White Guard Pookkottur

White Guard Pookkottur Official page of Muslim Youth League White guard, Pookkottur Panchayath.

08/08/2025



08-08-2025രാജ്യം സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തി എട്ടാം വാർഷികാഘോഷത്തിലേക്ക് പ്രവേശിക്കുകയാണ്. സ്വാതന്ത്ര്യ സമര പോരാളികള...
08/08/2025

08-08-2025

രാജ്യം സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തി എട്ടാം വാർഷികാഘോഷത്തിലേക്ക് പ്രവേശിക്കുകയാണ്. സ്വാതന്ത്ര്യ സമര പോരാളികളുടെ രക്തം വീണ് ചുവന്ന പൂക്കോട്ടൂരിലെ ധീര രക്തസാക്ഷികളെ സ്മരിക്കാതിരിക്കാനാവില്ലല്ലോ നമുക്ക്.
എല്ലാ വർഷത്തെയും പോലെ ഇത്തവണയും പൂക്കോട്ടൂർ യുദ്ധ രക്തസാക്ഷികളുടെ ഖബറിടങ്ങൾ വൃത്തിയാക്കാൻ പഞ്ചായത്ത് വൈറ്റ്ഗാർഡ് രംഗത്തിറങ്ങി. 1921 ലെ യുദ്ധത്തിൽ ബ്രിട്ടീഷുകാരോട് നേർക്കുനേർ പോരാടി മരണം വരിച്ച പോരാളികളെ കൂട്ടമായി മറവ് ചെയ്ത പിലാക്കലിലെ 5 ഖബറിടങ്ങളും കാട് വെട്ടി വൃത്തിയാക്കി. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം ടി മുഹമ്മദലി, വൈറ്റ്ഗാർഡ് കോർഡിനേറ്റർ എം ഷമീർ, ക്യാപ്റ്റൻ ശിഹാബുദ്ധീൻ, വൈസ് ക്യാപ്റ്റൻ കുഞ്ഞിമുഹമ്മദ് നേതൃത്വം നൽകി. വളണ്ടിയർമാരായ മുഹമ്മദലി, ഫവാസ്, ഹാഷിം നൂർ, ഷാബിക്, സഹൽ, മുനീർ, ഫാരിസ്, സൽമാൻ സി ടി, മൻസൂർ ബാബു എന്നിവരും പങ്കാളികളായി.

05-08-2025അടിയന്തര ഘട്ടത്തിലെ അവശ്യ സേവനംകോഴിക്കോട് മെഡിക്കൽകോളേജിലെ രോഗിക്ക് അടിയന്തിരമായി രക്തം ആവശ്യമായി വന്ന സാഹചര്യ...
08/08/2025

05-08-2025

അടിയന്തര ഘട്ടത്തിലെ അവശ്യ സേവനം

കോഴിക്കോട് മെഡിക്കൽ
കോളേജിലെ രോഗിക്ക് അടിയന്തിരമായി രക്തം ആവശ്യമായി വന്ന സാഹചര്യത്തിൽ പൂക്കോട്ടുർ പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗം കെ പി അസ്‌ക്കർ സന്നദ്ധ രക്തദാനം നടത്തി.
അഭിനന്ദനങ്ങൾ

01-08-2025ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം മലപ്പുറത്ത് സംഘടിപ്പിച്ച ദേശീയ സെമിനാറിൽ അടിയന്തിരമായി ആവശ്യമായ വളണ്ടിയർ സേവനം...
08/08/2025

01-08-2025

ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം മലപ്പുറത്ത് സംഘടിപ്പിച്ച ദേശീയ സെമിനാറിൽ അടിയന്തിരമായി ആവശ്യമായ വളണ്ടിയർ സേവനം നിർവഹിച്ച് പൂക്കോട്ടൂർ പഞ്ചായത്ത് വൈറ്റ്ഗാർഡ്. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദർ മൊയ്‌ദീൻ സാഹിബ്‌, കെ സി വേണുഗോപാൽ എം പി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ ക്യാപ്റ്റൻ ശിഹാബുദ്ധീൻ, നിയാസ് എന്നിവരാണ് വളണ്ടിരായമാരായി പങ്കെടുത്തത്.

