I am from Kuttiadi, Kozhikode

ഞമ്മളും കുറ്റ്യാടിക്കാരനാ. I am from Kuttiadi, Kozhikode അയേ ഇനിക്ക് എന്നെ തിരിഞ്ഞിക്കില്ലാനേ? ഇഞ് കുറ്റ്യാടിന്റെ അടുത്താണോ , എന്നാ ബേഗം ഈ പേജ് follow ചെയ്തോ

send your news, announcements , happenings from kuttiadi and near by through this link http://goo.gl/forms/nCzlOMZzC9

23/08/2026
വാർഡുകളിലെ മുഴുവൻ വീടുകളിലും ബിന്നുകൾ ലഭ്യമാക്കി മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ  കാര്യക്ഷമമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്...
20/08/2026

വാർഡുകളിലെ മുഴുവൻ വീടുകളിലും ബിന്നുകൾ ലഭ്യമാക്കി
മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം👌
Ubaid Vazhayil

20/08/2026

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ ഗ്രാമ പഞ്ചായത്തുകൾ വഴി സൗജന്യ വൈഫൈ സംവിധാനമൊരുക്കാൻ ബി.എസ്.എൻ.എൽ

ഗവൺമെന്റ് സബ്‌സിഡിയോടെ സൗജന്യ വൈഫൈ മോഡവും ഇൻസ്റ്റലേഷനും ലഭിക്കുന്ന ബി എസ് എൻ എൽ ഭാരത് നെറ്റ് ഉദ്യമി (BNU) പദ്ധതിയുടെ ആനുകൂല്യങ്ങൾ ഗ്രാമീണ മേഖലകളിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കാൻ ബി എസ് എൻ എല്ലും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തുകളും ധാരണയായി.

പേരാമ്പ്ര എം.എൽ.എ അഡ്വഫാത്തിമ തഹ്‌ലിയ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ കണക്ഷനുകൾക്ക് രജിസ്റ്റർ ചെയ്യാൻ ഗ്രാമ സഭകൾ , വാർഡ് തല സാമൂഹ്യ മാധ്യമ സംവിധാനങ്ങൾ , കുടുംബ ശ്രീ പരിപാടികൾ , ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള മറ്റു പരിപാടികൾ എന്നിവ വഴി വേദിയൊരുക്കാൻ തീരുമാനമായി.

പദ്ധതി പ്രകാരം 1 ജി ബി പി എസ് വരെ സ്പീഡുള്ള അതിവേഗ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കും. പ്രതിമാസ വാടക മാത്രം അടച്ചാൽ മതി.

മിതമായ മാസ വാടക നിരക്കിൽ ഇൻറർനെറ്റും സൗജന്യ ലാൻഡ് ഫോൺ സേവനവും ടി വി കണക്ഷനും നൽകപ്പെടുന്ന പദ്ധതി ഗ്രാമ പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനും സാധാരണക്കാരുടെ സാമ്പത്തികാസൂത്രണത്തിനും സഹായകമാവുമെന്ന് യോഗം വിലയിരുത്തി.
മുമ്പ് വിച്ചേദിക്കപ്പെട്ടു പോയ അതേ നമ്പറുകളിൽത്തന്നെ ലാൻഡ് ഫോൺ കണക്ഷൻ എടുക്കാനുള്ള സൗകര്യവുമുണ്ടാവും.

പേരാമ്പ്ര PWD റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ വിവിധ ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ , വൈസ് പ്രസിഡൻ്റുമാർ, മറ്റു ജനപ്രതിനിധികൾ, CDS അംഗങ്ങൾ, ബി എസ് എൻ എൽ എ ജി എം ജാസിം എ കെ, അംജദ് അലി , എസ് ഡി ഇ മാരായ അമൃത രാജൻ , ലീന , നൗഫൽ കെ, മിഥുൻ , ശബ്‌ന എന്നിവർ പങ്കെടുത്തു.

15/08/2026

Jaleel Kuttiadi shares memories about his father who was freedom fighter Koodakkadavath M Abdulla Kutty Moulavi reaching Kuttiadi

02/08/2026

ശക്തമായ മഴ കാരണം മലയോര ഹൈവേയില്‍ 28 മൈല്‍ മുതല്‍ തലയാട് വരെ റോഡില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടാകുന്നതിനാല്‍ മഴ കുറയുന്നത്വരെ ഗതാഗതം നിരോധിച്ചു.

https://youtube.com/shorts/LkCUA0U13-Q?feature=shareMLA Parakkal Abdulla കുറ്റ്യാടിയുടെ സാമൂഹിക, വിദ്യാഭ്യാസ പരിഷ്ക്കർത്...
01/08/2026

https://youtube.com/shorts/LkCUA0U13-Q?feature=share

MLA Parakkal Abdulla കുറ്റ്യാടിയുടെ സാമൂഹിക, വിദ്യാഭ്യാസ പരിഷ്ക്കർത്താവ് മർഹൂം: കൂടക്കടവത്ത് എം. അബ്ദുള്ളക്കുട്ടി മൗലവിയെ സ്മരിക്കുന്നു.

Camera & Edit: Jaleel Kuttiadi
Pls. share & Subscribe

Camera: Jaleel Kuttiadi -l9m

08/07/2026

Changaroth രണ്ടാം വാർഡ്‌ മെമ്പർക്ക് അഭിനന്ദനങ്ങൾ.

