CPIM മാള ഏരിയ കമ്മിറ്റി

  • Home
  • CPIM മാള ഏരിയ കമ്മിറ്റി

CPIM മാള ഏരിയ കമ്മിറ്റി സിപിഐഎം മാള ഏരിയാ കമ്മറ്റിയുടെ ഔദ്യോഗിക പേജ്
(1)

04/06/2026

#ധവളപത്രവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വാദങ്ങൾ വിചിത്രമാണ്.

 #മാർച്ച് മാസത്തിൽ 6,322 കോടി രൂപ ഖജനാവിൽ മിച്ചമുണ്ടായിരുന്നുവെന്ന് ധവളപത്രംകേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയിട്ടു...
04/06/2026

#മാർച്ച് മാസത്തിൽ 6,322 കോടി രൂപ ഖജനാവിൽ മിച്ചമുണ്ടായിരുന്നുവെന്ന് ധവളപത്രം

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയിട്ടും എൽഡിഎഫ്‌ സർക്കാർ കാലാവധി ഒഴിയുമ്പോൾ ഖജനാവിലെ നീക്കിയിരിപ്പായി മെച്ചപ്പെട്ട തുകയുണ്ടായിരുന്നുവെന്ന് സമ്മതിച്ച് ധവളപത്രം. 2025-26 സാമ്പത്തിക വർഷം മാർച്ച് മാസത്തിൽ 6,322 കോടി രൂപ ഖജനാവിൽ മിച്ചമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽവെച്ച ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഏപ്രിലോടെ ട്രഷറി ബാലൻസ് 5,264 കോടിയായി കുറഞ്ഞു. മെയ് മാസം 2,212 കോടിയിലെത്തി. തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിരുന്നിട്ടും സതീശൻ ആരോപിച്ചത് പോലെ "പൂച്ചപെറ്റുകിടന്ന" ഖജനാവ് ആയിരുന്നില്ല കേരളത്തിലേത് എന്ന് തെളിയിക്കുന്നതാണ് ധവളപത്രം. കേരളത്തിനുള്ള കേന്ദ്രത്തിന്റെ സഹായം വൻതോതിൽ കുറഞ്ഞെന്നും ധവളപത്രത്തിൽ പറയുന്നുണ്ട്. ജിഎസ്ടി നഷ്ടപരിഹാരം 2022ൽ കേന്ദ്രം അവസാനിപ്പിച്ചതോടെ കേരളത്തിന് വർഷംതോറും ലഭിച്ചിരുന്ന ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം നഷ്ടപ്പെട്ടു. ഈ നഷ്ടത്തിന് പകരം സമാനമായ മറ്റൊരു ധനസഹായം ലഭിച്ചതുമില്ല. വായ്പാ പരിധി നിയന്ത്രണങ്ങൾ, ഗ്രാന്റുകളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ എന്നിവ കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

 #പ്രതിക്ഷേധസുചകമായി വിറകടുപ്പിൽ തിളപ്പിച്ച ചുക്ക്കാപ്പി സ. കെ വി രാജേഷ് മാള ഗ്രാമ പഞ്ചായത്ത് മെമ്പർ രേഖ പ്രജോദിന് നൽകി ...
04/06/2026

#പ്രതിക്ഷേധസുചകമായി വിറകടുപ്പിൽ തിളപ്പിച്ച ചുക്ക്കാപ്പി സ. കെ വി രാജേഷ് മാള ഗ്രാമ പഞ്ചായത്ത് മെമ്പർ രേഖ പ്രജോദിന് നൽകി ധർണ്ണ സമരം ഉൽഘാനം ചെയ്യുന്നു.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെയും
പെട്രോൾ, ഡീസൽ, പാചകവാതക ഉൽപ്പന്നങ്ങളുടെ അന്യായമായ വില വർദ്ധനവിനെതിരെയും സിപിഐഎം മാള എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ
മാള ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
ധർണ്ണ സമരം പാർട്ടി ജില്ല കമ്മിറ്റി അംഗം സ. കെ വി രാജേഷ് ഉദ്ഘാടനം ചെയ്തു. എരിയ സെക്രട്ടറി സ. ടി കെ സന്തോഷ് അദ്ധ്യക്ഷതവഹിച്ചു. സഖാക്കൾ സി എസ് രഘു, സി ധനുഷ്കുമാർ, കെ വി ഉണ്ണികൃഷ്ണൻ, ടി കെ സതീശൻ, യു കെ പ്രഭാകരൻ, എന്നിവർ പ്രസംഗിച്ചു.

04/06/2026

#പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് BSNL ഓഫീസ് മാർച്ച്. ഉദ്ഘാടനം

സ. കെ വി രാജേഷ്

04/06/2026

#പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് BSNL ഓഫീസ് മാർച്ച്

03/06/2026

#അമേരിക്കക്ക് കീഴടങ്ങിയ ഇന്ത്യൻ നയം.

സ. ഗോവിന്ദൻ മാസ്റ്റർ
വാർത്ത സമ്മേളനത്തിൽ

03/06/2026

#ആർഎസ്എസ് ന് മുന്നിൽ കുമ്പിട്ട് നിൽക്കുന്ന മുഖ്യമന്ത്രി

 #തലസ്ഥാന നഗരി വീണ്ടും വെള്ളക്കെട്ടിലായി. ബിജെപി നേതൃത്വം നൽകുന്ന തിരുവനന്തപുരം നഗരസഭാ ഭരണസമിതിയുടെ അനാസ്ഥ കാരണം തലസ്ഥാന...
03/06/2026

#തലസ്ഥാന നഗരി വീണ്ടും വെള്ളക്കെട്ടിലായി.