27-07-2025◼️സ്പർശം പാലിയേറ്റീവ് കെയറിന് കീഴിൽ ചീനിക്കൽ ആരംഭിക്കുന്ന ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദഘാടനത്തിന് മുന്നോടിയായ...
08/08/2025

27-07-2025

◼️സ്പർശം പാലിയേറ്റീവ് കെയറിന് കീഴിൽ ചീനിക്കൽ ആരംഭിക്കുന്ന ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദഘാടനത്തിന് മുന്നോടിയായി ക്ലീനിംഗ്, സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങളും ഫർണിച്ചറുകളും എത്തിക്കൽ, സജ്ജീകരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പൂക്കോട്ടൂർ വൈറ്റ്ഗാർഡ് നേതൃത്വം നൽകി.
ക്യാപ്റ്റൻ ശിഹാബുദ്ധീൻ, വൈസ് ക്യാപ്റ്റൻ കുഞ്ഞിമുഹമ്മദ്, ഷാബിക്, അമീർ, നിയാസ്, മിദ്‌ലാജ്, മുസ്താഖ്, സൽമാൻ സി ടി, സഹൽ, നിഹാൽ തുടങ്ങിയവർ പങ്കെടുത്തു.

◼️ശക്തമായ കാറ്റിൽ അറവങ്കരയിൽ കെട്ടിടത്തിന്റെ മേൽക്കൂര അടർന്നു വീണ് അപകട ഭീഷണിയിലായപ്പോൾ രക്ഷക്കെത്തിയത് വൈറ്റ്ഗാർഡ്. കഠിന പ്രയത്നത്തിന്റെ ഫലമായി അടർന്നു വീണ മേൽക്കൂര നീക്കം ചെയ്ത് അപകട ഭീഷണി ഒഴിവാക്കി. വൈസ് ക്യാപ്റ്റൻ കുഞ്ഞിമുഹമ്മദ്, നിയാസ്, സൽമാൻ സി ടി, മിദ്‌ലാജ്, ഷാബിക് എന്നിവർ നേതൃത്വം നൽകി

26-07-2025സേവന നിരതമായ ദിനം◼️റോഡിന് കുറുകെ വീണ തെങ്ങ് പൂക്കോട്ടൂർ പഞ്ചായത്ത് വൈറ്റ്ഗാർഡ് മുറിച്ച് മാറ്റി. കനത്ത കാറ്റിൽ ...
27/07/2025

26-07-2025
സേവന നിരതമായ ദിനം

◼️റോഡിന് കുറുകെ വീണ തെങ്ങ് പൂക്കോട്ടൂർ പഞ്ചായത്ത് വൈറ്റ്ഗാർഡ് മുറിച്ച് മാറ്റി. കനത്ത കാറ്റിൽ സൗത്ത് വെള്ളൂരിൽ റോഡിന് കുറുകെ വീണ തെങ്ങാണ് വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ വൈറ്റ്ഗാർഡ് അംഗങ്ങൾ പൂർണമായും മുറിച്ച് നീക്കുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തത്.

◼️ചെറുവെള്ളൂർ റോഡിൽ വീണ കവുങ്ങ് വൈറ്റ്ഗാർഡ് അംഗങ്ങൾ ചേർന്ന് മുറിച്ച് നീക്കി.

◼️തിങ്കളാഴ്ച സയ്യിദ് അബ്ബാസലി തങ്ങൾ ഉദ്ഘാടനം നിർവഹിക്കുന്ന ചീനിക്കൽ സ്പർശം ഫിസിയോതെറാപ്പി സെന്റർ അവസാന ഘട്ട ശുചീകരണം വൈറ്റ്ഗാർഡിന്റെ നേതൃത്വത്തിൽ നടത്തി.

വൈസ് ക്യാപ്റ്റൻ കുഞ്ഞിമുഹമ്മദ്, അംഗങ്ങളായ സഹൽ, അമീർ, മുസ്താഖ്, സിനാൻ, നിഹാൽ, ഫാരിസ് നേതൃത്വം നൽകി. വെള്ളൂർ സൗത്ത് ലീഗ് സെക്രട്ടറി പടീക്കുത്ത് മൂസ, യൂണിറ്റ് യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ്, ആഷിഖ് എന്നിവരും പങ്കാളികളായി.

◼️മേലെവെള്ളൂർ ജുമുഅത്ത് പള്ളിക്ക് സമീപം റോഡിലേക്ക് വീണ കവുങ്ങ് അർദ്ധ രാത്രിയോടെ വൈറ്റ്ഗാർഡ് മുറിച്ചു നീക്കി. വൈസ് ക്യാപ്റ്റൻ കുഞ്ഞിമുഹമ്മദ്, അമീർ, നിഹാൽ, പഞ്ചായത്ത് യൂത്ത്ലീഗ് വൈ പ്രസിഡന്റ് ടി ഷബീർ അലി എന്നിവർ നേതൃത്വം നൽകി.