കുമ്പളം പ്രദേശത്തെ സ്ത്രീകളും കുട്ടികളുമാണ് ഈ ദുരിത്തിന്റെ ഏറ്റവും വലിയ ഇരകൾ എന്നതിനാൽ തന്നെ പ്രശ്നം പരിഹരിക്കേണ്ടത് നമ്മളുടെ ആവശ്യമാണ്.

ലോഡിങ് തൊഴിലാളികളും സന്നദ്ധ സംഘടനകളും താൽക്കാലിക പരിഹാരം എന്ന നിലക്ക് ഇടപെടാറുണ്ടെങ്കിലും ശാശ്വതമായ ഒരു പരിഹാരമാണ് നമുക്ക് ആവശ്യം.

ഈ വിഷയം ഇന്ന് രാവിലെ changaroth രണ്ടാം വാർഡ് മെമ്പറിന്റെ Ubaid Vazhayil ശ്രദ്ധയിൽപ്പെടുത്തിയ ഉടനെ തന്നെ അധികാരികളുമായി ബന്ധപ്പെടുകയും വിഷയത്തിന്റെ ഗൗരവം അവരെ ബോധ്യപ്പെടുത്തുകയും ചെയ്ത മെമ്പർക്ക് അഭിനന്ദനങ്ങൾ.

അടിയന്തിര പരിഹാരം എന്ന നിലക്ക് നാളെത്തന്നെ നടപടി ഉണ്ടാകും എന്നും ശാശ്വത പരിഹാരം എന്ന നിലക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ട് എന്നും അറിയാൻ സാധിച്ചതിൽ സന്തോഷം.

*പ്രിയപ്പെട്ടവരെ,*ഏഴ് പതിറ്റാണ്ടുകൾക്ക് അപ്പുറം നമ്മുടെ ഗ്രാമത്തിലെവിദ്യാഭ്യാസ സ്‌നേഹികളുടെശ്രമഫലമായി സ്ഥാപിതമായഅക്ഷരാലയ...
05/07/2026

*പ്രിയപ്പെട്ടവരെ,*

ഏഴ് പതിറ്റാണ്ടുകൾക്ക് അപ്പുറം നമ്മുടെ ഗ്രാമത്തിലെ
വിദ്യാഭ്യാസ സ്‌നേഹികളുടെ
ശ്രമഫലമായി
സ്ഥാപിതമായ
അക്ഷരാലയമാണ്
*ഗവഃ എൽ.പി സ്‌കൂൾ* *ചെറിയകുമ്പളം* .
ഈ നാടിൻ്റെ
വിദ്യാഭ്യാസ സാംസ്‌കാരിക കലാ-കായിക മേഖലയിൽ
അടയാളപ്പെടുത്തിയ
സ്ഥാപനത്തിൽ
ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഫണ്ട്
ഉപയോഗിച്ച്
നവീകരിച്ച
നാല് ക്ലാസ്സ് റൂമുകളുടെ
ഉദ്ഘാടനം
*2026 ജൂലൈ 10 വെള്ളിയാഴ്ച*
രാവിലെ 10 മണിക്ക്
നമ്മുടെയൊക്കെ
പ്രിയപ്പെട്ട എം.എൽ എ
*അഡ്വ: ഫാത്തിമ തഹ്‌ലിയ്യ*
നിർവ്വഹിക്കുകയാണ്.
ചടങ്ങിൽ ജില്ലാ ,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സാരഥികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ
പങ്കെടുക്കുന്നു.

പ്രസ്തുത ചടങ്ങിൻ്റെ
വിജയത്തിനായി
താങ്കളുടെ
എല്ലാവിധ സഹായ സഹകരണങ്ങളും
ഉണ്ടാവണമെന്ന്
അഭ്യർത്ഥിക്കുന്നു.

*സ്വാഗതസംഘം*

https://youtube.com/shorts/m90vBpJqnCg?si=umYQ2sRNjOcEvJqX ബേപ്പൂർ സുൽത്താന്റെ പ്രണയ കാവ്യങ്ങൾ രചന: ജലീൽ കുറ്റ്യാടി ഇഷ്ട...
05/07/2026

https://youtube.com/shorts/m90vBpJqnCg?si=umYQ2sRNjOcEvJqX

ബേപ്പൂർ സുൽത്താന്റെ പ്രണയ കാവ്യങ്ങൾ
രചന: ജലീൽ കുറ്റ്യാടി

ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുമല്ലോ.

Camera & Edit: Jaleel Kuttiadi

https://youtube.com/shorts/c6gSrlBycw0?si=oAos1XW8zGCq-HJshttps://youtube.com/shorts/c6gSrlBycw0?si=oAos1XW8zGCq-HJs “ലഹ...
28/06/2026

https://youtube.com/shorts/c6gSrlBycw0?si=oAos1XW8zGCq-HJs
https://youtube.com/shorts/c6gSrlBycw0?si=oAos1XW8zGCq-HJs

“ലഹരിക്കെതിരെ ഒന്നിക്കാം”
Mac 7 കുറ്റ്യാടി ബ്രാഞ്ച്-
28 - 06- 2026
കുറ്റ്യാടി ടൗണിൽ ലഹരിക്കെതിരെ നടത്തിയ ബോധവത്കരണവും റാലിയും.

Camera & Edit:
Jaleel Kuttiadi
Pls. Share

Camera: Jaleel Kuttiadi 7

Address

Kozhikode

Alerts

Be the first to know and let us send you an email when ഞമ്മളും കുറ്റ്യാടിക്കാരനാ. I am from Kuttiadi, Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share