31/05/2022
ജനസേവനം വീണ്ടും ഹരിപതാകക്ക് കീഴിൽ....
കടവത്ത് മൊയ്തീൻ കുട്ടി മുസ്ലിം ലീഗിലേക്ക്
മൂന്നിയൂർ :മുൻ ബ്ലോക്ക് പഞ്ചായത്തംഗവും സാമൂഹിക -ജീവകാരുണ്യ പ്രവർത്തകനുമായ കടവത്ത് മൊയ്തീൻ കുട്ടി മുസ്ലിം ലീഗിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇന്ന് പാണക്കാട്ട് നടന്ന ലളിതമായ ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങൾ മെമ്പർഷിപ്പ് നൽകി. ആലുങ്ങൽ സ്വദേശി തൊടുവിൽ സൈതലവിയും തങ്ങളിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു..
ജില്ലാ മുസ്ലിം ലീഗ് വൈസു പ്രസിഡണ്ട് എം.എ ഖാദർ സാഹിബ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. സൈതലവി എന്ന കുഞ്ഞാപ്പു ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ, സെക്രട്ടറി എം.സൈതലവി, പ്രാദേശിക നേതാക്കളായ പി.അബ്ദുറഹ്മാൻ കുട്ടി, പി.വി. മമ്മുതു , ബക്കർ ആലുങ്ങൽ , പി.കെ.കുഞ്ഞവറാൻ കുട്ടി, ഇ.കെ. അസീസ് ആലുങ്ങൽ , മുബാറക്, കെ.പി , കെ.എം റനീസ്, , ഇ ബാവ തുടങ്ങിയവർ സംബന്ധിച്ചു