ബിജെപി നേതൃത്വം നൽകുന്ന തിരുവനന്തപുരം നഗരസഭാ ഭരണസമിതിയുടെ അനാസ്ഥ കാരണം തലസ്ഥാന നഗരി വീണ്ടും വെള്ളക്കെട്ടിലായി. മൺസൂണിന് മുന്നോടിയായി നഗരത്തിലെ പ്രധാന കനാലുകളും ഓടകളും ശുചീകരിക്കുന്നതിൽ ബിജെപി ഭരണസമിതി വരുത്തിയ വൻ വീഴ്ചയാണ് നഗരവാസികളെ ദുരിതക്കയത്തിലാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയിൽത്തന്നെ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും തോടുകളായി മാറി. മുൻപ് എൽഡിഎഫ് നേതൃത്വം നൽകിയ നഗരസഭാ ഭരണസമിതി, കോർപ്പറേഷൻ പരിധിയിലെ ഒഴുക്ക് സുഗമമാക്കാൻ വിപുലമായ പദ്ധതികൾ നടപ്പാക്കിയിരുന്നു. നഗരത്തിലെ പ്രധാന തോടുകളായ ആമയിഴഞ്ചാൻ തോട്, കിള്ളിപ്പാലം തോട് എന്നിവടങ്ങളിലെയും നഗരത്തിലെ ഓടകളിലെയും മാലിന്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്താണ് എൽഡിഎഫ് മുൻവർഷങ്ങളിൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടത്.
എന്നാൽ, നഗരസഭാ ഭരണം ബിജെപിയുടെ കൈകളിലെത്തിയതോടെ തലസ്ഥാനത്തെ ജനകീയ വികസന മാതൃകകളെല്ലാം തച്ചുടയ്ക്കപ്പെട്ടു. കോടികൾ വകയിരുത്തിയിട്ടും പ്രീ-മൺസൂൺ ശുചീകരണ ടെൻഡറുകൾ വൈകിപ്പിക്കുകയും മാലിന്യനീക്കം സ്തംഭിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ആദ്യ മഴയിൽത്തന്നെ റോഡുകളിൽ വെള്ളം കുത്തിയൊഴുകി കയറുന്ന സ്ഥിതിയുണ്ടായത്.
കോർപ്പറേഷൻ പരിധിയിലെ ഓടകൾ യഥാസമയം വൃത്തിയാക്കാത്തതിനെത്തുടർന്ന് കുന്നുകൂടിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഒഴുക്കിൽപ്പെട്ട് തമ്പാനൂർ ഉൾപ്പെടെയുള്ള റെയിൽവേ പരിധിയിലെ ഓടകളിലും റെയിൽവേ ട്രാക്കുകളിലും വന്ന് അടിഞ്ഞിരിക്കുകയാണ്. ഇതോടെ സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരവും കടുത്ത വെള്ളക്കെട്ട് ഭീഷണിയിലാണ്.

 #എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ച വീട്ടമ്മമാർക്കുള്ള പെൻഷൻ പദ്ധതി യുഡിഎഫ്‌ അധികാരത്തിലേറി രണ്ടാഴ്‌ചയ്‌ക്കകം അട്ടിമറിച്ചു. ...
03/06/2026

#എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ച വീട്ടമ്മമാർക്കുള്ള പെൻഷൻ പദ്ധതി യുഡിഎഫ്‌ അധികാരത്തിലേറി രണ്ടാഴ്‌ചയ്‌ക്കകം അട്ടിമറിച്ചു. മാസംതോറും 25ന്‌ ബാങ്ക്‌ അ‍ക്ക‍ൗണ്ടിലെത്തിയിരുന്ന പണം ഇ‍ൗമാസം കിട്ടിയില്ല. ഗുണഭോക്താക്കളുടെ എണ്ണവും ആവശ്യമായ തുകയും സേവനപെൻഷൻ സൈറ്റിൽ 19നുതന്നെ അപ്‌ലോഡ്‌ ചെയ്‌തിട്ടും ട്രഷറിയിൽ പണമെത്തിയില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റ്‌ സാമൂഹ്യക്ഷേമ പദ്ധതികളിൽ അംഗമല്ലാത്ത 35–60 പ്രായപരിധിയിലുള്ള സ്‌ത്രീകൾക്ക്‌ പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതി ഫെബ്രുവരിയിലാണ്‌ തുടങ്ങിയത്‌. ആദ്യഘട്ടം 10,18,042 പേർക്ക്‌ നൽകി. ഓൺലൈനിൽ അപേക്ഷിച്ചാൽ തദ്ദേശസ്ഥാപനങ്ങൾ വഴിയാണ്‌ പണം പാസാക്കുന്നത്‌. ഇ‍ൗ മാസം 18,18,047 പേർക്കാണ്‌ അർഹത. കൂടുതൽ ഗുണഭോക്താക്കൾ മലപ്പുറം ജില്ലയിലാണ്‌– 2,55,681. രണ്ടാമത്‌ പാലക്കാടും, 2,06,805. ഏറ്റവും കുറവ്‌ ഗുണഭോക്താക്കൾ പത്തനംതിട്ടയിലാണ്‌, 51,479.

03/06/2026

#ജനങ്ങളെ കൊള്ളയടിക്കാൻ നികുതി കുത്തനെ കൂട്ടി.

സ. എം വി ഗോവിന്ദൻ മാസ്റ്റർ

Address

Mala

Telephone

+917593938880

Website

Alerts

Be the first to know and let us send you an email when CPIM മാള ഏരിയ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share