25-07-2025ശക്തമായ കാറ്റിലും മഴയിലും മേലെ വെള്ളൂർ വീടിനു മുകളിൽ കവുങ്ങ് വീണ് ഓടുകൾ പൊട്ടി കഷ്ടതയിലായ കുടുംബത്തിന് കൈത്താങ...
25/07/2025

25-07-2025

ശക്തമായ കാറ്റിലും മഴയിലും മേലെ വെള്ളൂർ വീടിനു മുകളിൽ കവുങ്ങ് വീണ് ഓടുകൾ പൊട്ടി കഷ്ടതയിലായ കുടുംബത്തിന് കൈത്താങ്ങായി പൂക്കോട്ടൂർ വൈറ്റ്ഗാർഡ്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തി പൊട്ടിയ മുഴുവൻ ഓടുകളും മാറ്റി വീടിന്റെ ചോർച്ച പൂർണമായും പരിഹരിച്ച്, സ്ത്രീകൾ മാത്രമുള്ള ആ കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയാണ് വൈറ്റ്ഗാർഡ് സംഘം മടങ്ങിയത്. ക്യാപ്റ്റൻ ശിഹാബുദ്ധീൻ, അംഗങ്ങളായ സഹൽ, നിഹാൽ, അമീർ, യൂത്ത് ലീഗ് വെള്ളൂർ നോർത്ത് യൂണിറ്റ് പ്രസിഡന്റ് PK നിസാമുദ്ധീൻ നേതൃത്വം നൽകി.

നാഥൻ സ്വീകരിക്കട്ടെ 🤲🏻

20-07-2025വെള്ളൂരിലെ സഹപ്രവർത്തകന്റെ വീട്ടിൽ തറയിൽ മണ്ണ് നിറക്കലും 2 കവുങ്ങുകൾ മുറിക്കുന്നതുമുൾപ്പെടെ ആവശ്യമായ എല്ലാ സഹാ...
20/07/2025

20-07-2025

വെള്ളൂരിലെ സഹപ്രവർത്തകന്റെ വീട്ടിൽ തറയിൽ മണ്ണ് നിറക്കലും 2 കവുങ്ങുകൾ മുറിക്കുന്നതുമുൾപ്പെടെ ആവശ്യമായ എല്ലാ സഹായവും ചെയ്ത പൂക്കോട്ടൂർ പഞ്ചായത്ത് വൈറ്റ്ഗാർഡ്. വൈസ് ക്യാപ്റ്റൻ കുഞ്ഞിമുഹമ്മദ്, വളണ്ടിയർമാരായ നിയാസ്, ഫവാസ്, അമീർ നേതൃത്വം നൽകി.

25/06/2025

@ Vellur

റോഡിന് കുറുകെ വീണ മരം മുറിച്ച് മാറ്റി വൈറ്റ്ഗാർഡ്24.06.2025വെള്ളൂർ ഇരുപതാം വാർഡ് ആലക്കാട് റോഡിന് കുറുകെവീണ മരം പൂക്കോട്ട...
24/06/2025

റോഡിന് കുറുകെ വീണ മരം മുറിച്ച് മാറ്റി വൈറ്റ്ഗാർഡ്

24.06.2025

വെള്ളൂർ ഇരുപതാം വാർഡ് ആലക്കാട് റോഡിന് കുറുകെവീണ മരം പൂക്കോട്ടൂർ പഞ്ചായത്ത് വൈറ്റ്ഗാർഡിന്റെ നേതൃത്വത്തിൽ മുറിച്ചു നീക്കി. ഇന്ന് ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ വൈറ്റ്ഗാർഡ് വളണ്ടിയർമാർ മരം മുറിച്ച് നീക്കി ഗതാഗതം പൂർണമായും പുനസ്ഥാപിച്ചു.

ക്യാപ്റ്റൻ ശിഹാബുദ്ദീൻ, വൈസ് ക്യാപ്റ്റൻ കുഞ്ഞിമുഹമ്മദ്, വളണ്ടിയർമാരായ നിയാസ്, അമീർ, സഹൽ, നിഹാൽ, റാസിൽ എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് T ഷബീർ അലി, വാർഡ് മുസ്‌ലിം ലീഗ് സെക്രട്ടറി ഹംസ മാളിയേക്കൽ, വാർഡ് യൂത്ത് ലീഗ് സെക്രട്ടറി PK നിസാമുദ്ധീൻ തുടങ്ങിയവരും പങ്കാളികളായി.

Address

Pookkottur
Malappuram
673642

Website

Alerts

Be the first to know and let us send you an email when White Guard Pookkottur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category